Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Shuhaib Murder"

ഷുഹൈബിന്റെ ബന്ധുക്കൾ രാഹുലിനെ കണ്ടു

മട്ടന്നൂർ‌ ∙ കോൺഗ്രസ് അധികാരത്തിലെത്തിയാൽ ഷുഹൈബ് വധക്കേസിലും സിബിഐ അന്വേഷണം നടത്തുമെന്നു ബന്ധുക്കൾക്കു രാഹുൽഗാന്ധിയുടെ ഉറപ്പ്. കണ്ണൂർ വിമാനത്താവളത്തിലെ വിഐപി ലോഞ്ചിൽ ഷുഹൈബിന്റെ മാതാപിതാക്കളെയും സഹോദരിമാരെയും കണ്ടപ്പോഴായിരുന്നു രാഹുലിന്റെ വാക്കുകൾ....

ഷുഹൈബ് വധക്കേസ് പ്രതി എസ്എഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റിൽ

കണ്ണൂർ ∙ മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് നേതാവ് എസ്.പി.ഷുഹൈബിനെ കൊലപ്പടുത്തിയ കേസിലെ പ്രതിയെ എസ്എഫ്ഐ ജില്ലാ സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തി. കേസിലെ 12–ാം പ്രതി പി.കെ.അഭിനാഷിനെയാണ് ഇന്നലെ സമാപിച്ച ജില്ലാ സമ്മേളനം ജില്ലാ സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തിയത്....

ഷുഹൈബ് വധം: നാലു പ്രതികൾക്കു ജാമ്യം നിഷേധിച്ച് ഹൈക്കോടതി

കൊച്ചി ∙ രാഷ്ട്രീയ പ്രതിയോഗികളെ ഇല്ലായ്മ ചെയ്യുന്ന സിദ്ധാന്തത്തിനു പരിഷ്കൃത സമൂഹത്തിൽ സ്ഥാനമില്ലെന്നു ഹൈക്കോടതി. മട്ടന്നൂരിലെ യൂത്ത്... High Court Denied Bail For Shuhaib Murder Case

ഷുഹൈബ് വധക്കേസ്: മുൻ സിപിഎം ലോക്കൽ സെക്രട്ടറി കസ്റ്റഡിയിൽ

കണ്ണൂർ∙ ഷുഹൈബ് വധക്കേസിൽ മുൻ സിപിഎം ലോക്കൽ സെക്രട്ടറി കസ്റ്റഡിയിൽ. എടയന്നൂർ ലോക്കൽ സെക്രട്ടറിയായിരുന്ന കെ.പി.പ്രശാന്തിനെയാണ് മട്ടന്നൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്. കൊലയാളി സംഘത്തിനു കാർ വാടകയ്ക്കെടുക്കാൻ പണം നൽകിയതു പ്രശാന്താണ്. കേസിലെ പതിനാറാം...

ഷുഹൈബ് വധം; രണ്ടു പേർ കൂടി അറസ്റ്റിൽ

കണ്ണൂർ∙ യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി എസ്.പി. ഷുഹൈബ് കൊല്ലപ്പെട്ട കേസിൽ രണ്ടു പേർ കൂടി അറസ്റ്റിൽ. കുറ്റപത്രത്തിൽ പേരുള്ള അവിനാശ്, നിജിൻ എന്നിവരെയാണു മട്ടന്നൂർ സിഐയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇനി സിപിഎം മുൻ ലോക്കൽ...

ഷുഹൈബ് വധക്കേസ് പ്രതികൾക്ക് വേണ്ടി ‘പാർട്ടി കുറി’

കണ്ണൂർ ∙ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബ് വധക്കേസിലെ പ്രതികളുടെ കേസ് നടത്തിപ്പിനായി സിപിഎം പിന്തുണയോടെ ‘പാർട്ടി കുറി’. കൊലപാതകത്തിൽ പങ്കുണ്ടെന്നു കണ്ടെത്തി സിപിഎമ്മിൽനിന്നു പുറത്താക്കിയ രണ്ടു പേർ ഉൾപ്പെടെ അഞ്ചു പ്രതികളുടെ കേസ് നടത്തിപ്പാണു കുറിയുടെ...

ഷുഹൈബ് വധം: ഡിസിസി പ്രസിഡന്റ് 48 മണിക്കൂർ നിരാഹാരമിരിക്കും‌

കണ്ണൂർ ∙ യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി ഷുഹൈബിന്റെ കൊലപാതകത്തിലെ ഗൂഢാലോചനയിൽ പങ്കുള്ള മുഴുവൻ പേരെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി 48 മണിക്കൂർ നിരാഹാര സമരം നടത്തും. കലക്ടറേറ്റിനു മുന്നിൽ എട്ടിനു...

