Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Online taxi"

നിരന്തരം കയ്യേറ്റം; റെയിൽവേ സ്റ്റേഷനുകളിൽ കൗണ്ടർ വേണ്ടെന്ന് ഓൺലൈൻ ടാക്സികൾ

കൊച്ചി ∙ കേരളത്തിലെ റെയിൽവേ സ്റ്റേഷനുകളിൽ പ്രത്യേക കൗണ്ടർ തുറക്കാൻ മടിച്ച് ഓൺലൈൻ ടാക്സികൾ. മൂന്നു മാസത്തേക്കു പരീക്ഷണ അടിസ്ഥാനത്തിൽ ചില റെയിൽവേ സ്റ്റേഷനുകളിൽ കൗണ്ടർ തുറന്നു സർവീസ് നടത്തിയതിന്റെ തിക്താനുഭവം കാരണമാണ് കമ്പനികൾ...

സ്ത്രീകൾക്കെതിരെ പീഡനം, ബലാത്സംഗം: 103 ഊബർ ഡ്രൈവർമാർ പ്രതികൾ

അമേരിക്കയിലെ ഊബർ ഡ്രൈവർമാർക്കിടയിൽ കുറ്റവാളികൾ കൂടുന്നുവെന്ന് റിപ്പോർട്ട്. അമേരിക്കയിലെ 20 നഗരങ്ങളിൽ നിന്നുള്ള പൊലീസ് റിപ്പോർട്ട് പ്രകാരം 103 ഊബർ ഡ്രൈവർമാർക്കെതിരെ ലൈംഗിക പീഡനത്തിന് കേസ് ഫയൽ ചെയ്തിട്ടുണ്ട്. സിഎൻഎൻ റിപ്പോർട്ട് പ്രകാരം...

സർക്കാർവക ഓൺലൈൻ ടാക്സി വരുന്നു

തിരുവനന്തപുരം∙ സർക്കാർ നിയന്ത്രണത്തിൽ ഓൺലൈൻ ടാക്സികൾ നിരത്തിലിറക്കാൻ പദ്ധതിയുമായി തൊഴിൽ വകുപ്പ്. വെഹിക്കിൾ എസ്ടി എന്ന സ്റ്റാർട്ടപ് സംരംഭത്തിന്റെ പ്ലാറ്റ്ഫോം ഉപയോഗിച്ചാണ് ഓൺലൈൻ ടാക്സി പദ്ധതി നടപ്പാക്കുക. തൊഴിലാളി യൂണിയനുകളുമായി ആദ്യഘട്ട ചർച്ച...

ഓൺലൈൻ ടാക്സി: റെയിൽവേ പാർക്കിങ് നൽകും

ന്യൂഡൽഹി ∙ ഓൺലൈൻ ടാക്സി സർവീസുകൾക്കു റെയിൽവേ സ്റ്റേഷനിൽ പ്രത്യേക പാർക്കിങ് സ്ഥലം അനുവദിക്കുന്നതു പരിഗണനയിൽ. വിമാനത്താവളങ്ങളിൽ അനുവദിച്ചിരിക്കുന്ന മാതൃകയിൽ സ്ഥലം അനുവദിക്കാനാണ് ആലോചിക്കുന്നത്. റിപ്പോർട്ട് സമർപ്പിക്കാൻ മേഖലാ കേന്ദ്രങ്ങൾക്കു റെയിൽവേ...

വാഹനങ്ങൾ തടയുന്നത് തുടർക്കഥ; സംരക്ഷണം ആവശ്യപ്പെട്ട് ഓൺലൈൻ ടാക്സി

കൊച്ചി∙ തൃശൂർ, തിരുവനന്തപുരം, എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലെ ഒാൺലൈൻ ടാക്സി സർവീസിനു പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടു റെയിൽവേ. ഇതു സംബന്ധിച്ച് സിറ്റി പൊലീസ് കമ്മിഷണർമാർക്കു കത്തു നൽകി. ആലുവ, എറണാകുളം നോർത്ത് എന്നിവടങ്ങളിൽ ഒാൺലൈൻ ടാക്സി സർവീസ്...

