Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "United States of America"

കലിഫോർണിയ കാട്ടുതീ: മരണം 50

പാരഡൈസ് ∙ യുഎസിലെ കലിഫോർണിയയിൽ ചരിത്രത്തിലെ ഏറ്റവും വലിയ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം 50 ആയി. മരണസംഖ്യ ഇനിയും വർധിച്ചേക്കാം. കാട്ടുതീ ജനവാസ കേന്ദ്രങ്ങളിലേക്കു പടർന്നു നിയന്ത്രണാതീതമായപ്പോൾ പാരഡൈസ് പട്ടണത്തിലെ 50,600 ഹെക്ടറിലെ കെട്ടിടങ്ങൾ...

ട്രംപ് ദീപം തെളിച്ചു; വൈറ്റ്ഹൗസിൽ ദീപാവലി

വാഷിങ്ടൻ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സാന്നിധ്യത്തിൽ വൈറ്റ്ഹൗസിൽ ദീപാവലി ആഘോഷം. ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധം, സ്വാതന്ത്ര്യം, സമാധാനം, അഭിവൃദ്ധി എന്നിവയിലേക്കുള്ള പാലമായി വർത്തിക്കുമെന്ന് ട്രംപ് പറഞ്ഞു. വൈറ്റ്ഹൗസിലെ ചരിത്രമുറങ്ങുന്ന...

നിയോമി റാവു വാഷിങ്ടൻ അപ്പീൽ കോടതി ജഡ്ജി

വാഷിങ്ടൻ∙ യുഎസ് സുപ്രീം കോടതി ജഡ്ജിയായി ബ്രെറ്റ് കാവനോ തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്ന് ഒഴിവുവന്ന വാഷിങ്ടൺ ഡിസിയിലെ അപ്പീൽ കോടതി (സർക്കീട്ട് കോർട്ട് ഓഫ് അപ്പീൽസ്) ജഡ്ജിയായി പ്രമുഖ ഇന്ത്യൻ– അമേരിക്കൻ അഭിഭാഷക നിയോമി റാവുവിനെ പ്രസിഡന്റ് ഡോണൾ‍ഡ് ട്രംപ്...

കലിഫോർണിയ കാട്ടുതീ: മരണം 42; 200 പേരെ കാണാതായി

പാരഡൈസ് (കലിഫോർണിയ)∙ യുഎസിലെ കലിഫോർണിയയിൽ ജനവാസകേന്ദ്രങ്ങളിലേക്കു പടർന്ന കാട്ടുതീയിൽ മരിച്ചവരുടെ എണ്ണം 42 ആയി. കലിഫോർണിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തീപിടിത്തമാണിത്. ഇരുന്നൂറിലേറെ ആളുകളെ കാണാതായിട്ടുണ്ട്. 5000 ത്തിലേറെ അഗ്നിശമനസേനാംഗങ്ങൾ തീ...

സ്പൈഡർമാൻ, അയൺമാൻ, ഹൾക്ക്...സൂപ്പർ ഹീറോകളുടെ സ്രഷ്ടാവ് സ്റ്റാൻ ലീ അന്തരിച്ചു

ലൊസാഞ്ചലസ് ∙ ലോകഹൃദയം കീഴടക്കിയ സൂപ്പർഹീറോകളുടെ സ്രഷ്ടാവും അമേരിക്കൻ കോമിക് ബുക്ക് കഥാകാരനുമായ സ്റ്റാൻ ലീ (95) അന്തരിച്ചു. സ്പൈഡർമാൻ, അയൺമാൻ, ഹൾക്ക്, തോർ, ഡോക്ടർ സ്ട്രേഞ്ച് തുടങ്ങിയ സൂപ്പർഹീറോകളെ മാർവൽ കോമിക്സിലൂടെ അവതരിപ്പിച്ച ഭാവനകളുടെ അതികായനു...

