Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Mars mission"

തിരിച്ചുവരാത്ത ചൊവ്വാ യാത്രയ്ക്ക് ദമ്പതികൾ, പട്ടികയിൽ പാലക്കാട്ടുകാരിയും

ചൊവ്വയിലേക്ക് പോകാന്‍ താത്പര്യമുള്ളവരുടെ ഒരു ഫെയ്സ്ബുക് കൂട്ടായ്മല്‍ വെച്ചാണ് ബോസ്റ്റണില്‍ നിന്നുള്ള യാരിയും ഡാനിയല്‍ ഗോള്‍ഡണ്‍ കസ്റ്റാനോയും പരിചയപ്പെടുന്നത്. ചൊവ്വാ ദൗത്യം ജീവിതലക്ഷ്യമാക്കിയിരിക്കുന്ന ഇവരുടെ ജീവിതത്തില്‍ ചൊവ്വയെന്ന ഗ്രഹത്തിന് വലിയ...

ചൊവ്വയിലെ കാറ്റാണു കാറ്റ്; ചെവിയോര്‍ക്കാം; കാറ്റിന്റെ മൂളൽ പകർത്തി ഇൻസൈറ്റ്

താംബ (യുഎസ്)∙ മനുഷ്യർക്ക് അന്യമായ ചൊവ്വയുടെ ശബ്ദം പുറത്തുവിട്ട് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ. ചുവന്ന ഗ്രഹത്തിലെ കാറ്റിന്റെ ശബ്ദം പുറത്തുവിട്ടത് നാസയുടെഇൻസൈറ്റ് ലാൻഡറാണ്. മണിക്കൂറിൽ 15 മൈൽ വേഗത്തിൽ വീശുന്ന കാറ്റിന്റെ ശബ്ദമാണിത്.. NASA Craft...

ചൊവ്വയിൽ ജീവനൊളിപ്പിച്ച ‘ജെസീറോ’; അതുതേടി മാർസ് 2020, കാത്തിരിക്കുന്നത് മണൽക്കെണി!

രണ്ടു വർഷത്തിനപ്പുറം, 2020 ജൂലൈയിൽ ചൊവ്വയിലേക്ക് ആളില്ലാ പേടകം അയയ്ക്കാനുള്ള ഒരുക്കത്തിലാണ് നാസ. ചൊവ്വയിലെ ജീവന്റെ സാന്നിധ്യം കണ്ടെത്തുകയാണു ലക്ഷ്യം. മാർസ് 2020 എന്നു പേരിട്ട പേടകം പക്ഷേ എവിടെ ഇറക്കുമെന്നതു സംബന്ധിച്ചു കഴിഞ്ഞ നാലു വർഷമായി ഗവേഷകർ...

ചൊവ്വയിൽ അതിസാഹസിക മനുഷ്യകുലം കാലുകുത്തും, പ്രവചനം സംഭവിക്കുമോ?

ചൊവ്വയില്‍ കോളനി സ്ഥാപിക്കുക പുത്തന്‍ മനുഷ്യവംശമായിരിക്കുമെന്ന് പ്രസിദ്ധ പ്രപഞ്ചശാസ്ത്രജ്ഞന്‍ സര്‍ മാര്‍ട്ടിന്‍ റീസ്. മനുഷ്യന്റെയും റോബോട്ടിന്റേയും സമ്മിശ്രരൂപമായിരിക്കും പുതിയ മനുഷ്യകുലത്തിനെന്നും അദ്ദേഹം പ്രവചിക്കുന്നു. ഇത്തരത്തില്‍...

ചൊവ്വയില്‍ വൻ പ്രളയമുണ്ടായിട്ടുണ്ട്, അതും 65 അടി വരെ ഉയരത്തില്‍!

അന്യഗ്രഹങ്ങളിലെ ജീവന്‍ തേടുമ്പോഴെല്ലാം ആദ്യം ഓടിയെത്തുന്ന പേരാണ് ചൊവ്വയുടേത്. ഭൂമിയുടേതിന് സമാനമായ നിരവധി പ്രത്യേകതകളാണ് ചൊവ്വയെ അന്യഗ്രഹജീവന്‍ തേടുന്നവരുടെ ഇഷ്ട ഇടമാക്കുന്നത്. ചൊവ്വയില്‍ ജലാംശമുണ്ടെന്നും ഒരുകാലത്ത് ചെറു നദികള്‍ ഒഴുകിയിരുന്നുവെന്നും...

