Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Cyber attack"

സൈബർ സുരക്ഷയ്ക്കു പ്രാധാന്യം നൽകേണ്ട സമയം അതിക്രമിച്ചു: പൃഥ്വിരാജ്

തിരുവനന്തപുരം∙ വ്യക്തികൾ സൈബർ സുരക്ഷയ്ക്കു പ്രാധാന്യം നൽകേണ്ട സമയം അതിക്രമിച്ചതായി നടൻ പൃഥ്വിരാജ്. സൈബര്‍ സുരക്ഷയെപ്പറ്റി കേരള പൊലീസിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന രാജ്യാന്തര സെമിനാറായ കൊക്കൂണ്‍ 2018 ന്റെ പ്രചാരണം ടെക്‌നോപാര്‍ക്കിലെ ട്രാവന്‍കൂര്‍...

മുഖ്യമന്ത്രിയെ അധിക്ഷേപിച്ചതു ആര്‍മി ഉദ്യോഗസ്ഥന്‍; കേസെടുത്തു

തിരുവനന്തപുരം∙ സൈനിക വേഷം ധരിച്ച്, മുഖ്യമന്ത്രി പിണറായി വിജയനെയും ദുരിതാശ്വാസപ്രവര്‍ത്തനങ്ങളെയും അവഹേളിക്കുന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ വിഡിയോ പോസ്റ്റ് ചെയ്തതു പത്തനംതിട്ട സ്വദേശിയായ ആര്‍മി ഉദ്യോഗസ്ഥനെന്നു പ്രാഥമിക വിവരം. ടെറിട്ടോറിയൽ...

പുണെയിലെ ബാങ്കിൽ ഹാക്കർമാരുടെ വിളയാട്ടം; 94 കോടി രൂപ തട്ടിയെടുത്തു

പുണെ∙ സൈബർ തട്ടിപ്പിൽ വലഞ്ഞ് പുണെ നഗരത്തിലെ പ്രമുഖ സഹകരണ ബാങ്കായ കോസ്മോസ്. ഓഗസ്റ്റ് 11നും 13നും ഇടയിൽ ബാങ്ക് സിസ്റ്റത്തിൽ നുഴഞ്ഞുകയറി ഹാക്കർമാർ തട്ടിയെടുത്തത് 94 കോടി രൂപയാണെന്നാണു വിവരം. സംഭവം വെളിച്ചത്തുവന്നതിനെ തുടർന്നു ബാങ്ക് അധികൃതർ‌...

ഹനാനെതിരെ മോശം പരാമർശം: കോഴിക്കോട് സ്വദേശിയും അറസ്റ്റിൽ

കൊച്ചി ∙ കോളജ് വിദ്യാർഥിനി ഹനാനെതിരെ സമൂഹമാധ്യമത്തിൽ അപകീർത്തികരമായ പ്രചാരണം നടത്തിയ സൈബർ കുറ്റവാളികളിൽ ഒരാൾ കൂടി പിടിയിൽ. കോഴിക്കോട് സ്വദേശി മുഹമ്മദ് അബ്ദുൽ റൗഫാണു പിടിയിലായത്. ഇതോടെ ഹനാനെതിരെ മോശം പരാമർശങ്ങൾ നടത്തിയ സംഭവത്തിൽ അറസ്റ്റിലായവരുടെ...

ഹാക്കർമാർക്കു പ്രിയം സർക്കാർ സൈറ്റ്; ഇരയായത് 26 പോർട്ടലുകൾ

തിരുവനന്തപുരം∙ കഴിഞ്ഞ രണ്ടു വർഷത്തിനിടെ സൈബർ ആക്രമണത്തിന് ഇരയായതു സംസ്ഥാന സർക്കാരിന്റെ 26 വെബ്പോർട്ടലുകൾ. ഒരു വർഷത്തിനിടെ ഐടി മിഷന്റെ കീഴിലുള്ള സൈബർ സുരക്ഷാവിഭാഗമായ സെർട്ട് കേരള (കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം) സുരക്ഷാപിഴവ് കണ്ടെത്തിയത് ഏഴ്...

