Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "United States"

ആളെക്കൂട്ടുന്ന ‘ഫോട്ടോഷോപ്പ് വിവാദം’ യുഎസിലും; പുലിവാൽ പിടിച്ച് ട്രംപ്

വാഷിങ്ടൻ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനു തലവേദനയായി പുതിയ വെളിപ്പെടുത്തൽ. ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന്റെ ചിത്രങ്ങൾ പ്രസിഡന്റിന്റെ ഇടപെടലിനെതുടർന്നു സർക്കാർ ഫൊട്ടോഗ്രാഫർ എഡിറ്റ് ചെയ്തെന്നാണ് ആരോപണം. ചടങ്ങിൽ പങ്കെടുത്തവരുടെ എണ്ണം പെരുപ്പിച്ച്...

അയോഗ്യനെങ്കിൽ ട്രംപിനെ നീക്കം ചെയ്യാൻ 25–ാം ഭേദഗതി ഉപയോഗിക്കണമെന്ന് സെനറ്റർ

വാഷിങ്ടൻ∙ യുഎസ് പ്രസിഡന്‍റ് പദവി വഹിക്കാൻ ഡോണൾഡ് ട്രംപ് അയോഗ്യനാണെന്ന് വൈറ്റ് ഹൗസിലെ ഉന്നത ഉദ്യോഗസ്ഥർത്തന്നെ കരുതുന്നെങ്കിൽ ആ പദവിയിൽ നിന്ന് അദ്ദേഹത്തെ നീക്കം ചെയ്യാൻ സമയമായെന്ന് മാസച്യുസിറ്റ്സ് സെനറ്റർ എലിസബത്ത് വാറൺ. ട്രംപിന്‍റെ എടുത്തുചാട്ടം...

വീണ്ടും വിമാനയാത്രക്കാർക്ക് അസുഖം; യുഎസിൽ രണ്ട് വിമാനങ്ങളിൽ ആരോഗ്യ പരിശോധന

ന്യൂയോർക്ക്∙ യൂറോപ്പിൽനിന്നു യുഎസിലെ ഫിലഡൽഫിയയിൽ എത്തിയ രണ്ടു വിമാനങ്ങളിലെ യാത്രക്കാർക്കും ജീവനക്കാർക്കും അസുഖബാധ. ഇരു വിമാനങ്ങളിലെയുമായി 12 പേർക്കാണു പനിക്കു സമാനമായ അസുഖ ലക്ഷണം കണ്ടെത്തിയത്. രണ്ടു ദിവസം മുമ്പ് ദുബായിൽനിന്ന് യുഎസിലേക്കു പറന്ന...

ശൈലി മാറ്റിയില്ലെങ്കിൽ ലോക വ്യാപാര സംഘടനയില്‍നിന്ന് പിന്മാറും: ഭീഷണിയുമായി ട്രംപ്

വാഷിങ്ടൻ∙ ലോക വ്യാപാര സംഘടനയില്‍ (ഡബ്ല്യുടിഒ) നിന്ന് പിന്മാറുമെന്ന ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുഎസിനോടു നീതിരഹിതമായാണ് സംഘടന പെരുമാറുന്നത്. ശൈലി മാറ്റിയില്ലെങ്കിൽ ലോക വ്യാപാര സംഘടനയില്‍നിന്ന് യുഎസ് പിന്മാറും– ഒരു അഭിമുഖത്തിൽ...

സമ്മതത്തോടെയുളള ലൈംഗികത കുറ്റമല്ലല്ലോ? അവനും മനുഷ്യനല്ലേ?: സഞ്ജന

ഹൃദയത്തിൽ സങ്കടങ്ങളുടെ വേലിയേറ്റം അലയടിക്കുമ്പോഴും ആത്മവിശ്വാസത്തോടെ തലയുർത്തി നിൽക്കുന്നു ആനന്ദ് ജോൺ. അല്ലെങ്കിലും ആത്മാവു ചോരാത്ത നോട്ടം കൊണ്ടാണല്ലോ മുന്നിലിരിക്കുന്ന അനേകായിരങ്ങളെ ഫാഷൻ മോഡലുകൾ കീഴടക്കുക! പന്ത്രണ്ടു വർഷത്തോട് അടുക്കുന്ന തടവുജീവിതം...

