Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "United Nations"

യുഎൻ മേധാവി അടുത്ത മാസം ഇന്ത്യയിലെത്തും

ന്യൂയോർക്ക്∙ മഹാത്മാഗാന്ധിയുടെ 150–ാം ജന്മദിനാഘോഷങ്ങളിൽ പങ്കെടുക്കാൻ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് അടുത്തമാസം ആദ്യം ഇന്ത്യയിലെത്തും. സെക്രട്ടറി ജനറലായി തിരഞ്ഞെടുക്കപ്പെടുന്നതിനു മുൻപാണ് നേരത്തേ ഗുട്ടെറസ് ഇന്ത്യ സന്ദർശിച്ചിട്ടുള്ളത്....

ഇന്ത്യയിൽ ശിശുമരണനിരക്ക് കുറയുന്നു, എന്നിട്ടും 2017 ൽ എട്ടു ലക്ഷം മരണം

ന്യൂഡൽഹി ∙ ഇക്കഴിഞ്ഞ വർഷം ഇന്ത്യയിൽ 8,02,000 ശിശുക്കൾ മരണമടഞ്ഞതായി യുഎൻ റിപ്പോർട്ട്. അഞ്ചു വർഷത്തെ ശിശുമരണ നിരക്കുമായി താരതമ്യപ്പെടുത്തുമ്പോൾ 2017 ലേത് കുറവാണെന്നും ഐക്യരാഷ്ട്സംഘടനയുടെ കീഴിലുള്ള യുഎൻഐജിഎംഇ തയ്യാറാക്കിയ റിപ്പോർട്ട് പറയുന്നു. 2017...

പാക്ക് ഭീകരത: യുഎന്നിന്റെ മൗനം അപലപിച്ചു

ജനീവ ∙ ജമ്മു കശ്മീരിലെ അവസ്ഥയെക്കുറിച്ചുള്ള യുഎൻ റിപ്പോർട്ടിൽ, പാക്കിസ്ഥാൻ അവിടെ നടത്തുന്ന ഭീകരപ്രവർത്തനത്തെക്കുറിച്ചു മൗനം പാലിച്ചതിനെ യൂറോപ്യൻ ഫൗണ്ടേഷൻ ഫോർ സൗത്ത് ഏഷ്യൻ സ്റ്റഡീസ് (ഇഫ്സാസ്) റിസർച് അനലിസ്റ്റ് യോവാന ബാരക്കോവ അപലപിച്ചു. ജനീവയിൽ യുഎൻ...

ഇന്ത്യയിൽ മനുഷ്യാവകാശ സംഘടനകളെ അടിച്ചമർത്താൻ ശ്രമം: യുഎൻ റിപ്പോർട്ട്

ന്യൂഡൽഹി∙ മനുഷ്യാവകാശ പ്രശ്നങ്ങളിൽ ഇടപെടുന്നവരെ അടിച്ചമർത്തുന്ന രാജ്യങ്ങളെ സംബന്ധിച്ചു യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ റിപ്പോർട്ടിൽ ഇന്ത്യയും ചൈനയും റഷ്യയും അടക്കമുള്ള രാജ്യങ്ങൾ. സെക്രട്ടറി ജനറലിന്റെ വാർഷിക റിപ്പോർട്ടിലാണു 38...

ലക്ഷക്കണക്കിനു കുട്ടികൾക്കു ഭക്ഷണമില്ല; ലോകത്തെ ഞെട്ടിച്ച് പട്ടിണി കുതിച്ചു കയറുന്നു

ജനീവ∙ നടപടികളൊന്നും ഫലം കാണുന്നില്ല. 2017ൽ, തുടർച്ചയായ മൂന്നാം വർഷവും ലോകത്തിലെ പട്ടിണിനിരക്ക് കുതിപ്പു തുടരുന്നു. രാജ്യാന്തര തലത്തിലെ കലാപങ്ങളും കാലാവസ്ഥാ വ്യതിയാനവുമാണ് പട്ടിണിയുടെ കുതിപ്പു കൂട്ടുന്നതെന്നും ഐക്യരാഷ്ട്ര സംഘടന റിപ്പോർട്ടിൽ...

