Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Nawaz Sharif"

അഴിമതിക്കേസ്: പാക്ക് പ്രതിപക്ഷ നേതാവ് ഷഹബാസ് ഷരീഫ് 10 ദിവസം ജയിലിൽ

ലഹോർ∙ പാക്കിസ്ഥാനിൽ അടുത്തയാഴ്ച ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, അഴിമതിക്കേസിൽ അറസ്റ്റിലായ പ്രതിപക്ഷ നേതാവ് ഷഹബാസ് ഷരീഫിനെ കോടതി 10 ദിവസത്തേക്കു റിമാൻഡ് ചെയ്തു. മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ സഹോദരനും പാക്കിസ്ഥാൻ മുസ്‍ലിം ലീഗ്(എൻ) അധ്യക്ഷനുമായ...

ശിക്ഷ സസ്പെൻഡ് ചെയ്തു; നവാസ് ഷരീഫിന് മോചനം

ഇസ്‍ലാമാബാദ് ∙ അഴിമതിക്കേസിൽ ജയിലിലടയ്ക്കപ്പെട്ട പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ ശിക്ഷ ഹൈക്കോടതി സസ്പെൻഡ് ചെയ്തു. ഷരീഫിനെയും മകൾ മറിയത്തെയും മരുമകൻ മുഹമ്മദ് സഫ്ദറെയും ഉടൻ വിടാൻ രണ്ടംഗ ബെഞ്ച് ഉത്തരവിട്ട് മണിക്കൂറുകൾക്കകം ഇവരെ...

ശിക്ഷ പാക്ക് കോടതി റദ്ദാക്കി; നവാസ് ഷരീഫിനെയും മകളെയും മോചിപ്പിക്കും

ഇസ്‍ലാമാബാദ്∙ അഴിമതിക്കേസിൽ തടവുശിക്ഷ അനുഭവിക്കുന്ന പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിനെയും മകൾ മറിയം നവാസിനെയും മോചിപ്പിക്കാൻ കോടതി ഉത്തരവ്. ഇരുവർക്കും വിധിച്ച തടവുശിക്ഷ ഇസ്‍ലാമാബാദ് ഹൈക്കോടതി റദ്ദാക്കിയതായി ജിയോ ടിവി അടക്കമുള്ള പാക്ക്...

നവാസ് ഷരീഫിന്റെ ഭാര്യ കുൽസൂം നിര്യാതയായി

ലണ്ടൻ ∙ പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ ഭാര്യ ബീഗം കുൽസൂം (68) നിര്യാതയായി. 2014 ജൂൺ മുതൽ ലണ്ടനിലായിരുന്നു. കഴിഞ്ഞ വർഷം ജൂലൈയിൽ പാനമ അഴിമതിക്കേസിൽ ഷരീഫിനെ സുപ്രീം കോടതി അയോഗ്യനാക്കി ഒരു മാസത്തിനു ശേഷം കുൽസൂമിന് അർബുദം സ്ഥിരീകരിച്ചു....

നവാസ് ഷരീഫിന്റെ ഭാര്യ കുൽസൂം നവാസ് അന്തരിച്ചു

ലണ്ടൻ∙ പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ ഭാര്യ കുൽസൂം നവാസ് (68) അന്തരിച്ചു. ലണ്ടനിൽ വച്ചായിരുന്നു അന്ത്യം. ദീർഘനാളായി രോഗബാധിതയായിരുന്നു. 2014 മുതൽ ലണ്ടനിലെ ഹാർലി സ്ട്രീറ്റ് ക്ലിനിക്കിൽ ചികിൽസയിലായിരുന്നു. ചൊവ്വാഴ്ച രാവിലെ മുതൽ...

ഷരീഫിന്റെ മക്കൾ കരിമ്പട്ടികയിൽ; പാസ്പോർട്ട് വിലക്ക്

ഇസ്‌ലാമാബാദ്∙ പാക്കിസ്ഥാനിലെ മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ ആൺമക്കൾ ഹസ്സനെയും ഹുസൈനെയും അധികൃതർ കരിമ്പട്ടികയിൽ പെടുത്തി. പാക്കിസ്ഥാന്റെ പാസ്പോർട്ട് ഉപയോഗിച്ചു യാത്ര ചെയ്യുന്നതിനും അവർക്കു വിലക്കേർപ്പെടുത്തി. ഷരീഫിനെതിരെയുള്ള മൂന്ന്...

നവാസ് ഷരീഫിനെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഇസ്‌ലാമാബാദ്∙ അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ടു ‍ജയിലിൽ കഴിയുന്ന പാക്കിസ്ഥാൻ മുൻപ്രധാനമന്ത്രി നവാസ് ഷരീഫിനെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിശദമായ പരിശോധനയ്ക്കു ശേഷം അദ്ദേഹത്തെ അത്യാഹിത വിഭാഗത്തിലേക്കു മാറ്റിയതായി ജയിൽ അധികൃതർ...

