Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Malayalam Movie Actress Attack"

മുതിർന്ന നടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ വിചാരണയ്ക്കു തുടക്കം

കൊച്ചി ∙ യുവനടിയെ തട്ടിക്കൊണ്ടു പോയ കേസിലെ മുഖ്യപ്രതി സുനിൽകുമാർ (പൾസർ സുനി) പ്രതിയായ മറ്റൊരു കേസിൽ മജിസ്ട്രേട്ട് കോടതിയിൽ വിചാരണ തുടങ്ങി. 2012ൽ മറ്റൊരു മുതിർന്ന നടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച കേസിലാണു വിചാരണ തുടങ്ങിയത്. നിർമ്മാതാവു ജോണി...

നടിയെ ഉപദ്രവിച്ച കേസ് സിബിഐക്ക് വിടണമെന്ന ദിലീപിന്റെ ഹർജി തള്ളി

കൊച്ചി ∙ യുവനടിയെ ഉപദ്രവിച്ച കേസിന്റെ അന്വേഷണം സിബിഐക്കു വിടണമെന്നാവശ്യപ്പെട്ട് നടൻ ദിലീപ് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. പൊലീസ് നടത്തിയതു ദുരുദ്ദേശ്യപരവും പക്ഷപാതപരവുമായ അന്വേഷണമാണെന്ന ഹർജിക്കാരന്റെ വാദത്തിനു ബലമേകാൻ വസ്തുതകളില്ല. സിബിഐക്കോ...

നടിയെ ആക്രമിച്ച കേസ്: ദിലീപിനു ദൃശ്യങ്ങള്‍ നല്‍കരുതെന്നു സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി∙ നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ഹര്‍ജിയെ എതിര്‍ത്ത് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ദൃശ്യങ്ങള്‍ ദിലീപിനു നല്‍കരുതെന്നും ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു. ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ്...

നടിയെ ആക്രമിച്ച കേസ്: പ്രതീഷ് ചാക്കോയെയും രാജു ജോസഫിനെയും കുറ്റവിമുക്തരാക്കി

കൊച്ചി∙ നടിയെ ആക്രമിച്ച കേസിൽ പ്രതികളാക്കപ്പെട്ട അഭിഭാഷകരായ പ്രതീഷ് ചാക്കോ, രാജു ജോസഫ് എന്നിവരെ ഹൈക്കോടതി കുറ്റവിമുക്തരാക്കി. പ്രതികൾക്ക് അഭയം നൽകിയെന്നും തെളിവു നശിപ്പിച്ചെന്നും കാണിച്ച് ഇവർക്കെതിരെ പൊലീസ് ചുമത്തിയ കുറ്റങ്ങൾക്ക് നിയമപരമായി...

ഒന്നര മാസം ഷൂട്ടുണ്ട്, ജർമനിയിൽ പോകാൻ അനുവദിക്കണം: ദിലീപ്

കൊച്ചി ∙ യുവനടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ക്വട്ടേഷൻ നൽകിയെന്ന കേസിൽ പ്രതിയായ നടൻ ദിലീപ് വിദേശയാത്രയ്ക്ക് അനുമതി തേടി വീണ്ടും കോടതിയെ സമീപിച്ചു. ഒന്നര മാസം ജർമനിയിൽ പോയി സിനിമ ചിത്രീകരിക്കാൻ അനുവാദം നൽകണമെന്നാണ് ആവശ്യം. കേസിൽ വിചാരണ...

‘അമ്മ’ ആവശ്യപ്പെട്ടു, ദിലീപ് രാജിവച്ചു; സ്ഥിരീകരിച്ച് മോഹൻലാൽ

കൊച്ചി∙ നടിയെ ആക്രമിച്ച കേസിൽ ആരോപണവിധേയനായ നടൻ ദിലീപ് മലയാളത്തിലെ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യിൽനിന്നു രാജിവച്ചതായി സ്ഥിരീകരണം. രാജി സ്വീകരിച്ചെന്നും അമ്മ പ്രസിഡന്റ് മോഹൻലാൽ കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വനിതാ ചലച്ചിത്ര...

നടിയുടെ അവസരങ്ങൾ ദിലീപ് ഇല്ലാതാക്കി; ഞെട്ടിച്ച് സിദ്ദിഖിന്റെ മൊഴി

കൊച്ചി∙ ആക്രമിക്കപ്പെട്ട നടിയുടെ അവസരങ്ങൾ ദിലീപ് ഇല്ലാതാക്കിയെന്ന ആരോപണം സ്ഥിരീകരിച്ച് നടൻ സിദ്ദിഖ്. ഇക്കാര്യം നടി തന്നോടു പറഞ്ഞിട്ടുണ്ടെന്നും പൊലീസിനു നൽകിയ മൊഴിയിൽ പറയുന്നു. ദിലീപിനോടു താൻ ഇതേക്കുറിച്ചു ചോദിച്ചപ്പോൾ അതു വ്യക്തിപരമായ കാര്യമാണെന്നും...