ഓല ക്യാബ് ഡ്രൈവർ യാത്രക്കാരിയോട് മോശമായി പെരുമാറിയതായി പരാതി

ബെംഗളൂരു∙ സ്വന്തം വീട്ടിലേക്കു യാത്ര ചെയ്യുകയായിരുന്ന യുവതിയോട് ഓൺലൈൻ ടാക്സി സർവീസായ ഓല ക്യാബ്സിന്റെ ഡ്രൈവർ അപമര്യാദയായി പെരുമാറിയതായി പരാതി. ഞായർ രാത്രി ഇന്ദിരാനഗറിൽനിന്നുള്ള യാത്രയിൽ ഔട്ടർ റിങ് റോഡിൽ വച്ചാണു ഡ്രൈവർ രാജശേഖർ റെഡ്ഡി യുവതിയോടു മോശമായി...

റെയിൽവേ സ്റ്റേഷനിൽ ഒാൺലൈൻ ടാക്സികൾക്കു പാർക്കിങ്: 11ന് ഓട്ടോ, ടാക്സി പണിമുടക്ക്

കൊച്ചി∙ എറണാകുളം സൗത്ത്, നോർത്ത്, ആലുവ സ്റ്റേഷനുകളിൽ ഒാൺലൈൻ ടാക്സികൾക്കു പാർക്കിങ് പെർമിറ്റ് അനുവദിച്ച െറയിൽവേ നടപടിയിൽ പ്രതിഷേധിച്ചു ജില്ലയിലെ ഓട്ടോ, ടാക്സി യൂണിയനുകൾ 11നു പണിമുടക്കും. ആയിരക്കണക്കിനു രൂപ കെട്ടിവച്ചാണു ഓട്ടോ, ടാക്സി തൊഴിലാളികൾ...

ഊബറിൽ‌ സൈബറാക്രമണം; ഒത്തുതീർപ്പിന് ഹാക്കർമാർക്ക് ഒരു ലക്ഷം ഡോളർ

കലിഫോർണിയ ∙ ഓണ്‍ലൈന്‍ ടാക്സി കമ്പനി ഊബറിൽ ഹാക്കർമാരുടെ വൻ ആക്രമണം. ഉപയോക്താക്കളുടെയും ഡ്രൈവര്‍മാരുടെയും ഉള്‍പ്പെടെ 57 ദശലക്ഷം വ്യക്തിവിവരങ്ങൾ ചോർന്നതായി വാർത്താ ഏജൻ‌സി റിപ്പോർട്ട് ചെയ്തു. ഒരു വർഷത്തിലേറെയായി കമ്പനി മറച്ചുവച്ച ആക്രമണ വിവരമാണ് ഇപ്പോൾ...

ഓൺലൈൻ ടാക്സി ഡ്രൈവർക്കെതിരായ കേസ് അനാവശ്യം: ഹൈക്കോടതി

കൊച്ചി∙ യുവതികൾ നൽകിയ പരാതിയിൽ ഓൺലൈൻ ടാക്സി ഡ്രൈവർക്കെതിരായ കേസ് അനാവശ്യമെന്നു ഹൈക്കോടതി. സ്ത്രീത്വത്തെ അപമാനിച്ചെന്ന കുറ്റം നിലനിൽക്കുന്നതല്ല. ജാമ്യത്തിനായി ഡ്രൈവർ ഷെഫീഖിന് മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാം. ഇക്കാര്യത്തിൽ അടിയന്തരമായി തീരുമാനം...

