Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Thai Cave Rescue"

സുഗന്ധത്തിരികളെരിഞ്ഞു; പ്രാർഥനാസാന്ദ്രമായി തായ് ഗുഹാമുഖം

മായ്സായ് (തായ്‌ലൻഡ്) ∙ രക്ഷാദൗത്യത്തിനിടെ മരിച്ച ലഫ്. കമാൻഡർ സമൻ കുനാന്റെ അനുസ്മരണച്ചടങ്ങിൽ പങ്കെടുക്കാൻ താം ലുവാങ് ഗുഹയ്ക്കു മുന്നിലെത്തിയത് വൻ ജനക്കൂട്ടം. പ്രാർഥനകളും ആചാരനൃത്തവും അനുഷ്ഠാനങ്ങളുമായി തായ്‌ലൻഡിന്റെ ഹൃദയം അവിടെയുണ്ടായിരുന്നു....

മലകയറ്റം, ഗുഹാ ഗവേഷണം; എന്നുമോർമിക്കാൻ തായ് ദൗത്യം

മായ് സായ് (തായ്‌ലൻഡ്)∙ ഗുഹകളുടെ രാവണൻകോട്ട. അതായിരുന്നു താം ലുവാങ്. പെരുമഴയത്ത് അതിനുള്ളിൽ കുടുങ്ങിയ 12 കുട്ടികൾക്കും ഫുട്ബോൾ പരിശീലകനും പുറത്തേക്കു വഴിയൊരുക്കുകയെന്ന ദുഷ്കരദൗത്യത്തിൽ പങ്കെടുത്ത സിംഗപ്പൂരുകാരൻ പോഹ് കോക് വീ (57)യുടെ വൈദഗ്ധ്യം...

കുട്ടികളുടെ വിരലുകൾ വല്ലാതെ വിറച്ചു, ചിലർ ഉറങ്ങി: ഗുഹാദൗത്യത്തിൽ സംഭവിച്ചത്!

ബാങ്കോക്ക്∙ താം ലുവാങ് ഗുഹയിലെ ഇരുട്ടിലൂ‍ടെ, യാത്രാവഴിയിലെ തടസ്സങ്ങളെല്ലാം മറികടന്ന് രക്ഷാപ്രവർത്തകർ മുന്നേറുമ്പോൾ കുട്ടികളിൽ ചിലരെങ്കിലും ‘ശാന്തരായിരുന്നതായി’ റിപ്പോർട്ട്. ‘രക്ഷാപ്രവർത്തനത്തിനിടെ ചില കുട്ടികൾ ഉറങ്ങുകയായിരുന്നു. ചിലരുടെ കൈവിരലുകൾ...

‘തായ്‌ ദൗത്യം’ ഇന്ത്യയിലെങ്കിൽ വഴിതുറക്കുക പാരാ എസ്എഫ്; മുങ്ങിയെത്തും മാർകോസ്

ന്യൂഡൽഹി∙ തായ്‌ലൻഡിലെ ഗുഹയിൽ അകപ്പെട്ട കുട്ടികളെ രക്ഷിച്ച തായ് നാവിക സേനാ വിഭാഗമായ നേവി സീലിനെ ലോകം അഭിനന്ദനങ്ങൾകൊണ്ടു മൂടുമ്പോൾ ഇന്ത്യക്കാർ ചിന്തിക്കുന്നു; ഇത്തരമൊരു സാഹചര്യം നമ്മുടെ രാജ്യത്തുണ്ടായാൽ ആരു രക്ഷയ്ക്കെത്തും? അതിനുള്ള ഉത്തരമാണ് നാവിക...

13 പേർക്കു വെളിച്ചമേകി റിച്ചാർഡ് പുറത്തിറങ്ങി; കാത്തിരുന്നത് പിതാവിന്റെ മരണവാർത്ത

ബാങ്കോക്ക്∙ തായ് ഗുഹയിലെ രക്ഷാദൗത്യത്തിനു നേതൃത്വം നൽകിയ ഡോ. റിച്ചാർഡ് ഹാരിസിന്റെ ആഹ്ലാദം ഏറെനേരം നീണ്ടുനിന്നില്ല. ദൗത്യം പൂർത്തിയാക്കി ഗുഹയ്ക്കുള്ളിൽനിന്നു പുറത്തിറങ്ങിയ അദ്ദേഹത്തെ തേടിയെത്തിയതു പിതാവിന്റെ മരണവാർത്തയാണ്. ഗുഹയിലകപ്പെട്ട 12...

