Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "SAFF Football"

സാഫ് കപ്പിൽ ഇന്ത്യയ്ക്കു തോൽവി; മാലദ്വീപിന് കിരീടം (2–1)

ധാക്ക ∙ ലോക്കറിൽ ഭദ്രമായിരുന്ന കിരീടം ഇന്ത്യ കൈവിട്ടു. സാഫ് കപ്പ് ഫുട്ബോൾ ഫൈനലിൽ ഇന്ത്യയെ 2–1നു തോൽപിച്ച് മാലദ്വീപിനു കിരീടം. മാലദ്വീപിന്റെ രണ്ടാം കിരീടമാണിത്; ഇന്ത്യയുടെ നാലാം ഫൈനൽ തോൽവിയും. ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയോടേറ്റ തോൽവിക്കും മാലദ്വീപ്...

സാഫ് കപ്പ് ഫൈനലിൽ ഇന്ത്യ ഇന്ന് മാലദ്വീപിനെതിരെ; സെയ്ഫ് ആകട്ടെ കപ്പ്

ധാക്ക ∙ ഇന്ത്യൻ ഫുട്ബോളിന്റെ ലോക്കറിലെ ഏറ്റവും ‘സെയ്ഫ്’ ആയ കപ്പ് ഒന്നേയുള്ളൂ; സാഫ് കപ്പ്. ഏഴു വട്ടം ഇന്ത്യ ജേതാക്കളായ ഒരേയൊരു ടൂർണമെന്റ്. ധാക്കയിലെ ബംഗബന്ധു സ്റ്റേഡിയത്തിൽ എട്ടാം തവണ കിരീടം തേടി മാലദ്വീപിനെതിരെ ഇന്നിറങ്ങുമ്പോൾ അരങ്ങും എതിരാളികളും...

സാഫ് കപ്പിൽ പാക്കിസ്ഥാനെ വീഴ്ത്തി ഇന്ത്യ ഫൈനലിൽ; എതിരാളികൾ മാലദ്വീപ്

ധാക്ക∙ ബദ്ധവൈരികളായ പാക്കിസ്ഥാനെ തകർത്ത് ഇന്ത്യ 12–ാമത് സാഫ് കപ്പ് ഫുട്ബോളിന്റെ ഫൈനലില്‍. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഇന്ത്യയുടെ ജയം. യുവതാരം മൻവീർ സിങ്ങിന്റെ ഇരട്ടഗോളുകളാണ് ഇന്ത്യയ്ക്ക് തകർപ്പൻ ജയം സമ്മാനിച്ചത്. ഫൈനലിൽ മാലദ്വീപാണ് ഇന്ത്യയുടെ...

സാഫ് കപ്പ്: ഇന്ത്യ മാലദ്വീപിനെതിരെ

ധാക്ക ∙ സാഫ് കപ്പ് ഫുട്ബോളിൽ നിലവിലെ ജേതാക്കളായ ഇന്ത്യ രണ്ടാം മൽസരത്തിന് ഇന്നിറങ്ങും. മാലദ്വീപാണ് എതിരാളികൾ. ആദ്യ കളിയിൽ ഇന്ത്യ ശ്രീലങ്കയെ 2–0നു തോൽപിച്ചിരുന്നു. യുവതാരങ്ങളും പുതുമുഖങ്ങളും നിറഞ്ഞ ഇന്ത്യൻ നിര ഒരു മൽസരത്തിലും ഫേവറിറ്റുകളല്ല എന്ന്...

സാഫ് കപ്പ്: ഇന്ന് ഇന്ത്യ–ശ്രീലങ്ക

‌ധാക്ക ∙ സാഫ് കപ്പ് ഫുട്ബോളിൽ നാളെ ഇന്ത്യ ആദ്യ മൽസരത്തിൽ ശ്രീലങ്കയെ നേരിടും. ഒരു മാസത്തെ വിദേശ പരിശീലനത്തിനു ശേഷമെത്തുന്ന ഇന്ത്യൻ ടീമിൽ സ്ട്രൈക്കർ സുമീത് പാസി ഒഴികെ എല്ലാവരും അണ്ടർ 23 ടീമിലെ കളിക്കാരാണ്. ഇന്ത്യൻ സമയം വൈകിട്ട് 6.30ന്ആണു കിക്കോഫ്....

ഛേത്രിയുടെ ഇരട്ടഗോളിൽ ഇന്ത്യയ്ക്ക് ഇന്റർകോണ്ടിനെന്റൽ കപ്പ്

മുംബൈ∙ മെസ്സിക്കൊപ്പമെത്തിയ പ്രകടനത്തിലൂടെ നായകൻ സുനിൽ ഛേത്രി ലോകപ്രശസ്തിയിലേക്കുയർന്ന രാവിൽ ഇന്ത്യൻ ഫുട്ബോളിന് അവിസ്മരണീയമായ കിരീട നേട്ടം. ആഫ്രിക്കൻ കരുത്തുമായെത്തിയ കെനിയയെ ഛേത്രി കുറിച്ച രണ്ടു മിന്നും ഗോളുകളുടെ മികവിൽ 2–0നു തകർത്താണ് ഇന്ത്യ ഇന്റർ...

സാഫ് കപ്പ് ഫുട്ബോൾ; ഇന്ത്യ മാലദ്വീപിനും ശ്രീലങ്കയ്ക്കുമൊപ്പം

ന്യൂഡൽഹി∙ സാഫ് കപ്പ് ഫുട്ബോളിൽ ഇന്ത്യ, മാലദ്വീപ്, ശ്രീലങ്ക എന്നിവർക്കൊപ്പം ബി ഗ്രൂപ്പിൽ. എ ഗ്രൂപ്പിൽ ആതിഥേയരായ ബംഗ്ലദേശ്, നേപ്പാൾ, പാക്കിസ്ഥാൻ, ഭൂട്ടാൻ എന്നിവരാണുള്ളത്. സെപ്റ്റംബർ നാലു മുതൽ 15 വരെ ധാക്കയിലാണ് സാഫ് കപ്പ്. മൂന്നുവട്ടം സാഫ് കപ്പ്...

റിബറിക്കു ഗോൾ; ബയണിനു ജയം

ബെർലിൻ ∙ പ്രായം മുപ്പത്തിനാലായിട്ടും എന്തുകൊണ്ടാണ് ബയൺ മ്യൂണിക് ഇപ്പോഴും ഫ്രാങ്ക് റിബറിയെ ടീമിൽ നിലനിർത്തുന്നത് എന്ന ചോദ്യത്തിന് റിബറി ബൂട്ടുകൾ കൊണ്ടു മറുപടി നൽകി. ബയർലെവർകൂസനെ 3–1 ന് തകർത്ത ബയണിന്റെ വിജയം ബയറിന്റെ തട്ടകത്തിലായിരുന്നു. മഞ്ഞുകാല...

സാഫ് ഫുട്ബോൾ: ഇന്ത്യ രണ്ടാമത്

ന്യൂഡൽഹി∙ സാഫ് അണ്ടർ–15 വനിതാ ഫുട്ബോൾ ടൂർണമെന്റിൽ ഇന്ത്യയ്ക്കു രണ്ടാം സ്ഥാനം. ഫൈനലിൽ ബംഗ്ലദേശിനോട് ഇന്ത്യ 1–0ന് പരാജയപ്പെട്ടു. 41–ാം മിനിറ്റിൽ ഷംസുൻ നഹർ ആണു വിജയികൾക്കു വേണ്ടി ഗോൾ കണ്ടെത്തിയത്.