Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Shreya Ghoshal"

അതിസുന്ദരിയായി നയൻ താര; മനോഹരം ഈ പ്രണയഗാനം

തമിഴിൽ അടുത്തിടെ ഇത്രയും മനോഹരമായ പ്രണയഗാനം എത്തിയോ എന്നു സംശയമാണ്. അത്രയും മനോഹരമാണ് അജിത്–നയൻതാര ജോഡികളെത്തിയ വിശ്വാസത്തിലെ വാനേ വാനേ എന്ന ഗാനം. ഹരിചരണിന്റെയും ശ്രേയാ ഘോഷാലിന്റെയും മനോഹരമായ ആലാപനം. ഡി. ഇമ്മനാണു സംഗീതം. വിവേകയുടെതാണു...

ദൈവംതമ്പുരാൻ പറഞ്ഞാലും ശ്രേയ മലയാളി അല്ലെന്ന് വിശ്വസിക്കില്ല; അതിമധുരം

പ്രകൃതിയും പ്രണയവും പരസ്പര പൂരകങ്ങളാണെന്നു ഒരിക്കൽ കൂടി ഓർമിക്കുകയാണ് 'നീയും ഞാനും' എന്ന ചിത്രത്തിലെ കുങ്കുമ നിറസൂര്യൻ എന്ന ഗാനം. ബി.കെ ഹരിനാരായണന്റെതാണു പ്രകൃതിയും പ്രണയവും ഇഴചേരുന്ന വരികൾ. കുങ്കുമനിറ സൂര്യൻ ചന്ദവെയിലാലെ മണ്ണിൽ തൂകും വെൺ...

ഒടിയന്‍ എത്താൻ മണിക്കൂറുകൾ; തരംഗമായി റെക്കോർഡിങ് വിഡിയോ

മോഹൻലാൽ ചിത്രം ഒടിയൻ തീയറ്ററുകളിലെത്താൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ചിതത്തിലെ ഗാനത്തിന്റെ റെക്കോർഡിങ് വിഡിയോ പങ്കുവച്ച് എം. ജയചന്ദ്രന്‍. മാനം തുടുക്കണ് എന്ന ഗാനത്തിന്റെ ശ്രേയ ഘോഷാൽ പാടുന്ന വിഡിയോയാണ് ജയചന്ദ്രൻ പങ്കുവച്ചത്. മികച്ച പ്രതികരണം...

ഓരോ ലൈക്കും ഡിസ്‌ലൈക്കിനുള്ള അടി; വിസ്മയിപ്പിച്ചു പാട്ടുകൾ; 'ഒടിയൻ' കുതിപ്പ്

സമൂഹമാധ്യമങ്ങളിൽ മികച്ച പ്രതികരണം നേടി ഒടിയനിലെ പുതിയ ഗാനം. ചിത്രത്തിലെ ആദ്യ വിഡിയോ ഗാനമാണ് 'മാനം തുടുക്കണ് നേരം വെളുക്കണ്'. ശനിയാഴ്ച പുറത്തിറങ്ങിയ ഗാനം ഇപ്പോൾ യൂട്യൂബ് ട്രന്റിങ്ങിൽ ഒന്നാമതാണ്. നാടൻ വരികളാണ് ഗാനത്തിന്റേത്. ഗ്രാമീണ കാഴ്ചകളും,...

കുട്ടൻ ഈ പാട്ടുകാണൂ: നന്ദി പറഞ്ഞ് മോഹൻലാൽ

ഒടിയനിലെ കൊണ്ടോരാം കൊണ്ടോവാം എന്ന ഗാനം എത്തിയത് സംഗീത ആസ്വാദകരുടെ ഹൃദയത്തിലേക്കാണ്. ഈ ഗാനം നെഞ്ചേറ്റിയവർക്കു നന്ദി പറയുകയാണു പ്രിയതാരം മോഹൻലാൽ. ഗാനത്തിനു സംഗീതം നൽകിയ എം. ജയചന്ദ്രനൊപ്പം എത്തിയാണു മോഹൻലാൽ വിഡിയോയിലൂടെ നന്ദി പറഞ്ഞത്. മോഹൻലാലിന്റെ...

