Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Kerala Public Service Commission (PSC)"

മാറ്റിവച്ച പിഎസ്‌സി ഇന്റർവ്യൂകൾ തുടങ്ങി

തിരുവനന്തപുരം∙ പ്രളയം മൂലം മാറ്റിവച്ച ഇന്റർവ്യൂകൾ ഇന്നലെ മുതൽ മൂന്നു ദിവസം കൊണ്ടു പൂർത്തിയാക്കാൻ തീരുമാനിച്ചതിനാൽ പിഎസ്‌സിയുടെ പതിവു യോഗം ഇന്നലെ ചേർന്നില്ല. അടുത്ത യോഗം 24നു നടക്കും. ഇന്റർവ്യൂവിനായി പിഎസ്‌സി അംഗങ്ങൾ വിവിധ ജില്ലകളിലാണ്. കഴിഞ്ഞ 16ന്...

സാക്ഷ്യപത്രം ഹാജരാക്കി പിഎസ്‌സി പരീക്ഷ എഴുതാം

തിരുവനന്തപുരം∙ പ്രളയക്കെടുതിയെ തുടർന്നു തിരിച്ചറിയൽ രേഖകൾ നഷ്ടപ്പെട്ടവർ വരുംദിവസങ്ങളിൽ പിഎസ്‌സി പരീക്ഷ എഴുതുന്നതിനു ഗസറ്റഡ് ഓഫിസറുടെ സാക്ഷ്യപത്രം ഹാജരാക്കിയാൽ മതിയാകും. മാതൃക പിഎസ്‌സി വെബ്സൈറ്റിൽ.

52 തസ്തികകളിൽ പിഎസ്‍സി വിജ്ഞാപനം

തിരുവനന്തപുരം∙ 52 തസ്തികകളിലേക്കു വിജ്ഞാപനം പുറപ്പെടുവിക്കാൻ പിഎസ്‌സി യോഗം തീരുമാനിച്ചു. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ‍ ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ ഗ്രേഡ് രണ്ട്, അസിസ്റ്റന്റ് പ്രഫസർ ഇൻ പീഡിയാട്രിക്സ്, ജയിൽ വകുപ്പിൽ വെൽഫെയർ ഓഫിസർ ഗ്രേഡ് രണ്ട്, ലേബർ...

പിഎസ്‍സി ഡിപ്പാർട്ട്മെന്റൽ പരീക്ഷ മാറ്റിവച്ചു

തിരുവനന്തപുരം∙ കനത്ത മഴയിലും പിഎസ്‍സി നടത്തുമെന്നു തീരുമാനിച്ച ഡിപ്പാർട്ട്മെന്റൽ പരീക്ഷ മാറ്റിവച്ചു. രാത്രിയേറെ വൈകിയാണു പരീക്ഷ മാറ്റിയതായി പിഎസ്‍സി അറിയിച്ചത്.മനോരമ ഓൺലൈൻ വാര്‍ത്തയ്ക്കു പിന്നാലെയാണു നടപടി.കനത്ത മഴയുടെ പശ്ചാത്തലത്തിൽ കേരളത്തിലെ...

ആറു തസ്തികകളിലേക്ക് പിഎസ്‌സി ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും

തിരുവനന്തപുരം∙ ആറു തസ്തികകളിലേക്കു ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കുന്നതിനും ഒരു തസ്തികയിലേക്ക് ഓൺലൈൻ പരീക്ഷ നടത്തുന്നതിനും പിഎസ്‌സി യോഗം തീരുമാനിച്ചു. കോളജ് വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ ഇൻ കംപ്യൂട്ടർ സയൻസ്, ലക്ചറർ ഇൻ കംപ്യൂട്ടർ സയൻസ് (ഒന്നാം...

