Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Tamil Nadu Politics"

ഡിഎംകെ വിട്ടു വരാനുള്ള ദിനകരന്റെ ക്ഷണം തള്ളി കോൺഗ്രസും ഇടതുപക്ഷവും

ചെന്നൈ∙ ഡിഎംകെ സഖ്യം വിട്ടുവന്നാൽ സഖ്യമാകാമെന്ന ടി.ടി.വി.ദിനകരന്റെ ക്ഷണം തള്ളി കോൺഗ്രസും ഇടതു പാർട്ടികളും. കോൺഗ്രസ്-ഡിഎംകെ സഖ്യം ശക്തമാണെന്നും പിരിയേണ്ട സാഹചര്യമില്ലെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു.

തമിഴ്നാട് ഒരുങ്ങുന്നു, മിനി തിരഞ്ഞെടുപ്പിന്

ചെന്നൈ∙ വെന്റിലേറ്ററിൽ നിന്നു തീവ്രപരിചരണ വിഭാഗത്തിലേക്കു മാറിയ ആശ്വാസം- ദിനകരപക്ഷത്തെ 18 എംഎൽഎമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ തീരുമാനം ഹൈക്കോടതി ശരിവയ്ക്കുമ്പോൾ തമിഴ്നാട്ടിലെ അണ്ണാഡിഎംകെ സർക്കാരിന്റെ അവസ്ഥ ഇതാണ്. വിധി എതിരായിരുന്നെങ്കിൽ ഉടൻ...

കുറ്റാലം റിസോർട്ടിൽ കുളിച്ചുണ്ട് ദിനകരപക്ഷത്തെ എംഎൽഎമാർ

ചെന്നൈ/തെൻമല∙ അണ്ണാ‍ഡിഎംകെ വിമത എംഎൽഎമാരെ അയോഗ്യരാക്കിയ കേസിൽ മദ്രാസ് ഹൈക്കോടതി വിധി ഉടനെയുണ്ടാകുമെന്ന സൂചനകൾക്കിടെ ദിനകരപക്ഷ എംഎൽഎമാർ തെങ്കാശിക്കു സമീപം കുറ്റാലത്തെ റിസോർട്ടിൽ തുടരുന്നു. ദിനകരനൊപ്പമുള്ള 23 എംഎൽഎമാരിൽ 18 പേർ കുറ്റാലത്തുണ്ടെന്നാണു...

ഗർഭഛിദ്രം ആവശ്യപ്പെട്ട് ഓഡിയോ ക്ലിപ്: തമിഴ്നാട് മന്ത്രി വിവാദത്തിൽ

ചെന്നൈ∙ യുവതിയോടു ഗർഭഛിദ്രം നടത്താൻ ആവശ്യപ്പെടുന്ന ഓഡിയോ ക്ലിപ്പിനെച്ചൊല്ലി അണ്ണാ ഡിഎംകെ-ദിനകരപക്ഷങ്ങൾ തമ്മിൽ വാക്പോര്. സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഓഡിയോയിലെ ശബ്ദം മന്ത്രി ഡി.ജയകുമാറിന്റേതാണെന്നും അദ്ദേഹം ഉടൻ രാജിവയ്ക്കണമെന്നും ദിനകരപക്ഷം...

വിജയ്ക്കെന്താ രാഷ്ട്രീയം പറ്റില്ലേയെന്ന് പിതാവ്

ചെന്നൈ ∙ നടൻ വിജയ് രാഷ്ട്രീയത്തിലേക്കു വരുന്നതിൽ എന്താണു തെറ്റെന്നു പിതാവും സംവിധായകനുമായ എസ്.എ ചന്ദ്രശേഖർ. വിജയ് രാഷ്ട്രീയത്തിലേക്കു വരുന്നതിനെ പലരും ഭയക്കുന്നുണ്ടെന്നാണു ബന്ധപ്പെട്ട ചർച്ചകൾ സൂചിപ്പിക്കുന്നത്. സിനിമാ താരങ്ങൾ രാഷ്ട്രീയത്തിലേക്കു...

