Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Movie Trailer"

അക്വാമാൻ ഫൈനൽ ട്രെയിലർ ഗംഭീരം

വാർണർ ബ്രദേർസ്–ഡിസി നിർമിക്കുന്ന ബ്രഹ്മാണ്ഡചിത്രം അക്വാമാൻ ഫൈനൽ ട്രെയിലർ റിലീസ് ചെയ്തു. ഡിസംബര്‍ 21നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഹോളിവുഡ് താരം ജാസണ്‍ മൊമോവ ടൈറ്റില്‍ റോളിൽ എത്തുന്ന സിനിമയിൽ വൻതാരനിരയാണ് അണിനിരക്കുന്നത്. ആംബെർ ഹിയർഡ്, നിക്കോൾ...

ഗ്ലാമറായി തമന്ന; നെക്സ്റ്റ് ഏൻടി ട്രെയിലർ

സുന്ദീപ് കിഷൻ, തമന്ന എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി കുനാൽ കോ‍ഹ്‌ലി സംവിധാനം ചെയ്യുന്ന ചിത്രം നെക്സ്റ്റ് ഏൻടി ട്രെയിലർ റിലീസ് ചെയ്തു. നവ്‌ദീപ്, പൂനം കൗർ എന്നിവരാണ് സിനിമയിലെ മറ്റുതാരങ്ങൾ.

ചീറ്റ് ചെയ്യാൻ ഇമ്രാൻ ഹാഷ്മി; ചീറ്റ് ഇന്ത്യ ടീസർ

ടി സീരീസിന്റെ ബാനറില്‍ പുറത്തിറങ്ങുന്ന തന്റെ പുതിയ ചിത്രം ചീറ്റ് ഇന്ത്യയുടെ ടീസർ പങ്കുവെച്ച് ബോളിവുഡ് നടന്‍ ഇമ്രാന്‍ ഹാഷ്മി. സൗമിക് സെന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഷ്രേയ ധന്‍വന്‍താരിയാണ് നായിക വേഷത്തിലെത്തുന്നത്. ചീറ്റിങ്ങ് ജനുവരി 25 മുതല്‍...

അമ്പരപ്പിക്കാൻ ‘ഡംബോ’ എന്ന കുട്ടിയാന; ട്രെയിലർ

ഫാന്റസി ചിത്രം ഡംബോയുടെ ട്രെയിലർ റിലീസ് ചെയ്തു. വാൾട് ഡിസ്നി നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ടിം ബർടൺ ആണ്. 1941ൽ ഡിസ്നി ഇതേപേരിൽ പുറത്തിറക്കിയ ചിത്രത്തിന്റെ റീമേയ്ക്കാണ് ഡംബോ. പറക്കാൻ കഴിവുള്ള ഡംബോ എന്ന കുട്ടിയാനയാണ് ചിത്രത്തിലെ...

ധർമജൻ നിർമാണം; വിഷ്ണു നായകൻ; നിത്യഹരിത നായകൻ ട്രെയിലർ

ധര്‍മ്മജന്‍ ബോള്‍ഗാട്ടി ആദ്യമായി നിര്‍മിക്കുന്ന ചിത്രം ‘നിത്യഹരിത നായകന്റെ ട്രെയിലര്‍ പുറത്തിറങ്ങി. വിഷ്ണു ഉണ്ണികൃഷ്ണനാണ് ചിത്രത്തില്‍ നായകന്‍. കട്ടപ്പനയിലെ ഋത്വിക്‌റോഷന്‍, വികടകുമാരന്‍ എന്നീ സിനിമകള്‍ക്കു ശേഷം വിഷ്ണു ഉണ്ണിക്കൃഷ്ണനും ധര്‍മ്മജനും...

അനുശ്രീയുടെ ‘ഓട്ടർഷ’; ട്രെയിലർ പുറത്തിറക്കി മോഹൻലാൽ

അനുശ്രീ ഓട്ടോ ഡ്രൈവറായി എത്തുന്ന ചിത്രം ഓട്ടര്‍ഷയുടെ ട്രെയിലർ പുറത്തിറങ്ങി. മോഹൻലാൽ ആണ് ട്രെയിലർ ഔദ്യോഗികമായി റിലീസ് ചെയ്തത്. ‘നവംബർ 23 മുതൽ ഓട്ടർഷയുമായി നമ്മളെ കൂട്ടുവാൻ അവൾ വരുന്നു... നിങ്ങൾക്കൊപ്പം നിങ്ങളുടെ 'സുധി'യും കാത്തിരിക്കുന്നു അനിതയുടെ...