പട്ടാളത്തിന്റെ പിന്തുണ ഇമ്രാൻ ഖാന് ; വരുമോ ‘പുതിയ’ പാക്കിസ്ഥാൻ?

ഇസ്‍ലാമാബാദ്∙ പാക്കിസ്ഥാനിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയ ഇമ്രാൻ ഖാന്റെ പാർട്ടിക്ക് ഭരണം കയ്യാളാൻ ഐഎസ്ഐയുടെയും സൈന്യത്തിന്റെയും പിന്തുണയെന്നു സൂചന. ഇമ്രാന് ആവശ്യമായ പിന്തുണ സംഘടിപ്പിച്ചു നൽകാൻ സൈന്യം തയാറായേക്കും. ഇതിനായി സമ്മർദം ചെലുത്താൻ...

ഷെരീഫിന് തിരിച്ചടി: ഇമ്രാൻ ഖാന്റെ പാർട്ടി വലിയ ഒറ്റകക്ഷി; പാക്കിസ്ഥാനിൽ ത്രിശങ്കുസഭ?

ഇസ്‍ലാമാബാദ്∙ അഴിമതിക്കേസിൽ ജയലിലായതിനു പിന്നാലെ നടന്ന പൊതുതിരഞ്ഞെടുപ്പിൽ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ പാർട്ടിക്ക് വൻതിരിച്ചടി. മുൻ ക്രിക്കറ്റ് താരമായ ഇമ്രാൻ ഖാൻ (65) നയിക്കുന്ന പാക്കിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് (പിടിഐ) ഏറ്റവും വലിയ ഒറ്റകക്ഷിയായി...

പട്ടാളം തന്നെ എഴുതും, പാക്ക് തിര(ഞ്ഞെടുപ്പ്)ക്കഥ

പാക്കിസ്ഥാനിൽ തിരഞ്ഞെടുപ്പു നിശ്ചയിച്ചിരിക്കുന്നത് നാളെയാണെങ്കിലും അത് ഇതിനകം നടന്നു കഴിഞ്ഞെന്നാണു സംസാരം. ഇനി വോട്ടെണ്ണിയാൽ മതിയത്രേ. കഴിഞ്ഞ ഏതാനും മാസങ്ങളായി പാക്കിസ്ഥാനിലെ സംഭവവികാസങ്ങൾ നിരീക്ഷിച്ചാൽ, ഈ പറയുന്നതിൽ കാര്യമുണ്ടെന്നു മനസ്സിലാകും....

നവാസ് ഷരീഫിന്റെ അപ്പീൽ ഇന്ന് ഹൈക്കോടതിയിൽ

ഇസ്‌ലാമാബാദ്∙ അഴിമതിക്കേസിൽ ജയിലിലായ പാക്കിസ്ഥാൻ മുൻപ്രധാനമന്ത്രി നവാസ് ഷരീഫും മകളും മരുമകനും അക്കൗണ്ടബിലിറ്റി കോടതിയുടെ വിധിക്കെതിരെ നൽകിയ അപ്പീലുകളിൽ ഹൈക്കോടതി ഇന്നു വാദം കേൾക്കും. നവാസ് ഷരീഫിനെ 10 വർഷവും മകൾ മറിയത്തിന് ഏഴുവർഷവും മരുമകൻ മുഹമ്മദ്...

നവാസ് ഷരീഫിനും മകൾക്കും ജയിലിൽ ബി ക്ലാസ് സൗകര്യം

ഇസ്‌ലാമാബാദ്∙ അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട മുൻപ്രധാനമന്ത്രി നവാസ് ഷരീഫും (68) മകൾ മറിയവും (44) റാവൽപിണ്ടി അട്യാല ജയിലിൽ കഴിഞ്ഞ രാത്രി ചെലവഴിച്ചതു ‘ബി’ ക്ലാസ് സൗകര്യത്തിൽ.ജയിലിൽ കിടക്ക, കസേര, ചായപ്പാത്രം, ഷെൽഫ്, തുടങ്ങിയ സൗകര്യങ്ങൾ ഇരുവർക്കും...

അധികാരം പിന്നിട്ടാൽ ജയില്‍; ഒളിച്ചോട്ടം: ചരിത്രം തെറ്റിക്കാതെ പാക്കിസ്ഥാന്‍

അധികാരകാലം കഴിഞ്ഞാല്‍ ഒന്നുകില്‍ ജയില്‍; അല്ലെങ്കില്‍ ഒളിച്ചോട്ടം. പാക്കിസ്ഥാനെ വിട്ടുമാറാത്ത ഈ ചരിത്രം, നവാസ് ഷരീഫിന്റെ ശിക്ഷയിലൂടെ ഒരിക്കല്‍ക്കൂടി ആവര്‍ത്തിക്കപ്പെടുകയാണ്. മിക്കപ്പോഴും അടുത്ത സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമാണ് ഈ രംഗം...

