Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Rupee Vs Dollar"

വിപണികളിൽ ഉണർവ്; രൂപ നില മെച്ചപ്പെടുത്തുന്നു; എണ്ണ വിലയിൽ ഇടിവ്

കൊച്ചി ∙ യുഎസ് – ചൈന വ്യാപാരത്തർക്കം പരിഹരിക്കുന്നതിനുള്ള ചർച്ചയിൽ പുരോഗതിയുണ്ടെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവനയ്ക്കു പിന്നാലെ ഓഹരി വിപണികളിലെല്ലാം പോസിറ്റീവ് പ്രവണത. യൂറോപ്യൻ വിപണിയും യുഎസ് വിപണിയും പോസിറ്റീവായാണ് ക്ലോസ്...

രൂപയുടെ മൂല്യം 50 പൈസ കൂടി

മുംബൈ ∙ ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ മൂല്യം 50 പൈസ ഉയർന്ന് 73.45 നിരക്കിലെത്തി. മൂന്ന് ആഴ്ചയ്ക്കിടയിലെ ഏറ്റവും വലിയ ഒറ്റദിന നേട്ടമാണിത്. എണ്ണ വില സ്റ്റെഡിയായതും കയറ്റുമതിക്കാർക്ക് ഡോളർ ആവശ്യം കുറഞ്ഞതും റിസർവ് ബാങ്ക് – സർക്കാർ...

ഡോളറിന് കുതിപ്പ്, രൂപയ്ക്കു തകർച്ച; 74.27ലേക്ക് കൂപ്പുകുത്തി

മുംബൈ∙ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തകർച്ച നേരിട്ട് രൂപ. ഉച്ചയ്ക്കു ശേഷമുള്ള വ്യാപാരത്തിൽ ഡോളറിനെതിരെ രൂപയുടെ മൂല്യം 74.27 രൂപയായി. ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില ബാരലിന് 84 ഡോളർ ആയി ഉയർന്നതാണു രൂപയ്ക്കു തിരിച്ചടിയായത്.രാവിലെ വ്യാപാരം...

ഡോളറിന് 74.06; രൂപയുടെ മൂല്യം താഴേക്ക് തന്നെ

മുംബൈ ∙ ഡോളർ വിനിമയത്തിൽ 30 പൈസയുടെ ശോഷണം നേരിട്ട രൂപ 74.06 എന്ന ഏറ്റവും താഴ്ന്ന നിലയിലെത്തി. മൂല്യ ശോഷണത്തിൽ ദിനം പ്രതിയെന്നോണം കുറിക്കുന്ന റെക്കോർഡിൽ ഏറ്റവും അവസാനത്തേത്. വെള്ളിയാഴ്ച 73.76 ആയിരുന്നു മൂല്യം. ഇന്നലെ 14 പൈസ കുറവിലായിരുന്നു...

രൂപ ഇടിയുമ്പോൾ കയറ്റുമതി കുതിക്കുന്നു

രൂപയുടെ വിലയിടിവു സാമ്പത്തികരംഗത്തെ പിടിച്ചുലയ്ക്കുമ്പോൾ, ആശ്വാസം കണ്ടെത്തുന്ന ഒരു മേഖലയുണ്ട്. കയറ്റുമതി. ആഗോള തലത്തിൽ ഡോളർ ശക്തിപ്പെടുമ്പോൾ, കയറ്റുമതി വരുമാനവും കൂടുന്നു. ഐടി രംഗത്ത് കേരളം കുതിപ്പിനൊരുങ്ങുമ്പോൾ കയറ്റുമതിയിലും നേട്ടം കൊയ്യാൻ...

രൂപ തകർന്നു; 74 കടന്നു

മുംബൈ ∙ തകർച്ചയുടെ വഴിയേ രൂപ വീണ്ടും. ആർബിഐ വായ്പാനയം പ്രഖ്യാപിച്ചതോടെ 74 കടന്ന് 74.23 വരെ ഡോളറുമായുള്ള വിനിമയത്തിൽ രൂപ എത്തി. പിന്നീട് നേരിയ തോതിൽ മെച്ചപ്പെട്ട് 73.76ൽ അവസാനിച്ചു. നഷ്ടം 18 പൈസ. 73.56ൽ ആരംഭിച്ച വിപണി സാവധാനം മെച്ചപ്പെടുന്നതിന്റെ...

ഓഹരി, രൂപ: വീഴ്ച തുടരുന്നു

മുംബൈ ∙ ഓഹരി വിപണിയിൽ തകർച്ച തുടരുന്നു. സൂചിക സെൻസെക്സ് മൂന്നു മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ എത്തി. 806.47 പോയിന്റ് കുറഞ്ഞ് സെൻസെക്സ് 35169.16ൽ എത്തിയപ്പോൾ നിഫ്റ്റി 259 പോയിന്റ് താഴ്ന്ന് 10599.25ൽ എത്തി.രൂപയുടെ വിനിമയ മൂല്യം ഡോളറിന് 74...

