Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Kerala School Kalolsavam"

കുട്ടികളുടെ ആഘോഷങ്ങൾ ഇല്ലാതാകില്ല; സ്കൂള്‍ കലോത്സവം ആലപ്പുഴയില്‍

തിരുവനന്തപുരം∙ ഈ വർഷത്തെ സംസ്ഥാന സ്കൂള്‍ കലോത്സവം ഡിസംബറില്‍ ആലപ്പുഴയില്‍ നടക്കുമെന്നു മന്ത്രി സി. രവീന്ദ്രനാഥ്. കായികമേള ഒക്ടോബറില്‍ തിരുവനന്തപുരത്തും ശാസ്ത്രോത്സവം നവംബറില്‍ കണ്ണൂരിലും സ്പെഷൽ സ്കൂൾ കലോത്സവം ഒക്ടോബർ അവസാനം കൊല്ലത്തും നടക്കുമെന്നു...

കലോൽസവം വേണമെന്ന് മെട്രോ മനോരമയിൽ സൂര്യ കൃഷ്ണമൂർത്തി; ഇടപെട്ട് മുഖ്യമന്ത്രി

തിരുവനന്തപുരം∙ സംസ്ഥാന സ്കൂൾ കലോൽസവം ഉപേക്ഷിക്കാനുള്ള ആദ്യ തീരുമാനം പിൻവലിച്ചതിനു പിന്നിൽ യുഎസിൽ‌നിന്നു മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഇടപെടൽ. അതിനു കാരണമായതാകട്ടെ, തിരുവനന്തപുരം മെട്രോ മനോരമയും സൂര്യാ കൃഷ്ണമൂർത്തിയും. കലോൽസവം ഉപേക്ഷിക്കരുതെന്നും...

ഗ്രേസ് മാർക്ക് നഷ്ടപ്പെടരുത്; ആഘോഷം ഒഴിവാക്കി കലോൽസവം നടത്താൻ സർക്കാർ

തിരുവനന്തപുരം∙ വിവിധ ഭാഗങ്ങളിൽനിന്ന് എതിർപ്പുയർന്നതോടെ ആഘോഷങ്ങളില്ലാതെ സ്കൂള്‍ കലോല്‍സവം നടത്താന്‍ സര്‍ക്കാര്‍ തീരുമാനം. വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നഷ്ടമാകരുതെന്നു വ്യക്തമാക്കി കലോല്‍സവ നടത്തിപ്പിനുളള നടപടികള്‍ക്കു മുഖ്യമന്ത്രി പിണറായി...

സ്കൂള്‍ കലോല്‍സവം ഉപേക്ഷിച്ചാൽ ഗ്രേസ് മാര്‍ക്ക് എങ്ങനെ നല്‍കും?; ആശയക്കുഴപ്പം

തിരുവനന്തപുരം∙ സ്കൂള്‍ കലോല്‍സവം വേണ്ടെന്നുവച്ചാല്‍ വിദ്യാര്‍ഥികള്‍ക്കു ഗ്രേസ് മാര്‍ക്ക് എങ്ങനെ നല്‍കുമെന്ന ആശയക്കുഴപ്പം തുടരുന്നു. അതേസമയം, പ്രളയ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കലോല്‍സവം വേണ്ടെന്ന നിലപാടിലാണ് അധ്യാപക സംഘടനകള്‍. നാളെ ചേരുന്ന...

കലോൽസവം നടത്തി കുട്ടികൾക്കു ഗ്രേസ് മാർക്ക് ലഭ്യമാക്കുന്നതു പരിശോധിക്കും: ഇ.പി.ജയരാജൻ

തിരുവനന്തപുരം ∙ ആഘോഷമില്ലാതെ സ്കൂൾ കലോൽസവം നടത്തി കുട്ടികൾക്കു ഗ്രേസ് മാർക്ക് ലഭ്യമാക്കുന്ന കാര്യം അടിയന്തരമായി പരിശോധിച്ചു നടപടി സ്വീകരിക്കുമെന്നു മന്ത്രി ഇ.പി.ജയരാജൻ. സർക്കാർ തലത്തിലുള്ള ആഘോഷങ്ങൾ ഒരു വർഷത്തേക്കു വിലക്കിയ ഉത്തരവിൽ മാറ്റമില്ലെന്നും...