ഒടിയൻ ഗാനം ‘കൊണ്ടോരാം’ 20 ലക്ഷം; നന്ദി അറിയിച്ച് ശ്രേയ

മോഹന്‍ലാൽ ചിത്രം ഒടിയനിലെ ആദ്യഗാനം കൊണ്ടോരാം കൊണ്ടോരാം പ്രേക്ഷകർക്കിടയിൽ തരംഗമാകുകയാണ്. പാട്ടിന് ലഭിച്ച വലിയ സ്വീകാര്യതയിൽ നന്ദി അറിയിച്ച് ശ്രേയ ഘോഷാൽ. ഗാനത്തിനു ഇരുപതുലക്ഷം കാഴ്ചക്കാരായതിന്റെ സന്തോഷമാണ് വിഡിയോ സന്ദേശത്തിലൂടെ ശ്രേയ പ്രകടമാക്കിയത്....

ഗ്ലാമറസായി ആടിപ്പാടി കത്രീന, ഒപ്പം ആമിറും: മുഴുവൻ വി‍ഡിയോ

'തഗ്സ് ഓഫ് ഹിന്ദുസ്ഥാനി'ലെ 'സുരയ്യ' എന്ന ഗാനത്തിന്റെ മുഴുവൻ വിഡിയോ പുറത്തിറങ്ങി. മിനിറ്റുകൾക്കം തന്നെ ലക്ഷക്കണക്കിന് ആളുകളാണ് ഇൗ പാട്ട് കണ്ടത്. നേരത്തെ ഇതേ ഗാനത്തിന്റെ ടീസറും മേക്കിങ് വിഡിയോയും സമൂഹമാധ്യമങ്ങളിൽ ഹിറ്റായിരുന്നു കത്രീനയുടെ ഐറ്റം...

കത്തിപ്പിടിച്ച് കത്രീന; ആക്ഷനിൽ തിളങ്ങി ബച്ചനും ആമിറും

സിനിമാപ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് തഗ്സ് ഓഫ് ഹിന്ദുസ്ഥാൻ. അമിതാഭ് ബച്ചൻ, ആമിർ ഖാൻ, കത്രീന കെയ്ഫ് എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മുതൽ എല്ലാം ആരാധകർ ഏറ്റെടുത്തിരുന്നു. ഒടുവിൽ പുറത്തിറങ്ങിയ...

വൈറൽ 'ജീവാംശ'ത്തിന്റെ ഈ ക്ലാസിക്കൽ നൃത്തം

'ജീവാംശമായ്' എന്ന ഗാനത്തിനു ശാസ്ത്രീയ നൃത്താവിഷ്കാരം നൽകി ഒരു നർത്തകി. കോട്ടയം പുതുപ്പള്ളിയിലെ അഞ്ജലി ഹരി എന്ന നർത്തകിയാണു 'തീവണ്ടി'യിലെ ഹിറ്റ് ഗാനത്തിനു നൃത്താവിഷ്കാരം നൽകിയത്. ഗാനത്തിനുള്ള അഞ്ജലിയുടെ നൃത്തം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ...

ഈ 'ജീവാംശമായ് താനേ' അമൃതയുടെത്

'തീവണ്ടി'യിലെ 'ജീവാംശമായ് താനേ' എന്ന ഗാനത്തിന് പുതുശബ്ദം നൽകി വിദ്യാർഥിനി. ആളില്ലാ ക്ലാസ്റൂമിൽ നിന്ന് അമൃത പാടുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ഇതിനുമുൻപും അമൃത പാടിയ ഗാനങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിട്ടുണ്ട്. 'മായാനദി'യിലെ 'മിഴിയിൽ നിന്നും'...