ചൊവ്വയിലെ മണൽക്കാറ്റ്; ആ പേടകത്തിന് എന്തു സംഭവിച്ചിട്ടുണ്ടാകും?

ചൊവ്വാഗ്രഹത്തെ കുറിച്ചു പഠിക്കാനുള്ള നാസയുടെ മാർസ് എക്സ്പ്ലൊറേഷൻ റോവർ പ്രോഗ്രാമിന്റെ ഭാഗമായി 2003 ജൂലൈയിലാണ് ഓപ്പർച്യുണിറ്റി പേടകം വിക്ഷേപിക്കുന്നത്. ഈ റോബട്ടിക് റോവർ വിജയകരമായി തൊട്ടടുത്ത വർഷം ജനുവരിയിൽ ചൊവ്വയിലെത്തി, പ്രവർത്തനവും ആരംഭിച്ചു. എന്നാൽ...

ചൊവ്വയിലെ മണ്ണിന്നടിയിലെ ‘തരംഗ’ രഹസ്യം തേടി പറന്നുയർന്നു നാസയുടെ ‘ഇൻസൈറ്റ്’

കലിഫോർണിയ∙ ചൊവ്വയുടെ ‘നെഞ്ചിടിപ്പിനു’ കാതോർക്കാൻ നാസയുടെ ഏറ്റവും പുതിയ പേടകം ഇൻസൈറ്റ് യാത്ര പുറപ്പെട്ടു. പസഫിക് സമയം പുലർച്ചെ 4.05നു കലിഫോർണിയയിലെ വാൻഡൻബെർഗ് എയർഫോഴ്സ് കേന്ദ്രത്തിൽ നിന്നായിരുന്നു വിക്ഷേപണം. മൂടൽമഞ്ഞുള്ള അന്തരീക്ഷമായിട്ടും...

ചൊവ്വയില്‍ കുടുങ്ങിയ മനുഷ്യനെ രക്ഷിച്ചു ഭൂമിയിലെത്തിച്ചു, സംഭവം 2035 ലും

ചൊവ്വായാത്രയ്ക്കു മനുഷ്യൻ പദ്ധതിയിട്ടുകൊണ്ടിരിക്കുന്നതേയുള്ളൂ. പക്ഷേ, ചൊവ്വയിൽ ‘കുടുങ്ങിയ’ മനുഷ്യനെ സിനിമാലോകം ഇതിനകം രക്ഷപ്പെടുത്തി ഭൂമിയിലെത്തിച്ചു കഴിഞ്ഞു! ‘ദ് മാർഷൻ’ എന്ന ചിത്രത്തിലാണു സംഭവം. കഥ നടക്കുന്നതാകട്ടെ 2035ലും. ഏരീസ് 3 എന്ന പേടകത്തിൽ...

ഈ യാത്ര തികച്ചും ആത്മഹത്യാപരം, മരണസാധ്യതയേറെ... നാളത്തെ ദൗത്യത്തെ കുറിച്ച് മസ്ക്

യാത്ര വളരെ അപകടകരമാണ്. ഈ ദൗത്യം ബുദ്ധിമുട്ടേറിയതും അപകടകരവും ജീവന്‍ പോലും നഷ്ടപ്പെടാനുള്ള സാധ്യത ഏറെയുള്ളതുമാണ്' ഇലോണ്‍ മസക് സമ്മതിക്കുന്നു. ഒരിക്കല്‍ ചൊവ്വയിലെത്തിപ്പെട്ടാലായിരിക്കും യഥാര്‍ഥ വെല്ലുവിളി ആരംഭിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു....

ബഹിരാകാശ യാത്രയിൽ മനുഷ്യനിലെ മാറ്റങ്ങൾ തേടി നാസ; ലക്ഷ്യം ചൊവ്വ

വാഷിങ്ടൻ∙ ദീർഘകാലം ബഹിരാകാശത്തു സഞ്ചരിക്കുന്ന യാത്രികരുടെ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ വ്യക്തമാക്കുന്ന ഗവേഷണങ്ങൾക്കായി നാസ ക്ഷണിക്കുന്നു. ചൊവ്വയിലേക്കു മൂന്നുവർഷം നീളുന്ന യാത്രയ്ക്കായി ബഹിരാകാശ സഞ്ചാരികളെ ഒരുക്കുന്നതിന്റെ ഭാഗമായാണു നാസയുടെ നടപടി....