കൊച്ചിയിൽ യുവതികൾ ആക്രമിച്ച ടാക്സി ഡ്രൈവറുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു

കൊച്ചി ∙ യുവതികള്‍ ആക്രമിച്ച ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍ ഷഫീക്കിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. കേസിൽ കോടതി വിശദമായ വാദം കേൾക്കുന്നതുവരെ ഷെഫീക്കിനെ അറസ്റ്റ് ചെയ്യരുതെന്നാണ് നിർദേശം. ജാമ്യമില്ലാ വകുപ്പുകളിട്ട് പൊലീസ് ചുമത്തിയ എഫ്ഐആര്‍...

നീതി ലഭിക്കുന്നില്ല; മർദനമേറ്റ ഓൺലൈൻ ടാക്സി ഡ്രൈവർ ഹൈക്കോടതിയിലേക്ക്

കൊച്ചി∙ യുവതികള്‍ ആക്രമിച്ച ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍ ഷഫീക്ക് നീതിതേടി ഹൈക്കോടതിയിലേക്ക്. മര്‍ദ്ദനമേറ്റിട്ടും തനിക്കെതിരെ ജാമ്യമില്ലാ വകുപ്പുകളിട്ടു പൊലീസ് ചുമത്തിയ എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിക്കുന്നത്. അതേസമയം,...

‘യുവതികളോട് ഡ്രൈവര്‍ മോശമായി പെരുമാറിയിട്ടില്ല’; വെളിപ്പെടുത്തലുമായി ദൃക്സാക്ഷി

കൊച്ചി∙ ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍ക്കു മര്‍ദ്ദനമേറ്റ സംഭവത്തില്‍ തെറ്റ് പൂര്‍ണമായും യുവതികളുടെ ഭാഗത്തെന്നു ദൃക്സാക്ഷിയുടെ വെളിപ്പെടുത്തല്‍. യുവതികള്‍ സംഘം ചേര്‍ന്ന് ഏകപക്ഷീയമായി ഡ്രൈവറെ ആക്രമിക്കുകയായിരുന്നെന്നു സംഭവം നടന്ന സമയത്തു...

ഓൺലൈൻ ടാക്സി ഡ്രൈവറെ യുവതികൾ മർദ്ദിച്ച സംഭവം അന്വേഷിക്കും: ഡിജിപി

കൊച്ചി ∙ ഒാണ്‍ലൈന്‍ ടാക്സി ഡ്രൈവറെ യുവതികൾ ചേർന്ന് ആക്രമിച്ച സംഭവം അന്വേഷിക്കാന്‍ കമ്മിഷണര്‍ക്ക് ഡിജിപിയുടെ നിര്‍ദേശം. പ്രതികള്‍ക്കെതിരെ ദുര്‍ബല വകുപ്പ് ചുമത്തിയതിനെക്കുറിച്ച് അന്വേഷിക്കും. കേസില്‍ പൊലീസ് വിശദമായ അന്വേഷണം നടത്തുമെന്നും ലോക്നാഥ്...

ഓൺലൈൻ ടാക്സി ഡ്രൈവർ യാത്രക്കാരിയുടെ മുഖത്തടിച്ചതായി പരാതി; സംഭവം കൊച്ചിയിൽ

കൊച്ചി∙ ഓൺലൈൻ ടാക്സി സർവീസായ ഓല ക്യാബ്സിലെ ഡ്രൈവറിൽനിന്നു മോശം പെരുമാറ്റമുണ്ടായെന്നു പരാതി. ഇന്നലെ രാത്രി ലുലു മാളിൽനിന്നു പനമ്പള്ളിനഗറിലേക്കു പോകുമ്പോൾ ഡ്രൈവർ അപമര്യാദയായി പെരുമാറിയെന്ന് ബെഗളൂരുവിൽ ജോലി ചെയ്യുന്ന അവേത തംമ്പാട്ടി പരാതി നൽകി....

