Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Short Film"

‘ഓമനത്തിങ്കള്‍ കിടാവോ’; ഇതൊരു സൂപ്പർഹിറ്റ് ഹ്രസ്വചിത്രം

‘ഓമനത്തിങ്കള്‍ കിടാവോ...’ എന്ന താരാട്ടുപോലെ അത്രമേൽ മനോഹരമാണ് റ്റിറ്റോ പി. തങ്കച്ചൻ കഥ എഴുതി സംവിധാനം ചെയ്ത ഇതേപേരിലുളള ഹ്രസ്വചിത്രം. അച്ഛനമ്മമാരുടെ സ്നേഹവും അവരെ മറന്നുപോകുന്ന യുവതലമുറയെയുമാണ് ചിത്രം പ്രതിപാദിക്കുന്നത്. കണ്ണിൽ ഒരിറ്റു നനവോടെ...

ദൃശ്യവിസ്മയം ഒരുക്കാന്‍ 'യൂദാസിന്റെ ളോഹ'യുടെ ടീസർ

ഷാജു ശ്രീധറിനെ നായകനാക്കി നവാഗതരായ ഉമേഷ് കൃഷ്ണനും ബിജു മേനോനും ചേര്‍ന്ന് സംവിധാനം ചെയ്ത ത്രില്ലര്‍ ഷോർട്ട്ഫിലിം 'യൂദാസിന്റെ ളോഹ'യുടെ ടീസര്‍ റിലീസ് ചെയ്തു. ദിലീപ് നായകനായ രാമലീല , പ്രണവ് മോഹൻലാൽ നായകനാകുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്നീ...

ഈ കുഞ്ഞിന്റെ സങ്കടം കാണാതെ പോകരുത്; ചർച്ചയായി ‘ഹോപ്ഫുളി’

സമൂഹമാധ്യമങ്ങളിൽ ചർച്ചയായി മഹേഷ് കുമാർ സംവിധാനം ചെയ്ത ‘ഹോപ്ഫുളി’ എന്ന ഹ്രസ്വചിത്രം. ഇന്നത്തെ കാലത്ത് കുട്ടികൾ അനുഭവിക്കുന്ന ഒറ്റപ്പെടലുകൾക്കു നേരെയാണ് ചിത്രം വിരൽ ചൂണ്ടുന്നത്. യുഎഇയിലാണ് ചിത്രം പൂർണമായും ചിത്രീകരിച്ചിരിക്കുന്നത്. ഡയലോഗുകൾ...

ലെസ്ബിയൻ പ്രണയകഥയുമായി മലയാളഹ്രസ്വചിത്രം; വിഡിയോ

സ്ത്രീകളോട് തന്നെ ലൈംഗികവും വൈകാരികവുമായ ആകർഷണം തോന്നുന്ന പെൺകുട്ടിയുടെ കഥ പറയുകയാണ് ഇവിടെ എന്ന ഹ്രസ്വചിത്രം. ജോ എന്ന നായികയുടെ ആത്മസംഘർഷത്തിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. താൻ ലെസ്ബിയനാണെന്ന കാര്യം സുഹൃത്തിനോട് പറയാന്‍ ശ്രമിക്കുന്നതും...

ശ്രദ്ധേയമായി ‘മാ’ ഹ്രസ്വചിത്രം

വീട്ടു ചുറ്റുപാടുകളിൽ അനിയന്ത്രിതമായി ഭക്ഷണം പാഴാക്കുന്ന സമകാലീനാവസ്ഥ ആവിഷ്കരിക്കുന്ന മലയാളം-തമിഴ്‌ ഹ്രസ്വചിത്രമാണ് "മാ "(Do not any more). എസ്.എം കോർപറേഷന് വേണ്ടി ചലച്ചിത്ര സംവിധായകൻ പ്രദീപ് നായർ സംവിധാനം ചെയ്ത ചിത്രം ഉയർന്ന കലാ സാങ്കേതിക മേന്മ...

അദ്വൈത് ജയസൂര്യയുടെ ഹ്രസ്വചിത്രം ഒര്‍ലാന്‍ഡോ ചലച്ചിത്രമേളയിലേക്ക്

നടന്‍ ജയസൂര്യയുടെ മകന്‍ അദ്വൈത് ജയസൂര്യ സംവിധാനം ചെയ്ത ഹ്രസ്വചിത്രം ഒര്‍ലാന്‍ഡോ ചലച്ചിത്രമേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ജയസൂര്യ തന്നെയാണ് ഈ വിശേഷം ആരാധകരുമായി ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചത്.

മഹാപ്രളയത്തെ ആസ്പദമാക്കി ഹ്രസ്വചിത്രം; ചിത്രീകരിച്ചത് 6 മാസം മുന്‍പ്

കേരളത്തിലുണ്ടായ പേമാരിയും മഹാപ്രളയവും മുൻകൂട്ടി കണ്ടിരുന്നോ? മഹാപ്രളയവും തുടര്‍ന്ന് സര്‍വതും നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്ന മനുഷ്യരുടെ കഥയും പറയുന്ന ചിത്രമാണ് സമത്വം. ഇത് ചിത്രീകരിച്ചതോ ഏകദേശം ആറുമാസം മുന്‍പും. മൈ ബോസ് അടക്കം...