എണ്ണവില വർധന തിരിച്ചടിയാകുന്നു; ഡോളറിനെതിരെ രൂപ 73.69

മുംബൈ∙ രാജ്യാന്തര വിപണിയിൽ എണ്ണവില വർധിക്കുന്നത് രൂപയുടെ മൂല്യത്തെയും ബാധിക്കുന്നു. ഡോളറിനെതിരെ 73.69 ആണ് രൂപയുടെ മൂല്യം. രാവിലെ വ്യാപാരം ആരംഭിച്ചതിനു പിന്നാലെ രൂപ 73.75 വരെ ഇടിഞ്ഞിരുന്നു. എണ്ണവില വർധിക്കുന്നത് വിദേശനാണ്യ ശോഷണത്തിനു കാരണമാകുമെന്നതും...

ഡോളറിന് 73.34 രൂപ; വീഴ്ചയിൽ രൂപയ്ക്ക് വീണ്ടും റെക്കോർഡ്

മുംബൈ ∙ ഡോളറിന് 73.34 എന്ന റെക്കോർഡ് നിലയിലേക്ക് രൂപയുടെ പതനം. ഒരു ദിവസത്തെ ഇടിവ് 43 പൈസ (0.59%). വർധിക്കുന്ന എണ്ണവില കൂടുതൽ വിദേശനാണ്യ ശോഷണമുണ്ടാക്കുമെന്നതും കറന്റ് അക്കൗണ്ട് കമ്മി പെരുകുമെന്നതും രൂപയുടെ ഭാവിയെ അനിശ്ചിതമാക്കുന്നു. ഇന്നലെ...

ഡോളറിനെതിരെ 73 പിന്നിട്ട് രൂപ; ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ്

മുംബൈ∙ ഡോളറിനെതിരെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഇടിവുരേഖപ്പെടുത്തി രൂപ. രാവിലെ വ്യാപാരം ആരംഭിച്ചപ്പോൾ 73.26 ആയിരുന്നത് തുടർന്നതോടെ 73.34 ആയി കുറഞ്ഞു. ആദ്യമായാണ് രൂപയുടെ മൂല്യം 73 കടക്കുന്നത്. മുന്‍പ് 72.93 വരെ എത്തിയിരുന്നു.അതിനിടെ, യുഎഇ ദിര്‍ഹം...

എണ്ണവിലക്കയറ്റം: രൂപ ഇടിഞ്ഞു; 72.63

മുംബൈ ∙ എണ്ണവിലക്കയറ്റം രൂപയുടെ മൂല്യം വീണ്ടും ഇടിച്ചു. ഡോളറുമായുള്ള വിനിമയത്തിൽ രൂപ 43 പൈസ കുറഞ്ഞ് 72.63ൽ എത്തി. 72.47ൽ ആരംഭിച്ച രൂപ ഒരവസരത്തിൽ 72.73 വരെ എത്തിയിരുന്നു. യുഎസ്–ചൈന വ്യാപാര യുദ്ധവും വിപണിയെ സ്വാധീനിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി രൂപ 78...

ഓഹരി ഇടിവു തുടരുന്നു

മുംബൈ ∙ ഓഹരി സൂചികകളിൽ ഇടിവു തുടരുന്നു. സെൻസെക്സ് 295 പോയിന്റ് താഴ്ന്ന് ഓഗസ്റ്റ് രണ്ടിനു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലെത്തി. വിദേശ നിക്ഷേപകരും ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങളും വൻ തോതിൽ ഓഹരികൾ വിറ്റഴിക്കുകയാണ്. ആഗോള വ്യാപാര യുദ്ധവും രൂപയുടെ മൂല്യവും...

സൂചിക 505 പോയിന്റ് ഇടിഞ്ഞു; രൂപയ്ക്കും ഇടിവ്

മുംബൈ ∙ രൂപ വീണ്ടും ഇടിഞ്ഞതും വ്യാപാര യുദ്ധം ഉയർത്തുന്ന ആശങ്കയും ഓഹരി വിപണിക്ക് തിരിച്ചടിയായി. സെൻസെക്സ് 38,000 ന് താഴെ 37,585.51ൽ അവസാനിച്ചു. നഷ്ടം 505.13 പോയിന്റ്. നിഫ്റ്റി 137.45 പോയിന്റ് കുറഞ്ഞ് 11,377.75ൽ എത്തി. രൂപയെ രക്ഷിക്കാൻ പ്രഖ്യാപിച്ച...