സർക്കാർ വെബ്സൈറ്റുകളോട് ഹാക്കർമാർക്ക് ഇഷ്ടം; സൈബർ ആക്രമണത്തിനിരയായത് 26 പോർട്ടലുകൾ

തിരുവനന്തപുരം∙ കഴിഞ്ഞ രണ്ടു വർഷത്തിനിടെ സൈബർ ആക്രമണത്തിന് ഇരയായതു സംസ്ഥാന സർക്കാരിന്റെ 26 വെബ്പോർട്ടലുകൾ. ഒരു വർഷത്തിനിടെ ഐടി മിഷന്റെ കീഴിലുള്ള സൈബർ സുരക്ഷാവിഭാഗമായ സെർട്ട് കേരള (കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം) സുരക്ഷാപിഴവ് കണ്ടെത്തിയത് ഏഴ്...

ആ സൈറ്റുകൾ ഞങ്ങളിങ്ങെടുക്കുന്നു; പാക്കിസ്ഥാനു നേരെ മലയാളി സൈബർ പോരാട്ടം

കോട്ടയം∙ പാക്കിസ്ഥാൻ സർക്കാരിന്റെ വെബ്സൈറ്റുകൾ തകർത്തു മലയാളി സൈബര്‍ സംഘം. കശ്മീരിൽ എട്ടു മാസം പ്രായമുള്ള കുരുന്നിനെ വെടിവച്ചു കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ചാണു പാക്ക് വെബ്സൈറ്റുകൾ ‘മല്ലു സൈബർ സോള്‍ജ്യേഴ്സ്’ എന്ന ഫെയ്സ്ബുക് കൂട്ടായ്മയുടെ...

സൈബർ ഭീഷണി: ഇന്ത്യ മൂന്നാമത്

ന്യൂഡൽഹി∙ ലോകത്തു സൈബർ ഭീഷണി ഏറ്റവുമധികം റിപ്പോർട്ട് ചെയ്ത രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ മൂന്നാമത്. യുഎസ് ആണ് ഒന്നാം സ്ഥാനത്ത്, ചൈന രണ്ടാമതും. 2017ൽ ആസൂത്രിത സൈബർ ആക്രമണങ്ങൾ ഏറ്റവുമധികം നടന്ന രാജ്യങ്ങളുടെ കൂട്ടത്തിൽ ഇന്ത്യയ്ക്കു രണ്ടാം...

‘ഫാൻസി ബിയർ’ കെണിയൊരുക്കി റഷ്യ; യുഎസ് സൈനിക രഹസ്യങ്ങൾ ചോർത്തി

വാഷിങ്ടൻ∙ യുഎസിന്റെ തന്ത്രപ്രധാന സൈനിക രഹസ്യങ്ങൾ ചോർത്തി റഷ്യൻ ഹാക്കർമാർ. സൈനിക ഡ്രോണുകൾ, മിസൈലുകൾ, റോക്കറ്റുകൾ, സ്റ്റെൽത് ഫൈറ്റർ ജെറ്റുകൾ, ക്ലൗഡ് കംപ്യൂട്ടിങ് പ്ലാറ്റ്ഫോമുകൾ, മറ്റു പ്രധാനപ്പെട്ട വിവരങ്ങൾ തുടങ്ങിയ മേഖലകൾ കൈകാര്യം ചെയ്യുന്ന...

ഇന്റർനെറ്റിൽ ‘ഇടപെടാൻ’ കേന്ദ്രസർക്കാർ; സമൂഹമാധ്യമ പ്രചാരണത്തിന് പ്രാദേശിക ‘പട’

ന്യൂഡൽഹി ∙ പ്രാദേശികതലത്തിൽ വാർത്ത ശേഖരിക്കാനും കേന്ദ്രസർക്കാർ പദ്ധതികൾ സംബന്ധിച്ച് അഭിപ്രായം അറിയാനും ‘സോഷ്യൽ മീഡിയ കമ്യൂണിക്കേഷൻ ഹബ്’ രൂപീകരിക്കാൻ കേന്ദ്ര വാർത്താവിനിമയ മന്ത്രാലയം. രാജ്യത്തെ ഓരോ ജില്ലയിലും സർക്കാരിന്റെ ‘കണ്ണും കാതു’മാകാൻ...