സഹായിക്കാൻ ‘അമ്മ’; വേണ്ടെന്നു നടി; കക്ഷിചേരാൻ ഹണിയും രചനയും

കൊച്ചി ∙ നടിയെ ഉപദ്രവിച്ച കേസിൽ താരസംഘടനയായ ‘അമ്മ’ ഭാരവാഹികളുടെ ഇടപെടലിനു ഹൈക്കോടതിയിൽ തിരിച്ചടി. വിചാരണ തൃശൂരിലാക്കണമെന്നും വനിതാ ജഡ്ജി വേണമെന്നും ആവശ്യപ്പെട്ടു നടി നൽകിയ ഹർജിയിൽ കക്ഷിചേർക്കണമെന്ന ‘അമ്മ’ ഭാരവാഹികളുടെ ആവശ്യം നടി ശക്തമായി എതിർത്തു....

നടിയെ ആക്രമിച്ച കേസ്: ഹണി റോസും രചനയും കക്ഷി ചേരും

കൊച്ചി∙ നടിയെ ആക്രമിച്ച കേസില്‍ വനിതാ ജ‍ഡ്ജി വേണമെന്ന ഹര്‍ജിയില്‍ അമ്മ എക്സിക്യൂട്ടീവ് അംഗങ്ങളായ രചന നാരായണന്‍കുട്ടിയും ഹണി റോസും കക്ഷിചേരും. വിചാരണ വനിതാ ജഡ്ജി നടത്തണമെന്ന നടിയുടെ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് പുതിയ നീക്കം....

വിചാരണ ദിലീപ് അട്ടിമറിക്കുന്നു; പ്രത്യേക കോടതിയാകാം: സർക്കാർ ഹൈക്കോടതിയിൽ

കൊച്ചി ∙ നടിയെ ആക്രമിച്ച കേസിൽ വിചാരണയ്ക്കു പ്രത്യേക കോടതിയാകാമെന്ന് സർക്കാർ ഹൈക്കോടതിയിൽ. വിചാരണയ്ക്കായി വനിതാ ജഡ്ജിയെ നിയോഗിക്കുന്നതാണ് അഭികാമ്യം. അതിവേഗ വിചാരണ വേണം. കേസിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ചായിരിക്കണം

എപ്പോഴാണ് ചർച്ച, ആരൊക്കെ പങ്കെടുക്കും?: ‘അമ്മ’യോട് കടുപ്പിച്ച് ഡബ്ല്യുസിസി

തിരുവനന്തപുരം∙ സഹപ്രവര്‍ത്തക ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ വ്യക്തിയെ തിരിച്ചെടുത്ത നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു നല്‍കിയ കത്തിന് എഎംഎംഎ (അമ്മ) എക്സിക്യൂട്ടീവ് നല്‍കിയ മറുപടിക്കത്തില്‍ വ്യക്തതയില്ലെന്ന് വുമൺ ഇൻ സിനിമ കലക്ടീവ്...

സാക്ഷികളെ സ്വാധീനിക്കാൻ ശ്രമം: ‘അമ്മ’ അംഗങ്ങളുടെ ഫോൺ വിളികൾ നിരീക്ഷിച്ചു

കൊച്ചി ∙ ‘അമ്മ’യുടെ പൊതുയോഗത്തിനു മുൻപുള്ള ദിവസങ്ങളിൽ പ്രമുഖ നടീനടന്മാരുടെ സ്വകാര്യ ഫോൺ നമ്പറുകൾ പൊലീസ് നിരീക്ഷിച്ചതായി സൂചന. നടിയെ തട്ടിക്കൊണ്ടുപോയി അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ ക്വട്ടേഷൻ നൽകിയെന്ന ആരോപണം നേരിടുന്ന നടൻ ദിലീപിന് അനുകൂലമായി...

നടിക്കെതിരായ അതിക്രമം: അഭിഭാഷകരായ പ്രതികളെ ഒഴിവാക്കില്ലെന്നു കോടതി

കൊച്ചി∙ നടി ആക്രമിക്കപ്പെട്ട കേസിൽ തെളിവു നശിപ്പിച്ചതിനു വിചാരണ നേരിടുന്ന പൾസർ സുനിയുടെ അഭിഭാഷകരുടെ ഹർജി തള്ളി. എറണാകുളം സെഷൻസ് കോടതിയാണ് അഭിഭാഷകരായ പ്രതീഷ് ചാക്കോ, രാജു ജോസഫ് എന്നിവരുടെ ഹർജി തള്ളിയത്. ഹർജി തള്ളിയതോടെ കുറ്റപത്രത്തിലുള്ള പ്രതികളെ...