കോൺഗ്രസുമായി സഖ്യസാധ്യത: കമൽ ഹാസൻ

ചെന്നൈ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യമുണ്ടാക്കാനുള്ള സാധ്യത തള്ളികളയാനാവില്ലെന്നു മക്കൾ നീതി മയ്യം പ്രസിഡന്റ് കമൽ ഹാസൻ. ഡിഎംകെയും അണ്ണാഡിഎംകെയുമായി പാർട്ടി സമദൂരം പാലിക്കും. തിരഞ്ഞെടുപ്പിനു മുൻപു കോൺഗ്രസ്-ഡിഎംകെ സഖ്യത്തിൽ...

മന്ത്രിയെ സന്ദർശിച്ച് അഴഗിരി; അഭ്യൂഹം

ചെന്നൈ∙ ഡിഎംകെ നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തുള്ള എം.കെ.അഴഗിരി മധുര മേഖലയിലെ അണ്ണാഡിഎംകെയുടെ പ്രമുഖ നേതാവും മന്ത്രിയുമായ സെല്ലൂർ കെ.രാജുവിനെ വീട്ടിൽ സന്ദർശിച്ചത് രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയായി. രാജുവിന്റെ അമ്മയുടെ നിര്യാണത്തിൽ...

ബിജെപിക്കെതിരെ മുദ്രാവാക്യം; ഗവേഷണ വിദ്യാർഥിനിക്കെതിരെ കേസ്, പ്രതിഷേധം

ചെന്നൈ ∙ ബിജെപി സംസ്ഥാന പ്രസിഡന്റ് തമിഴിസൈ സൗന്ദരരാജൻ യാത്ര ചെയ്ത വിമാനത്തിൽ ബിജെപിക്കും കേന്ദ്ര സർക്കാരിനുമെതിരെ മുദ്രാവാക്യം മുഴക്കിയെന്ന പരാതിയിൽ ഗവേഷണ വിദ്യാർഥിനിക്കെതിരെ പൊലീസ് കേസെടുത്തു. കാനഡയിലെ മോൺട്രിയൽ സർവകലാശാലയിലെ ഗവേഷകയും തമിഴ്നാട്...

മതസംഘടനാ ബന്ധമുള്ളവര്‍ പാര്‍ട്ടിയില്‍ വേണ്ട: കർശന നിർദേശങ്ങളുമായി രജനി

ചെന്നൈ∙ രാഷ്ടീയ പാർട്ടി പ്രഖ്യാപിക്കാനിരിക്കെ ആരാധകർക്കുള്ള മാർഗനിർദേശങ്ങളുമായി രജനികാന്ത്. ആരാധകരുടെ സംഘടനയായ രജനി മക്കൾ മൺട്രം പ്രവർത്തകർക്കുള്ള നിർദേശങ്ങളും അംഗത്വത്തിനുള്ള യോഗ്യതകളും അടങ്ങിയ ബുക്ക്‌ലെറ്റ് പുറത്തിറക്കി. മത - സാമുദായിക സംഘടനകളുടെ...

ഡിഎംകെയിൽ ‘മക്കൾ കലാപം’; യഥാർഥ അണികൾ തനിക്കൊപ്പമെന്ന് എം.കെ. അഴഗിരി

ചെന്നൈ∙ എം. കരുണാനിധിയുടെ വിയോഗത്തോടെ ഡിഎംകെയിൽ അധികാരത്തിനായി ‘മക്കൾ കലാപം’. കരുണാനിധിയുടെ മക്കളായ എം.കെ. സ്റ്റാലിനും എം.കെ. അഴഗിരിയും തമ്മിലാണ് അധികാര വടംവലി തുടങ്ങിയത്. സ്റ്റാലിനെതിരെ പ്രസ്താവനയുമായി അഴഗിരി പരസ്യമായി രംഗത്തെത്തിയത് ഇതിന്റെ...