അടുത്ത കൊല്ലം ചൊവ്വയിലേക്ക് 24,29,807 ‘പേർ’; ഇന്ത്യക്കാരുടെ പേരുകളെഴുതിയ ചിപ്പുമായി നാസ ദൗത്യം

ന്യൂയോർക്ക് ∙ നാസയുടെ അടുത്ത കൊല്ലത്തെ ചൊവ്വായാത്രയ്ക്ക് ‘ബോർഡിങ് പാസ്’ കിട്ടിയത് 24,29,807 പേർക്ക്. ഇവരിൽ 1,38,899 പേർ ഇന്ത്യയിൽനിന്നുള്ളവർ. അടുത്ത വർഷം മേയ് അഞ്ചിനു പുറപ്പെടുന്ന പേടകമാണു ചൊവ്വായാത്ര കൊതിക്കുന്നവരുടെ പേരുകളെഴുതിയ ചിപ്പും ഒപ്പം...

ചൈനയും ചൊവ്വയിലേക്ക്; ടിബറ്റിൽ ഗവേഷണകേന്ദ്രം

ബെയ്ജിങ്∙ വൻശക്തിയാണെങ്കിലും ചൊവ്വയെന്നു പറഞ്ഞാൽ ചൈന ഇന്ത്യയുടെ പിറകിലേ നിൽക്കൂ. ആ ചമ്മൽ ഒഴിവാക്കാനാകണം, ടിബറ്റിനരികെ ചൊവ്വാ ദൗത്യത്തിനു ചൈന അസ്ഥിവാരമിടുന്നു. 2020ൽ വാഹനമയയ്ക്കുകയാണു ലക്ഷ്യം. ഇതിനായി ചൊവ്വയുടെ അവസ്ഥയും അന്തരീക്ഷവും പുനഃസൃഷ്ടിച്ചുള്ള...

ചൊവ്വയിലെ പാറകളിൽ ലോഹത്തരികൾ

വാഷിങ്ടൻ∙ ചൊവ്വയിലെ പാറകളുടെ സാമ്പിളുകളിൽ ധാതുസമ്പുഷ്ടമായ ലോഹങ്ങളുടെ തരികൾ കണ്ടെത്തി. ചൊവ്വാഗ്രഹത്തിലെ പരിസ്ഥിതിമാറ്റങ്ങളിലേക്കു വെളിച്ചം വീശാൻ ഈ കണ്ടെത്തൽ സഹായകമാകുമെന്നാണു പ്രതീക്ഷ. 350 കോടി വർഷം മുൻപു ചൊവ്വയിലുണ്ടായിരുന്ന തടാകത്തിലെ ജലത്തിൽ...

ഇന്ത്യയുടെ ചൊവ്വാ ദൗത്യം ഹോളിവുഡ് ചിത്രത്തേക്കാൾ കുറഞ്ഞ ചെലവിൽ: മോദി

ന്യൂഡൽഹി ∙ രാഷ്ട്രീയ ഇച്ഛാശക്തി, സ്ഥിരത, വ്യക്തമായ കാഴ്ചപ്പാട് എന്നീ ഘടകങ്ങൾ ഇന്ത്യയിലെ വ്യവസായ മേഖലയുടെ മുഖം തന്നെ മാറ്റിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകത്തിൽ ഏറ്റവുമധികം ആവശ്യക്കാരുള്ള വിപണികളിലൊന്ന് എന്ന നിലയിലേക്കുള്ള ഇന്ത്യയുടെ...

ചൊവ്വയില്‍ വൻ പ്രളയം ഉണ്ടായിട്ടുണ്ട്, സൂചനകളുമായി ശാസ്ത്രജ്ഞര്‍

ചൊവ്വയില്‍ അടുത്ത കാലത്തെപ്പോഴോ പ്രളയമുണ്ടായതിന്റെ സൂചനകള്‍ കണ്ടെത്തി ശാസ്ത്രജ്ഞര്‍. ചുവന്ന ഗ്രഹത്തിലെ ജീവന്റെ സൂചനകള്‍ക്കായുള്ള അന്വേഷണങ്ങള്‍ക്ക് പുതിയ വഴിത്തിരിവാണ് ഈ കണ്ടുപിടുത്തം. ചൊവ്വയിലെ ഒരു താഴ്‌വരയില്‍ കണ്ടെത്തിയ ഈ ചാലുകളുടെ അടയാളങ്ങള്‍ക്ക്...