നടപടിയെടുക്കാതെ കേന്ദ്രസർക്കാർ; രൂപയ്ക്കു പുറമെ ഓഹരിവിപണിയിലും ഇടിവ്

മുംബൈ∙ ഓഹരിവിപണിയില്‍ കനത്ത ഇടിവ്. സെന്‍സെക്സ് 448 പോയിന്റ് വരെ ഇടിഞ്ഞു. രൂപയുടെ മൂല്യത്തില്‍ വീണ്ടും ഇടിവുണ്ടാകുന്നതാണു വിപണിക്കു പ്രതികൂലമാകുന്നത്. ഡോളറുമായുള്ള വിനിമയത്തില്‍ രൂപ 72 രൂപ 65 പൈസയിലെത്തി. രൂപയുടെ മൂല്യത്തിലുണ്ടാകുന്ന ഇടിവ് തടയാന്‍...

രൂപയുടെ വിലയിടിവ് തടയാൻ ഇറക്കുമതി നിയന്ത്രണം; കയറ്റുമതി വർധിപ്പിക്കും

ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക വിശകലന സമിതി അഞ്ച് മുഖ്യ തീരുമാനങ്ങൾ പ്രഖ്യാപിച്ചു. യോഗം ഇന്നും തുടരും. കൂടുതൽ തീരുമാനങ്ങൾ കൈക്കൊണ്ടുവെങ്കിലും അവ പിന്നീടേ പ്രഖ്യാപിക്കുകയുള്ളൂ എന്ന് കേന്ദ്ര ധനമന്ത്രി അരുൺ...

ആശ്വാസം! രൂപയ്ക്ക് അൽപം നേട്ടം; ഓഹരി വിപണിയിൽ ഉണർവ്

മുംബൈ∙ ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ മൂല്യം 34 പൈസ ഉയർന്ന് ഒരാഴ്ചയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി. ഡോളറിന് 71.58 രൂപ എന്ന നിലയിലാണ് വിദേശനാണ്യവിനിമയവിപണിയിൽ വ്യാപാരം അവസാനിച്ചത്.രൂപയുടെ മൂല്യശോഷണം മൂലം രാജ്യത്തിന്റെ വിദേശ നാണ്യ ശേഖരം ഒരു...

ഹാവൂ! രൂപയ്ക്ക് ആശ്വാസം

മുംബൈ ∙ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ മൂല്യത്തിലേക്കു വീണ രൂപയ്ക്ക് അൽപം ആശ്വാസം നൽകുന്ന തിരിച്ചുവരവ്. പ്രധാനമന്ത്രി ഈ ആഴ്ച തന്നെ സാമ്പത്തിക അവലോകനസമിതി വിളിക്കുന്നുവെന്ന വാർത്തയെത്തുടർന്ന് രൂപയുടെ വിനിമയമൂല്യം ഉയർന്നു.ഡോളർ വിനിമയത്തിൽ 72.91 എന്ന...

രൂപയുടെ മൂല്യത്തകർച്ച, എണ്ണ വിലക്കയറ്റം: സംസ്ഥാനങ്ങൾക്ക് അപ്രതീക്ഷിതനേട്ടം 23,000 കോടി

കൊച്ചി ∙ രൂപയുടെ മൂല്യത്തകർച്ചയും അസംസ്കൃത എണ്ണയുടെ വിലക്കയറ്റവും മൂലം ഈ സാമ്പത്തിക വർഷം സംസ്ഥാനങ്ങൾക്ക് 22,702 കോടി രൂപ അധിക നികുതി ലാഭമുണ്ടാകുമെന്നു സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവേഷണ വിഭാഗം. ബജറ്റിൽ ഉൾപ്പെടാത്ത ഈ അധിക ലാഭം ഉപയോഗിച്ചു...

കരകയറാനാകുന്നില്ല; 72.91ലേക്ക് കൂപ്പുകുത്തി രൂപ

മുംബൈ∙ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് കൂപ്പുകുത്തി രൂപ. ഡോളറിന് 72.91 രൂപയാണ് ഇന്നത്തെ മൂല്യം. ഇന്നലെത്തേതിനെക്കാളും 22 പൈസയാണ് ഇന്നു കുറഞ്ഞത്. ബാങ്കുകളും എണ്ണക്കമ്പനികളടക്കമുള്ള ഇറക്കുമതിക്കാരും ഡോളറിന്റെ വിനിമയം വർധിപ്പിച്ചതാണു രൂപയുടെ...

വീണ്ടും ഇടിഞ്ഞ് രൂപയും ഓഹരിയും; ഇന്ധനവിലയിൽ മാറ്റമില്ല

∙ പെട്രോൾ, ഡീസൽ വില ഇന്നു കൂടില്ല. കഴിഞ്ഞ 42 ദിവസവും തുടർച്ചയായി വില വർധിച്ചിരുന്നു. ∙ എണ്ണവില രാജ്യാന്തര വിപണിയിൽ ബാരലിന് 78 ഡോളറായി ഉയർന്നു. ∙ രാജസ്ഥാനും ആന്ധ്രപ്രദേശിനും പിന്നാലെ ബംഗാളും വില കുറച്ചു– പെട്രോളിനും ഡീസലിനും ഒരു രൂപ വീതം....