മുഖ്യമന്ത്രിക്കു വധഭീഷണി: പ്രായപൂർത്തിയാകാത്ത ആൾ കസ്റ്റഡിയിൽ

പന്തളം∙ ഫെയ്സ്ബുക്കിലൂടെ മുഖ്യമന്ത്രിക്കു വധഭീഷണി മുഴക്കിയ പ്രായപൂർത്തിയാകാത്തയാൾ പൊലീസ് പിടിയിൽ. കുളനടയിലുള്ള യുവാവാണ് പന്തളം പൊലീസ് കസ്റ്റഡിയിലായത്. 2017 ജൂലൈ മാസത്തിലാണ് മുഖ്യമന്ത്രിക്കെതിരെ ഫെയ്സ്ബുക്കിൽ പതിനേഴുകാരൻ സന്ദേശം പോസ്റ്റ്...

പി. ശ്രീരാമകൃഷ്ണനെതിരെ സമൂഹമാധ്യമത്തിൽ പ്രചാരണം: യുവാവ് അറസ്റ്റിൽ

പൊന്നാനി∙ സ്പീക്കർ പി.ശ്രീരാമകൃഷ്ണനെ അപകീർത്തിപ്പെടുത്തിക്കൊണ്ട് സമൂഹമാധ്യമത്തിൽ പ്രചാരണം നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അഴീക്കൽ സ്വദേശി കുഞ്ഞിരായിൻ കുട്ടിക്കാനകം അൽമീ(32)നെ ആണ് പൊന്നാനി എസ്ഐ കെ.നൗഫൽ അറസ്റ്റ് ചെയ്തത്. ഓഖി ചുഴലിക്കാറ്റ്...

സൈബർ ആക്രമണം: പാർവതിയുടെ പരാതിയിൽ വടക്കാഞ്ചേരി സ്വദേശി അറസ്റ്റിൽ

കൊച്ചി ∙ സമൂഹ മാധ്യമങ്ങളിലൂടെ ആക്രമിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്യുന്നുവെന്ന നടി പാർവതിയുടെ പരാതിയിൽ ഒരാൾ അറസ്റ്റിൽ. വടക്കാഞ്ചേരി സ്വദേശി പ്രിന്റോയാണ് അറസ്റ്റിലായത്. കേസുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നാണ് പൊലീസ് നൽകുന്ന സൂചന....

തിരുവനന്തപുരത്ത് സഹ. സംഘം കംപ്യൂട്ടർ ശൃംഖലയിൽ സൈബർ ആക്രമണം; വിദേശ സംഘമെന്നു സൂചന

തിരുവനന്തപുരം∙ ഫയലുകൾ തുറക്കണമെങ്കിൽ മോചനദ്രവ്യം നൽകണമെന്നാവശ്യപ്പെട്ടു സംസ്ഥാനത്തു വീണ്ടും റാൻസംവെയർ സൈബർ ആക്രമണം. വാനാക്രൈ മാതൃകയിൽ ജില്ലാ മെർക്കന്റൈൽ സഹകരണ സംഘത്തിലെ കംപ്യൂട്ടർ ശൃംഖലയിലായിരുന്നു കടന്നുകയറ്റം. കേരളത്തിൽ ആദ്യമായിട്ടാണ് ഒരു...

സൈബർ ആക്രമണം: ഇന്ത്യൻ വിദ്യാർഥി കുറ്റക്കാരൻ

വാഷിങ്ടൺ∙ യുഎസിലെ റുട്ഗേഴ്സ് സർവകലാശാലയിലെ കംപ്യൂട്ടർ ശൃംഖലയ്ക്കു നേരെ സൈബർ ആക്രമണം നടത്തിയതിന് ഇന്ത്യൻ വംശജനായ വിദ്യാർഥി ഉൾപ്പെടെ മൂന്നുപേർ കുറ്റക്കാരെന്നു കണ്ടെത്തി. ന്യൂജഴ്സിയിൽ താമസമാക്കിയ ഇന്ത്യൻ അമേരിക്കൻ വിദ്യാർഥി പരസ് ഝാ(21)യും ജോസിയ വൈറ്റ്...

