Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Gujarat Assembly Election"

ഗുജറാത്തിൽ ചെറിയ ഭൂരിപക്ഷത്തിൽ തോറ്റ കോൺഗ്രസ് സ്ഥാനാർഥികൾ ഹൈക്കോടതിയിലേക്ക്

അഹമ്മദാബാദ് ∙ ഗുജറാത്തിൽ തിരഞ്ഞെടുപ്പുയുദ്ധം കഴിഞ്ഞു നിയമസഭയുടെ കന്നി സമ്മേളനം തുടങ്ങാനിരിക്കെ, സഭയിലെ കക്ഷിനിലതന്നെ മാറ്റിമറിച്ചേക്കാവുന്ന തിരഞ്ഞെടുപ്പു ഹർജികൾ നിയമ പോരാട്ടത്തിലേക്ക്. ധോൽക മണ്ഡലത്തിൽ വിദ്യാഭ്യാസമന്ത്രി ഭുപേന്ദ്രസിങ് ചുഡാസ്മയോട് 327...

ജാതി സർട്ടിഫിക്കറ്റ് റദ്ദാക്കിയതിനെതിരെ കോൺഗ്രസ് എംഎൽഎ കോടതിയിൽ

അഹമ്മദാബാദ്∙ ജാതി സർട്ടിഫിക്കറ്റ് റദ്ദാക്കിയതിനെതിരെ കോൺഗ്രസ് എംഎൽഎ ഭുപേന്ദ്രസിങ് ഖാന്ത് നൽകിയ ഹർജിയിൽ ഗുജറാത്ത് ഹൈക്കോടതി നാളെ വാദം കേൾക്കും. ഖാന്തിനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ടു ബിജെപിയും കോടതിയെ സമീപിക്കും.ഖാന്തിന്റെ തിരഞ്ഞെടുപ്പു റദ്ദാക്കുന്ന...

നല്ല വകുപ്പ് കിട്ടും; സോളങ്കി വഴങ്ങി

അഹമ്മദാബാദ്∙ ഒന്നര മാസം കഴിഞ്ഞു മന്ത്രിസഭാ വികസനം നടക്കുമ്പോൾ നല്ല വകുപ്പു നൽകാമെന്നു മുഖ്യമന്ത്രി വിജയ് രൂപാണിയിൽ നിന്നു വാഗ്ദാനം ലഭിച്ചതോടെ ഗുജറാത്തിൽ ഭക്ഷ്യവകുപ്പു സഹമന്ത്രിയും കോലി സമുദായത്തിലെ ശക്തനായ നേതാവുമായ പുരുഷോത്തം സോളങ്കി തൃപ്തനായി....

വകുപ്പ് അപ്രധാനം; മന്ത്രിസഭായോഗം ബഹിഷ്കരിച്ച് ഗുജറാത്ത് മന്ത്രി

അഹമ്മദാബാദ്∙ ഗുജറാത്തിലെ പുതിയ ബിജെപി സർക്കാരിൽ അപ്രധാനമായ വകുപ്പാണു തനിക്കു ലഭിച്ചതെന്നു പരാതിപ്പെട്ട ഫിഷറീസ് സഹമന്ത്രിയും കോലി സമുദായ നേതാവുമായ പുരുഷോത്തം സോളങ്കി മന്ത്രിസഭാ യോഗം ബഹിഷ്കരിച്ചു. സോളങ്കിക്കു മുൻസർക്കാരിന്റെ കാലത്തും ഫിഷറീസ്...

അമിത് ഷാ ഇടപെട്ടു; നിഥിൻ പട്ടേലിനു ധനവകുപ്പും

അഹമ്മദാബാദ് ∙ നിഥിൻ പട്ടേലിന്റെ പ്രതിഷേധത്തിനു മുന്നിൽ ബിജെപി കീഴടങ്ങി. ഗുജറാത്ത് ഉപമുഖ്യമന്ത്രിക്ക് ധനകാര്യ വകുപ്പ് അനുവദിച്ചു. നേരത്തേ കിട്ടിയ വകുപ്പുകളുടെ ചുമതലയേൽക്കാതെ ഉടക്കി നിന്ന നിഥിൻ പട്ടേൽ തൊട്ടുപിന്നാലെ ചുമതലയേൽക്കുകയും ചെയ്തു. ബിജെപി...

