Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Actress Attack Kerala"

നടിയെ ആക്രമിച്ച കേസ്: ദിലീപിനു ദൃശ്യങ്ങള്‍ നല്‍കരുതെന്നു സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി∙ നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ഹര്‍ജിയെ എതിര്‍ത്ത് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ദൃശ്യങ്ങള്‍ ദിലീപിനു നല്‍കരുതെന്നും ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു. ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ്...

നടിയെ തട്ടിക്കൊണ്ടു പോയ കേസ് ഡിസംബർ 18ലേക്കു മാറ്റി

കൊച്ചി ∙ യുവനടിയെ തട്ടിക്കൊണ്ടുപോയി അപകീർത്തികരമായ ചിത്രങ്ങൾ പകർത്താൻ ക്വട്ടേഷൻ നൽകിയെന്ന കേസിന്റെ തുടർനടപടികൾ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഡിസംബർ 18ലേക്കു മാറ്റി. ജുഡിഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന സുനിൽകുമാർ (പൾസർ സുനി) അടക്കമുള്ള പ്രതികളുടെ...

ദിലീപിന് പാസ്പോർട്ട് കോടതി വിട്ടുകൊടുത്തു

കൊച്ചി ∙ യുവനടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ക്വട്ടേഷൻ നൽകിയെന്ന കേസിലെ പ്രതിയായ നടൻ ദിലീപിന്റെ പാസ്പോർട്ട് കോടതി താൽക്കാലികമായി വിട്ടുകൊടുത്തു. സിനിമാ ഷൂട്ടിങ്ങിനായി വിദേശത്തു പോകാനാണു പാസ്പോർട്ട് നൽകിയത്. പാസ്പോർട്ട് വിട്ടുകൊടുത്തെങ്കിലും...

നടിയുടെ അവസരങ്ങൾ ദിലീപ് ഇല്ലാതാക്കി; ഞെട്ടിച്ച് സിദ്ദിഖിന്റെ മൊഴി

കൊച്ചി∙ ആക്രമിക്കപ്പെട്ട നടിയുടെ അവസരങ്ങൾ ദിലീപ് ഇല്ലാതാക്കിയെന്ന ആരോപണം സ്ഥിരീകരിച്ച് നടൻ സിദ്ദിഖ്. ഇക്കാര്യം നടി തന്നോടു പറഞ്ഞിട്ടുണ്ടെന്നും പൊലീസിനു നൽകിയ മൊഴിയിൽ പറയുന്നു. ദിലീപിനോടു താൻ ഇതേക്കുറിച്ചു ചോദിച്ചപ്പോൾ അതു വ്യക്തിപരമായ കാര്യമാണെന്നും...

ദിലീപ് നിരപരാധിയോ അപരാധിയോ എന്നു നിലപാടില്ല; നടിക്കു നീതി വേണം: അമ്മ

കൊച്ചി∙ യുവനടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപ് അപരാധിയാണെന്നോ നിരപരാധിയാണെന്നോ ഉള്ള നിലപാട് എടുത്തിട്ടില്ലെന്ന് താര സംഘടനയായ അസോസിയേഷന്‍ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ് (അമ്മ). കോടതിവിധിക്കു മുൻപ് ദിലീപിനെ സംഘടനയിൽനിന്ന്.. AMMA Statement on WCC...

സിനിമയെ തകർക്കാൻ ശ്രമിച്ചിട്ടില്ല, ഒരു സംഘടനയോടും വൈരാഗ്യവുമില്ല: രമ്യ നമ്പീശൻ

കൊച്ചി∙ മലയാള സിനിമയിലെ എല്ലാ വനിതകള്‍ക്കും വേണ്ടിയാണു ശബ്ദമുയര്‍ത്തിയതെന്നു നടി രമ്യ നമ്പീശന്‍. മലയാള സിനിമയെ തകര്‍ക്കാന്‍ ശ്രമിച്ചിട്ടില്ല. മോഹന്‍ലാലിന്റെ വാര്‍ത്താസമ്മേളനത്തിലെ പരാമര്‍ശങ്ങള്‍ക്കു വ്യക്തമായ മറുപടി വിമന്‍ ഇന്‍ സിനിമ കലക്ടീവ്...

ദിലീപ് വിഷയം കോടതി തീരുമാനിക്കട്ടെ, അതിനു മുൻപ് വിചാരണ വേണ്ട: സിദ്ദിഖ്

കൊച്ചി∙ നടി ആക്രമിക്കപ്പെട്ട കേസിൽ അന്തിമ തീരുമാനമെടുക്കേണ്ടത് കോടതിയാണെന്ന് നടൻ സിദ്ദീഖ്. അതിനു മുൻപുള്ള വിചാരണകൾ ഒഴിവാക്കണം. അന്വേഷണം ഇപ്പോൾ ശരിയായ വഴിയിലാണെന്നും സിദ്ദീഖ് പറഞ്ഞു. ‘പൊലീസുകാര്‍ക്കോ സാധാരണക്കാർക്കോ? ആർക്കാണു സ്വാതന്ത്ര്യം’ എന്ന...