യുഎസ് തിട്ടൂരത്തിന് വഴങ്ങി ഇന്ത്യ; ഇറാനിൽനിന്ന് എണ്ണ ഇറക്കുമതി കുറയ്ക്കുന്നു?

ന്യൂഡല്‍ഹി ∙ ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതി നവംബറോടെ അവസാനിപ്പിക്കണമെന്ന യുഎസ് നിർദേശത്തിന് വഴങ്ങാനൊരുങ്ങി ഇന്ത്യ. ഇറാനിൽനിന്നുള്ള ഇറക്കുമതി വെട്ടിക്കുറയ്ക്കുകയോ തീർത്തും അവസാനിപ്പിക്കുകയോ ചെയ്യുന്ന സാഹചര്യത്തെ നേരിടാന്‍ ഒരുങ്ങണമെന്ന് എണ്ണ സംസ്കരണ...

ട്രംപോ കിമ്മോ, ആരടയ്ക്കും ഹോട്ടൽ ബിൽ?; സിംഗപ്പൂരിൽ ആശങ്ക

സിംഗപ്പൂർ ∙ ലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന യുഎസ്– ഉത്തര കൊറിയ ഉച്ചകോടി നടക്കുമോയെന്ന് ഉറപ്പില്ലെങ്കിലും, ഉച്ചകോടിയുടെ വേദിയായ ഫുള്ളർടൻ ഹോട്ടലിലെ ബില്ല് ആരടയ്ക്കും എന്നതിനെച്ചൊല്ലി ചർച്ച മുറുകി. ഈ മാസം 12ന് സിംഗപ്പൂരിലാണു യുഎസ് പ്രസിഡന്റ്...

എച്ച്–4 വീസ: ചട്ടം വരുംവരെ മാറ്റമില്ല

വാഷിങ്ടൻ∙ എച്ച്–4 വീസ സംബന്ധിച്ച പുതിയ ചട്ടം നടപ്പാകുംവരെ ഇതു സംബന്ധിച്ച സർക്കാർ പ്രഖ്യാപനം അന്തിമമല്ലെന്ന് യുഎസ്‌ സിറ്റിസൺഷിപ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (യുഎസ്‌സിഐഎസ്) വക്താവ് ഫിലിപ് സ്മിത്ത് അറിയിച്ചു. പുതിയ ചട്ടം വരുന്നുണ്ടെങ്കിൽ അതു...

വാൾട്ടർ മൂഡി: യുഎസ് ചരിത്രത്തിൽ വധശിക്ഷ ലഭിച്ച പ്രായമേറിയ വ്യക്തി

അലബാമ (യുഎസ്) ∙ പൈപ്പ് ബോംബ് ഉപയോഗിച്ച് ജഡ്ജിയെയും അറ്റോർണിയെയും കൊലപ്പെടുത്തിയ കേസിലെ പ്രതിയായ എൺപത്തിമൂന്നുകാരന്റെ വധശിക്ഷ നടപ്പാക്കി യുഎസ്. വാൾട്ടർ ലെറോയ് മൂഡിയെയാണു ശിക്ഷിച്ചത്. അമേരിക്കയുടെ ചരിത്രത്തില്‍ വധശിക്ഷ ലഭിക്കുന്ന ഏറ്റവും പ്രായമേറിയ...

യുഎസിൽ കാണാതായ മലയാളി കുടുംബം സഞ്ചരിച്ച വാഹനഭാഗങ്ങൾ കണ്ടെത്തി

വാഷിങ്ടൻ ∙ യുഎസിൽ യാത്രയ്ക്കിടെ വെള്ളപ്പൊക്കത്തിൽ അകപ്പെട്ട മലയാളി കുടുംബം സഞ്ചരിച്ച വാഹനത്തിന്റെ ഭാഗങ്ങൾ കണ്ടെത്തി. നദിയിൽ വാഹനം ഒഴുകിപ്പോയി കാണാതായ നാലംഗ കുടുംബത്തിനായുള്ള തിരച്ചിലിനിടെയാണ് മറൂൺ നിറത്തിലുള്ള ഹോണ്ട പൈലറ്റ് വാഹനത്തിന്റെ ഭാഗങ്ങൾ...