ഒപിഎസിന്റെ സ്വത്ത്: സിബിഐ അന്വേഷണം നടത്താത്തതെന്തെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ∙ അനധികൃത സ്വത്തുസമ്പാദന കേസില്‍ തമിഴ്നാട് ഉപമുഖ്യമന്ത്രി ഒ.പനീര്‍സെല്‍വത്തിനെതിരെ സിബിഐ അന്വേഷണം നടത്താത്തത് എന്തു കൊണ്ടെന്ന് മദ്രാസ് ഹൈക്കോടതി. കേസ് സിബിഐക്കു വിടുന്നതിനെ കുറിച്ച് സര്‍ക്കാര്‍ നിലപാടറിയിക്കണമെന്നും കോടതി വ്യക്തമാക്കി. ഡിഎംകെ...

ജഡ്ജിമാരുടെ ഭിന്നതയിൽ ‘വിധി’ മുടങ്ങി; എടപ്പാടി സർക്കാരിന് താൽക്കാലിക ആശ്വാസം

പ്രതിപക്ഷത്ത് ഡിഎംകെയ്ക്ക് ഉൾപ്പെടെ 98 പേരുണ്ട്. ദിനകരൻ പക്ഷത്ത് അദ്ദേഹമുൾപ്പെടെ നാലു പേരാണുള്ളത്. മൂന്നു സ്വതന്ത്രരുമുണ്ട്. ഇവർ അണ്ണാ ഡിഎംകെ ടിക്കറ്റിൽ മത്സരിച്ചവരാണ്. ഈ സാഹചര്യത്തിൽ

18 എംഎൽഎമാരെ അയോഗ്യരാക്കിയ നടപടി; ഇന്നറിയാം പളനിസാമി സർക്കാരിന്റെ ‘വിധി’

ചെന്നൈ∙ അമ്മ മക്കൾ മുന്നേറ്റ കഴകം നേതാവും ആർകെ നഗർ എംഎൽഎയുമായ ടിടിവി ദിനകരന്റെ പക്ഷത്തേക്കു മാറിയ 18 എംഎൽഎമാരെ അയോഗ്യരാക്കിയ നിയമസഭാ സ്പീക്കറുടെ നടപടിക്കെതിരെ നൽകിയ ഹർജിയിൽ മദ്രാസ് ഹൈക്കോടതി ഇന്നു വിധി പറയും. ദിനകരനോടു കൂറു പ്രഖ്യാപിച്ച്,...

രജനി അടുത്ത മുഖ്യമന്ത്രി: ചാരുഹാസൻ

ചെന്നൈ ∙ രജനീകാന്ത് തമിഴ്നാടിന്റെ അടുത്ത മുഖ്യമന്ത്രിയാകുമെന്നു കമൽഹാസന്റെ സഹോദരനും നടനുമായ ചാരുഹാസന്റെ ട്വീറ്റ്. രജനിക്കും കമലിനും കൂടി 10% വോട്ട് നേടാനാകില്ലെന്നു നേരത്തേ അഭിപ്രായം പറഞ്ഞിരുന്നയാളാണു ചാരുഹാസൻ. ട്വീറ്റ് ഇങ്ങനെ:‌ ‘അടുത്ത മുഖ്യമന്ത്രി...

അപകീർത്തി‌ പോസ്റ്റ്: ബിജെപി നേതാവിന് മുൻകൂർ ജാമ്യമില്ല

ചെന്നൈ∙ വനിതാ മാധ്യമ പ്രവർത്തകർക്കെതിരെ അപകീർത്തികരമായ ഫെയ്സ്ബുക് പോസ്റ്റിട്ട ബിജെപി നേതാവ് എസ്.വി.ശേഖറിന്റെ മുൻകൂർ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളി. ഇതോടെ എസ്.വി.ശേഖറിനെ അറസ്റ്റ് ചെയ്യാൻ പൊലീസിനുള്ള തടസ്സം നീങ്ങി. വനിതാ മാധ്യമ പ്രവർത്തകർ മികച്ച...