വെള്ളം ഇരച്ചുകയറി, മരണവായ് തുറന്ന് തായ് ഗുഹ; രക്ഷാപ്രവർത്തകരെ രക്ഷിച്ചതാര്?– വിഡിയോ

ചിയാങ് റായ്, തായ്‌ലൻഡ്∙ ലോകം മുഴുവൻ ആശ്വാസവും ആഘോഷവും പങ്കിടുന്നതിനിടെ, തായ്‍ലൻഡിൽനിന്നു ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍. വിവിധ രാജ്യങ്ങൾ ഒരു മനസ്സോടെ കൈകോർത്ത പ്രയത്നത്തിനും പ്രാർഥനയ്ക്കും ഒടുവിലാണ് 12 തായ് കുട്ടികളെയും അവരുടെ ഫുട്ബോൾ...

ഗുഹാവാസം 2 കിലോ കുറച്ചു; പക്ഷേ 12 തായ് കുട്ടികളും സ്ട്രോങ് – ആശുപത്രിയിലെ വിഡിയോ

ചിയാങ് റായി∙ തായ്‌ലൻഡിലെ താം ലുവാങ് ഗുഹയിൽ നിന്നു രക്ഷപ്പെട്ട കുട്ടികൾ ആശുപത്രിയിൽ ചികിത്സയിലിരിക്കുന്നതിന്റെ ആദ്യ ദൃശ്യങ്ങൾ പുറത്ത്. കുട്ടികളെല്ലാം പൂർണ ആരോഗ്യവാന്മാരാണെന്നു വ്യക്തമാക്കുന്ന വിഡിയോ ആണു പുറത്തു വന്നിരിക്കുന്നത്. കുട്ടികളിൽ...

ലോകം കാവലിരുന്ന നാളുകൾ

ചിക്കമഗളൂരുവിൽ നല്ല മഴ കിട്ടിയതിനു ദൈവത്തെ സ്തുതിക്കുന്ന അമ്മയുടെ അരികിൽനിന്നായിരുന്നു ഇതേ മഴ തായ്‌ലൻഡിലെ ഗുഹയിൽ തടവിലാക്കിയ 13 പേരെ തേടിയുള്ള എന്റെ യാത്ര. ബാങ്കോക്കിൽനിന്നു താം ലുവാങ്ങിന്റെ ഏറ്റവും അടുത്തുള്ള വിമാനത്താവളമായ ചിയാങ് റായിലേക്കുള്ള...

പമ്പുകൾ പണിമുടക്കിയ ആ ഉദ്വേഗനിമിഷങ്ങൾ...

ചിയാങ് റായ് (തായ്‌ലൻഡ്)∙ മഴവെള്ളം നിറഞ്ഞ താം ലുവാങ് ഗുഹയ്ക്കുള്ളി‍ൽനിന്നു പന്ത്രണ്ടു ബാലന്മാരെയും ഫുട്ബോ‍ൾ പരിശീലകനെയും പുറത്തെത്തിക്കാൻ മൂന്നു ഘട്ടങ്ങളിലായി നടത്തിയ രക്ഷാപ്രവർത്തനം ഓരോഘട്ടത്തിലും നേരിട്ടതു വൻവെല്ലുവിളികൾ. ലോകത്തിന്റെ മുഴുവൻ ശ്രദ്ധ...

രക്ഷ‌കൻ കേട്ടു, അച്ഛന്റെ വിയോഗവാർത്ത

ചിയാങ് റായ് (തായ്‌ലൻഡ്)∙ പതിമൂന്നു പേരുടെ ജീവൻ രക്ഷിച്ച ചാരിതാർഥ്യത്തോടെ താം ലുവാങ് ഗുഹയ്ക്കുള്ളി‍ൽനിന്ന് ഏറ്റവുമവസാനം പുറത്തുവന്ന ഓസ്ട്രേലിയയിൽ നിന്നുള്ള ഡോക്ടറും നീന്തൽ വിദഗ്ധനുമായ റിച്ചഡ് ഹാരിസ് പിന്നെ സങ്കടക്കയത്തിലേക്കു മുങ്ങാംകുഴിയിട്ടു....

ആ ഗുഹ ഇനി മ്യൂസിയം

മായ് സായി (തായ്‌ലൻഡ്)∙ രക്ഷാപ്രവർത്തനത്തിലെ ലോകാത്ഭുതങ്ങളിലൊന്നായി മാറിക്കഴിഞ്ഞ തായ്‌ലൻഡ് സംഭവത്തിന്റെ ഓർമയ്ക്കായി ആ ഗുഹ മ്യൂസിയമാക്കുന്നു. പന്ത്രണ്ടു കുട്ടികളും പതിനേഴു ദിവസം കുടുങ്ങിയ താം ലുവാങ് ഗുഹ മ്യൂസിയമാക്കാൻ പ്രാദേശിക ഭരണകൂടം തീരുമാനിച്ചതായി...

