Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Actress Incident News"

നടിയുടെ അവസരങ്ങൾ ദിലീപ് ഇല്ലാതാക്കി; ഞെട്ടിച്ച് സിദ്ദിഖിന്റെ മൊഴി

കൊച്ചി∙ ആക്രമിക്കപ്പെട്ട നടിയുടെ അവസരങ്ങൾ ദിലീപ് ഇല്ലാതാക്കിയെന്ന ആരോപണം സ്ഥിരീകരിച്ച് നടൻ സിദ്ദിഖ്. ഇക്കാര്യം നടി തന്നോടു പറഞ്ഞിട്ടുണ്ടെന്നും പൊലീസിനു നൽകിയ മൊഴിയിൽ പറയുന്നു. ദിലീപിനോടു താൻ ഇതേക്കുറിച്ചു ചോദിച്ചപ്പോൾ അതു വ്യക്തിപരമായ കാര്യമാണെന്നും...

സാക്ഷികളെ സ്വാധീനിക്കാൻ ശ്രമം: ‘അമ്മ’ അംഗങ്ങളുടെ ഫോൺ വിളികൾ നിരീക്ഷിച്ചു

കൊച്ചി ∙ ‘അമ്മ’യുടെ പൊതുയോഗത്തിനു മുൻപുള്ള ദിവസങ്ങളിൽ പ്രമുഖ നടീനടന്മാരുടെ സ്വകാര്യ ഫോൺ നമ്പറുകൾ പൊലീസ് നിരീക്ഷിച്ചതായി സൂചന. നടിയെ തട്ടിക്കൊണ്ടുപോയി അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ ക്വട്ടേഷൻ നൽകിയെന്ന ആരോപണം നേരിടുന്ന നടൻ ദിലീപിന് അനുകൂലമായി...

നടിക്കെതിരായ അതിക്രമം: അഭിഭാഷകരായ പ്രതികളെ ഒഴിവാക്കില്ലെന്നു കോടതി

കൊച്ചി∙ നടി ആക്രമിക്കപ്പെട്ട കേസിൽ തെളിവു നശിപ്പിച്ചതിനു വിചാരണ നേരിടുന്ന പൾസർ സുനിയുടെ അഭിഭാഷകരുടെ ഹർജി തള്ളി. എറണാകുളം സെഷൻസ് കോടതിയാണ് അഭിഭാഷകരായ പ്രതീഷ് ചാക്കോ, രാജു ജോസഫ് എന്നിവരുടെ ഹർജി തള്ളിയത്. ഹർജി തള്ളിയതോടെ കുറ്റപത്രത്തിലുള്ള പ്രതികളെ...

നടിയെ ആക്രമിച്ച കേസ്: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ്

കൊച്ചി∙ യുവനടിയെ തട്ടിക്കൊണ്ടുപോയി അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നടനും കേസിലെ പ്രതിയുമായ ദിലീപ് ഹൈക്കോടതിയെ സമീപിച്ചു. പൊലീസിന്റെ അന്വേഷണം പക്ഷപാതപരമാണെന്നു ചൂണ്ടിക്കാട്ടിയാണു പരാതി നൽകിയിരിക്കുന്നത്. കേസിൽ...

നടിയെ ആക്രമിച്ച കേസ് ദിലീപിനെ കുടുക്കാനുള്ള കെണി; പിന്നിൽ‌ മഞ്ജുവും കൂട്ടരും: മാർട്ടിൻ

കൊച്ചി∙ യുവനടി ആക്രമിക്കപ്പെട്ട കേസിൽ ചലച്ചിത്ര താരങ്ങളായ മഞ്ജു വാരിയർക്കും രമ്യ നമ്പീശനും സംവിധായകരായ ലാലിനും ശ്രീകുമാർ മേനോനുമെതിരെ ഗുരുതര ആരോപണവുമായി രണ്ടാം പ്രതി മാർട്ടിൻ ആന്റണി. ഇവർ ചേർന്നു ദിലീപിനെ കുടുക്കാൻ വേണ്ടിയുണ്ടാക്കിയ കെണിയാണു കേസെന്നു...

നടിയെ ആക്രമിച്ച കേസ്: ദൃശ്യങ്ങൾ കൈമാറണമെന്ന ദിലീപിന്റെ ഹർജി തിങ്കളാഴ്ച പരിഗണിക്കും

കൊച്ചി∙ നടിയെ ആക്രമിച്ച കേസിൽ പൊലീസ് ഹാജരാക്കിയ ദൃശ്യങ്ങൾ കൈമാറണമെന്ന ദിലീപിന്റെ ഹർജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. പ്രതിക്കു നിയമപരമായി ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ അങ്കമാലി കോടതി പരിഗണിച്ചില്ലെന്ന് ഉന്നയിച്ചാണു ദിലീപ് ഹർജി...