അതിസുന്ദരിയായി സമാന്ത; പ്രണയിച്ച് ശിവകാർത്തികേയൻ

മനോഹരമായ പ്രണയഗാനവുമായി എത്തുകയാണു ശിവകാർത്തികേയനും സമാന്തയും. സീമാരാജായിലെ ഒന്നവിട്ട യാരും എനക്കില്ല എന്നതാണു ഗാനം. ശ്രേയഘോഷാലും സത്യപ്രകാശും ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. യുഗഭാരതിയുടെതാണു വരികൾ. ഡി. ഇമ്മന്റെതാണു സംഗീതം. പ്രണയം...

ആഘോഷം പൊടിപൊടിച്ചു; ഗോത്രഗാനം പാടി 'തീവണ്ടി' ടീം

'തീവണ്ടി'യുടെ വിജയം ആഘോഷിച്ച് അണിയറ പ്രവർത്തകർ. ഗോത്രഗാനം ആലപിച്ചാണു അണിയറ പ്രവർത്തകരുടെ ആഹ്ലാദ പ്രകടനം. എഡിസൺ തുരുത്തിൽ നിന്നാണു ഇവരുടെ ആലാപനം. ഡ്രമ്മടിച്ചും തകിലുകൊട്ടിയുമുള്ള ഇവരുടെ ആലാപനമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. നിരവധി...

ശ്രേയയും കൗശികും പാടി; ഗ്രാമഭംഗിയിൽ മനോഹര പ്രണയഗാനം

പുതുമുഖ താരങ്ങളെ അണിനിരത്തി രജീഷ് മിഥില സംവിധാനം ചെയ്യുന്ന വാരിക്കുഴിയിലെ കൊലപാതകത്തിലെ പുതിയ ഗാനം എത്തി. കന്നിവെയിൽ എന്ന ഗാനത്തിന്റെ വിഡിയോ ആണ് എത്തിയത്. . ശ്രേയ ഘോഷാലും കൗശിക് മേനോനും ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. ഷോബിൻ കുന്നങ്ങാടിന്റെ...

നിലാവു പോലെ ഒരു ഗാനവുമായി ശ്രേയയും കൗശികും

അമിത് ചക്കാലയ്ക്ക്ൽ നായകനാകുന്ന 'വാരിക്കുഴിയിലെ കൊലപാതക'ത്തിലെ പുതിയ ഗാനം എത്തി. 'കന്നിവെയിൽ സന്ധ്യാ' എന്നു തുടങ്ങുന്ന ഗാനം ആലപിക്കുന്നത് ശ്രേയ ഘോഷാലും കൗശിക് മേനോനും ചേർന്നാണ്. മനോഹരമായ വരികളാണ് ഗാനത്തിന്റെ പ്രത്യേകത. മെജോ ജോസഫാണ് സംഗീതം. ഷോബിൻ...

ശ്രേയയെ പോലെ പാടി അഭിരാമി

ഒരിക്കൽ കേട്ടാൽ മറക്കില്ല ഈ ഗാനം. 'ഓം ശാന്തി ഓം' എന്ന സിനിമയിലെ മേം അഗർ കഹൂം. ശ്രേയ ഘോഷാലിന്റെയും സോനു നിഗമിന്റെയും മനോഹര ആലാപനം. ആസ്വാദക ഹൃദയത്തിൽ ഇടംപിടിച്ച ഗാനം. ഇപ്പോള്‍ ഈ ഗാനത്തിന് വേറട്ടൊരു രൂപം നൽകിയിരിക്കുകയാണ് അഭിരാമി അജയ് എന്ന ഗായിക. കവർ...

