Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Book review"

മാരയുടെ വിളി കേള്‍ക്കില്ലേ മാനവരുടെ ദൈവം ? 

ഈ മണ്ണ് അവളുടെ മാസ്മര ശക്തികൊണ്ടു വരുന്നവരെ ഇവിടെ പിടിച്ചുനിര്‍ത്തുന്നു. മനുഷ്യര്‍ പരസ്പരം പുലര്‍ത്തുന്ന ബന്ധത്തെക്കാള്‍ ശക്തിയേറിയതത്രേ, ഇവിടെ മനുഷ്യനും മണ്ണും തമ്മിലുള്ള ബന്ധം. കൊടുക്കാന്‍ മാത്രം അറിയാവുന്നവള്‍. കൊള്ളയടിക്കപ്പെടുന്നവര്‍. ഒരിക്കല്‍...

ആദ്യത്തെ നേത്രബാങ്കിന്റെ അത്ഭുതകഥ

കേരളത്തിലെ അന്ധതാ നിവാരണ പ്രവര്‍ത്തനങ്ങളില്‍ വിപ്ലവം സൃഷ്ടിച്ച നേത്രബാങ്കിന് കാരണക്കാരിയായത് ഒരു യുവതിയായിരുന്നു; ഒരു നിയോഗത്തിന്റെ പുണ്യമായി എന്നെന്നും ഓര്‍മിക്കപ്പെടേണ്ടതാണ് ആ യുവതിയുടെ പേരെങ്കിലും അവരുടെ ജീവിതത്തെ ഗ്രസിച്ച ദുരന്തവും...

സ്തോഭശിൽപ സൗന്ദര്യങ്ങളെ വാഴ്ത്തുമ്പോൾ

സാഹിത്യതൽപരർക്കും ഭാഷാസ്നേഹികൾക്കും ജിജ്ഞാസയും ആഹ്ളാദവും പകരുന്ന ലേഖനങ്ങളുടെ സമാഹാരമാണു സജയ് കെ.വിയുടെ ‘അടക്കവും അനക്കവും’. എഴുത്തച്ഛൻ മുതൽക്കുള്ള മലയാള കവിതയുടെ ഭാവവൈവിധ്യത്തിലാണ് ഊന്നൽ. ഗദ്യത്തിൽനിന്നുള്ള വായനകളും പങ്കുവയ്ക്കുന്നു. ലേഖനങ്ങൾക്കു...

യേശുദാസ് ആകാൻ ശ്രമിച്ച ആണുങ്ങളുടെ ബലിപീഠം

എസ്.ഗോപാലകൃഷ്ണൻ എന്ന മലയാളിയോടുള്ള സ്നേഹവും നന്ദിയും പരസ്യമായി പ്രകടിപ്പിച്ചവരിൽ പ്രശസ്ത ചരിത്രകാരനായ രാമചന്ദ്ര ഗുഹയും എഴുത്തുകാരനായ അമിതാവ് ഘോഷുമുണ്ട്. പ്രശസ്തരും സാധാരണക്കാരുമെല്ലാം അടങ്ങുന്നതാണ് ആ കൂട്ടം. ഗോപാലകൃഷ്ണൻ സ്നേഹപൂർവം പങ്കുവയ്ക്കുന്ന...

കാലത്തിനു ചിന്തേരിട്ട കവിതകൾ

പ്രവാസ ലോകത്തിന്റെ നെടുനാളത്തെ അനുഭവപരിചയങ്ങളിലൂടെ കരുത്താർജിച്ച് പൊള്ളുന്ന ഭൂതകാലത്തിന്റെ വഴികൾ താണ്ടി വർത്തമാനകാല യാഥാർഥ്യങ്ങളുടെ പൊരുൾ തിരിക്കുന്ന ഒരു കൂട്ടം കവിതകളുടെ സമാഹാരമാണ് ചിന്തേരിട്ട കാലം. സ്നേഹ പ്രസരണിയായ അമ്മയുടെ വേർപാടിന്റെ ചിന്തകളെ...