രേഖകൾ നൽകാതെ വിചാരണ പാടില്ല: ദിലീപ് ഹൈക്കോടതിയിൽ

കൊച്ചി∙ നടിയെ ആക്രമിച്ച കേസില്‍ വിചാരണ തടയണമെന്ന് ആവശ്യപ്പെട്ടു ദിലീപ് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്നു പരിഗണിക്കും. പ്രതിയെന്ന നിലയില്‍ തനിക്ക് അവകാശപ്പെട്ട രേഖകള്‍ നല്‍കാതെ വിചാരണ പാടില്ലെന്നാണ് ആവശ്യം. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ അടക്കം...

നടിയെ ആക്രമിച്ച കേസ്: ആറ് സിസിടിവി ദൃശ്യങ്ങൾ പ്രോസിക്യൂഷൻ ദിലീപിന് കൈമാറി

കൊച്ചി∙ നടി ആക്രമിക്കപ്പെട്ട കേസിൽ സിസിടിവി ദൃശ്യങ്ങൾ നടൻ ദിലീപിനു കൈമാറി. നടിയുമായി വാഹനം കടന്നുപോയ വഴിയിലെ ആറു സിസിടിവി ദൃശ്യങ്ങളാണു കോടതിയുടെ നിർദ്ദേശപ്രകാരം പൊലീസ് കൈമാറിയത്. ഇതോടൊപ്പം രണ്ടു പ്രതികളുടെ മൊബൈൽ ഫോണുകളുടെ ഫൊറൻസിക് പരിശോധനാ...

നടിയെ ഉപദ്രവിച്ച കേസ്: പൊലീസ് ഇന്ന് സത്യവാങ്മൂലം നൽകും

അങ്കമാലി ∙ നടി ഉപദ്രവിക്കപ്പെട്ട കേസിൽ രേഖകളുടെയും തെളിവുകളുടെയും പട്ടിക തയാറാക്കി പൊലീസ് ഇന്നു സത്യവാങ്മൂലം നൽകും. നടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ ഒഴികെ മറ്റു സിസി ടിവി ദൃശ്യങ്ങൾ, പെൻഡ്രൈവ്, സിഡി തുടങ്ങിയവയുടെ വിവരങ്ങളും ഇതോടൊപ്പം നൽകും. രേഖകൾ...

കുറ്റപത്രം ചോർന്നെന്ന ദിലീപിന്റെ പരാതി അന്വേഷിക്കണം: അങ്കമാലി കോടതി

കൊച്ചി∙ നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രം ചോർന്നെന്ന ദിലീപിന്റെ പരാതിയിൽ അന്വേഷണം നടത്തണമെന്ന് അങ്കമാലി മജിസ്ട്രേറ്റ് കോടതി. പൊലീസാണു കുറ്റപത്രം ചോർത്തിയതെന്നും ഇതു ദുരുദ്ദേശപരമാണെന്നും ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നുമാണു ദിലീപിന്റെ ഹർജിയിലെ...

ദൃശ്യങ്ങൾ പരിശോധിച്ച് അഭിഭാഷകൻ; പകർപ്പ് ആവശ്യപ്പെട്ട് ദിലീപ്

കൊച്ചി ∙ നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങളുടെ പകർപ്പ് ആവശ്യപ്പെട്ട് പ്രതി ദിലീപ് വീണ്ടും കോടതിയിലേക്ക്. ഇതടക്കം സുപ്രധാന രേഖകൾ നൽകാതെ പൊലീസ് ഒളിച്ചുകളിക്കുന്നുവെന്ന പരാതിയും കോടതിയിൽ ഉന്നയിച്ചേക്കും. ദിലീപിന്റെ അഭിഭാഷകൻ മജിസ്ട്രേറ്റിന്റെ...

നടിയെ അക്രമിച്ച കേസ്; ദിലീപിന്റെ ഹർജിയിൽ വിധി പറയുന്നത് മാറ്റി

കൊച്ചി∙ നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രം മാധ്യമങ്ങള്‍ക്കു ചോർത്തി നൽകിയെന്ന ദിലീപിന്റെ പരാതിയിൽ വിധി പറയുന്നത് അങ്കമാലി മജിസ്ട്രേറ്റ് കോടതി ഈ മാസം 17ലേക്കു മാറ്റി. പൊലീസാണു കുറ്റപത്രം ചോർത്തിയതെന്നും ഇതു ദുരുദ്ദേശപരമാണെന്നും ഉദ്യോഗസ്ഥർക്കെതിരെ...

അമ്മയ്ക്കൊപ്പം ദിലീപ് ദുബായിൽ; റസ്റ്ററന്റ് ഉദ്ഘാടനം ബുധനാഴ്ച വൈകിട്ട്

കൊച്ചി∙ ‘ദേ പുട്ട്’ റസ്റ്ററന്റിന്റെ ഉദ്ഘാടനത്തിനായി ഹൈക്കോടതിയുടെ പ്രത്യേകാനുമതിയോടെ നടൻ ദിലീപ് ദുബായിലെത്തി. അമ്മ സരോജവും അദ്ദേഹത്തിനൊപ്പമുണ്ട്. ഇരുവരെയും സുഹൃത്തുക്കൾ ഹൃദ്യമായി സ്വീകരിച്ചു. ഇരുവരും പിന്നീട് താമസ സ്ഥലത്തേക്കു പോയി. ഇതെവിടെയാണെന്ന്...