‘ഡ്രീമേഴ്സിന്’ ഇനി വീസയില്ല; മെക്സിക്കോയുടെ ‘കച്ചവടം’ അവസാനിപ്പിക്കും: ട്രംപ്

വാഷിങ്ടൻ ∙ കുടിയേറ്റക്കാരായ ദശലക്ഷക്കണക്കിനു ‘ഡ്രീമേഴ്സി’ന്റെ ഭാവി അനിശ്ചിതത്വത്തിലാക്കി യുഎസ് പ്രസിഡന്റ് ഡോണൾഡ് ‌ട്രംപ്. കുടിയേറ്റം അവസാനിപ്പിച്ചില്ലെങ്കിൽ മെക്സിക്കോയുമായുള്ള വ്യാപാര കരാർ അവസാനിപ്പിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഈസ്റ്റർ...

യുഎസിന് കനത്ത തിരിച്ചടിയുമായി റഷ്യ; 60 യുഎസ് ഉദ്യോഗസ്ഥരെ പുറത്താക്കി

ലണ്ടന്‍∙ ബ്രിട്ടന്റെ ചാരനായിരുന്ന മുന്‍ റഷ്യന്‍ സൈനിക ഉദ്യോഗസ്ഥനും മകള്‍ക്കും നേരെയുണ്ടായ വിഷവസ്തു പ്രയോഗത്തില്‍ റഷ്യയും അമേരിക്കൻ - യൂറോപ്പ് സഖ്യരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രയുദ്ധം അതിരുവിടുന്നു. ബ്രിട്ടനു പിന്തുണ പ്രഖ്യാപിച്ച് അമേരിക്കയും നാറ്റോ...

സൈനിക ഉദ്യോഗസ്ഥർക്കും സിഐഎയ്ക്കും ‘പാക്കറ്റ് ബോംബ്’; ആശങ്കയോടെ യുഎസ്

വാഷിങ്ടൻ∙ യുഎസ് സൈനിക ഓഫിസുകളിലേക്കും സിഐഎ ഓഫിസിലേക്കും തപാലിലൂടെ ‘പാക്കറ്റ് ബോംബുകൾ’. പൊതികളിൽ ബോംബാണെന്നാണു പ്രാഥമിക പരിശോധനകളിൽ‌ വ്യക്തമായെന്ന് ആർമി ബോംബ് സ്ക്വാഡ് അറിയിച്ചു. ബോംബിന്റെ ഭാഗമായ ഫ്യൂസ് പൊതിയിൽ കണ്ടെത്തിയിട്ടുണ്ടെന്നും ന്യൂസ് ഏജൻസി...

പാക്ക് പ്രധാനമന്ത്രിക്ക് യുഎസ് വിമാനത്താവളത്തിൽ സുരക്ഷാപരിശോധന; വിവാദം

വാഷിങ്ടൻ∙ പാക്കിസ്ഥാന് എതിരായ നിലപാടുകൾ കടുപ്പിച്ച് യുഎസ്. പാക്ക് പ്രധാനമന്ത്രി ഷാഹിദ് ഖാഘാൻ അബ്ബാസിയെ വിമാനത്താവളത്തിൽ പതിവു സുരക്ഷാ പരിശോധനകൾക്കു വിധേയമാക്കിയതാണു പുതിയ നീക്കം. രാഷ്ട്രത്തലവനെ യുഎസ് ‘അപമാനിച്ചു’ എന്ന തരത്തിലാണു പാക്ക് മാധ്യമങ്ങളും...

പാക്കിസ്ഥാന് വീണ്ടും പ്രഹരം; ഏഴ് കമ്പനികൾക്ക് ഉപരോധം ഏർപ്പെടുത്തി യുഎസ്

ഇസ്‍ലാമാബാദ്∙ ആണവ വിതരണ കൂട്ടായ്മയിൽ (എൻഎസ്ജി) ചേരാനുള്ള പാക്കിസ്ഥാന്റെ മോഹങ്ങൾക്കുമേൽ യുഎസ് ‘പ്രഹരം’. ആണവവ്യാപാരത്തിൽ ‌പങ്കുണ്ടെന്നു സംശയിക്കുന്ന ഏഴ് പാക്ക് കമ്പനികൾക്കു യുഎസ് വിലക്കേർപ്പെടുത്തി. ഭീകരരെ സഹായിക്കുന്നതിന്റെ പേരിൽ പാക്കിസ്ഥാനെതിരെ...