കാലാവസ്ഥാവ്യതിയാനം: കേരളത്തിലെ പ്രളയം വീണ്ടും ഉദാഹരണമാക്കി യുഎൻ

ന്യൂയോർക്ക്∙ കാലാവസ്ഥാ വ്യതിയാനത്തിന് ഉദാഹരണമായി വീണ്ടും കേരളത്തിലെ പ്രളയം ചൂണ്ടിക്കാണിച്ചു യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ്. ഒരു മാസത്തിനിടെ ഇതു രണ്ടാം തവണയാണു ഗുട്ടറസിന്റെ പ്രസംഗത്തിൽ കേരളം കടന്നുവരുന്നത്. കാലാവസ്ഥാ വ്യതിയാനം...

യുഎന്നിന്റെ പലസ്തീൻ ഏജൻസിക്ക് യുഎസ് സഹായം നിർത്തി

വാഷിങ്ടൻ∙ ഐക്യരാഷ്ട്ര സംഘടനയുടെ പലസ്തീൻ അഭയാർഥി ഏജൻസി (യുഎൻആർഡബ്ല്യുഎ)ക്കുള്ള എല്ലാ ധനസഹായവും നിർത്തിവയ്ക്കുന്നതായി ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചു. വീണ്ടെടുക്കാൻ കഴിയാത്തവിധം ന്യൂനതയുള്ളതായി ബോധ്യപ്പെട്ടതിനെ തുടർന്നാണു ധനസഹായം നിർത്തുന്നതെന്നു യുഎസ്...

വിവാദം വിട്ട് ഗുണമുള്ള വല്ലതും ചെയ്യൂ: പാക്കിസ്ഥാനോട് ഇന്ത്യ

ന്യൂയോർക്ക്∙ പാക്കിസ്ഥാനിലെ പുതിയ സർക്കാർ വിവാദങ്ങളിൽ അഭിരമിക്കാതെ ദക്ഷിണേഷ്യയെ ഭീകരത, അക്രമം എന്നിവയിൽനിന്നു സ്വതന്ത്രമാക്കാനുള്ള ശ്രമങ്ങളാണു നടത്തേണ്ടതെന്നു യുഎൻ രക്ഷാസമിതിയിൽ ഇന്ത്യ. ജമ്മുകശ്മീർ പ്രശ്നം പാക്ക് പ്രതിനിധി മലീഹ ലോധി ഉന്നയിച്ചതിനു...

രോഹിൻഗ്യ കൂട്ടക്കൊല: വംശഹത്യയ്ക്ക് വിചാരണ ചെയ്യണമെന്നു യുഎൻ

ജനീവ ∙ മ്യാൻമറിലെ രോഹിൻഗ്യ മുസ്‌ലിംകളെ വംശഹത്യയ്ക്കിരയാക്കിയതിനു സൈനിക മേധാവി അടക്കം ആറു ജനറൽമാരെ വിചാരണ ചെയ്യണമെന്ന് യുഎൻ മനുഷ്യാവകാശ കമ്മിഷൻ നിയോഗിച്ച മൂന്നംഗ വസ്തുതാന്വേഷണ സംഘം ശുപാർശ ചെയ്തു.വിദ്വേഷം വളരാൻ അവസരമൊരുക്കിയും രേഖകൾ നശിപ്പിച്ചും സൈനിക...