സെക്രട്ടേറിയറ്റ് അസി. പരീക്ഷയ്ക്ക് കൺഫർമേഷൻ നൽകാതെ 2.75 ലക്ഷം പേർ

തിരുവനന്തപുരം∙ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് തസ്തികയിലേക്ക് ഒക്ടോബർ 13നു പിഎസ്‌സി നടത്തുന്ന പരീക്ഷയ്ക്ക് അപേക്ഷിച്ചവരിൽ ഇതുവരെ കൺഫർമേഷൻ നൽകാത്തതു 2.75 ലക്ഷം പേർ. നേരിട്ടുള്ള നിയമനത്തിനു 6,83,588 പേരും തസ്തികമാറ്റം വഴി 5774 പേരും ഉൾപ്പെടെ 6,89,362...

അഞ്ചു ലക്ഷത്തോളം പേർ എഴുതുന്ന പിഎസ്‌സി പരീക്ഷ ഇന്ന്

തിരുവനന്തപുരം∙ കമ്പനി, കോർപറേഷൻ, ബോർഡ് എന്നിവയിൽ അസിസ്റ്റന്റ്, ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിൽ അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫിസർ എന്നീ തസ്തികകളിലേക്കുള്ള പിഎസ്‌സി പരീക്ഷ ഇന്നു നടക്കും. നാലു കാറ്റഗറികളിലായി ആറര ലക്ഷം പേർ അപേക്ഷിച്ചിരുന്നെങ്കിലും...

സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്: പരീക്ഷ ഉറപ്പിക്കാതെ 2.75 ലക്ഷം പേർ

തിരുവനന്തപുരം∙ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് തസ്തികയ്ക്ക് ഒക്ടോബര്‍ 13ന് നടക്കുന്ന പരീക്ഷയ്ക്ക് കൺഫർമേഷൻ നൽകാനുള്ളത് 2.75 ലക്ഷം പേർ. നേരിട്ടുള്ള നിയമനത്തിന് 6,83,588, തസ്തികമാറ്റം വഴി 5,774 ഉൾപ്പെടെ 6,89,362 പേരാണ് ഈ തസ്തികയ്ക്ക് അപേക്ഷ...

പിഎസ്‌സി അപ്പീലിനു പോകുന്നത് പുതിയ പട്ടികയിലെ ഉദ്യോഗാർഥികൾക്കു വേണ്ടി: ചെയർമാൻ

കൊല്ലം ∙ റാങ്ക് പട്ടികയുടെ കാലാവധി നീട്ടാൻ ഉദ്യോഗാർഥികൾ ഹൈക്കോടതിയിൽ നിന്നു നേടുന്ന അനുകൂലവിധിക്കെതിരെ പിഎസ്‌സി സുപ്രീംകോടതിയിൽ അപ്പീൽ പോകുന്നതു പുതിയ പട്ടികയിലെ ഉദ്യോഗാർഥികളുടെ അവകാശത്തിനു വേണ്ടിക്കൂടിയാണെന്നു ചെയർമാൻ എം.കെ.സക്കീർ. റാങ്ക്...

പട്ടിക വിഭാഗ നിയമനം: സ്പെഷൽ റൂൾ ഭേദഗതിക്കു ശുപാർശ

തിരുവനന്തപുരം∙ പട്ടിക വിഭാഗക്കാർക്കായി നീക്കിവച്ച ഒഴിവുകളിൽ വേണ്ടത്ര ഉദ്യോഗാർഥികളെ ലഭിക്കാത്ത സാഹചര്യത്തിൽ സ്പെഷൽ റൂൾ ഭേദഗതി ചെയ്തു യോഗ്യതയിൽ ഇളവു നൽകാനും, അതിന്റെ അടിസ്ഥാനത്തിൽ സ്പെഷൽ റിക്രൂട്മെന്റ് നടത്താനും സർക്കാരിനോടു ശുപാർശ ചെയ്യാൻ പിഎസ്‌സി...