ശ്രേയ ഘോഷാലിനൊപ്പം മോഹൻലാലിന്റെ പാട്ട്: വിഡിയോ ഗാനം കാണാം

മോഹൻലാലിന്റെ പുതിയ ചിത്രമായ നീരാളിയിലെ വിഡിയോ ഗാനം പുറത്തിറങ്ങി. ‘അഴകെ അഴകെ’ എന്ന് തുടങ്ങുന്ന പ്രണയഗാനം മോഹൻലാലും ശ്രേയ ഘോഷാലും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. സൂപ്പർഹിറ്റ് ചിത്രമായ പുലിമുരുകനിലെ ‘മലയാറ്റൂർ മലയും’ എന്ന ഗാനത്തിനും ശേഷം മോഹൻലാൽ...

ഇടവേളയ്ക്കു ശേഷം ബിജിബാൽ, ഒപ്പം ശ്രേയ ഘോഷാലും

മമ്മൂട്ടി നായകനാവുന്ന പുതിയ ചിത്രം അങ്കിളിലെ വിഡിയോ ഗാനം പുറത്തിറങ്ങി. ‘ഇൗറൻ മാറും’ എന്ന ഗാനത്തിന് ഇൗണം നൽകിയിരിക്കുന്നത് ബിജിബാലാണ്. വരികൾ രചിച്ചിരിക്കുന്നത് റഫീഖ് അഹമ്മദ്. ശ്രേയാ ഘോഷാലാണ് ഗാനം ആലപിച്ചിരിക്കുന്നത്. മമ്മൂട്ടിയും നായികയായ...

ശ്രേയയുടെ പ്രവചനം ശരിയായി: തരംഗമായി ‘ഉമ്മ പാട്ട്’

‘ഇൗ പാട്ട് ഭാഷാഭേദങ്ങൾ മറികടക്കും. നിങ്ങൾക്കെല്ലാവർക്കും ഇതിഷ്ടമാകും. ഞാനുറപ്പു തരുന്നു.’ ഒരു മലയാള ഗാനം പാടിയ ശേഷം പ്രിയ ഗായിക ശ്രേയാ ഘോഷാൽ പറഞ്ഞ വാക്കുകളാണിത്. പുറത്തിറങ്ങി നാലു ദിവസങ്ങൾ ആയതേ ഉള്ളുവെങ്കിലും ശ്രേയയുടെ ഇൗ പ്രവചനം സത്യമായി എന്നാണ്...

അര മണിക്കൂറിൽ 7 പാട്ടുകൾ, മലയാളം ആദ്യ പ്രണയമെന്ന് വെളിപ്പെടുത്തലും: ശ്രേയയുടെ അമ്പരപ്പിക്കും വിഡിയോ

ആലാപന ഭംഗികൊണ്ട് ഇന്ത്യൻ സംഗീത ലോകത്ത് വിസ്മയമൊരുക്കിയ ശ്രേയ ഘോഷാലിന്റെ വക മറ്റൊരു വിസ്മയ പ്രകടനം കൂടി. വനിത ഫിലിം അവാർഡ്സ് 2018 വേദിയിൽ ഇടവേള പോലുമെടുക്കാതെ ശ്രേയ പാടിയത് ഏഴു ഗാനങ്ങൾ. പത്മാവതിലെ ‘ഘൂമര്’ എന്ന മനോഹര ഗാനത്തിൽ തുടങ്ങി അതേ ചിത്രത്തിലെ...

കാത്തിരിപ്പിന് അവസാനം: ശ്രേയ വാനോളം പുകഴ്ത്തിയ ആ മലയാള ഗാനം എത്തി

ശ്രേയാ ഘോഷാൽ വാനോളം പുകഴ്ത്തിയ ആ മലയാള ഗാനം പുറത്തിറങ്ങി. തീവണ്ടി എന്ന പുതിയ ചിത്രത്തിലെ ‘ജീവാംശമായി താനേ നീയെന്നിൽ’ എന്ന പാട്ടാണ് കാത്തിരിപ്പിനൊടുവിൽ ആരാധകരുടെ മുന്നിലേക്കെത്തിയത്. ഇൗ ഗാനം പാടാനെത്തിയ ശ്രേയ പാട്ടിനെയും ഇൗണം കൊടുത്ത പുതുമുഖ സംഗീത...