കുറ്റപത്രം പൊലീസ് ചോർത്തിയെന്ന് ദിലീപ്; അങ്കമാലി കോടതിയെ സമീപിച്ചു

കൊച്ചി∙ നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രം പൊലീസ് ചോർത്തിയെന്ന ആരോപണവുമായി ദിലീപ്. കുറ്റപത്രം കോടതിയിൽ എത്തുന്നതിനു മുമ്പു മാധ്യമങ്ങൾക്കു ചോർത്തി നൽകിയതിൽ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ചു ദിലീപ് അങ്കമാലി മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചിട്ടുണ്ട്.‌ദിലീപിനെ...

നടിയെ ഉപദ്രവിച്ച കേസ്: വെല്ലുവിളിയാകും കിട്ടാത്ത തെളിവുകൾ

കൊച്ചി ∙ നിർണായകമാകുന്ന പല തെളിവുകളും നശിപ്പിക്കപ്പെട്ടതു വിചാരണവേളയിൽ പ്രൊസിക്യൂഷനു വെല്ലുവിളിയാകും. നശിപ്പിക്കപ്പെട്ടവയെല്ലാം ഡിജിറ്റൽ തെളിവുകളെക്കുറിച്ചു കുറ്റപത്രത്തിൽ വ്യക്തമായി പരാമർശിച്ചിട്ടുണ്ട്. നഷ്ടപ്പെട്ട നിർണായക തെളിവുകള്‍: ദൃശ്യം...

കൂട്ടമാനഭംഗത്തിന് പദ്ധതിയിട്ടു, ക്വട്ടേഷൻ തുക 1.5 കോടി: കുറ്റപത്രത്തിന്റെ പകർപ്പ് പുറത്ത്

കൊച്ചി ∙ കൊച്ചിയിൽ അതിക്രമത്തിന് ഇരയായ നടിയോട് കുറ്റാരോപിതനായ ദിലീപിന് വൈരാഗ്യമുണ്ടായിരുന്നതായി വെളിപ്പെടുത്തുന്ന കുറ്റപത്രത്തിന്റെ പകർപ്പ് പുറത്ത്. ദിലീപിന് കാവ്യ മാധവനുമായി ബന്ധമുണ്ടായിരുന്നതിന്റെ തെളിവ് അതിക്രമത്തിന് ഇരയായ നടി മഞ്ജു വാരിയർക്കു...

ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷൻ; അങ്കമാലി കോടതിയെ സമീപിക്കും

കൊച്ചി∙ യുവനടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചെന്ന കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നു ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ അങ്കമാലി കോടതിയെ സമീപിക്കും. സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ, ‍ഡയറക്ടർ ജനറൽ‌ ഓഫ് പ്രോസിക്യൂഷനുമായി കൂടിക്കാഴ്ച നടത്തി. ദിലീപ്...

നടൻ ദിലീപിന് ജാമ്യവ്യവസ്ഥയിൽ ഇളവ്; വിദേശത്തു പോകാൻ അനുമതി

കൊച്ചി∙ യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ ദിലീപിന് വിദേശത്തുപോകാൻ ഹൈക്കോടതിയുടെ അനുമതി. ‘ദേ പുട്ട്’ റസ്റ്ററന്റിന്റെ ഉദ്ഘാടനത്തിനായി ദുബായിൽ പോകാൻ പാസ്പോർട്ട് വിട്ടു നൽകണമെന്ന് ദിലീപ് ഹൈക്കോടതിയോട് അഭ്യർഥിച്ചിരുന്നു. എന്നാൽ...

സുനിയെ സഹായിച്ച ചാർലി മാപ്പുസാക്ഷിയാകില്ല; ദിലീപ് സ്വാധീനിച്ചെന്ന് പൊലീസ്

കൊച്ചി∙ യുവനടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസിലെ മുഖ്യ പ്രതി സുനിൽകുമാറിനു (പൾസർ സുനി) തമിഴ്നാട്ടിൽ ഒളിവിൽ കഴിയാൻ സഹായം നൽകിയ ചാർലി തോമസ് കേസിൽ മാപ്പുസാക്ഷിയാകില്ല. രഹസ്യമൊഴിയിൽ കുറ്റം സമ്മതിച്ച ചാർലി, മാപ്പുസാക്ഷിയാകാൻ കോടതി വിളിപ്പിച്ചിട്ടും...

മൊഴിയിലെ വൈരുധ്യം: ദിലീപിനെ പൊലീസ് വീണ്ടും ചോദ്യം ചെയ്തു

ആലുവ∙ നടിയെ ആക്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ നടൻ ദിലീപിനെ പൊലീസ് വീണ്ടും ചോദ്യം ചെയ്തു. ആലുവ പൊലീസ് ക്ലബ്ബിൽ എസ്പി സുദർശന്റെയും എസ്ഐ ബിജു പൗലോസിന്റെയും നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. രാവിലെ പത്തുമണിയോടെയാണ് ചോദ്യം ചെയ്യൽ ആരംഭിച്ചത്. ദിലീപ്...