കന്നഡയിലെ ബ്രഹ്മാണ്ഡചിത്രം; കെ.ജി.എഫ് ട്രെയിലർ

കന്നഡയിലെ ഏറ്റവും ചിലവേറിയ സിനിമയെന്ന വിശേഷണത്തോടെയാണ് കെ.ജി.എഫ് വരുന്നത്. ഏകദേശം രണ്ടുവർഷം കൊണ്ട് പൂർത്തീകരിച്ച സിനിമ രണ്ടുഭാഗങ്ങളായാണ് റിലീസിനെത്തുന്നത്. പീരിഡ് ഡ്രാമ വിഭാഗത്തിൽപെടുന്ന ചിത്രത്തിന്റെ ആദ്യ ട്രെയിലർ റിലീസിനെത്തി. കന്നഡ,തമിഴ്,...

ജ്യോതികയുടെ കാട്രിൻ മൊഴി ട്രെയിലറിന് വിമർശനം

രണ്ടാം വരവിൽ ജ്യോതിക നായികയായി എത്തുന്ന പുതിയ ചിത്രമാണ് കാട്രിൻ മൊഴി. വിദ്യ ബാലൻ പ്രധാനവേഷത്തിലെത്തിയ സൂപ്പർഹിറ്റ് ചിത്രം തുമാരി സുലുവിന്റെ റീമേയ്ക്ക് ആണ് കാട്രിൻ മൊഴി. സിനിമയുടെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. എന്നാൽ ട്രെയിലറിന് വൻ...

ബാലുവും ബഗീരയും ഷേര്‍ഖാനും; മൗഗ്ലി ട്രെയിലർ

ജംഗിൾ ബുക്കിനെ ആധാരമാക്കി മറ്റൊരു ഹോളിവുഡ് ചിത്രം കൂടി റിലീസിനെത്തുന്നു. മൗഗ്ലി എന്നാണ് ചിത്രത്തിന്റെ പേര്. നടനും സംവിധായകനുമായ ആൻഡി സെർകിസിന്റെ രണ്ടാമത്തെ സംവിധാനസംരംഭമാണ് മൗഗ്ലി. നെറ്റ്ഫ്ലിക്സ് ആണ് ചിത്രം റിലീസിനെത്തിക്കുന്നത്. ചിത്രത്തിന്റെ...

ജോൺ ഡോൺ ബോസ്കോ വരിക്കാശ്ശേരിമനയിൽ; പ്രേതം 2 ട്രെയിലർ

മലയാളിപ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന രഞ്ജിത്ത് ശങ്കർ–ജയസൂര്യ ചിത്രം പ്രേതം 2 ട്രെയിലർ പുറത്തിറങ്ങി. ആകാംക്ഷയും കൗതുകവും ഭീതിയുമൊക്കെയായി ട്രെയിലർ േവറിട്ടുനിൽക്കുന്നു. ജോൺ ഡോൺ ബോസ്കോ ആയി എത്തുന്ന ജയസൂര്യ തന്നെയാണ് ട്രെയിലറിന്റെ...

ഇന്ത്യൻ സിനിമയ്ക്ക് പുതുചരിത്രം; 2.0 ബ്രഹ്മാണ്ഡ ട്രെയിലർ

ഇന്ത്യൻ സിനിമാപ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന യന്തിരൻ 2 (2.0) ട്രെയിലർ പുറത്ത്. കണ്ണഞ്ചിപ്പിക്കുന്ന വിഷ്വൽ ഇഫക്ട്സും ആക്​ഷൻസുമാണ് ട്രെയിലറിന്റെ പ്രധാനആകർഷണം. കൂടാതെ ചിട്ടി റോബോട്ട് ചിത്രത്തിലൂടെ വീണ്ടുമെത്തുന്നു. എ.ആർ റഹ്മാന്റെ പശ്ചാത്തലസംഗീതം...

കുള്ളനായി ഞെട്ടിച്ച് ഷാരൂഖ്; സീറോ ട്രെയിലർ

കുള്ളന്‍ വേഷത്തില്‍ വെള്ളിത്തിരയിലെത്തി ആരാധകരെ ഞെട്ടിക്കാനൊരുങ്ങി ഷാരൂഖ് ഖാന്‍. ആനന്ദ് എല്‍. റായി സംവിധാനം ചെയ്യുന്ന സീറോ എന്ന ചിത്രത്തിലാണ് ഷാരൂഖ് കുള്ളനായി എത്തുന്നത്. സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. ഷാരൂഖ് ഖാന്റെ അഭിനയപ്രകടനം തന്നെയാണ്...

ചിരിമധുരമൊരുക്കി ‘ലഡു’ ട്രെയിലർ

ചിരിമധുരത്തിൽ പ്രണയവും സുഹൃദവും കൂട്ടിപ്പിടിച്ച് പുതുമുഖങ്ങൾ ഒരുക്കി(ഉരുട്ടി)യെടുത്ത ‘ലഡു’ നവംബറിൽ എത്തും. സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. പേരുപോലെ തന്നെ അതീവരസകരമായ ട്രെയിലറാണ് അണിയറപ്രവർത്തകർ അണിയിച്ചൊരുക്കിയത്. തൃശൂരിലെ ഒരു കൂട്ടം...