ഷുഹൈബ് വധം: സിബിഐ അന്വേഷണത്തിനായുള്ള ഹർജി പിൻവലിച്ചു

ന്യൂഡൽഹി ∙ യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് എസ്.പി.ഷുഹൈബിന്റെ കൊലപാതകം സംബന്ധിച്ച കേസിൽ സിബിഐ അന്വേഷണത്തിനു ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ഏർപ്പെടുത്തിയതിനെതിരെ മാതാപിതാക്കൾ നൽകിയ ഹർജി പിൻവലിച്ചു. ഹൈക്കോടതിയിലെ അപ്പീൽ‍ പരമാവധി ആറു...

ഷുഹൈബ് വധം: അപ്പീൽ മാറ്റിവച്ചു

ന്യൂഡൽഹി∙ യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് എസ്.പി. ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിൽ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഏർപ്പെടുത്തിയ സ്റ്റേ നീക്കണമെന്ന ഹർജി സുപ്രീം കോടതി ഈ മാസം 20നു പരിഗണിക്കാൻ മാറ്റി. മദ്രാസ് പ്രസിഡൻസിയുടെ...

ഷുഹൈബ് വധത്തിൽ സിപിഎം പങ്ക് പുറത്ത്; പണം നൽകിയത് ലോക്കല്‍ സെക്രട്ടറി

കണ്ണൂര്‍∙ മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്താന്‍ അക്രമിസംഘത്തിനു പണം നല്‍കിയത് സിപിഎം എടയന്നൂര്‍ ലോക്കല്‍ സെക്രട്ടറി കെ.പി. പ്രശാന്താണെന്നു കുറ്റപത്രം. എന്നാല്‍ ഗൂഢാലോചന നടത്തിയ പ്രശാന്തിനെ അറസ്റ്റ് ചെയ്യാന്‍...

ഷുഹൈബിന്റെ കുടുംബത്തിന് യൂത്ത് കോൺഗ്രസ് സഹായനിധി കൈമാറി

കണ്ണൂർ∙ മട്ടന്നൂരിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിന്റെ കുടുംബത്തിനായി യൂത്ത് കോൺഗ്രസ് സമാഹരിച്ച രണ്ടാംഘട്ട സഹായനിധി ദേശീയ പ്രസിഡന്റ് കേശവ് ചന്ദ് യാദവ് ഷുഹൈബിന്റെ പിതാവ് സി.പി.മുഹമ്മദിനു കൈമാറി. കാട്ടാമ്പള്ളി ഗവ. യുപി സ്കൂളിലെ അഞ്ചാം...

ഷുഹൈബ് വധക്കേസ്: ഗൂഢാലോചന പ്രാദേശികം മാത്രമെന്നു കുറ്റപത്രം

മട്ടന്നൂർ∙ യൂത്ത് കോൺഗ്രസ് നേതാവ് എസ്.പി.ഷുഹൈബിനെ കൊലപ്പെടുത്തിയതിനു പിന്നിൽ രാഷ്ട്രീയ വൈരാഗ്യവും പ്രാദേശികതലത്തിലുള്ള ഗൂഢാലോചനയുമെന്നു കുറ്റപത്രം. സിപിഎം – കോൺഗ്രസ് പ്രവർത്തകർ തമ്മിലുള്ള പ്രശ്നത്തിൽ ഷുഹൈബ് ഇടപെട്ടതാണ് വൈരാഗ്യത്തിനു കാരണമെന്നും...

കൊലപാതകം രാഷ്ട്രീയ വൈരാഗ്യം മൂലം: ഷുഹൈബ് വധത്തിൽ കുറ്റപത്രം സമർപ്പിച്ച് പൊലീസ്

കണ്ണൂർ∙ കേരളത്തെ ഞെട്ടിച്ച രാഷ്ട്രീയ അരുംകൊലയില്‍ കുറ്റപത്രമായി. മട്ടന്നൂര്‍ ഷുഹൈബ് വധക്കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ ആകെ 11 പ്രതികളാണുള്ളത്. കൊലയ്ക്കു കാരണം സിപിഎം–കോണ്‍ഗ്രസ് സംഘര്‍ഷമാണെന്നു കുറ്റപത്രത്തില്‍ പൊലീസ്...

ഷുഹൈബ് കൊലക്കേസ്: കുറ്റപത്രം ഇന്ന്

മട്ടന്നൂർ∙ എടയന്നൂരിലെ യൂത്ത്കോൺഗ്രസ് നേതാവ് എസ്.പി.ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിന്റെ കുറ്റപത്രം ഇന്നു സമർപ്പിക്കും. അന്വേഷണ ഉദ്യോഗസ്ഥനായ മട്ടന്നൂർ സിഐ എ.വി.ജോൺ മട്ടന്നൂർ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കുക. 386 പേജുള്ള...