നിഥിൻ പട്ടേലിനു പകരം ‘ധനം’ കൊടുത്തത് അംബാനി കുടുംബത്തിലെ പട്ടേലിന്

അഹമ്മദാബാദ്∙ ഗുജറാത്തിൽ വകുപ്പു വിഭജനത്തെച്ചൊല്ലിയുള്ള അതൃപ്തി പരസ്യമാക്കിക്കൊണ്ട്, അനുവദിച്ച ആരോഗ്യം, റോഡ് തുടങ്ങിയ വകുപ്പുകൾ ഏറ്റെടുക്കാൻ ബിജെപിയുടെ ഉപമുഖ്യമന്ത്രി നിഥിൻ പട്ടേൽ വിസ്സമ്മതിച്ചു. മന്ത്രിസഭയിൽ രണ്ടാമനായ നിഥിനു കഴിഞ്ഞ തവണത്തെ...

നിതിൻ പട്ടേലിനു സ്വാഗതമെന്ന് ഹാര്‍ദിക്; സർക്കാര്‍ രൂപീകരിക്കാമെന്ന് കോൺഗ്രസ്

അഹമ്മദാബാദ്∙ ഗുജറാത്തിൽ ബിജെപിക്ക് തലവേദന സൃഷ്ടിച്ച് രാഷ്ട്രീയ നാടകങ്ങൾക്ക് തുടക്കം കുറിച്ചതിനു പിന്നാലെ നിർണായക നീക്കവുമായി പട്ടേൽ സമുദായ നേതാവ് ഹാർദിക് പട്ടേൽ‌. ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിൻ പട്ടേലിനെ തങ്ങൾക്കൊപ്പം നിൽക്കാൻ ഹാർദിക് സ്വാഗതം...

വോട്ടിങ് യന്ത്രത്തെ സംശയിച്ച് കോൺഗ്രസ്; രാഹുൽ ഇന്ന് ഗുജാറാത്തിൽ

അഹമ്മദാബാദ്∙ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിക്കു കാരണമായത് ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ തകരാറു കാരണമെന്നു കോൺഗ്രസ് വിലയിരുത്തൽ യോഗത്തിലും വിമർശനം. നേരത്തെ പട്ടേൽ സമര നേതാവ് ഹാർദിക് പട്ടേലും ഇതേ പരാതി ഉന്നയിച്ചിരുന്നു. മെഹ്സാനയിൽ നടന്ന...

ഗുജറാത്തിൽ രൂപാണി തന്നെ; സ്വതന്ത്രന്റെ പിന്തുണയോടെ ബിജെപി 100 തികച്ചു

അഹമ്മദാബാദ്∙ ഗുജറാത്തിൽ വിജയ് രൂപാണി–നിധിൻ പട്ടേൽ സഖ്യം ഭരണം തുടരും. ഇപ്പോഴത്തെ മുഖ്യമന്ത്രി രൂപാണിയെ നേതാവായും ഉപമുഖ്യമന്ത്രി നിധിൻ പട്ടേലിനെ ഉപനേതാവായും ബിജെപി നിയമസഭാകക്ഷി യോഗം ഏകകണ്ഠമായി തിരഞ്ഞെടുത്തു. സത്യപ്രതി‍ജ്ഞ അടുത്തയാഴ്ച. എംഎൽഎയും സംസ്ഥാന...