മഞ്ജിമയുടെ തമിഴ് ചിത്രം; ദേവരാട്ടം ട്രെയിലർ

ഗൗതം കാർത്തിക്, മഞ്ജിമ മോഹൻ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി മുത്തയ്യ സംവിധാനം ചെയ്യുന്ന ദേവരാട്ടം ട്രെയിലർ പുറത്തിറങ്ങി. ചിത്രം ഡിസംബറിൽ തിയറ്ററുകളിലെത്തും.

ക്യാപ്റ്റൻ മാർവെൽ പുതിയ ട്രെയിലർ

ലോകമെമ്പാടുമുള്ള സിനിമാപ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രം ക്യാപ്റ്റൻ മാർവെൽ പുതിയ ട്രെയിലർ പുറത്തിറങ്ങി. ബ്രി ലാർസൻ ടൈറ്റിൽ േവഷത്തിലെത്തുന്ന ചിത്രത്തിൽ സാമുവൽ ജാക്സൺ, ലീ പേസ്, ജൂഡ് ലോ, ക്ലാർക് ഗ്രെഗ്, ഗ്രെമ്മ ചാൻ എന്നിവരും അഭിനയിക്കുന്നു. അന്ന ബോഡെൻ,...

റിക്ടർ സ്കെയിലിൽ 8.2 തീവ്രത; പേടിപ്പിക്കാൻ ദ് ക്വേക്ക് ട്രെയിലർ

നോർവെ ചിത്രം ദ് ക്വേക്ക് ട്രെയിലർ പുറത്തിറങ്ങി. ജോൺ ആൻഡ്രിയാസ് ആണ് ഈ ചിത്രം ഒരുക്കുന്നത്. സുനാമി ദുരന്തത്തെ ആസ്പദമാക്കി ഒരുങ്ങിയ ദ് വേവ് എന്ന സിനിമയും നോർവെയിൽ നിന്നും നിർമിച്ചതാണ്. ഇത്തവണ ഭൂമികുലുക്കത്തിന്റെ ഭീകരതയാണ് ചിത്രത്തിലൂടെ...

മോശം അഭിനയം; ജൂലി ചിത്രത്തിന്റെ ട്രെയിലറിന് ഡിസ്‌ലൈക്ക്

തമിഴ് റിയാലിറ്റി ഷോ ബിഗ്‌ ബോസിലൂടെ പ്രശസ്തയായ ജൂലി നായ‌ികയാകുന്ന സിനിമാ ട്രെയിലറിന് നേരെ ട്രോൾ മഴ. അമ്മന്‍ തായേ എന്ന ചിത്രത്തിന്റെ ട്രെയിലറിന് പതിനേഴായിരം ഡിസ്‌ലൈക്കുകളാണ് ലഭിച്ചിരിക്കുന്നത്. ദേവിയുടെ വേഷത്തിലാണ് ജൂലി സിനിമയില്‍ എത്തുന്നത്....

‘24 ചുംബന’ങ്ങളുമായി 24 കിസ്സെസ് ട്രെയിലർ

തെലുങ്ക് ചിത്രം 24 കിസ്സെസിന്റെ ട്രെയിലറാണ് സമൂഹമാധ്യമങ്ങളിൽ ചൂടൻ ചർച്ച. സിനിമയുടെ പേര് സൂചിപ്പിക്കുന്നതുപോെല ട്രെയിലറുകളിലും ചുംബനരംഗങ്ങളുടെ നീണ്ടനിരയാണ്. ഹേബാ പട്ടേലും അദിത്അരുണുമാണ് സിനിമയിൽ പ്രധാനവേഷങ്ങളിൽ എത്തുന്നത്. അർജുൻ റെഡ്ഡി, ആർഎക്സ്...

നാഗചൈതന്യയ്ക്കെതിരെ മാധവൻ; സവ്യസചി ട്രെയിലർ

നാഗചൈതന്യ നായകനാകുന്ന പുതിയ ചിത്രം സവ്യസചി ട്രെയിലർ പുറത്ത്. മാധവനാണ് ചിത്രത്തിൽ മറ്റൊരു പ്രധാനവേഷത്തിലെത്തുന്നത്. നായിക നിധി അഗർവാൾ. സംവിധാനം ചന്തു മൊണ്ടേതി.

വിമലിന്റെ അഡൽറ്റ് കോമഡി ചിത്രം; ട്രെയിലറിന് വിമർശനം

തമിഴില്‍ നിന്നും മറ്റൊരു അഡൽറ്റ് കോമഡി ചിത്രം കൂടി റിലീസിനൊരുങ്ങുന്നു. വിമൽ നായകനാകുന്ന ചിത്രത്തിന്റെ പേര് ഇവനുക്കു എങ്കെയോ മച്ചം ഇറുക്കു. ആശ്ന സവേരിയാണ് നായിക. സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. എ സർട്ടിഫിക്കറ്റുള്ള സിനിമയുടെ ട്രെയിലറിലും ദ്വയാർഥ...