സൈന്യാധിപനെ പ്രണയിച്ച അലാവുദ്ദീൻ ഖിൽജി..

ഇന്ത്യൻ പ്രസാധന രംഗത്ത് ചരിത്രം സൃഷ്ടിക്കുകയാണ് ചരിത്രമെഴുത്ത്. ചൂടപ്പം പോലെ ചരിത്രപുസ്തകങ്ങൾ വിറ്റഴിയപ്പെടുന്നു. അക്കാദമിക ജാഗ്രതയും കണിശതയും കൈവിടാതെ തന്നെ വായനാക്ഷമമായി ചരിത്രമെഴുതാമെന്നും ജനപ്രിയത ചരിത്രവിരുദ്ധമായ സംഗതിയല്ലെന്നും ചരിത്രകാരൻമാർ,...

രാഗത്തിന്റെയും രാഷ്ട്രീയത്തിന്റെയും ജുഗൽബന്ദി

ക്ലാസിക്കൽ സംഗീതത്തെ അടഞ്ഞ ഇടങ്ങളിൽ നിന്ന് തുറസ്സുകളിലേക്കു കൊണ്ടുപോകാനും അധികാരശ്രേണികളെ കൂസാതെ കലയുടെ പലമയെ പുറമ്പോക്ക് പാടലുകളിലൂടെ ആഘോഷിക്കാനും ധൈര്യം കാണിക്കുന്ന സംഗീതജ്ഞനാണ് ടി.എം.കൃഷ്ണ. അവിടെ കല സംവാദാത്മകമാവുകയും അഗാധമായൊരു...

മാര്‍ക്സും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും; ഒരു ചരിത്രകാരന്റെ വിയോജിപ്പുകള്‍ 

മാര്‍ക്സും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും തമ്മില്‍ ബന്ധമല്ലാതെ അകല്‍ച്ചയുണ്ടോ ? ഉണ്ടെന്നാണ് പ്രശസ്ത ചരിത്രകാരന്‍ എം.ജി.എസ്.നാരായണന്‍ പറയുന്നത്. മൗലികമായ കാഴ്ചകളാലും കാഴ്ചപ്പാടുകളാലും സമ്പന്നമായ ജാലകങ്ങള്‍ എന്ന ആത്മകഥയില്‍ എംജിഎസ് മാര്‍ക്സിനെ...

കഥകളുടെ തമ്പുരാന്‍

വര്‍ഷകാലം തുടങ്ങി. പ്രകൃതിയുടെ കോപം ഓരോ ദിവസവും ഏറിയേറിവന്നു. കണ്ണുരുട്ടലും പള്ളുപറയലും ഉറ‍ഞ്ഞുതുള്ളലും തന്നെ ഏതുനേരവും. ഗ്രാമത്തിലുള്ളവര്‍ ആകെ പരിഭ്രാന്തിയിലായി. തുടര്‍ച്ചയായി പെയ്ത മഴയ്ക്കൊടുവില്‍ ഒരുദിവസം ഗ്രാമത്തിനു കിഴക്കുള്ള മലയില്‍ വലിയൊരു...

മരുഭൂമിയിൽ മുളയ്ക്കുന്ന വിത്തുകൾ

മരുഭൂമിയെന്നു കേൾക്കുമ്പോൾ ശൂന്യതയുടെ അനുഭവമാണു മനസ്സിൽ വരിക. എന്നാൽ, ഈ ശൂന്യതയിൽ എല്ലാം അടങ്ങിയിരിക്കുന്നു. മരുഭൂമിയിലെ സ‍ഞ്ചാരിക്കു ലഭിക്കുന്ന ജ്ഞാനമാണത്. അതുവരെ ശൂന്യതയിൽ മറഞ്ഞിരുന്ന മറ്റൊരു ലോകം സ‍ഞ്ചാരിക്കു മുന്നിൽ അനാവരണം ചെയ്യപ്പെടുന്നു....