രാജ്യാന്തര മേളകളിൽ ശ്രദ്ധനേടി ‘ഫാൾ’

അമേരിക്കന്‍ മലയാളി ഒരുക്കിയ ഹ്രസ്വചിത്രം ‘ഫാൾ’ രാജ്യാന്തര ചലച്ചിത്രോത്സവങ്ങളില്‍ ശ്രദ്ധ നേടുന്നു. വിജില്‍ ബോസ് ഒരുക്കിയ സൈക്കോളജിക്കല്‍ ഡ്രാമ ചിത്രം ഫാള്‍ ആണ് നിരവധി രാജ്യാന്തര മേളകളിൽ പുരസ്കാരങ്ങള്‍ക്കായി നോമിനേറ്റ്...

‘രേഖ’യായി അമ്പരപ്പിച്ച് മാലാ പാർവതി; വിഡിയോ

നടി മാലാ പാർവതി പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച ‘രേഖ’ എന്ന ഹ്രസ്വചിത്രം ചർച്ചയാകുന്നു. രേഖ എന്ന ടൈറ്റിൽ കഥാപാത്രത്തിലൂടെയാണ് ചിത്രം ആരംഭിക്കുന്നത്. ബി. ഗോവിന്ദ് രാജ് തിരക്കഥ എഴുതി ചിത്രം സംവിധാനം ചെയ്തിരിക്കുന്നു. മാലാ പാർവതി, സ്മിത അമ്പു, രാഹുൽ...

‘സോറി’ പറഞ്ഞ് ബെൻജിത് ബിഗ് സ്ക്രീനിലേയ്ക്ക്

സമൂഹമാധ്യമത്തിൽ തരംഗമായി മാറിയ ‘സോറി’ എന്ന ഹ്രസ്വ ചിത്രത്തിലൂടെ ശ്രദ്ധേയനാണ് ബെൻജിത്. സിനിമയിലെ അഭിനേതാവും സംവിധായകനും ബെൻജിത് ആയിരുന്നു. ആർജെ മാത്തുക്കുട്ടി പ്രധാനവേഷത്തിലെത്തിയ ‘സോറി’ പെൺകുട്ടികൾ അഭിമുഖീകരിക്കുന്ന പ്രശ്നത്തെക്കുറിച്ചാണ്...

ഇതൊരു വല്ലാത്ത യക്ഷി തന്നെ; ‘ആതിര’ ഹ്രസ്വചിത്രം

കാഴ്ച്ചക്കാരിൽ ഉദ്വേഗവും ചിരിയും നിറച്ച് ‘ആതിര’. യക്ഷിക്കഥകളും മിത്തുകളും കേട്ട് പരിചയിച്ച മലയാളി പ്രേക്ഷകർക്കിടയിൽ വേറിട്ട കാഴ്ച്ചാനുഭവമാകുകയാണ് കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ‘ആതിര’ എന്ന ഹ്രസ്വ ചിത്രം. കുട്ടികൾ മുതൽ മുതിർന്നവർ വരെ എല്ലാ ജനറേഷനെയും...

ദിലീഷ് പോത്തനും ചേതനും; 'മിഡ്‌നൈറ്റ് റണ്‍'

ദിലീഷ് പോത്തന്‍ കേന്ദ്രകഥാപാത്രമാകുന്ന ഹ്രസ്വചിത്രമാണ് ‘മിഡ്നൈറ്റ് റൺ’. രമ്യാ രാജ് തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ ചേതന്‍ ജയലാലും പ്രധാന റോളിലുണ്ട് തിരുവനന്തപുരം രാജ്യാന്തര ഡോക്യുമെന്ററി ആന്‍ഡ് ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍...

ഫെഫ്ക ഷോർട്ട്ഫിലിം ഫെസ്റ്റ്; സെക്കന്റ് എഡിഷൻ

എറണാകുളം : ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയൻ സംഘടിപ്പിക്കുന്ന ഫെഫ്ക ഷോർട്ട് ഫിലിം ഫെസ്റ്റ് സെക്കന്റ് എഡിഷന്റെ ഔദ്യോദിക പ്രഖ്യാപനവും ലോഗോ റിലീസും ശ്രീ മോഹൻലാൽ എറണാകുളത്ത് നിർവഹിച്ചു. ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ, സിബി മലയിൽ, രൺജി പണിക്കർ,...

