Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Syrian civil war"

റഷ്യൻ സൈനിക വിമാനം റഡാറിൽ കാണാതായി; വെടിവച്ചിട്ടതെന്ന് സംശയം

മോസ്കോ∙ 14 പേരുമായി പോയ റഷ്യൻ സൈനിക വിമാനം തിങ്കളാഴ്ച രാത്രി റഡാറിൽനിന്നു കാണാതായി. മെഡിറ്ററേനിയൻ കടലിനുമുകളിൽ വച്ച് പൊടുന്നനെയാണു റഷ്യൻ ഐഎൽ-20 വിമാനം കാണാതായതെന്നു പ്രതിരോധ വക്താവ് അറിയിച്ചു. റഷ്യൻ സമയം രാത്രി 11 മണിയോടെയാണ് വിമാനം കാണാതായത്....

മനുഷ്യ ദുരന്തത്തിന് വിത്തു പാകരുത്; സിറിയ, റഷ്യ, ഇറാൻ രാജ്യങ്ങൾക്കു മുന്നറിയിപ്പുമായി ട്രംപ്

വാഷിങ്ടൻ∙ സിറിയയിൽ വിമതരുടെ കൈവശമുള്ള അവസാന ശക്തികേന്ദ്രമായ ഇദ്‌ലിബ് പ്രവിശ്യ ആക്രമിക്കുന്നതിനെതിരെ സിറിയയ്ക്കും റഷ്യയ്ക്കും ഇറാനും മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. കരുതലില്ലാതെ ഇദ്‌ലിബ് പ്രവിശ്യയെ പ്രസിഡന്‍റ് ബഷാർ അൽ അസദ്...

സിറിയയെ ലക്ഷ്യമാക്കി ഇസ്രയേൽ മിസൈലുകൾ; നീക്കം പരാജയപ്പെടുത്തിയതായി സൈന്യം

ദമാസ്കസ്∙ സിറിയയിലേക്ക് ഇസ്രയേൽ തൊടുത്ത രണ്ടു മിസൈലുകൾ സൈന്യം ഇടപെട്ടു തകർത്തതായി സിറിയയിലെ ഔദ്യോഗിക വാര്‍ത്താ ഏജൻസിയായ 'സന' ന്യൂസ് റിപ്പോർട്ട് ചെയ്തു. സിറിയയിലെ കിസ്‍വ ജില്ലയ്ക്കെതിരെ എത്തിയ മിസൈലുകളാണു പ്രതിരോധ സംവിധാനങ്ങളുപയോഗിച്ച് സിറിയൻ സൈന്യം...

യുഎന്നിൽ റഷ്യയ്ക്ക് തിരിച്ചടി; തുണച്ചത് ചൈനയും ബൊളീവിയയും മാത്രം

വാഷിങ്ടൻ∙ സിറിയന്‍ വിഷയത്തില്‍ ഐക്യരാഷ്ട്രസഭയില്‍ റഷ്യയ്ക്കു തിരിച്ചടി. അമേരിക്കന്‍ ആക്രമണത്തെ അപലപിക്കാന്‍ റഷ്യ കൊണ്ടുവന്ന പ്രമേയം രക്ഷാസമിതിയില്‍ പരാജയപ്പെട്ടു. പതിന​ഞ്ചംഗ സമിതിയില്‍ ചൈനയും ബൊളീവിയയും മാത്രമാണു റഷ്യയെ പിന്തുണച്ചത്. സിറിയയില്‍...

ബഷാർ അൽ അസദ് മൃഗമെന്നു ട്രംപ്; രാസായുധപ്രയോഗം കെട്ടുകഥയെന്ന് റഷ്യ

വാഷിങ്ടൻ∙ സിറിയയിലെ ഗൗട്ടയിലുണ്ടായ രാസായുധ പ്രയോഗത്തെ അപലപിച്ച് യുഎസും ലോകരാജ്യങ്ങളും. സൈന്യമാണ് ആക്രമണം നടത്തിയതെന്ന് ആരോപിച്ച പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്, സിറിയന്‍ പ്രസിഡന്‍റ് ബഷാര്‍ അല്‍ അസദിനെ മൃഗമെന്നു വിശേഷിപ്പിച്ചു. യുഎന്‍ രക്ഷാ സമിതി ഇന്നു...