ഉത്തരവിറക്കിയത് ആരുമറിഞ്ഞില്ല; ആഘോഷങ്ങൾ ഒഴിവാക്കിയതിൽ അതൃപ്തി അറിയിച്ച് മന്ത്രിമാർ

തിരുവനന്തപുരം∙ സംസ്ഥാനത്ത് ആഘോഷപരിപാടികള്‍ ഒഴിവാക്കാനുളള ഉത്തരവിനെതിരെ മന്ത്രിമാര്‍ തന്നെ രംഗത്ത്. ഉത്തരവില്‍ വ്യക്തത വരുത്തണമെന്നു ചൂണ്ടിക്കാട്ടി എ.കെ.ബാലന്‍ ചീഫ് സെക്രട്ടറിക്കു കത്തു നല്‍കി. ആര്‍ഭാടങ്ങള്‍ ഒഴിവാക്കി പരിപാടികള്‍ നടത്തുകയാണു വേണ്ടത്....

സ്കൂൾ കലോത്സവം ഡിസംബറിൽ ആലപ്പുഴയിൽ; കായികമേള ഒക്ടോബറിൽ തിരുവനന്തപുരത്ത്

തിരുവനന്തപുരം∙ സംസ്ഥാന സ്കൂൾ കലോത്സവം ഡിസംബർ അഞ്ചു മുതൽ ഒൻപതു വരെ ആലപ്പുഴയിൽ നടക്കും. സംസ്ഥാന സ്കൂൾ അത്‌ലറ്റിക്സ് ഒക്ടോബർ 22 മുതൽ 25 വരെ തിരുവനന്തപുരത്താണ്. പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ.വി.മോഹൻകുമാറിന്റെ അധ്യക്ഷതയിൽ കൂടിയ അധ്യാപക സംഘടനാ നേതാക്കളുടെ...

അയ്യോ ഞാൻ മരിച്ചോ? എപ്പോ..?

‘മോന്തക്കിട്ട് ഒന്നു പൊട്ടിച്ചിട്ട് കണ്ണാടിയെടുത്ത് കാണിക്കെടാ അപ്പോൾ കാണാം മാർക്ക്’ എന്നുള്ള ഇന്നസന്റിന്റെ മിഥുനത്തിലെ ആ ഡയലോഗുണ്ടെല്ലോ? നാടക വേദിയിലെ ഒരാശാന്റെ പണികണ്ടിട്ട് അതാണ് ഓർമ്മവന്നത്. കണ്ണാടിയെടുത്ത് കാണിച്ചില്ലെങ്കിലും കരണത്തിട്ടൊന്ന്...

മുഖ്യമന്ത്രി എത്തിയില്ല; കൗമാരപൂരത്തിന് തിരിതെളിച്ച് സ്പീക്കർ

തൃശൂർ∙ അൻപത്തിയെട്ടാമത് സ്കൂൾ കലോൽസവത്തിനു തിരിതെളിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ അഭാവത്തിൽ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ കലോൽസവം ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി ചടങ്ങ് ഉദ്ഘാടനം ചെയ്യുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും സിപിഎം കൊല്ലം ജില്ലാ സമ്മേളനം...