ലൂസിത്താനിയൻ ഗേൾ; പാരിസ് ലക്ഷ്മിയുടെ ഹ്രസ്വചിത്രം

അഹല്യ ക്രിയേഷൻസിന് വേണ്ടി ബിമല്‍ കെ.എച്ച് അണിയിച്ചൊരുക്കിയ ഹ്രസ്വചിത്രമാണ് ലൂസിത്താനിയൻ ഗേൾ. ഇതിനോടകം നിരവധി വിദേശ മേളകകളിൽ അവാർഡുകൾ കരസ്ഥമാക്കിയിട്ടുണ്ട് ചിത്രം. പോർച്ചുഗീസ് ഇതിഹാസ കാവ്യമായ ഉസ് ലൂസ‍ീയധഷ്, ആണ് ചിത്രത്തിന്റെ അവലംബം. പോർച്ചുഗീസ്...

പെൺകുട്ടിയെ വായ്നോക്കിയ യുവാവിന് സംഭവിച്ചത്; വിഡിയോ

ആർജെ മാത്തുക്കുട്ടി പ്രധാനവേഷത്തിലെത്തുന്ന ‘സോറി’ എന്ന ഹ്രസ്വചിത്രം പുറത്തിറങ്ങി. നടൻ ടൊവിനോയാണ് തന്റെ ഔദ്യോഗിക പേജിലൂടെ ചിത്രം റിലീസ് ചെയ്തത്. ബെൻജിത്ത് ബേബിയാണ് സംവിധാനം. നയന അനിൽ നായികയാകുന്നു. സംവിധായകനും ചിത്രത്തിലൊരു പ്രധാനവേഷത്തിൽ...

മകൻ മയക്കുമരുന്നിന് അടിമയായാൽ; ഞെട്ടിക്കുന്ന ഹ്രസ്വചിത്രം

മയക്കുമരുന്നിന്റെയും കഞ്ചാവിന്റെയും ഉന്മാദത്തിൽ കൊച്ചുകുട്ടികളെപ്പോലും പിച്ചിചീന്താൻ മടിയില്ലാത്തവരുടെ ലോകത്താണ് നാം ജീവിക്കുന്നത്. മയക്കുമരുന്ന് മൂലം ജീവിതത്തിൽ സംഭവിക്കുന്ന ദുരന്തം വരച്ച് കാണിക്കുകയാണ് അടുത്ത ഇര എന്ന ഹ്രസ്വചിത്രം.

‌പ്രസംഗം പകുതിക്ക് നിർത്തി ദേഷ്യത്തോടെ പി.സി ജോർജ്; ഹ്രസ്വചിത്രം

രാഷ്ട്രീയം മാത്രമല്ല അഭിനയവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച ആളാണ് പി.സി ജോർജ്. കനൽക്കാലം, അച്ചായൻസ് എന്നീ സിനിമകളിലൂടെ അദ്ദേഹം ഇത് തെളിയിച്ചിട്ടുമുണ്ട്. ഇപ്പോഴിതാ പി.സി ജോർജ് പ്രധാനവേഷത്തിലെത്തുന്ന ഹ്രസ്വചിത്രം...

പെൺകുട്ടിയെ കൊല്ലാനെത്തിയവന് കിട്ടിയ പണി; വിഡിയോ

വ്യത്യസ്തമായ പ്രമേയം ചർച്ച ചെയ്യുന്ന ഫിസിൽ എന്ന ഹ്രസ്വചിത്രം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നു. ആരോമൽ ആർ ലാൽ ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. ആകാശ് ഗൗഡ്, ഭക്തി റാവൽ എന്നിവരാണ് അഭിനേതാക്കൾ. ഛായാഗ്രഹണവും എഡിറ്റിങും സംവിധായകന്‍...

കാമുകിക്ക് അയച്ച സന്ദേശം ഫാമിലിഗ്രൂപ്പിൽ; ഹ്രസ്വചിത്രം

കൊച്ചി ∙ അഴുക്കു നിറ‍ഞ്ഞ കൊച്ചിയുടെ ദുരിതവും നിസ്സഹായതയും ചില നാട്ടുകാരുടെ സ്വാർഥതയും രസകരമായി അവതരിപ്പിക്കുന്ന ചെറുസിനിമയാണ് ഏടാകൂടം. മഹേഷ് മാനസ് സംവിധാനം ചെയ്ത ഈ ചിത്രം, മാലിന്യത്തിനെതിരെയുള്ള പോരാട്ടത്തിന്റെ ഒരു മുഖം മാത്രമാണ്. നഗരത്തെ ശ്വാസം...

‘ശരീരഭാഗം കാണിക്കാമോ..?’; ആ ദുരനുഭവം എന്റെ ജീവിതത്തിൽ സംഭവിച്ചത്: അൻസിബ

സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചയാകുകയാണ് ചലച്ചിത്ര താരം അൻസിബ ഹസന്റെ എ ലൈവ് സ്റ്റോറി എന്ന ഹ്രസ്വ ചിത്രം. പലപ്പോഴും സ്ത്രീകൾ ഫെയ്സ് ബുക്ക് ലൈവ് നൽകിയാലോ അല്ലെങ്കിൽ ഒരു പോസ്റ്റിട്ടാലോ അറിയാത്ത പല പ്രൊഫൈലുകളിൽ നിന്നും ഇത്തരം കമന്റുകൾ വരുന്നത് സാധാരണമാണ്....