സിറിയൻ സൈനിക താവളത്തിനുനേരെ മിസൈൽ ആക്രമണം; നിരവധിപ്പേർ കൊല്ലപ്പെട്ടു

ഡമാസ്കസ്∙ സിറിയൻ സൈന്യം വിമതരുടെ നേർക്ക് രാസായുധം പ്രയോഗിച്ചതിനുപിന്നാലെ സിറിയൻ സൈനിക താവളത്തിനുനേരെ മിസൈൽ ആക്രമണം. നിരവധിപ്പേർ കൊല്ലപ്പെട്ടെന്നു സിറിയയുടെ ഔദ്യോഗിക

സിറിയയിൽനിന്ന് യുഎസ് സേനാ പിൻമാറ്റം ഉടൻ: ട്രംപ്

വാഷിങ്ടൻ ∙ സിറിയയിൽ‌നിന്നു യുഎസ് സേനയെ ഉടൻ പിൻവലിക്കുമെന്നു പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. യുദ്ധങ്ങൾക്കായി മധ്യപൂർവദേശത്ത് അമേരിക്ക ഏഴു ട്രില്യൻ ഡോളർ (ഏകദേശം ഏഴു ലക്ഷം കോടി രൂപ) പാഴാക്കിയതായും അദ്ദേഹം പറഞ്ഞു. ‘‘മധ്യപൂർവദേശത്തു നാം ഏഴു...

‘ലോകനേതാക്കളേ, സിറിയയിലെ കുഞ്ഞുങ്ങളെ നിങ്ങൾ പറഞ്ഞു പറ്റിച്ചു, അവരിപ്പോഴും ഇരുട്ടിൽ’

ലണ്ടൻ∙ ആഭ്യന്തര യുദ്ധത്തിൽ പൊറുതിമുട്ടി സിറിയയിൽ നിന്നു പലായനം ചെയ്ത കുരുന്നുകളെ ലോകനേതാക്കൾ ‘പറഞ്ഞു പറ്റിച്ചെന്ന്’ റിപ്പോർട്ട്. സിറിയൻ അഭയാർഥികളായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിയുന്ന എല്ലാ കുട്ടികൾക്കും 2017 അവസാനത്തികം വിദ്യാഭ്യാസം...

സിറിയൻ സൈന്യത്തിന്റെ അണ്ടർ 15 ഫുട്ബോൾ ടീമിനു നേരെ റോക്കറ്റാക്രമണം; ഒരു മരണം

ദമാസ്കസ്∙ സിറിയയിൽ വിമതരുടെ റോക്കറ്റാക്രമണത്തിൽ ദേശീയ ഫുട്ബോൾ താരം കൊല്ലപ്പെട്ടു. പന്ത്രണ്ടുകാരനായ സാമിർ മുഹമ്മദ് മസൂദ് ആണു കൊല്ലപ്പെട്ടത്. അണ്ടർ–15 ടീമിലെ ഏഴു പേർക്കു പരുക്കേറ്റു. ദമാസ്കസിൽ അൽ ഫായ്ഹ സ്പോർട്സ് ക്ലബിൽ രാവിലെ പരിശീലനത്തിനിടെയായിരുന്നു...

കണ്ണു തുറക്കണം, കാണണം; കുഞ്ഞുങ്ങൾക്ക് ‘ഭൂമിയിലെ നരക’മാണ് സിറിയ!

ബെയ്റൂട്ട്∙ സിറിയയിലെ ആഭ്യന്തര യുദ്ധത്തിൽ ലക്ഷക്കണക്കിനു കുരുന്നുകൾ അനുഭവിക്കുന്ന ദുരിതത്തിന്റെ ഭീകരത ലോകത്തിനു മുന്നിൽ വെളിപ്പെടുത്തി ഐക്യരാഷ്ട്ര സംഘടന (യുഎൻ). സിറിയൻ പ്രസിഡന്റ് ബാഷർ അൽ അസദിന്റെ സേനയും റഷ്യയും ചേർന്നു വിമതർക്കെതിരെ നടത്തുന്ന...