കലിഫോർണിയ കാട്ടുതീ: മരണം 31; 200 പേരെ കാണാതായി

പാരഡൈസ് (കലിഫോർണിയ) ∙ യുഎസിലെ കലിഫോർണിയയിൽ രണ്ടിടങ്ങളിലുണ്ടായ കാട്ടുതീ ജനവാസ മേഖലകളിലേക്കു പടർന്ന് മരിച്ചവരുടെ എണ്ണം 31 ആയി. ഇരുന്നൂറിലേറെ ആളുകളെ കാണാതായി. പാരഡൈസ് പട്ടണത്തിൽ 6,700 വീടുകൾ ചാമ്പലായി. അകെ രണ്ടരലക്ഷത്തിലേറെ ആളുകളെ ഒഴിപ്പിച്ചു....

യുഎസ് പ്രസിഡന്റ്: തുൾസി ഗബാർഡ് 2020 ൽ മൽസരത്തിന്?

വാഷിങ്ടൻ∙ യുഎസ് പാർലമെന്റിലെ, ഹിന്ദുമത വിശ്വാസിയായ ആദ്യ അംഗം തുൾസി ഗബാർഡ് 2020 ൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മൽസരിച്ചേക്കുമെന്നു സൂചന. ലൊസാഞ്ചൽസിൽ നടന്ന ഡോക്ടർമാരുടെ സമ്മേളനത്തിൽ ഇന്ത്യൻ വംശജനായ ഡോ. സംപത് ശിവാംഗിയാണ്, തുൾസിയെ അടുത്ത പ്രസിഡന്റാകാൻ...

അനധികൃത കുടിയേറ്റം: 2,400 ഇന്ത്യക്കാർ യുഎസ് ജയിലുകളിൽ

വാഷിങ്ടൻ∙ അമേരിക്കയിൽ അഭയം തേടി അനധികൃതമായെത്തിയ 2,400 ഇന്ത്യക്കാർ വിവിധ ജയിലുകളിൽ കഴിയുന്നതായി നോർത്ത് അമേരിക്കൻ പഞ്ചാബി അസോസിയേഷന് (എൻഎപിഎ) യുഎസ് അധികൃതർ മറുപടി നൽകി. ഇവരിൽ ഏറെപ്പേരും പഞ്ചാബിൽ നിന്നുള്ളവരാണ്. യുഎസിന്റെ വിവിധ ഭാഗങ്ങളിലുള്ള 86...

ഫ്ലോറിഡയിൽ വീണ്ടും വോട്ടെണ്ണൽ

വാഷിങ്ടൻ∙ യുഎസ് സെനറ്റിലേക്കും സംസ്ഥാന ഗവർണർ സ്ഥാനത്തേക്കും ഫ്ലോറിഡയിൽ നടന്ന തിരഞ്ഞെടുപ്പിൽ വ്യാഴാഴ്ച വീണ്ടും വോട്ടെണ്ണൽ. യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിൽ ഇഞ്ചോടിഞ്ചു പോരാട്ടം നടന്ന സ്ഥലമാണ് ഫ്ലോറിഡ. വോട്ടുശതമാനത്തിൽ സ്ഥാനാർഥികൾ തമ്മിൽ നേരിയ...

യുഎസിൽ വാഹനാപകടം: രണ്ടു മലയാളികൾ മരിച്ചു

കോട്ടയം ∙ യുഎസിലെ ന്യൂജഴ്സിയിൽ കാറിൽ ട്രെയിലർ ഇടിച്ചുണ്ടായ അപകടത്തിൽ മുത്തശ്ശിയും കൊച്ചുമകളും കൊല്ലപ്പെട്ടതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. ചെങ്ങന്നൂർ വെൺമണി ചേരിയിൽ പടിയറ്റതിൽ തോമസിന്റെ ഭാര്യ മറിയാമ്മ (73), ചെറുമകൾ സോഫിയ (5) എന്നിവരാണ് മരിച്ചത്....