നടിയോട് രേഖാമൂലം പരാതി ആവശ്യപ്പെട്ടിട്ടില്ല, മോഹൻലാൽ നിരാശപ്പെടുത്തി: ഡബ്ല്യുസിസി

കൊച്ചി∙ താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റ് മോഹൻലാൽ നടത്തിയ വാർത്താസമ്മേളനം നിരാശാജനകമാണെന്നു ചൂണ്ടിക്കാട്ടി സിനിമയിലെ സ്ത്രീകളുടെ കൂട്ടായ്മയായ വിമൻ ഇൻ സിനിമ കലക്ടീവ് (ഡബ്ല്യുസിസി). കൂട്ടായ്മയുടെ ഫെയ്സ്ബുക് പേജിലാണ് ഇതുസംബന്ധിച്ച നിലപാട്...

നടിയെ ഉപദ്രവിച്ച കേസ്: വനിതാ ജ‍‍‍ഡ്ജി വേണമെന്നു ഹർജി

കൊച്ചി ∙ നടിയെ ഉപദ്രവിച്ച കേസിന്റെ വിചാരണയ്ക്കു വനിതാ ജഡ്ജിയെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ടു ഹൈക്കോടതിയിൽ ഹർജി. കേസിന്റെ വിചാരണ തൃശൂർ ജില്ലയിലേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ട് ഉപദ്രവിക്കപ്പെട്ട നടിയാണു കോടതിയിലെത്തിയത്. വനിതാ ജഡ്ജി വേണമെന്ന ആവശ്യം...

ആ കുട്ടികളും പറഞ്ഞു ‘ഊർമിളയ്ക്കൊപ്പമില്ല’; പതിന്മടങ്ങ് പ്രഹര ശേഷിയുണ്ടതിനെന്ന് ദീപ നിശാന്ത്

കോഴിക്കോട്∙ ഊർമിള ഉണ്ണി പങ്കെടുക്കുന്ന പുരസ്കാര ദാന ചടങ്ങ് ബഹിഷ്കരിച്ച് കോളജ് വിദ്യാർഥികളും. കാലിക്കറ്റ് സർവകലാശാല ഇന്റർസോൺ കലോത്സവത്തിൽ നാടകത്തിൽ ഒന്നാം സ്ഥാനം നേടിയ സാമൂതിരി ഗുരുവായൂരപ്പൻ കോളേജിലെ കലാകാരന്മാരായ എട്ടു പേരാണ് കോഴിക്കോട്ടെ ചടങ്ങ്...

‘അമ്മ’യുടേത് മുഖം രക്ഷിക്കൽ നടപടി, സ്ത്രീവിരുദ്ധ നിലപാടുകള്‍ അലങ്കാരം: ചലച്ചിത്ര കൂട്ടായ്മ

തിരുവനന്തപുരം∙ നടി ആക്രമിക്കപ്പെട്ട കേസിൽ ‘അമ്മ’യ്ക്കെതിരെ രൂക്ഷ വിമർശനവുമായി ചലച്ചിത്ര കൂട്ടായ്മയുടെ പ്രതികരണം. സംഘടനയുടെ പേരെടുത്തു പറയാതെയാണു വിമർശനം. അഭിനേതാക്കളുടെ സംഘടനയിലെ ഒരംഗമായിരുന്ന യുവതി, ആരോപണവിധേയനായ നടനെതിരെ നല്‍കിയിരുന്ന പരാതിയില്‍...

സാക്ഷികളെ സ്വാധീനിക്കാൻ ശ്രമം: ‘അമ്മ’ അംഗങ്ങളുടെ ഫോൺ വിളികൾ നിരീക്ഷിച്ചു

കൊച്ചി ∙ ‘അമ്മ’യുടെ പൊതുയോഗത്തിനു മുൻപുള്ള ദിവസങ്ങളിൽ പ്രമുഖ നടീനടന്മാരുടെ സ്വകാര്യ ഫോൺ നമ്പറുകൾ പൊലീസ് നിരീക്ഷിച്ചതായി സൂചന. നടിയെ തട്ടിക്കൊണ്ടുപോയി അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ ക്വട്ടേഷൻ നൽകിയെന്ന ആരോപണം നേരിടുന്ന നടൻ ദിലീപിന് അനുകൂലമായി...

മനസ്സാ വാചാ അറിയാത്ത കേസ്; നിരപരാധിത്വം തെളിയും വരെ ‘അമ്മ’യിലേക്കില്ല: ദിലീപ്

കൊച്ചി∙ കേരളത്തിലെ പ്രേക്ഷകർക്കും ജനങ്ങൾക്കും മുന്നിൽ നിരപരാധിത്വം തെളിയിക്കും വരെ ഒരു സംഘടനയുടെയും ഭാഗമാകാൻ ആഗ്രഹിക്കുന്നില്ലെന്നു നടൻ ദിലീപ്. ഇക്കാര്യം ചൂണ്ടിക്കാണിച്ചു ദിലീപ് താരങ്ങളുടെ സംഘടനയായ ‘അമ്മ’യ്ക്ക് കത്തയച്ചു. താൻ മനസ്സാ വാചാ...