കനലിൽ ചുട്ടെടുത്ത കഥകൾ

‘ഞാനും നിങ്ങളെപ്പോലെതന്നെ. ജോലി തുടങ്ങുമ്പോൾ മുഖംമൂടി അണിയും. ഒരെഴുത്തുകാരന്റെ മുഖംമൂടി. പക്ഷേ, നിങ്ങളൊരു ദിവസം എന്റെയീ മുഖംമൂടി ഇളക്കിമാറ്റുമെന്ന് എനിക്കറിയാമായിരുന്നു. എത്രത്തോളം വൈകിപ്പിക്കാമെന്നതിൽ മാത്രമായിരുന്നു എന്റെ മത്സരം. അല്ലേലും ജെൻ‍ഡർ‌...

ആ സ്ത്രീയുടെ കഥ കേട്ടു നിശബ്ദനായി കരഞ്ഞ് ബിൽഗേറ്റ്സ്

'ലൈംഗികത്തൊഴിലാളിയാണെന്ന് മകളിൽ നിന്ന് മറച്ചുവെക്കേണ്ടി വന്ന ഒര‌മ്മ. മറച്ചുവെച്ച കാര്യം സഹപാഠികൾ അറിഞ്ഞതോടെ ക്രൂരമായ കളിയാക്കലുകൾ, പീഡനം, ഒറ്റപ്പെടുത്തൽ. ഒരിക്കൽ വീട്ടിൽ മടങ്ങിയെത്തിയ അമ്മ കണ്ടത് ഫാനിൽ തൂങ്ങിയാടുന്ന മകളുടെ മൃതദേഹം. ഒപ്പം അമ്മേ, ഇനി...

ഇഎംഎസ് സഖാവോ തമ്പ്രാനോ? എംജിഎസിന് പറയാനുള്ളത്...

ജീവിച്ചിരിക്കെത്തന്നെ ഇതിഹാസമായി ജനമനസ്സുകളില്‍ സ്ഥാനം നേടിയ ചരിത്രപുരുഷനാണ് ഇഎംഎസ് നമ്പൂതിരിപ്പാട്. ചരിത്രത്തിനു മുന്നേ നടന്നയാള്‍ എന്നു പ്രകീര്‍ത്തിക്കപ്പെടുകയും ചരിത്രത്തിനൊപ്പം പോലും നടന്നിട്ടില്ല എന്ന വിമര്‍ശകരാല്‍ ആക്ഷേപിക്കപ്പെടുകയും...

ചുവന്ന പതാക ചുരമിറങ്ങുമ്പോള്‍

പ്രതീക്ഷയുടെ മഹാനായ കുറ്റവാളിയെന്നു മാര്‍ക്സിനെ വിശേഷിപ്പിച്ചിട്ടുണ്ട് നെരൂദ. ഒരു വിശേഷണമെന്നതിലുപരി മാര്‍ക്സ് കൂടി രൂപം കൊടുത്ത വിപ്ലവത്തിന്റെ പതാകയേന്തുന്ന പില്‍ക്കാല തലമുറകളെക്കുറിച്ചുള്ള പ്രവചനം കൂടിയാണ് അനശ്വര കവിയായ നെരൂദയുടെ വാക്കുകള്‍. നൂറു...

സഹപാഠിയുടെ മകളെ പെണ്ണുകാണാൻ പോയ അടൂർ ഭാസി, എന്നിട്ടോ?

അടൂർ ഭാസി പെണ്ണുകാണാൻ പോയ ഒരു കഥയുണ്ട്. സിനിമയിൽ വരുന്നതിനും മുൻപാണ്. അമ്മയുടെ നിർബന്ധത്തിനു വഴങ്ങിയാണ് വീരൻ, ഭാസിയുമായി പെണ്ണുകാണാൻ ഇറങ്ങിയത്. പെണ്ണു കാണാൻ വീരനും ഭാസിയും മാത്രം. ബ്രോക്കർ ഒഴികെ മറ്റു പരിവാരങ്ങൾ ഒന്നുമില്ല. അവർ പെണ്ണിന്റെ വീട്ടിൽ...