ഇതുപോലെയെങ്കിൽ ഇനി ഒപ്പിടില്ല: ധനവിനിയോഗ ബിൽ അനുവദിച്ച് ട്രംപ്

വാഷിങ്ടൻ∙ വീറ്റോ ഭീഷണിക്കൊടുവില്‍ കോണ്‍ഗ്രസ് പാസാക്കിയ ധനവിനിയോഗ ബില്ലിനു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അനുമതി. കോണ്‍ഗ്രസ് അവതരിപ്പിക്കുന്ന ബില്‍ വീറ്റോ ചെയ്യാന്‍ പോകുന്നുവെന്നുള്ള ട്രംപിന്റെ ട്വീറ്റ് ഏറെ ആശങ്കകള്‍ക്കു വഴിവച്ചിരുന്നു. മറ്റൊരു...

ഇന്ത്യ, ചൈന ഇറക്കുമതിക്കുമേൽ അധികനികുതി ചുമത്തി യുഎസ്

വാഷിങ്ടൻ∙ യുഎസിലെ വ്യവസായങ്ങളെ തകർക്കുന്നു എന്നാരോപിച്ചു ചൈനയിൽനിന്നും ഇന്ത്യയിൽനിന്നും ഇറക്കുമതി ചെയ്യുന്ന ഉരുക്ക് ഉൽപന്നങ്ങൾക്കുമേൽ (സ്റ്റീൽ ഫ്ലാൻജ്) യുഎസ് ഭരണകൂടം ആന്റി ഡംപിങ് ഡ്യൂട്ടി ചുമത്തി. ഉരുക്ക് ഉൽപന്നങ്ങൾ യുഎസിലേക്കു കയറ്റുമതി ചെയ്യുന്ന...

ചൈനീസ് ‘വ്യാജന്മാരെ’ ലക്ഷ്യമിട്ട് യുഎസ്; ഉപരോധം ഏർപ്പെടുത്താൻ നീക്കം

വാഷിങ്ടൻ ∙ ബൗദ്ധിക സ്വത്തുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ചൈനയ്ക്കുമേൽ ഉപരോധം ഏർപ്പെടുത്താൻ യുഎസ് തയാറെടുക്കുന്നതായി റിപ്പോർട്ട്. യുഎസ് ഉൽപന്നങ്ങളുടെ ‘ചൈനീസ് പതിപ്പുകൾ’ വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് പ്രതിരോധ നടപടികളുമായുള്ള യുഎസിന്റെ...

ന്യൂയോർക്ക് ഗവർണറാകാൻ സിന്തിയ നിക്സൻ

ന്യൂയോർക്ക്∙ യുഎസ് ടെലിവിഷൻ പരമ്പരയായ സെക്സ് ആൻഡ് ദ് സിറ്റിയിൽ അഭിഭാഷകയായി അഭിനയിച്ചു കസറിയ സിന്തിയ നിക്സൻ ഇനി തിരഞ്ഞെടുപ്പ് അങ്കത്തിന്. ന്യൂയോർക്ക് ഗവർണർ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത് ട്വിറ്ററിലൂടെ. ജയിച്ചാൽ അവർ ന്യൂയോർക്കിലെ ആദ്യ...

യുഎസിൽ ഗ്രീൻ കാർഡിനായി ഇന്ത്യക്കാരുടെ റാലി

വാഷിങ്ടൻ∙ അമേരിക്കൻ പൗരത്വം ലഭിക്കുന്നതിലുള്ള കാലതാമസം പരിഹരിക്കണമെന്നാവശ്യപ്പെട്ട് നൂറുകണക്കിന് ഇന്ത്യക്കാർ യുഎസിലുടനീളം സമാധാനപരമായ റാലികൾ നടത്തി. മൂന്നു ലക്ഷത്തോളം അതിവിദഗ്ധ ജീവനക്കാരാണ് ഇതുമൂലം ക്ലേശമനുഭവിക്കുന്നത്. എഴുപതു വർഷമായിട്ടും ഗ്രീൻ...