ദിലീപ് ധിക്കാരി; പണ്ടും ഇപ്പോഴും നല്ല അഭിപ്രായമില്ല: ജി. സുധാകരൻ

കോഴിക്കോട് ∙ താരസംഘടനയിൽനിന്നു നാലു നടിമാർ രാജിവച്ച പശ്ചാത്തലത്തിൽ ‘അമ്മ’ക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി ജി. സുധാകരൻ. ദിലീപ് ധിക്കാരിയാണ്. പണ്ടും ഇപ്പോഴും ദിലീപിനെക്കുറിച്ച് നല്ല അഭിപ്രായമില്ല. അമ്മ ഭാരവാഹികൾ തിലകനോടു ചെയ്തതു മറക്കാനാകില്ല....

എങ്ങനെ ‘അമ്മ’യ്ക്ക് ആ നടനെ അനുകൂലിക്കാൻ സാധിച്ചു?; രൂക്ഷ വിമർശനവുമായി മന്ത്രി ഐസക്

തിരുവനന്തപുരം∙ ആക്രമിക്കപ്പെട്ട നടിയും മറ്റു മൂന്നു വനിതാ താരങ്ങളും ‘അമ്മ’യിൽ നിന്നു രാജിവച്ച സംഭവത്തിൽ പിന്തുണ പ്രഖ്യാപിച്ചു ധനമന്ത്രി ഡോ.തോമസ് ഐസക്. സംഘടനയ്ക്കെതിരെ രൂക്ഷ വിമർശനമാണ് ഐസക് ഉന്നയിച്ചത്. വലിയ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഒരു...

നടിക്കെതിരായ അതിക്രമം: അഭിഭാഷകരായ പ്രതികളെ ഒഴിവാക്കില്ലെന്നു കോടതി

കൊച്ചി∙ നടി ആക്രമിക്കപ്പെട്ട കേസിൽ തെളിവു നശിപ്പിച്ചതിനു വിചാരണ നേരിടുന്ന പൾസർ സുനിയുടെ അഭിഭാഷകരുടെ ഹർജി തള്ളി. എറണാകുളം സെഷൻസ് കോടതിയാണ് അഭിഭാഷകരായ പ്രതീഷ് ചാക്കോ, രാജു ജോസഫ് എന്നിവരുടെ ഹർജി തള്ളിയത്. ഹർജി തള്ളിയതോടെ കുറ്റപത്രത്തിലുള്ള പ്രതികളെ...

നടിയെ ആക്രമിച്ച കേസ്: പ്രത്യേക കോടതിയും വനിതാ ജഡ്ജിയും വേണമെന്ന ആവശ്യം തള്ളി

കൊച്ചി∙ നടിയെ ആക്രമിച്ച കേസില്‍ വനിതാ ജഡ്ജിയെ അനുവദിക്കണമെന്ന ആവശ്യം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി. വാദം കേള്‍ക്കാന്‍ പ്രത്യേക കോടതി അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി. ആക്രമണത്തിന് ഇരയായ നടിയാണ് ആവശ്യവുമായി കോടതിയെ സമീപിച്ചത്....

യുവനടിക്കെതിരെ അക്രമം: പള്‍സർ സുനിക്ക് ദൃശ്യങ്ങൾ കാണാമെന്നു കോടതി

കൊച്ചി∙ കൊച്ചിയിൽ യുവ നടി അക്രമിക്കപ്പെട്ട സംഭവത്തിൽ നിർണായക തെളിവായ വിഡിയോ ദൃശ്യങ്ങൾ കാണുന്നതിനു മുഖ്യപ്രതിയായ പൾസർ സുനിക്കു കോടതിയുടെ അനുമതി. അഭിഭാഷകനോടൊപ്പമെത്തി ദൃശ്യങ്ങള്‍ പരിശോധിക്കാനാണു കോടതി അനുമതി നൽകിയത്.അതേസമയം, കേസുമായി ബന്ധപ്പെട്ടു...

യുവനടിയെ ഉപദ്രവിച്ച കേസ്: വിസ്താര തീയതികൾ ഇന്ന് തീരുമാനിച്ചേക്കും

കൊച്ചി ∙ യുവനടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ കേസിലെ സാക്ഷി വിസ്താര തീയതികൾ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്നു തീരുമാനിച്ചേക്കും. നടൻ ദിലീപ്, സുനിൽകുമാർ (പൾസർസുനി) എന്നിവരടക്കമുള്ള പ്രതികളുടെ വിചാരണയാണു...

ദിലീപിനു വിദേശത്തു പോകാം; താൽക്കാലിക അനുമതി നൽകി കോടതി

കൊച്ചി∙ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസിൽ ജാമ്യം ലഭിച്ച പ്രതി നടൻ ദിലീപിനു വിദേശത്തു പോവാൻ കോടതിയുടെ താൽക്കാലിക അനുമതി. ദിലീപിന്റെ പുതിയ സിനിമയുടെ പ്രചാരണ പരിപാടികൾക്കു വേണ്ടി ഈ മാസം 25 മുതൽ മേയ് നാലു വരെ ദുബായ്, സിംഗപ്പൂർ എന്നിവിടങ്ങൾ...