സ്കൂൾ കലോല്‍സവത്തില്‍ ലോകായുക്ത ഇടപെടേണ്ട: ഹൈക്കോടതി

കൊച്ചി ∙ സംസ്ഥാന സ്കൂൾ കലോൽസവത്തിൽ ലോകായുക്ത ഉത്തരവുകളുമായി പങ്കെടുക്കുന്നതിന് ഹൈക്കോടതി വിലക്ക്. ലോകായുക്തയുടെ ഉത്തരവുകൾ ഹൈക്കോടതി പിൻവലിച്ചു. ഇത്തരത്തിൽ ഉത്തരവിറക്കാൻ‌ ലോകായുക്തയ്ക്ക് അധികാരമില്ലെന്നും കോടതി വ്യക്തമാക്കി. കലോൽസവത്തിൽ...

കലോത്സവം ഒരു കോടി ക്ലബിൽ

തൃശൂർ ∙ തേക്കിൻകാട് മൈതാനിയിലേതുൾപ്പെടെ 24 വേദികളിലായി നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന് ബജറ്റ് ഇത്തവണ ഒരു കോടി രൂപ കടക്കും. ശനിയാഴ്ചയാണ് കലോത്സവത്തിന്റെ തുടക്കം. 96.6 ലക്ഷം രൂപയാണ് കലോത്സവത്തിന്​ കണക്കാക്കിയ ബജറ്റ്​​. ജിഎസ്ടി കൂടി വരുമ്പോൾ...

സ്കൂൾ കലോത്സവങ്ങളിൽ അപസ്വരങ്ങൾ ഏറുന്നു; അപകടകരം ഈ ചുവടുകൾ

സംസ്ഥാനത്ത് ജില്ലാതല സ്കൂൾ കലോത്സവങ്ങൾക്കു പിന്നാലെ വേദിയിലും സദസ്സിലും നിന്ന് അപസ്വരങ്ങളും താളപ്പിഴകളും ഇക്കുറിയും കേട്ടുതുടങ്ങിയിരിക്കുന്നു. മൽസരത്തിൽ പിന്നിലാകുന്നവരും രക്ഷിതാക്കളും കുറെക്കാലങ്ങളായി മറ്റു മൽസരാർഥികളെയും വിധികർത്താക്കളെയും...

സ്കൂൾ കലോൽസവത്തിൽ മൽസരം ഒന്നിച്ചുനടത്തില്ല; തീരുമാനം റദ്ദാക്കി

തിരുവനന്തപുരം∙ സ്കൂള്‍ കലോല്‍സത്തില്‍ നാലിനങ്ങളില്‍ ഒരുമിച്ചു മല്‍സരം നടത്താനുള്ള തീരുമാനം റദ്ദാക്കി. ഓട്ടന്‍തുള്ളല്‍, മിമിക്രി, നാടോടിനൃത്തം, കഥകളി എന്നിവയില്‍ ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും ഒരുമിച്ചു മല്‍സരിപ്പിക്കാനായിരുന്നു തീരുമാനം....

സ്കൂൾ കലോൽസവം: പുതുക്കിയ മാർഗരേഖ പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം∙ സംസ്ഥാന സ്കൂൾ കലോൽസവത്തിന്റെ പുതുക്കിയ മാർഗരേഖ പ്രസിദ്ധീകരിച്ചു. സംസ്ഥാന സ്കൂൾ കലോൽസവത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽനിന്നു ഘോഷയാത്ര ഒഴിവാക്കി. ഈ വർഷം മുതൽ ഹരിതമാർഗരേഖപ്രകാരം കലോൽസവങ്ങൾ നടത്താൻ ഗ്രീൻ പ്രോട്ടോക്കോൾ കമ്മിറ്റികൾ...

സ്കൂൾ കലോൽസവം, ഘോഷയാത്ര ഇല്ലാതെ

തിരുവനന്തപുരം∙ സംസ്ഥാന സ്കൂൾ കലോൽസവം അഞ്ചുദിവസമായി ചുരുക്കി ജനുവരി ആറു മുതൽ 10 വരെ തൃശൂരിൽ നടത്തണമെന്നു ക്യുഐപി യോഗം സർക്കാരിനോടു ശുപാർശ ചെയ്തു. വേദികളുടെ എണ്ണം വർധിപ്പിച്ചു ദിവസം കുറയ്ക്കാനാണു തീരുമാനം. ഘോഷയാത്ര ഒഴിവാക്കി പകരം സാംസ്കാരിക സംഗമം...