പിഎസ്‍സി: ഉയർന്ന പ്രായപരിധിയിൽ വിധവകൾക്ക് അഞ്ചു വർഷം ഇളവ്

പാലക്കാട് ∙ പിഎസ്‍സി പരീക്ഷകൾക്ക് അപേക്ഷിക്കുന്നതിനുള്ള ഉയർന്ന പ്രായപരിധിയിൽ വിധവകൾക്ക് അഞ്ചു വർഷം ഇളവു ലഭിക്കും. 36 വയസ്സാണു പൊതു വിഭാഗത്തിനു പിഎസ്‍സി പരീക്ഷ എഴുതാനുള്ള ഉയർന്ന പ്രായപരിധി. പുതിയ ഗസറ്റ് വിജ്ഞാപനം അനുസരിച്ചു ജനറൽ വിഭാഗത്തിൽ...

പിഎസ്‌സി പരീക്ഷ: ആലപ്പുഴയിൽനിന്ന് കെഎസ്ആർടിസി സർവീസ്

ആലപ്പുഴ ∙ ഞായറാഴ്ച നടക്കുന്ന കേരള പിഎസ്‌സിയുടെ വനിത പൊലീസ് ഓഫിസർ, ലബോറട്ടറി അസിസ്റ്റന്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ആലപ്പുഴ കെഎസ്ആർടിസി ഡിപ്പോയിൽനിന്നു തിരുവനന്തപുരത്തേക്ക് പ്രത്യേക ബസുകൾ ഓടിക്കും. സമയവിവരം: രാവിലെ ആറിന് – തിരുവനന്തപുരം സൂപ്പർ

സംസ്ഥാനത്ത് എസ്ഐ നിയമനം നിലച്ചു; കേസുകളിൽ കുടുങ്ങി നിയമനം

തിരുവനന്തപുരം∙ സംസ്ഥാനത്ത് സബ് ഇൻസ്പെക്ടർ നിയമനം നിലച്ചു. ഈ തസ്തികയുടെ രണ്ട് റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾ ഹൈക്കോടതിയിൽ നൽകിയ ഹർജികൾ തീർപ്പാകാത്ത സാഹചര്യത്തിലാണു റിപ്പോർട്ട് ചെയ്ത ഒഴിവുകളിൽപോലും നിയമനം മുടങ്ങി കിടക്കുന്നത്. എസ്ഐമാരുടെ...

സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷ ഒക്ടോബര്‍ 13ന്

തിരുവനന്തപുരം ∙ സെക്രട്ടേറിയറ്റ്/പിഎസ്‌സി തുടങ്ങിയവയിൽ അസിസ്റ്റന്റ് പരീക്ഷ ഒക്ടോബര്‍ 13ന് നടത്താൻ പിഎസ്‌സി തീരുമാനിച്ചു. സമയം 1.30 മുതൽ 3.15 വരെ. അപേക്ഷകർക്ക് ജൂലൈ 23 മുതൽ ഓഗസ്റ്റ് 11 വരെ പരീക്ഷ എഴുതുമെന്നുള്ള കൺഫർമേഷൻ നൽകാം. കൂടുതൽ വിവരങ്ങൾക്ക്

ചോദ്യങ്ങളിലെ അപാകത പരിഹരിക്കാൻ ശ്രമിച്ചാൽ കളമൊരുങ്ങുക അഴിമതിക്ക്: പിഎസ്‌സി ചെയർമാൻ

കോഴിക്കോട്∙ പിഎസ്‌സി പരീക്ഷകളുടെ ചോദ്യങ്ങളിലെ അപാകതകൾ പരിഹരിക്കാൻ കമ്മിഷന് ഒന്നും ചെയ്യാനാകില്ലെന്ന് ചെയർമാൻ എം.കെ.സക്കീർ. ഉന്നതയോഗ്യതയുള്ള അധ്യാപകർ തയാറാക്കുന്ന ചോദ്യക്കടലാസ് പരീക്ഷയ്ക്കുമുൻപ് ഒരുകാരണവശാലും പി‌എസ്‌സിക്കു തുറന്നു...