വിജയം കുട്ടികൾക്ക് സമ്മാനിച്ച് ഫ്രഞ്ച് താരം പോഗ്ബ

മോസ്കോ∙ ഗുഹയിൽനിന്നു രക്ഷപ്പെട്ട തായ്‌ലൻഡിലെ കൊച്ചു ഫുട്ബോൾ കളിക്കാരെത്തേടി ലോകതാരങ്ങളുടെയും ക്ലബ്ബുകളുടെയും സ്നേഹാന്വേഷണങ്ങൾ. ബെൽജിയത്തിനെതിരെ സെമിഫൈനൽ വിജയം തായ് ബാലന്മാർക്ക് സമർപ്പിച്ചാണു ഫ്രഞ്ച് താരം പോൾ പോഗ്ബ ശ്രദ്ധ കവർന്നത്. രക്തത്തിൽ ഫുട്ബോൾ...

മരണത്തിനോടും മഴയോടും 13 പേരുടെ പോരാട്ടം; ഗുഹയിലെ അതിജീവനം സ്ക്രീനിൽ

ചിയാങ് റായ്, തായ്‌ലൻഡ് ∙ ഹോളിവുഡ് സിനിമകളിൽ കണ്ടിട്ടുള്ള സാഹസിക രംഗങ്ങളുടെ നേർക്കാഴ്ചയ്ക്കാണു കുറച്ചു ദിവസങ്ങളായി ലോകം സാക്ഷ്യം വഹിച്ചത്. തായ് ഗുഹയിലകപ്പെട്ട 12

17 ദിവസത്തെ ഇരുട്ടിന് വിട; ആ 13 പേരും ജീവിത വെളിച്ചത്തിലേക്ക്– വിഡിയോ

ചിയാങ് റായ്, തായ്‌ലൻഡ്∙ ലോകം ഒരു മനസ്സോടെ കൈകോർത്ത പ്രയത്നത്തിനും പ്രാർഥനയ്ക്കും ശുഭാന്ത്യം. തായ് ഗുഹയ്ക്കുള്ളിൽ അകപ്പെട്ട 13 പേരെയും പുറത്തെത്തിച്ചു. മൂന്നാം ദിവസത്തെ ദൗത്യത്തോടെയാണു രക്ഷാപ്രവർത്തനം പൂർണമായത്. സമീപകാലത്തു ലോകം കണ്ട അതീവ...

സല്യൂട്ട്, ഗുഹാമുഖത്തെ രക്ഷാകരങ്ങൾക്ക്; മരണത്തിന്റെ ഇരുട്ടിൽ നിന്ന് പുനർജനി

ഉത്തര തായ്‌ലൻഡിലെ മ്യാൻമർ അതിർത്തിയിൽ ചിയാങ് റായ് വനമേഖലയിലെ ദോയി നാങ് നോൺ പർവതത്തിനു കീഴെയാണ് താം ലുവാങ് ഗുഹ. ജൂൺ 23 ന് ഫുട്ബോൾ പരിശീലനത്തിനു ശേഷമാണ് 12 കുട്ടികളുമൊത്ത് ഇകപോൾ ചാൻടവോങ് (അകീ) എന്ന പരിശീലകൻ ഗുഹയിലേക്കു കയറിയത്. അവർ അകത്തുളളപ്പോൾ...

ഇവരാണ് ആ ‘അത്ഭുത കുട്ടികളും പരിശീലകനും’; ഗുഹയിലകപ്പെട്ടവരുടെ കൂടുതൽ വിവരങ്ങൾ പുറത്ത്

ചിയാങ് റായ്, തായ്‌ലൻഡ്∙ തായ് ഗുഹയ്ക്കുള്ളിൽ അകപ്പെട്ട 12 കുട്ടികളെയും പരിശീലകനെയും രക്ഷാദൗത്യ സംഘം സുരക്ഷിതമായി പുറത്തെത്തിച്ചുവെന്ന സന്തോഷവാർത്തയാണ് ഇപ്പോൾ വന്നിരിക്കുന്നത്. ലോകം മുഴുവൻ ഏറെ ആകാംക്ഷയോടും പ്രാർഥനയോടുമാണ് ഈ വാർത്തയ്ക്കായി...