സ്കൂൾ കലോൽസവത്തിന്റെ ഗ്രേസ് മാർക്ക് എസ്എസ്‍എൽസി മാർക്കിനൊപ്പം ചേർക്കില്ല

തിരുവനന്തപുരം∙ സ്കൂൾ കലോൽസവത്തിനു ലഭിക്കുന്ന ഗ്രേസ് മാർക്ക് എസ്എസ്‍എൽസി പരീക്ഷയുടെ മാർക്കിനൊപ്പം ചേർക്കാതെ സർട്ടിഫിക്കറ്റിൽ പ്രത്യേകം രേഖപ്പെടുത്തണമെന്നു വ്യക്തമാക്കി കലോൽസവത്തിന്റെ പുതുക്കിയ കരടു നിയമാവലി. ഇങ്ങനെ പ്രത്യേകം നൽകുന്ന ഗ്രേസ്...

സ്കൂൾ കലോൽസവത്തിൽ ഗ്രേസ്മാർക്ക് ഒഴിവാക്കണമെന്ന് ശുപാർശ

തിരുവനന്തപുരം ∙ സ്കൂൾ കലോൽസവത്തിൽ ഗ്രേസ്മാർക്ക് ഒഴിവാക്കണമെന്ന് ശുപാർശ. കലോൽസവ നിയമാവലി പരിഷ്ക്കരിക്കുന്നതിന്റെ ഭാഗമായാണ് എസ്‌സിഇആർടി, വിദ്യാഭ്യാസ വകുപ്പിന് ശുപാർശ നൽകിയത്. അമിത ആഡംബരം കാണിക്കുന്ന മത്സരാർഥികൾക്ക് നെഗറ്റിവ് മാർക്ക് നൽകണം. ഇവ...

കലോൽസവം: അപ്പീൽ തള്ളിയാൽ കാരണം വ്യക്തമാക്കണം

തിരുവനന്തപുരം∙ സ്കൂൾ കലോൽസവം, ശാസ്ത്രോൽസവം എന്നിവയിൽ മത്സരിക്കുന്നവർ സമർപ്പിക്കുന്ന അപ്പീലുകളിൽ നിയമാനുസൃതമായും സമയബന്ധിതമായും തീരുമാനമെടുക്കണമെന്നു പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലർ. അപ്പിൽ നിരസിക്കുകയാണെങ്കിൽ അതിനുള്ള കാരണം വ്യക്തമാക്കിയ നടപടി...

ഓട്ടൻതുള്ളൽ @ മീഡിയാ സെന്റർ

ഒൻപതു വർഷത്തെ കാത്തിരിപ്പ്. ഒടുവിൽ വീണ്ടും കണ്ണൂരിലേക്ക് എത്തിയ കലോൽസവം. കണ്ണൂരിന്റെ കലാഹൃദയം അതങ്ങ് ആഘോഷമാക്കി. പൂഴിവാരിയിട്ടാൽ താഴാത്ത ജനപ്രവാഹമായിരുന്നു വേദികളിലേക്ക്. എല്ലാ അർഥത്തിലും പൊടിപൂരം. കലയെ പ്രോത്സാഹിപ്പിക്കുന്ന ഈ കണ്ണൂർ മനസ്സിനു...

സംഘാടന മികവിന് ഒരു ബിഗ് സല്യൂട്ട്

കണ്ണൂർ∙ സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സംഘാടന മികവിനു പിറകിൽ ശ്രദ്ധേയമായതു നാലു പേരുടെ നേതൃത്വ മികവ്. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, മേയർ ഇ.പി.ലത, കലക്ടർ മിർ മുഹമ്മദ് അലി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് എന്നിവരാണ് അർപ്പണമനോഭാവവും പരസ്പര...