ജനം തള്ളിയ വിദ്വേഷ രാഷ്ട്രീയം ഇനിയെങ്കിലും ഉപേക്ഷിക്കൂ: മോദിയോട് രാഹുൽ

ന്യൂഡൽഹി∙ ഗുജറാത്ത് തിരഞ്ഞെടുപ്പിൽ ബിജെപിക്കു കനത്ത പ്രഹരമാണു ലഭിച്ചതെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ബിജെപി തുടർന്നുവരുന്ന രാഷ്ട്രീയ പ്രചാരണ രീതികളൊന്നും ഇനി ജനങ്ങൾക്കിടയിൽ വിലപ്പോകില്ലെന്ന സൂചന കൂടിയാണ് തിരഞ്ഞെടുപ്പുഫലം നൽകുന്നതെന്നും അദ്ദേഹം...

കോൺഗ്രസിന്റെ നേട്ടമെന്ത്, പാളിയതെവിടെ?

22 വർഷമായി അധികാരത്തിലില്ല. 2014 ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒറ്റ എംപി പോലുമില്ല. 10 വർഷമായി ഒരു ജനകീയ സമരം പോലും ഏറ്റെടുത്തു വിജയിപ്പിച്ചിട്ടില്ല. ശക്തമായ പ്രതിപക്ഷത്തിന്റെ റോൾ എടുത്തിട്ടില്ല. ഉന സംഭവവും പട്ടേൽ പ്രക്ഷോഭവും ദേശീയതലത്തിൽ തന്നെ...

മോദിയല്ലാതൊരു മാർഗമില്ല !

ന്യൂഡൽഹി∙ നാലാംവർഷം പ്രധാനമന്ത്രിമാർക്കു കാറ്റും കോളും നിറഞ്ഞതാണ്. പക്ഷേ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആശ്വാസം പകരുന്നതാണ് ആറാംവട്ടവും ഗുജറാത്തിൽ സ്വന്തം പ്രഭാവംകൊണ്ടു മാത്രം നേടിയ വിജയം. ഭരണവിരുദ്ധ വികാരം മുതലാക്കാൻ സടകുടഞ്ഞെഴുന്നേറ്റ...

ആടിയുലഞ്ഞെങ്കിലും അക്കരെ കടന്നു

ഓഖി ചുഴലിക്കാറ്റ് ഗുജറാത്തിൽ വീശാതെ മാറിപ്പോയെങ്കിലും അവിടത്തെ ബിജെപിക്കു രാഷ്ട്രീയച്ചുഴലി വിനയായി. നൂറ്റൻപതിലധികം സീറ്റു കിട്ടി യുപി മോഡൽ വിജയം നേടുമെന്ന അമിത ആത്മവിശ്വാസത്തിനാണു തകർച്ച പറ്റിയത്. പക്ഷേ, പ്രതിസന്ധികളിൽ നിന്നു സ്വയം രക്ഷിച്ചെടുത്തു...

തോൽവിയിലെ ആവേശം

ന്യൂഡൽഹി ∙ വിജയത്തിന് ആയിരം അവകാശികൾ; തോൽവി അനാഥം എന്നു ജോൺ എഫ്. കെന്നഡി പറഞ്ഞതു വെറുതെ. ഗുജറാത്തിലെ തോൽ‌വി രാഹുൽ ഗാന്ധിയും കോൺഗ്രസും ‘ആവേശപൂർവം’ ഏറ്റെടുക്കുന്നു. മാസങ്ങൾക്കു മുൻപു മണിപ്പുരിലും ഗോവയിലും കൂടുതൽ സീറ്റുകൾ കിട്ടിയിട്ടു പോലും വിജയത്തിന്...

യുവതുർക്കികൾ നവശബ്ദം: ജിഗ്നേഷ് മെവാനിയും അൽപേഷ് ഠാക്കൂറും പ്രതിപക്ഷത്തിനു കരുത്തേകും

ദലിത് നേതാവു ജിഗ്നേഷ് മെവാനിയും കോൺഗ്രസിൽ ചേർന്ന പിന്നാക്ക നേതാവ് അൽപേശ് ഠാക്കൂറും നിയമസഭയിൽ പ്രതിപക്ഷത്തെ ഉറച്ച ശബ്ദമായി മാറും. സഭാതളത്തിലെ സാമുദായിക സമവാക്യങ്ങൾ കൂടി പൊളിച്ചെഴുതാൻ ഇവരുടെ സാന്നിധ്യം പ്രേരകമായേക്കും. ബിജെപിക്കെതിരെ സ്വന്തം നിലയ്ക്കു...