താരസംഘടനയിൽ ‘മെയിൽ ഷോവനിസ്റ്റ് പിഗ്സ്’: തുറന്നടിച്ച് എന്‍.എസ്. മാധവന്‍

കോട്ടയം ∙ താരസംഘടനയായ അമ്മയ്‌ക്കെതിരെ തുറന്നടിച്ച് എഴുത്തുകാരൻ എന്‍.എസ്. മാധവന്‍. നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ കുറ്റാരോപിതനായ ദിലീപിനെ സംഘടനയില്‍ തിരിച്ചെടുക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന അമ്മ ജനറല്‍ ബോഡി തീരുമാനമെടുത്തതിനെ എന്‍.എസ്....

ദിലീപിന്റേത് വിചാരണ നീട്ടാനുള്ള തന്ത്രം: സിബിഐ അന്വേഷണത്തെ എതിർത്ത് സർക്കാർ

കൊച്ചി∙ നടിയെ ഉപദ്രവിച്ചെന്ന കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു പ്രതിയായ നടൻ ദിലീപ് ഹൈക്കോടതിയിൽ നൽകിയ ഹർജിയെ എതിർത്ത് സർക്കാർ. കുറ്റപത്രം സമര്‍പ്പിച്ച കേസിലെ വിചാരണ അനന്തമായി നീട്ടിക്കൊണ്ടു പോകാനുള്ള തന്ത്രമാണു ദിലീപിന്റേതെന്നു പ്രോസിക്യൂഷൻ...

നടിയെ ആക്രമിച്ച കേസ്: പൾസർ സുനിയുടെ ജാമ്യാപേക്ഷ തള്ളി

കൊച്ചി∙ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസിലെ ഒന്നാം പ്രതി സുനിൽകുമാറിന്റെ (പൾസർ സുനി) ജാമ്യാപേക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി. ഇയാൾ നൽകിയ ജാമ്യാപേക്ഷകൾ അങ്കമാലി മജിസ്ട്രേട്ട് കോടതിയും ഹൈക്കോടതിയും പല തവണ തള്ളിയിരുന്നു....

നടിയെ ആക്രമിച്ച കേസ് ദിലീപിനെ കുടുക്കാനുള്ള കെണി; പിന്നിൽ‌ മഞ്ജുവും കൂട്ടരും: മാർട്ടിൻ

കൊച്ചി∙ യുവനടി ആക്രമിക്കപ്പെട്ട കേസിൽ ചലച്ചിത്ര താരങ്ങളായ മഞ്ജു വാരിയർക്കും രമ്യ നമ്പീശനും സംവിധായകരായ ലാലിനും ശ്രീകുമാർ മേനോനുമെതിരെ ഗുരുതര ആരോപണവുമായി രണ്ടാം പ്രതി മാർട്ടിൻ ആന്റണി. ഇവർ ചേർന്നു ദിലീപിനെ കുടുക്കാൻ വേണ്ടിയുണ്ടാക്കിയ കെണിയാണു കേസെന്നു...

നടിയെ ആക്രമിച്ച കേസ്: ദൃശ്യങ്ങൾ കൈമാറണമെന്ന ദിലീപിന്റെ ഹർജി തിങ്കളാഴ്ച പരിഗണിക്കും

കൊച്ചി∙ നടിയെ ആക്രമിച്ച കേസിൽ പൊലീസ് ഹാജരാക്കിയ ദൃശ്യങ്ങൾ കൈമാറണമെന്ന ദിലീപിന്റെ ഹർജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. പ്രതിക്കു നിയമപരമായി ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ അങ്കമാലി കോടതി പരിഗണിച്ചില്ലെന്ന് ഉന്നയിച്ചാണു ദിലീപ് ഹർജി...

രേഖകൾ നൽകാതെ വിചാരണ പാടില്ല: ദിലീപ് ഹൈക്കോടതിയിൽ

കൊച്ചി∙ നടിയെ ആക്രമിച്ച കേസില്‍ വിചാരണ തടയണമെന്ന് ആവശ്യപ്പെട്ടു ദിലീപ് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്നു പരിഗണിക്കും. പ്രതിയെന്ന നിലയില്‍ തനിക്ക് അവകാശപ്പെട്ട രേഖകള്‍ നല്‍കാതെ വിചാരണ പാടില്ലെന്നാണ് ആവശ്യം. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ അടക്കം...

നടിക്കെതിരായ ആക്രമണം: ദൃശ്യങ്ങൾ ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയിൽ

കൊച്ചി∙ യുവനടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിലെ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. പ്രതിക്ക് നിയമപരമായി ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ അങ്കമാലി കോടതി പരിഗണിച്ചില്ലെന്ന് ഉന്നയിച്ചാണ് ഹർജി. ഫോണ്‍രേഖകളും ഫൊറന്‍സിക്...