അപ്രിയ ചോദ്യങ്ങൾ ചോദിച്ച റിപ്പോർട്ടറോട് ട്രംപ്: ‘മര്യാദകെട്ടവൻ, മൈക്ക് താഴെവയ്ക്ക്’

വാഷിങ്ടൻ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ പത്രസമ്മേളനത്തിൽ ചോദ്യം ചെയ്യുകയും തർക്കിക്കുയും ചെയ്ത മാധ്യമപ്രവർത്തകന് വൈറ്റ്ഹൗസിൽ വിലക്ക്. സിഎൻഎൻ ചാനലിന്റെ വൈറ്റ്ഹൗസ് റിപ്പോർട്ടർ ജിം അകോസ്റ്റയാണ് കഴിഞ്ഞ ദിവസം നടന്ന പത്രസമ്മേളനത്തിൽ രൂക്ഷമായ...

അറ്റോർണി ജനറൽ സെഷൻസിനെ ട്രംപ് പുറത്താക്കി

വാഷിങ്ടൺ∙ ഒരിക്കൽ വിശ്വസ്തനായിരുന്ന അറ്റോർണി ജനറൽ ജെഫ് സെഷൻസിനെ യുഎസ് പ്രസിഡന്റ് ഡോണൾ‍ഡ് ട്രംപ് പുറത്താക്കി. 2016 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടൽ സംബന്ധിച്ച അന്വേഷണത്തച്ചൊല്ലിയുള്ള ഭിന്നതയാണ് കാരണം. ട്രംപും ഒട്ടേറെ അടുപ്പക്കാരും...

യുഎസ് ഉപരോധം: ചാബഹാറിനും റെയിൽ പദ്ധതിക്കും ഇളവ്

ന്യൂഡൽഹി ∙ ഇറാനിൽ ഇന്ത്യ മുതൽ മുടക്കിയിട്ടുള്ള ചാബഹാർ തുറമുഖ പദ്ധതിയും തുറമുഖത്തുനിന്ന് അഫ്ഗാനിസ്ഥാനിലേക്കുള്ള റെയിൽ പദ്ധതിയും യുഎസിന്റെ സാമ്പത്തിക ഉപരോധത്തിന്റെ പരിധിയിൽ വരില്ല. 2 പദ്ധതികൾക്കും ഇളവനുവദിച്ചെന്നു യുഎസ് വിദേശകാര്യ മന്ത്രാലയം...

യുഎസിൽ വോട്ടെടുപ്പ് തുടങ്ങി; 150 അക്കൗണ്ട് മരവിപ്പിച്ച് ഫെയ്സ്ബുക്

വാഷിങ്ടൻ ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനു നിർണായകമായ ഇടക്കാല തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പു തുടങ്ങി. ട്രംപ് പ്രസിഡന്റായശേഷം നടക്കുന്ന ആദ്യ പ്രധാന തിരഞ്ഞെടുപ്പാണിത്, ട്രംപിന്റെ രണ്ടു വർഷത്തെ ഭരണത്തിന്റെ വിലയിരുത്തലും. വ്യാജവാർത്തകൾ വോട്ടെടുപ്പിനെ...

ഇഡ്രിസ് എൽബ ഒരു രക്ഷയുമില്ല!; പീപ്പിൾ മാഗസിന്റെ ‘സെക്സിയെസ്റ്റ് മാൻ എലൈവ്’

ലൊസാഞ്ചലസ്∙ കറുപ്പഴകിന്റെ വശ്യതയുമായി ആരാധകരുടെ മനം കവർന്ന ബ്രിട്ടിഷ് നടൻ ഇഡ്രിസ് എൽബയെ (46) ലോകത്തു ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും ലൈംഗികാകർഷകത്വമുള്ള പുരുഷനായി യുഎസിലെ ‘പീപ്പിൾ’ മാഗസിൻ തിരഞ്ഞെടുത്തു. ബിബിസി ടെലിവിഷനിലെ കുറ്റാന്വേഷണ പരമ്പരയായ ലൂഥറിൽ...