ചൊവ്വയിൽ ചെന്നിറങ്ങാൻ സ്ഥലംനോക്കി നാസ

വാഷിങ്ടൻ∙ 2020ലെ ചൊവ്വാദൗത്യ വാഹനത്തിനു ചെന്നിറങ്ങാനുള്ള ചൊവ്വയിലെ മൂന്നു സ്ഥലങ്ങൾ യുഎസ് ബഹിരാകാശ ഏജൻസി നാസ തിരഞ്ഞെടുത്തു. ചൊവ്വയുടെ ഏറ്റവും പുരാതനമായ ഭാഗങ്ങളിലൊന്നായ സൈർറ്റിസ്, പുരാതന തടാകമുണ്ടായിരുന്നുവെന്നു കരുതുന്ന ജെസറോ,...

തെളിവുകൾ പറയുന്നു, ചൊവ്വയിൽ ജീവനുണ്ട്, അന്യഗ്രഹജീവൻ ഭൂമിയിലെത്തും!

നാല്‍പത് വര്‍ഷങ്ങള്‍ക്ക് മുൻപ് ചൊവ്വയിലിറങ്ങിയ രണ്ട് ബഹിരാകാശ പേടകങ്ങള്‍ നടത്തിയ പരീക്ഷണങ്ങളാണ് ചൊവ്വയിലെ ജീവന്റെ സാന്നിധ്യം കുറിക്കുന്ന ശക്തമായ സാധ്യതകള്‍ മുന്നോട്ടുവെച്ചത്. അന്ന് ചൊവ്വയില്‍ നാലായിരം മൈല്‍ വ്യത്യാസത്തില്‍ ഇറങ്ങിയ ചെറു പേടകങ്ങള്‍...

ചൊവ്വ കാത്തിരിക്കുന്നു, തലച്ചോർ ‘തകർക്കും’ കോസ്മിക് കിരണങ്ങളുമായി...

സൗരയൂഥത്തിലെ ‘ചുറ്റിക്കറക്ക’ത്തിനിടയിൽ ചൊവ്വാഗ്രഹം ഭൂമിക്ക് ഏറ്റവും അടുത്തു വരുന്ന ഒരു സമയമുണ്ട്. അപ്പോൾ പോലും ഭൂമിയിൽ നിന്ന് 5.46 കോടി കിലോമീറ്റർ ദൂരെയായിരിക്കും ഈ ചുവപ്പൻ ഗ്രഹം. ഇത്തരത്തിൽ ഏറ്റവും അടുത്തെത്തുന്ന സമയം നോക്കിയാണ് ചൊവ്വയിലേക്കുള്ള പല...

ചൊവ്വയില്‍ കാണുന്ന പാടുകള്‍ വെള്ളം ഒഴുകിയതിന് തെളിവ്

ചൊവ്വയുടെ ഉപരിതലത്തില്‍ ആവര്‍ത്തിച്ച് കാണുന്ന വരകളും ഇരുണ്ട രേഖകളുമെല്ലാം വെള്ളമൊഴുകുന്നത് മൂലമാകാമെന്ന് റിപ്പോര്‍ട്ട്. ചൊവ്വയിലെ ഏറ്റവും വലിയ ഗര്‍ത്തങ്ങളോട് ചേര്‍ന്നുള്ള ഭാഗങ്ങളില്‍ പഠനം നടത്തിയ ശേഷമാണ് ഗവേഷകര്‍ ഇങ്ങനെയൊരു...

ശക്തിയേറിയ റോക്കറ്റ് പരീക്ഷണം, ലക്ഷ്യം ചൊവ്വ

ലോകത്തിലെ ഏറ്റവും ശക്തിയേറിയ റോക്കറ്റ് എൻജിന്റെ പരീക്ഷണം നാസ വീണ്ടും വിജയകരമായി നടത്തി. നാസയുടെ പുതിയ സ്പെയ്സ് ലോഞ്ച് സിസ്റ്റത്തിന് ശക്തിപകരുന്ന പരീക്ഷണമാണ് ഇത്. ബഹിരാകാശത്തിന്റെ ആഴങ്ങളിലേക്കുള്ള ഗവേഷണങ്ങൾക്കും മനുഷ്യന്റെ ചൊവ്വാ ദൗത്യത്തിനും...