ബിജെപി വിജയത്തിന് മധുരം കുറവ്; ഇനി ‘ദിശാമാറ്റം’ സർക്കാരിലും പാർട്ടിയിലും

ന്യൂഡൽഹി∙ ഗുജറാത്തിലെ തിരഞ്ഞെടുപ്പു വിജയം ബിജെപിക്ക് അത്ര മധുരിക്കുന്നില്ല. ഹിമാചൽപ്രദേശ് കോൺഗ്രസിൽനിന്നു പിടിച്ചെടുത്തതിന്റെ ആഹ്ലാദത്തിനും ഗുജറാത്ത് ഫലം മങ്ങലേൽപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാർട്ടി അധ്യക്ഷൻ അമിത് ഷായും സ്വന്തം തട്ടകത്തിൽ...

ഇടിവു തട്ടാതെ മോദി ‘ഇഫക്ട്’; ‘ട്രെയിനിങ്ങിൽ’ തോൽക്കാതെ രാഹുൽ

ബിജെപിക്കു പുതിയൊരു പാഠവും കോൺഗ്രസിനു പുത്തൻ ഊർജവും കൈമാറിയ തിരഞ്ഞെടുപ്പിലൂടെ ഗുജറാത്ത് ജനത രണ്ടു കാര്യങ്ങൾ തുറന്നു പറഞ്ഞു. 1. മാറി ചിന്തിക്കാൻ ചെറിയൊരു കാറ്റ് മതി, കൊടുങ്കാറ്റ് വേണ്ട 2. ഉണ്ടെന്നു പറഞ്ഞാൽ പോരാ, മുമ്പിൽ കണ്ടു വിശ്വാസം...

കൃത്യത പാലിച്ചത് ആക്സിസ് പോൾ

ന്യൂഡൽഹി∙ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് എക്സിറ്റ് പോളുകളെല്ലാം ബിജെപി മുന്നേറ്റം പ്രവചിച്ചെങ്കിലും സീറ്റുകളുടെ കാര്യത്തിൽ പ്രവചനം പാളി. വിവിധ സ്ഥാപനങ്ങളുടേതായി പത്തിലധികം എക്സിറ്റ് പോളുകളാണു നടന്നത്. ഇവയിൽ യാഥാർഥ്യവുമായി ഏറ്റവുമടുത്തെത്തിയത്...

ഗുജറാത്തിൽ രൂപാണി തന്നെ; ഹിമാചലിൽ സാധ്യത നഡ്ഡയ്ക്ക്

ന്യൂഡൽഹി∙ ഹിമാചൽ പ്രദേശിൽ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി പ്രേംകുമാർ ധൂമൽ പരാജയപ്പെട്ട സാഹചര്യത്തിൽ കേന്ദ്രമന്ത്രി ജെ.പി.നഡ്ഡ മുഖ്യമന്ത്രി ആയേക്കും. മുതിർന്ന എംഎൽഎ ജയറാം താക്കൂറും പരിഗണനയിലുണ്ട്. മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ഹിമാചലിലേക്കു ബിജെപി...

ഗുജറാത്തിൽ ബിജെപിക്ക് നൂറിൽ തൊടാതെ ആറാം മധുരം; പിടിച്ചെടുത്ത് ഹിമാചൽ‍

അഹമ്മദാബാദ്∙ രാജ്യത്തെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കു വിജയം. തുടർച്ചയായ ആറാംതവണയും ഭരണം. 2014 ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒറ്റ സീറ്റു പോലും നേടാൻ കഴിയാതിരുന്ന കോൺഗ്രസ് ഇത്തവണ ഇഞ്ചോടിഞ്ചു പോരാട്ടം നടത്തി, 100...