അഴിമതി: നവാസ് ഷെരീഫും മകളും അറസ്റ്റിൽ, പിടിയിലായത് വിമാനത്താവളത്തിൽ

ലഹോര്‍ ∙ അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട പാക്കിസ്ഥാന്‍ മുന്‍പ്രധാനമന്ത്രി നവാസ് ഷരീഫിനെയും മകള്‍ മറിയത്തെയും അറസ്റ്റ് ചെയ്തു. ലണ്ടനില്‍നിന്നു പാക്കിസ്ഥാനില്‍ മടങ്ങിയെത്തിയ ഇവരെ ലഹോര്‍ വിമാനത്താവളത്തില്‍ വച്ചാണ് അറസ്റ്റ് ചെയ്തത്. മറിയത്തിന്റെ...

ഷരീഫിന്റെ മകളുടെ ഭർത്താവ് അറസ്റ്റിൽ

ഇസ്‍ലാമാബാദ്∙ പാക്കിസ്ഥാനിലെ മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ മകൾ മറിയത്തിന്റെ ഭർത്താവ് ക്യാപ്ടൻ (റിട്ട) മുഹമ്മദ് സഫ്ദറിനെ പൊലീസ് അറസ്റ്റുചെയ്തു. പാനമ പേപ്പേഴ്സ് വിവാദവുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ ഇസ്‍ലാമാബാദ് അക്കൗണ്ടബിലിറ്റി കോടതി കഴിഞ്ഞ ദിവസം...

ഷരീഫിന് 10 വർഷം ജയിൽ ശിക്ഷ; മകൾക്ക് ഏഴു വർഷവും മരുമകന് ഒരു വർഷവും തടവ്

ഇസ്‌ലാമാബാദ്∙ പാനമ രേഖകളിലൂടെ പുറത്തുവന്ന അഴിമതിക്കേസിൽ പാക്കിസ്ഥാൻ മുൻപ്രധാനമന്ത്രി നവാസ് ഷരീഫിന് (68) പത്തു വർഷം തടവ്. 80 ലക്ഷം പൗണ്ട് (ഏകദേശം 73.07 കോടി രൂപ) പിഴ ശിക്ഷയും പാക്കിസ്ഥാനിലെ അഴിമതിവിരുദ്ധ കോടതി വിധിച്ചു. കൂട്ടുപ്രതികളായ മകൾ മറിയം ഏഴു...

അഴിമതിക്കേസ്: നവാസ് ഷെരീഫിന് പത്തുവർഷം തടവ്

ഇസ്‌ലാമാബാദ്∙ അഴിമതിക്കേസിൽ പാക്ക് മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന് പത്തുവർഷം തടവ്. മകൾ മറിയത്തെ ഏഴു വർഷത്തേക്കും ശിക്ഷിച്ചു. മരുമകൻ മുഹമ്മദ് സഫ്ദറിന് ഒരു വർഷമാണ് തടവ് വിധിച്ചിരിക്കുന്നത്. ഷെരീഫിന് എട്ട് മില്യൺ പൗണ്ടും മറിയത്തിന് രണ്ടു മില്യണ്‍...

കുൽസും ഷരീഫിന്റെ ആശുപത്രി മുറിയിൽ കടന്നയാളെ പിടികൂടി

ലണ്ടൻ ∙ പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ ഭാര്യ കുൽസും ചികിൽസയിൽ കഴിയുന്ന ലണ്ടനിലെ ആശുപത്രി മുറിയിൽ കടന്നയാളെ പൊലീസ് അറസ്റ്റു ചെയ്തു. നവീദ് ഫാറൂഖ് എന്നയാളാണു മുറിയിൽ കടന്നത്. സുരക്ഷാഭടന്മാർ പിടികൂടി പൊലീസിനു കൈമാറുകയായിരുന്നു....

പാക്ക് സുപ്രീം കോടതിയുടെ ഹാട്രിക് പ്രഹരം

പാക്കിസ്ഥാനിൽ മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിനു പത്തു മാസത്തിനിടയിൽ മൂന്നാം തവണയും സുപ്രീം കോടതിയുടെ കനത്ത പ്രഹരമേറ്റു. ഇത്തവണത്തേത് അദ്ദേഹത്തിന്റെ 37വർഷത്തെ രാഷ്ട്രീയ ജീവിതത്തിനുതന്നെ പൂർണവിരാമമിടുന്നു. ഈ വർഷം മധ്യത്തിൽ പുതിയ പൊതു തിരഞ്ഞെടുപ്പ്...

ഷരീഫിന്റെ വിവാദ അഭിമുഖം: പാക്കിസ്ഥാനിൽ ‘ഡോൺ’ പത്രം വിതരണത്തിന് വിലക്ക്

വാഷിങ്ടൻ∙ പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ വിവാദ അഭിമുഖം പ്രസിദ്ധപ്പെടുത്തിയ ഇംഗ്ലിഷ് പത്രം ഡോൺ ബലൂചിസ്ഥാൻ, സിന്ധ് പ്രവിശ്യകളിലും മിലിട്ടറി കന്റോൺമെന്റുകളിലും വിതണം ചെയ്യുന്നതിനു പാക്ക് അധികൃതർ അപ്രഖ്യാപിത നിയന്ത്രണം...