സിറിയൻ സേനയുടെ കൈവശം 33% പ്രദേശം; കിഴക്കൻ ഗൂട്ടയിൽ പോരാട്ടം കനക്കുന്നു

ബെയ്റൂട്ട്∙ സിറിയയിൽ വിമതരുടെ കൈവശമുള്ള കിഴക്കൻ ഗൂട്ട തിരിച്ചുപിടിക്കാനുള്ള സിറിയൻ സേനയുടെ പോരാട്ടം ഒരു ചുവടുകൂടി മുന്നേറി. വിമതർ കൈവശം വച്ചിരുന്ന മൂന്നാമത്തെ പ്രദേശം കൂടി സിറിയൻ സേന പിടിച്ചെടുത്തു. ഇതോടെ, കിഴക്കൻ ഗൂട്ടയിലെ 33% പ്രദേശം സിറിയൻ...

കുട്ടികളുമുണ്ട് ആ ആയിരം പേരിൽ; ‘സഹായിക്കേണ്ടെന്ന്’ യുഎന്നിനോട് സിറിയ

ബെയ്റൂട്ട് ∙ വിമതർക്കെതിരെ റഷ്യൻ പിന്തുണയോടെ പ്രസിഡന്റ് ബാഷർ അൽ അസദിന്റെ സൈന്യം പോരാട്ടം തുടരുന്ന കിഴക്കൻ ഗൂട്ടായിൽ ‘താത്കാലിക ആശ്വാസ’ത്തിനുള്ള അനുമതി മാത്രം നൽകി സിറിയ. ഗൂട്ടായിൽ കുടുങ്ങിയ നാലു ലക്ഷത്തോളം പേരിൽ 1.8 ലക്ഷം പേർക്കുള്ള സഹായം...

കുരുന്നുകൾ പിടഞ്ഞു വീഴുന്നു; 5 മണിക്കൂർ കൊണ്ട് എങ്ങനെ രക്ഷിക്കുമെന്ന് യുഎൻ

ജനീവ∙ ‘സിറിയയിലെ സാധാരണക്കാർക്കു സഹായമെത്തിക്കാൻ ഞങ്ങൾക്കു പിന്തുണ നൽകുന്ന കാര്യത്തിൽ എല്ലാ രാജ്യങ്ങളും തികഞ്ഞ പരാജയമാണ്’– യുഎൻ പ്രതിനിധി ജാൻ എഗെ‌ലൻഡിന്റെ വാക്കുകളാണ്. 11 ദിവസമായി തുടരുന്ന ബോംബാക്രമണത്തിൽ സിറിയയിലെ കിഴക്കൻ ഗൂട്ട തകർന്നു തരിപ്പണമായ...

ഭക്ഷണത്തിനു പകരം ലൈംഗികചൂഷണം; സിറിയയിൽ സന്നദ്ധപ്രവർത്തകർക്കെതിരെ പരാതി

ഡമാസ്കസ്∙ ലോക മനഃസാക്ഷിയെ മരവിപ്പിച്ച വിഷവാതക പ്രയോഗത്തിന്റെ വാർത്തയ്ക്കു പിന്നാലെ സിറിയയിൽ സന്നദ്ധപ്രവർത്തനത്തിന്റെ മറവിൽ നടത്തിയ ലൈംഗിക ചൂഷണത്തിന്റെ റിപ്പോർട്ടും പുറത്ത്. സിറിയൻ ജനതയ്ക്കായി ഐക്യരാഷ്ട്ര സംഘടന നൽകുന്ന ഭക്ഷണം വിതരണം ചെയ്യുന്നവർ...

സിറിയയ്ക്ക് ‘കൈകൊടുത്ത്’ കിം; രാസായുധം നിർമിക്കാൻ സഹായിക്കുന്നതായി റിപ്പോർട്ട്

സോൾ∙ രാഷ്ട്രീയ അസ്ഥിരതയാൽ പ്രയാസപ്പെടുന്ന സിറിയയും ലോക രാജ്യങ്ങൾക്കിടയിൽ ഒറ്റപ്പെട്ട ഉത്തര കൊറിയയും രാസായുധ നിർമാണവുമായി ബന്ധപ്പെട്ടു കൈകോർക്കുന്നു. ഏറ്റവും അപകടകരമായ രാസായുധങ്ങൾ നിർമിക്കാൻ ഉത്തര കൊറിയ സിറിയയെ സഹായിക്കുന്നതായി യുഎൻ വൃത്തങ്ങളെ...