കനൽനീറി വീണ്ടും ദ്രാവിഡനാട്

ഇന്ത്യൻ ഭൂപടത്തെ നിവർന്നു നിൽക്കുന്ന മനുഷ്യരൂപമായി സങ്കൽപിച്ചാൽ അതിന്റെ കാലുകളുടെ സ്ഥാനത്താണു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ. വികസനകാര്യത്തിൽ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ചു വേഗത്തിലാണ് ഈ കാലുകളുടെ കുതിപ്പ്. കേന്ദ്ര വിഹിതത്തിന്റെ കാര്യം വരുമ്പോൾ...

ശശികല പുഷ്പയുടെ വിവാഹത്തിന് സ്റ്റേ

ചെന്നൈ ∙ അണ്ണാ ഡിഎംകെ വിമത എംപി ശശികല പുഷ്പയുടെ, നാളെ ‍ഡൽഹിയിൽ നടക്കേണ്ടിയിരുന്ന വിവാഹത്തിനു മധുര കുടുംബ കോടതിയുടെ സ്റ്റേ. പ്രതിശ്രുത വരൻ ഡോ. ബി.രാമസാമി താനുമായുള്ള വിവാഹബന്ധം നിയമപരമായി വേർപെടുത്തിയിട്ടില്ലെന്നു ചൂണ്ടിക്കാട്ടി ഭാര്യ സത്യപ്രിയ (34)...

കമലിന്റെ പരിപാടി വിലക്കി

ചെന്നൈ ∙ മക്കൾ നീതി മയ്യം നേതാവ് കമൽ ഹാസൻ പങ്കെടുക്കേണ്ടിയിരുന്ന രാജ്യാന്തര സാങ്കേതിക സിംപോസിയത്തിന് അണ്ണാ സർവകലാശാലാ അധികൃതർ അനുമതി നിഷേധിച്ചു. അണ്ണാ സർവകലാശാലയ്ക്കു കീഴിലെ അസോസിയേഷൻ ഓഫ് ലെതർ ടെക്നോളജിസ്റ്റ് സംഘടിപ്പിക്കുന്ന രാജ്യാന്തര സാങ്കേതിക...

ജയയുടെ ഓർമകൾ വോട്ടാക്കാൻ ദിനകരൻ; ‘അമ്മ മക്കൾ മുന്നേറ്റ കഴകം’ പാർട്ടി

ചെന്നൈ∙ തമിഴ്നാട്ടിൽ പുതിയ രാഷ്ട്രീയ പാർട്ടി കൂടി പിറന്നു. അണ്ണാ ഡിഎംകെ വിമത നേതാവും എംഎൽഎയുമായ ടി.ടി.വി.ദിനകരനാണു പുതിയ പാർട്ടി പ്രഖ്യാപിച്ചത്. ‘അമ്മ മക്കൾ മുന്നേറ്റ കഴകം’ എന്നാണു പാർട്ടിയുടെ പേര്. തമിഴ്നാട് മുൻ മുഖ്യമന്ത്രി ജെ.ജയലളിതയുടെ ആശയങ്ങളും...

തമിഴ്നാട്ടിൽ പെരിയാർ പ്രതിമ തകർത്തു; രണ്ടു പേർ അറസ്റ്റിൽ

ചെന്നൈ∙ ബിജെപി ദേശീയ സെക്രട്ടറി എച്ച്‌.രാജയുടെ ഫെയ്സ്ബുക് പോസ്റ്റിനു പിന്നാലെ തമിഴ്നാട്ടിലെ വെല്ലൂരില്‍ പെരിയാര്‍ (ഇ.വി.രാമസ്വാമി) പ്രതിമയ്ക്കു നേരെ ആക്രമണം. തിരുപ്പത്തൂര്‍ കോര്‍പറേഷന്‍ ഓഫിസിലെ പെരിയാര്‍ പ്രതിമയാണു ചൊവ്വാഴ്ച രാത്രിയിൽ നശിപ്പിച്ചത്....