3 മാസം; യുഎന്നിൽ 64 പീഡനപരാതികൾ

ന്യൂയോർക്ക്∙ തൊഴിൽസ്ഥലത്തെ ലൈംഗികചൂഷണത്തിനെതിരെ കർശനനടപടിക്ക് ഐക്യരാഷ്ട്ര സംഘടനയും. യുഎന്നിന്റെയും അനുബന്ധ ഏജൻസികളുടെയും ഓഫിസുകളിൽനിന്നുള്ള പരാതികളിലാണു നടപടി. കഴിഞ്ഞ 3 മാസത്തിനിടെ 64 പീഡനപരാതികളാണു ലഭിച്ചതെന്നു യുഎൻ വക്താവ് സ്റ്റെഫാൻ ദുജാറിക്...

അമേരിക്കൻ സുവിശേഷ പ്രാസംഗികൻ ബില്ലി ഗ്രഹാമിന്റെ ജന്മശതാബ്ദി ഇന്ന്

ദൈവം നമ്മെ സ്നേഹിക്കുന്നതുപോലെ നാമും പരസ്പരം സ്നേഹിക്കണമെന്ന് ഓർമിപ്പിച്ച് 8 പതിറ്റാണ്ടു നീണ്ട സുവിശേഷ പ്രചാരണ ദൗത്യം. ലോകമെമ്പാടും അനുയായികളുള്ള യുഎസ് സുവിശേഷ പ്രാസംഗികൻ ബില്ലി ഗ്രഹാം കഴിഞ്ഞ ഫെബ്രുവരി 21നു വിടവാങ്ങിയെങ്കിലും അദ്ദേഹത്തിന്റെ വാക്കുകൾ...

വിവാഹം കഴിഞ്ഞയുടൻ കോപ്ടർ തകർന്ന് നവദമ്പതികൾ മരിച്ചു

ഓസ്റ്റിൻ (യുഎസ്)∙ വിവാഹച്ചടങ്ങുകൾ കഴിഞ്ഞു മടങ്ങിയ യുവദമ്പതികൾ ഹെലികോപ്ടർ തകർന്നു മരിച്ചു. ശനിയാഴ്ച വൈകിട്ട് വിവാഹിതരായ സാം ഹൂസ്റ്റണ്‍ യൂണിവേഴ്‌സിറ്റിയിലെ സീനിയര്‍ വിദ്യാർഥികളായ വില്‍ ബൈലര്‍, ബെയ്‌ലി ഐക്കമാന്‍ എന്നീ നവദമ്പതികളാണ് മരിച്ചത്....

വിവാഹം കഴിഞ്ഞയുടൻ കോപ്ടർ തകർന്ന് നവദമ്പതികൾ മരിച്ചു

ഓസ്റ്റിൻ (യുഎസ്)∙ വിവാഹച്ചടങ്ങുകൾ കഴിഞ്ഞു മടങ്ങിയ യുവദമ്പതികൾ ഹെലികോപ്ടർ തകർന്നു മരിച്ചു. ടെക്സസിലാണു സംഭവം. സഹപാഠികളായിരിക്കെ പ്രണയത്തിലായ വിൽ ബൈലറും ബെയ്‍ലി അക്കർമാനുമാണ് ശനിയാഴ്ച രാത്രി വിവാഹിതരായത്. വിവാഹച്ചടങ്ങുകൾ കഴിഞ്ഞ് സ്വന്തം കോപ്ടറിൽ...

യുഎസ് ‘ഇടക്കാല’ തിരഞ്ഞെടുപ്പ് ഇന്ന്

വാഷിങ്ടൻ∙ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇതുവരെയുള്ള ഭരണം വിലയിരുത്താൻ അമേരിക്ക ഇന്നു പോളിങ് ബൂത്തിലേക്ക്. ജനപ്രതിനിധി സഭയിലെ 435 സീറുകളിലേക്കും സെനറ്റിലെ നൂറിൽ 35 സീറ്റുകളിലേക്കും കൂടാതെ 36 സംസ്ഥാനങ്ങളിലെ ഗവർണർ പദവിയിലേക്കുമുൾപ്പെടെയുള്ള...