വിഷവാതകം ചൊരിഞ്ഞ് സിറിയൻ സൈന്യം; ശ്വാസത്തിനായി പിടഞ്ഞ് കുരുന്നുകൾ

അർബിൻ(സിറിയ)∙ വിമതസേനയുടെ നിയന്ത്രണത്തിലുള്ള കിഴക്കൻ ഗൂട്ടയിൽ സിറിയൻ സേന രാസായുധ പ്രയോഗം നടത്തിയതായി റിപ്പോർട്ടുകൾ. ഫെബ്രുവരി 25നു നടന്ന സംഭവത്തിന്റേതെന്നു കരുതുന്ന വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട കുട്ടികളും മുതിർന്നവരും...

മഞ്ഞുകാറ്റിൽ തണുത്തുറഞ്ഞ് രാത്രിമുഴുവനും; സിറിയൻ അഭയാർഥികൾക്ക് ദാരുണാന്ത്യം

ബെയ്റുട്ട്∙ സിറിയയിൽ നിന്നു ലെബനനിലേക്കു പ്രവേശിക്കാനുള്ള അനധികൃത മലമ്പാതയിലെ മഞ്ഞുകാറ്റിൽ 10 അഭയാർഥികൾക്കു ദാരുണാന്ത്യം. കൂടുതൽ പേർ മേഖലയിൽ കുടുങ്ങിക്കിടക്കുന്നെന്ന സംശയത്തിൽ പരിശോധന തുടരുകയാണ്. ലൈബനീസ് ആർമിയും സിവിൽ ഡിഫന്‍സ് വിഭാഗവും സംയുക്തമായാണു...

സിറിയയിൽ അവസാന താവളവും പിടിച്ചു; ഐഎസ് തകർച്ച പൂർണതയിലേക്ക്

ഡമാസ്കസ് ∙ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ (ഐഎസ്) സിറിയയിലെ അവസാനത്തെ പ്രധാന താവളമായ അൽബു കമൽ നഗരം സിറിയൻ പട്ടാളം തിരിച്ചുപിടിച്ചു. രാജ്യത്തിന്റെ കിഴക്ക് മരുഭൂമിയോടു ചേർന്നുള്ള ഒറ്റപ്പെട്ട ചില ഐഎസ് കേന്ദ്രങ്ങൾകൂടി കീഴടക്കാനുള്ള അവസാനവട്ട പോരാട്ടത്തിലാണു...

വെടിനിർത്തൽ നിലവിൽവന്നു; സിറിയ ശാന്തം

വാഷിങ്ടൻ/ബെയ്റൂട്ട്∙ യുഎസ് – റഷ്യ– ജോർദാൻ ധാരണയിൽ തെക്കുപടിഞ്ഞാറൻ സിറിയയിൽ ആരംഭിച്ച വെടിനിർത്തൽ നിലവിൽവന്നു. ജർമനിയിലെ ഹാംബുർഗിൽ ജി 20 ഉച്ചകോടിക്കിടെ യുഎസ് പ്രസിഡന്റെ ഡോണൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും നടത്തിയ ചർച്ചയെത്തുടർന്നാണ്...

സിറിയയിൽ വൻ ചാവേർ സ്ഫോടനം; 18 മരണം

ഡമാസ്കസ്∙ മൂന്നു കാറുകൾ നിറയെ സ്ഫോടക വസ്തുക്കളുമായി എത്തിയ ചാവേറുകൾ സുരക്ഷാസേനയുടെ പിടിയിലാകുമെന്നുകണ്ടപ്പോൾ പൊട്ടിത്തെറിച്ച് 18 പേർ കൊല്ലപ്പെട്ടു. ഒട്ടേറെ പേർക്കു പരുക്കേറ്റു. കൊല്ലപ്പെട്ടവരിൽ ഏഴുപേർ സുരക്ഷാ ഭടന്മാരാണ്. സിറിയയുടെ തലസ്ഥാന നഗരിയിൽ...