ഉത്തര കൊറിയ ആണവ പരിപാടി തുടരുന്നു: യുഎൻ

വിയന്ന∙ ആണവ പരിപാടികൾ നിർത്തിവയ്ക്കുമെന്ന് ഉത്തര കൊറിയ പ്രഖ്യാപിച്ചിരുന്നെങ്കിലും അതിന്റെ സൂചനയൊന്നും കാണാനില്ലെന്നു യുഎൻ നിരീക്ഷകരായ രാജ്യാന്തര ആണവോർജ ഏജൻസി റിപ്പോർട്ടിൽ പറഞ്ഞു. ഡയറക്ടർ ജനറൽ യുകിയ അമനോ പുറത്തുവിട്ട റിപ്പോർട്ട് സെപ്റ്റംബറിൽ...

ശശി തരൂരിനു ജനീവയിലേക്കു പറക്കാം, അനുമതി നല്‍കി കോടതി

ന്യൂഡൽഹി ∙ അന്തരിച്ച ഐക്യരാഷ്ട്ര സംഘടന മുൻ സെക്രട്ടറി ജനറൽ കോഫി അന്നാന്‍റെ കുടുംബത്തെ സന്ദർശിച്ച് അനുശോചനം അറിയിക്കാൻ ജനീവയിലേക്കു പോകാൻ ശശി തരൂർ എംപിക്കു കോടതിയുടെ അനുമതി. ഭാര്യ സുനന്ദ പുഷ്കറിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ജാമ്യത്തിലാണ് ശശി...

യുഎന്‍ മുന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നാന്‍ അന്തരിച്ചു

ബേൺ ∙ യുഎന്‍ മുന്‍ സെക്രട്ടറി ജനറലും നൊബേല്‍ പുരസ്‌കാര ജേതാവുമായ കോഫി അന്നാന്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ അന്തരിച്ചു. 80 വയസായിരുന്നു. ഘാനയില്‍നിന്നുള്ള നയതന്ത്ര ഉദ്യോഗസ്ഥനായ കോഫി അന്നാന്‍ യുഎന്നിന്റെ ഏഴാം സെക്രട്ടറി ജനറലായി 1997 മുതല്‍ 2006 വരെ...

പ്രളയക്കെടുതിയിൽ ദുഃഖം രേഖപ്പെടുത്തി യുഎൻ; സ്ഥിതിഗതികൾ നിരീക്ഷിക്കുന്നു

ജനീവ∙ പ്രളയം ദുരിതം വിതച്ച കേരളത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഐക്യരാഷ്ട്ര സംഘടനയും. കനത്ത മഴയും പ്രളയവും അനേകരുടെ ജീവനപഹരിക്കുകയും കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തതിൽ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ദുഃഖം...

ആണവപദ്ധതിയുമായി ഉത്തരകൊറിയ മുന്നോട്ടെന്ന് യുഎൻ റിപ്പോർട്ട്

ന്യൂയോർക്ക് ∙ ആണവ–മിസൈൽ പദ്ധതികളുമായി ഉത്തരകൊറിയ മുന്നോട്ടുതന്നെയെന്ന് ഐക്യരാഷ്ട്ര സംഘടന(യുഎൻ)യുടെ റിപ്പോർട്ട്. ഉപരോധത്തെ കടൽമാർഗമുള്ള കടത്തിലൂടെ ഉത്തരകൊറിയ ഫലപ്രദമായി പ്രതിരോധിക്കുന്നതായും യുഎൻ വിദഗ്ധർ രക്ഷാസമിതിക്കു നൽകിയ റിപ്പോർട്ടിൽ പറയുന്നു....

മനുഷ്യാവകാശ സമിതി: യുഎസ് പിന്മാറി, പകരം ഐസ്‌ലൻഡ്

ന്യൂയോർക്ക്∙ ഐക്യരാഷ്ട്ര സംഘടനയുടെ (യുഎൻ) മനുഷ്യാവകാശ സമിതിയിലേക്ക് ഐസ്‌ലൻഡ് തിരഞ്ഞെടുക്കപ്പെട്ടു. ഇസ്രയേൽ വിരുദ്ധത ആരോപിച്ചു മനുഷ്യാവകാശ സമിതിയിൽനിന്നു യുഎസ് പിൻമാറിയതിനെ തുടർന്നുണ്ടായ ഒഴിവിലാണ് ഐസ്‌ലൻഡിനെ ഉൾപ്പെടുത്തിയത്.ജനീവ ആസ്ഥാനമായുള്ള...