ഉത്തരക്കടലാസുകൾ പരീക്ഷാർഥിക്കു പരിശോധിക്കാം; തടയരുതെന്ന് സുപ്രീംകോടതി

ന്യൂഡൽഹി∙ ഉത്തരക്കടലാസുകൾ മൂല്യനിർണയത്തിനു ശേഷവും പരീക്ഷാർഥികൾക്കു പരിശോധിക്കാൻ അനുമതി നൽകി സുപ്രീംകോടതി. ഉത്തർപ്രദേശ് പബ്ലിക് സർവീസ് കമ്മിഷനുമായി (യുപി പിഎസ്‌സി) ബന്ധപ്പെട്ട ഹർജി പരിഗണിക്കുന്നതിനിടെയാണ് ആവശ്യമെങ്കിൽ മൂല്യനിർണയത്തിനു ശേഷവും...

പിഎസ്‌സി റാങ്ക് പട്ടികകളിൽ ഉദ്യോഗാർഥികളു‌ടെ എണ്ണം കൂട്ടും

തിരുവനന്തപുരം∙ പിഎസ്‌സിയുടെ മുഖ്യ റാങ്ക് പട്ടികകളിലെ‍ ഉദ്യോഗാർഥികളുടെ എണ്ണം വർധിപ്പിക്കാൻ പിഎസ്‌സി യോഗം തീരുമാനിച്ചു. ഇതിന്റെ അഞ്ചിരട്ടി ആളുകളെ സപ്ലിമെന്ററി പട്ടികയിലും ഉൾപ്പെടുത്തും. ഇതോടെ, തസ്തിക ഉണ്ടെങ്കിലും മുഖ്യറാങ്ക് പട്ടിക തീർന്നുപോകുന്ന...

ലാസ്റ്റ് ഗ്രേഡ് സർവന്റ് റാങ്ക് പട്ടിക നീട്ടിയില്ല; 30ന് പുതിയ പട്ടിക

തിരുവനന്തപുരം∙ ലാസ്റ്റ് ഗ്രേഡ് സർവന്റ് റാങ്ക് പട്ടികയുടെ കാലാവധി നാളെ അവസാനിക്കാനിരിക്കെ, ഇതു നീട്ടാനുള്ള തീരുമാനം സർക്കാർ എടുത്തില്ല. മിക്കവാറും ജില്ലകളിൽ 30നു പുതിയ റാങ്ക് പട്ടിക നിലവിൽ വരും. റാങ്ക് പട്ടികകളുടെ കാലാവധി നീട്ടുക എൽ‍‍ഡിഎഫ്...

പരിശോധന വന്നു; ഓഫിസ് അറ്റൻഡന്റുമാരുടെ 895 ഒഴിവ് പിഎസ്‌സിയെ അറിയിച്ചു

തിരുവനന്തപുരം∙ ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് സംസ്ഥാനത്തെ 14 ജില്ലകളിൽ നടത്തിയ പ്രത്യേക പരിശോധനയെ തുടർന്ന് ഓഫിസ് അറ്റൻഡന്റുമാരുടെ 895 ഒഴിവുകൾ പിഎസ്‌സിക്കു റിപ്പോർട്ട് ചെയ്തു. പിഎസ്‌സിയുടെ ഓഫിസ് അറ്റൻഡന്റ് റാങ്ക് പട്ടികയുടെ കാലാവധി അവസാനിക്കുന്നത്...

അധ്യാപക നിയമനത്തിനു ഗ്രേസ് മാർക്ക് തുടരുമെന്ന് പിഎസ്‍സി; അറ്റൻഡന്റുമാരുടെ 895 ഒഴിവുകൾ

തിരുവനന്തപുരം ∙ ഹയർസെക്കൻഡറി, കോളജ് അധ്യാപക നിയമനത്തിനു നിലവിലുള്ള ഗ്രേസ് മാർക്ക് തൽക്കാലം തുടരാൻ പിഎസ്‌സി യോഗം തീരുമാനിച്ചു. പുതിയ വിജ്ഞാപനം വരികയും നിലവിലുള്ള പരീക്ഷാരീതി മാറുകയും ചെയ്യുന്ന ഘട്ടത്തിൽ ഗ്രേസ് മാർക്ക് നൽകുന്നതു പുനഃപരിശോധിക്കാനും...