രാജീവ്ഗാന്ധി വധം, മറയ്ക്കപ്പെട്ട സത്യങ്ങൾ തുറന്നുപറ‍ഞ്ഞ് നളിനി

എന്താടീ.. നിന്നെ പൂർണ നഗ്നയാക്കി നിർത്തി ചോദ്യം ചെയ്താലേ നീ മര്യാദ പഠിക്കുകയുള്ളോ? എന്ന ഈ ഒരു ചോദ്യം മാത്രമാണ് ആ വിചാരണ ഉദ്യോഗസ്ഥന്റെ വായയിൽനിന്നു വീണ അൽപമെങ്കിലും മാന്യതയുള്ള വക്കുകൾ! ഇതിനേക്കാൾ എത്രയോ നികൃഷ്ടമായ ഭാഷയാണ് അയാൾ തുടർന്ന് ഉപയോഗിച്ചത്....

കുറച്ചോവറാണ്, എന്നാലും കുഴപ്പമില്ല, കാണണം ഈ ശലഭങ്ങളെ!

എന്താ പറഞ്ഞത് ? ഒരു നോവലിന്റെ പേര് തന്നെയാണോ അത് ? അതേ, ശലഭം, പൂക്കൾ, aeroplane കമലയുടെയും ഷാലിയുടെയും പൊള്ളുന്ന പ്രണയം പറഞ്ഞ ആസിഡ് എഴുതിയ, മുഖം മറച്ചുവച്ച് ലോകസാഹിത്യത്തിൽ ചർച്ചയായ എലേന ഫെറാന്റെയുടെ ‘ ഉപേക്ഷിക്കപ്പെട്ട ദിവസങ്ങളുടെ’ മൊഴി മാറ്റിയ...

ജീവിത വിജയത്തിന് ചില ചിന്തകൾ

ജീവിതത്തിലെ സമസ്തരംഗങ്ങളെയും ആഘോഷമാക്കാൻ സഹായിക്കുന്ന ഉന്മേഷചിന്തകളാണ്. ഈ സമാഹാരത്തിലെ 375 ചെറു കുറിപ്പുകൾ. കുട്ടികൾക്കായി രചിക്കപ്പെട്ടത് എന്ന് ആമുഖത്തിൽ ഗ്രന്ഥകർത്താവ് പരാമർശിക്കുന്നുവെങ്കിലും ഏതു പ്രായക്കാർക്കും ഒരു പോലെ ആസ്വാദ്യകരമായ ചിന്ത കൾ....

കപടസദാചാരത്തെ പരിഹസിച്ച് ഫാന്റം ബാത്ത്

ജീവിതക്കണ്ണാടിയാകുന്ന കഥക്കൂട്ടുകളാണ് എഴുത്തുകാരി ഇ.കെ. ഷാഹിനയുടെ ഫാന്റം ബാത്ത് എന്ന കഥാസമാഹാരം. നമുക്ക് പരിചയമുള്ള കഥാപരിസരങ്ങളിൽ ഷാഹിന കഥ പറയുമ്പോൾ എവിടൊക്കെയോ വായനക്കാരനും ചുട്ടുനീറുന്നു. സമകാലിക സാമൂഹിക ചലനങ്ങൾ അതിസൂക്ഷ്‌മമായി...

ചിയേഴ്സ്; കലയ്ക്കും കാമുകിമാര്‍ക്കും

വിലപിടിപ്പുള്ള ഷുസായിരുന്നു അത്; ഭാഗ്യം കൊണ്ടുവന്നതും. പക്ഷേ, അതു നഷ്ടപ്പെട്ടിട്ടും അസ്വസ്ഥത ഉണ്ടായെന്നല്ലാതെ പ്രത്യേകിച്ചൊരു വികാരവും തോന്നയില്ല. ഹോട്ടലില്‍ ഭക്ഷണം കൊണ്ടുതന്ന സഹായിയുടെ വിലകുറഞ്ഞ ചെരുപ്പ് വാങ്ങി. അവസാനയാത്രയ്ക്ക് ഇറങ്ങുമ്പോള്‍ അയാളെ...