ഇന്ത്യയിലെ ആദ്യ ഇ–ടാക്സി സർവീസ് നാഗ്പുരിൽ

രാജ്യത്തെ ആദ്യ ഇ–ടാക്സി സർവീസിനു നാഗ്പുരിൽ പരീക്ഷണാടിസ്ഥാനത്തിൽ തുടക്കം. മഹീന്ദ്രയുടെ 100 ഇ2ഒ ഇലക്ട്രിക് കാറുകൾ ഉൾപ്പെടെ 200 വാഹനങ്ങളടങ്ങുന്ന ടാക്സി സർവീസാകും ഉണ്ടാകുക. ഇ–ബസുകൾ, ഇ–ഓട്ടോ റിക്ഷകൾ എന്നിവയുടെ സർവീസും ആരംഭിക്കും. ആപ് അധിഷ്ഠിത ടാക്സി...

ഓൺലൈൻ ടാക്സിക്കായി 65,000 കാർ വിറ്റെന്നു മാരുതി

ഓലയും യൂബറും പോലെ മൊബൈൽ ആപ്ലിക്കേഷൻ അധിഷ്ഠിതമായി ടാക്സി സേവനം ലഭ്യമാക്കുന്ന കമ്പനികൾക്ക് 2016 — 17ൽ 65,000 കാറുകൾ വിറ്റതായി മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്. ഇക്കൊല്ലവും ഇത്രയും കാറുകളുടെ വിൽപ്പന ഈ മേഖലയിൽ നിന്നു പ്രതീക്ഷിക്കുന്നുണ്ടെന്നും കമ്പനി...

ഓൺലൈൻ ടാക്സി: 2016ലെ റൈഡ് 50 കോടിയിലേറെ

ടാക്സി ഡ്രൈവർമാരിൽ നിന്നുള്ള എതിർപ്പുകൾക്കും നിയമതലത്തിലെ നിയന്ത്രണങ്ങൾക്കും വിലക്കുകൾക്കുമൊന്നും പഞ്ഞമില്ലെങ്കിലും ഇന്ത്യയിൽ ഓൺലൈൻ ടാക്സി അഗ്രിഗേറ്റർമാരുടെ സേവനം കൂടുതൽ ജനപ്രിയമാവുന്നു. ബെംഗളൂരു ആസ്ഥാനമായ ഓല കാബ്സും യു എസിൽ നിന്നുള്ള യൂബറും ചേർന്ന്...

ഓൺലൈൻ ടാക്സികള്‍ക്ക് റയിൽവേ സ്റ്റേഷനുകളിൽ പ്രത്യേക പാർക്കിങ്

ഓലയും യൂബറും പോലുള്ള മൊബൈൽ ആപ്ലിക്കേഷൻ അധിഷ്ഠിത ടാക്സികൾക്ക് രാജ്യത്തെ 500 സ്റ്റേഷനുകളിൽ പ്രത്യേക പാർക്കിങ് അനുവദിക്കാൻ റയിൽവേ ഒരുങ്ങുന്നു. ഓൺലൈൻ ടാക്സി സേവനത്തോടു യാത്രക്കാർക്കുള്ള താൽപര്യം മുതലെടുത്ത് 300 കോടിയോളം രൂപയുടെ ലാഭമാണ് ഈ നടപടിയിലൂടെ...

ഓൺലൈൻ ടാക്സി തടസ്സപ്പെടുത്തൽ: ആകെ 39 കേസ്

കൊച്ചി ∙ ഓൺലൈൻ ടാക്സികളുടെ പ്രവർത്തനം തടസ്സപ്പെടുത്തിയതുമായി ബന്ധപ്പെട്ടു കേരളത്തിൽ ഇതുവരെ 39 കേസ് റജിസ്റ്റർ ചെയ്തതായി ഡിജിപി ലോക്നാഥ് ബെഹ്റ ഹൈക്കോടതിയെ അറിയിച്ചു. ക്രമസമാധാനം തകരാതിരിക്കാൻ നടപടി സ്വീകരിച്ചെന്നും സത്യവാങ്മൂലത്തിൽ അറിയിച്ചു. ഓൺലൈൻ...