കശ്മീർ റിപ്പോർട്ട് ആയുധമാക്കാൻ പാക്ക് ശ്രമം; യുഎൻ മനുഷ്യാവകാശ സമിതി പോലും തള്ളിക്കളഞ്ഞതെന്ന് ഇന്ത്യ

ന്യൂയോർക്ക്∙ കശ്മീരിൽ മനുഷ്യാവകാശ ലംഘനം ആരോപിക്കുന്ന യുഎൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുടെ റിപ്പോർട്ട് രക്ഷാസമിതിയിൽ ഉന്നയിക്കാനുള്ള പാക്ക് ശ്രമത്തിനെതിരെ ആഞ്ഞടിച്ച് ഇന്ത്യ. ദുരുപദിഷ്ടവും മുൻവിധിയോടു കൂടിയതുമായ റിപ്പോർട്ട് മനുഷ്യാവകാശ സമിതിയിലെ അംഗങ്ങൾ...

ഇസ്രയേലിനെതിരെ മിണ്ടരുത്!; മനുഷ്യാവകാശ കൗൺസിലിൽനിന്ന് യുഎസ് പിന്മാറി

വാഷിങ്ടൻ∙ ഐക്യരാഷ്ട്രസംഘടനയുടെ മനുഷ്യാവകാശ കൗൺസിലിൽനിന്ന് യുഎസ് പിന്മാറി. കൗൺസിൽ അംഗങ്ങൾ ഇസ്രയേലിനെതിരെ ഏകപക്ഷീയമായി പെരുമാറുന്നുവെന്നും കപടനാട്യം ആടുന്നുവെന്നും ആരോപിച്ചാണു നടപടി. യുഎസിന്റെ യുഎന്നിലേക്കുള്ള അംബാസഡർ നിക്കി ഹാലെയാണു പ്രസിഡന്റ് ഡോണൾഡ്...

ഗാസ: ഇസ്രയേലിനെ അപലപിച്ച് യുഎൻ പൊതുസഭ

ന്യൂയോർക്ക് ∙ ഗാസയിലെ ഇസ്രയേൽ അതിക്രമങ്ങൾക്കെതിരെ ഐക്യരാഷ്ട്ര സംഘടന പൊതുസഭ 120 രാജ്യങ്ങളുടെ വൻഭൂരിപക്ഷ പിന്തുണയോടെ പ്രമേയം പാസാക്കി. ഗാസയിലെ കൂട്ടക്കൊലയുടെ പഴി ഹമാസിനുമേൽ കെട്ടിവയ്ക്കാനുള്ള യുഎസ് നീക്കവും പൊതുസഭ തള്ളി. മാർച്ച് 30നു ശേഷം ഗാസ...

കശ്മീരിൽ മനുഷ്യാവകാശ ലംഘനമെന്ന യുഎൻ റിപ്പോർട്ട് തള്ളി ഇന്ത്യ

ന്യൂഡൽഹി∙ ജമ്മു കശ്മീരിൽ വലിയ തോതിലുള്ള മനുഷ്യാവകാശ ലംഘനങ്ങൾ ആരോപിക്കുന്ന ഐക്യരാഷ്ട്രസംഘടന മനുഷ്യാവകാശ ഹൈക്കമ്മിഷണറുടെ റിപ്പോർട്ട് ഇന്ത്യ തള്ളി. റിപ്പോർട്ട് അടിസ്ഥാനരഹിതവും ദുരുപദിഷ്ടവുമാണെന്നും വ്യക്തിപരമായ മുൻവിധികൾ യുഎന്നിന്റെ വിശ്വാസ്യതയെ തന്നെ...