യുഎസ് സർവകലാശാല വെബ്സൈറ്റ് ഹാക്കിങ്: ഇന്ത്യൻ വംശജൻ കുറ്റം സമ്മതിച്ചു

വാഷിങ്ടൻ∙ യുഎസിലെ സർവകലാശാലയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്ത സംഭവത്തിൽ ഇന്ത്യൻ – അമേരിക്കൻ വംശജനായ യുവാവ് കുറ്റം സമ്മതിച്ചതായി പ്രോസിക്യൂഷൻ. ഇന്ത്യൻ വംശജനായ പരസ് ഝാ(21)യ്ക്കൊപ്പം പെൻസിൽവാനിയയിൽനിന്നുള്ള ജോയിസ വൈറ്റ് (20), ലൂസിയാനയിൽനിന്നുള്ള ഡാൽട്ടൺ...

ഊബറിൽ‌ സൈബറാക്രമണം; ഒത്തുതീർപ്പിന് ഹാക്കർമാർക്ക് ഒരു ലക്ഷം ഡോളർ

കലിഫോർണിയ ∙ ഓണ്‍ലൈന്‍ ടാക്സി കമ്പനി ഊബറിൽ ഹാക്കർമാരുടെ വൻ ആക്രമണം. ഉപയോക്താക്കളുടെയും ഡ്രൈവര്‍മാരുടെയും ഉള്‍പ്പെടെ 57 ദശലക്ഷം വ്യക്തിവിവരങ്ങൾ ചോർന്നതായി വാർത്താ ഏജൻ‌സി റിപ്പോർട്ട് ചെയ്തു. ഒരു വർഷത്തിലേറെയായി കമ്പനി മറച്ചുവച്ച ആക്രമണ വിവരമാണ് ഇപ്പോൾ...

വാനാക്രി ആക്രമണത്തിനു പിന്നിലും ഉത്തരകൊറിയ: വെളിപ്പെടുത്തലുമായി മൈക്രോസോഫ്റ്റ്

വാഷിങ്ടൻ∙ കംപ്യൂട്ടറിനെ ‘പൂട്ടി’ മോചനദ്രവ്യം ആവശ്യപ്പെടുന്ന മാരക വാനാക്രിപ്റ്റ് (വാനാക്രി) സൈബർ ആക്രമണത്തിനു പിന്നിൽ ഉത്തരകൊറിയയാണെന്ന് മൈക്രോസോഫ്റ്റ്. 150 രാജ്യങ്ങളിലായി ലക്ഷക്കണക്കിന് കംപ്യൂട്ടറുകളെയാണ് വാനാക്രി ആക്രമിച്ചത്. ഇക്കഴിഞ്ഞ മേയിലുണ്ടായ...

‘ലോക്കി’ ഭീതിയിൽ ലോകം; ‘വാനാക്രൈ’യെക്കാൾ അപകടകാരി

ന്യൂയോർക്ക്∙ പോയവർഷം സൈബർലോകത്തെ പിടിച്ചുകുലുക്കിയ ലോക്കി റാൻസംവെയർ പുതിയ പതിപ്പിൽ വീണ്ടും അപകടകാരിയായി മാറുന്നെന്നു സൂചന. കഴിഞ്ഞദിവസം ഇന്ത്യൻ സൈബർസുരക്ഷാ പദ്ധതിയായ ‘ഐസെർട്ട് ’ ഇതുസംബന്ധിച്ചു മുന്നറിയിപ്പു നല്‍കിയിരുന്നു. ദിവസങ്ങൾക്കു മുൻപ്...

താരങ്ങളുടെ ഫോൺ നമ്പറുകളും പുറത്ത്; ‘എച്ച്ബിഒ’യെ വിടാതെ ഹാക്കർമാർ

ന്യൂയോർക്ക്∙ ടിവി പ്രോഗ്രാമുകളും തിരക്കഥയും ചോർത്തിയതിനു പിന്നാലെയുള്ള സൈബർ ആക്രമണത്തിൽ യുഎസിലെ പ്രമുഖ ടെലിവിഷൻ നെറ്റ്‍വർക്കായ ‘എച്ച്ബിഒ’ കൂടുതൽ പ്രതിസന്ധിയിലായി. ഹാക്കർമാർ ഇന്നലെ ഗെയിം ഓഫ് ത്രോൺസ് ടെലിവിഷൻ സീരീസിലെ താരങ്ങളുടെ സ്വകാര്യ ഫോൺ നമ്പറുകൾ...