യുഡിഎഫ് സമരം വിജയം കണ്ടു: തങ്കച്ചൻ

തിരുവനന്തപുരം∙ ഷുഹൈബ് വധത്തിലെ സുപ്രീം കോടതി ഇടപെടലും ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തെത്തുടർന്നു ഭാര്യയ്ക്കു ജോലിയും നഷ്ടപരിഹാരവും കൊടുക്കാനുള്ള സർക്കാരിന്റെ തീരുമാനവും യുഡിഎഫ് സമരങ്ങളുടെ നേട്ടമാണെന്നു കൺവീനർ പി.പി.തങ്കച്ചൻ. മട്ടന്നൂരിലെ ഷുഹൈബ്...

ഷുഹൈബ് വധക്കേസ്: അഞ്ചു പ്രതികളുടെ ജാമ്യഹർജി കോടതി തള്ളി

തലശ്ശേരി∙ ഷുഹൈബ് വധക്കേസിലെ അഞ്ചു പ്രതികൾ സമർപ്പിച്ച ജാമ്യഹർജി തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി. ഒന്നു മുതൽ അഞ്ചു വരെയുള്ള പ്രതികളായ തില്ലങ്കേരി വഞ്ഞേരി ലക്ഷ്മി നിലയത്തിൽ എം.വി.ആകാശ് (23), തില്ലങ്കേരി കരുവള്ളി പഴയപുരയിൽ രജിൻരാജ് (24),...

ഷുഹൈബ്, ശ്രീജിത്ത് കേസുകളിൽ യുഡിഎഫ് സമരങ്ങളുടെ പ്രതിഫലനം: പി.പി.തങ്കച്ചൻ

തിരുവനന്തപുരം ∙ ഷുഹൈബ് വധക്കേസിലെ സുപ്രീംകോടതി ഇടപെടലും പൊലീസ് കസ്റ്റഡിയിൽ മരിച്ച ശ്രീജിത്തിന്റെ ഭാര്യയ്ക്കു ജോലിയും നഷ്ടപരിഹാരവും കൊടുക്കാനുള്ള സർക്കാരിന്റെ തീരുമാനവും യുഡിഎഫ് സമരങ്ങളുടെ നേട്ടമാണെന്നു കൺവീനർ പി.പി.തങ്കച്ചൻ. മട്ടന്നൂരിലെ ഷുഹൈബ്...

ഷുഹൈബിന്റെ കൊലപാതകം: സ്റ്റേ സുപ്രീംകോടതി നീക്കിയില്ല

ന്യൂഡൽഹി∙ യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് എസ്.പി.ഷുഹൈബിന്റെ കൊലപാതകം സംബന്ധിച്ച കേസിൽ സിബിഐ അന്വേഷണത്തിനു ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഏർപ്പെടുത്തിയ സ്റ്റേ നീക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു. പൊലീസ് അന്വേഷണം തുടരാം; അന്തിമ റിപ്പോർട്ടും...

ഷുഹൈബ് വധം: പൊലീസിന് അന്വേഷണം തുടരാമെന്ന് സുപ്രീംകോടതി, വിശദവാദം ജൂലൈ 10ന്

ഡിവിഷൻ ബെ‍ഞ്ചിന്റെ സ്റ്റേ നീക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു. കേസിൽ പൊലീസിന് അന്വേഷണം തുടരാം. കുറ്റപത്രം സമർപ്പിക്കുന്നതിനോ അന്തിമ റിപ്പോർട്ട് നൽകുന്നതിനോ തടസ്സമില്ലെന്നും കോടതി വ്യക്തമാക്കി. മലബാർ പ്രവിശ്യയില്‍ നടക്കുന്ന ക്രിമിനിൽ കേസുകളിൽ സിംഗിൾ...

ഷുഹൈബ് വധം: സിബിഐ അന്വേഷണ ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

കണ്ണൂർ ∙ ഷുഹൈബ് വധത്തിൽ സിബിഐ അന്വേഷണത്തിനുള്ള ഹൈക്കോടതി സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ടു പിതാവ് സി.മുഹമ്മദ് സമർപ്പിച്ച ഹർജി സുപ്രീംകോടതി ഇന്നു പരിഗണിക്കും. പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നും തെളിവു നശിപ്പിക്കപ്പെടും മുൻപ് കേസ് സിബിഐക്കു വിടണമെന്നും...