Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Yogi Adityanath"

17 മാസത്തിനിടെ യുപിയിൽ 1.36 കോടി ശുചിമുറികൾ; യോഗിയെ അഭിനന്ദിച്ച് മോദി

ലക്നൗ∙ അധികാരത്തിലേറി 17 മാസം കൊണ്ട് 1.36 കോടിയിലേറെ ശുചിമുറികൾ നിർമിച്ചതായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 2019ൽ ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിനു യുപിയെ സമ്പൂർണ വെളിയിട വിസർജന മുക്തമായി പ്രഖ്യാപിക്കുമെന്നും യോഗി...

കേരളത്തിനായി യുപിയിലെ ജില്ലാ ഭരണകൂടങ്ങൾ ചേർന്ന് സമാഹരിച്ചത് 5.13 കോടി

ലക്നൗ∙ പ്രളയക്കെടുതികളിൽനിന്നു കര കയറാൻ ശ്രമിക്കുന്ന കേരളത്തിനു കൈത്താങ്ങായി അഞ്ചു കോടിയിലധികം രൂപ സമാഹരിച്ച് ഉത്തർപ്രദേശിലെ ജില്ലാ ഭരണകൂടങ്ങളുടെ മാതൃക. വിവിധ ജില്ലാ ഭരണകൂടങ്ങൾ ചേർന്നു സമാഹരിച്ച 5.13 കോടി രൂപയുടെ ചെക്ക് ഉത്തർപ്രദേശ് മുഖ്യമന്ത്രി...

ആയുഷ്മാൻ ഭാരത്: സാമ്പത്തികമുള്ളവർ സ്വമേധയ ഒഴിവാകണമെന്ന് യോഗി ആദിത്യനാഥ്

ലക്നൗ∙ ചികിത്സാ ചെലവുകൾ സ്വന്തമായി വഹിക്കാൻ ശേഷിയുള്ളവർ കേന്ദ്ര സർക്കാരിന്റെ ആരോഗ്യ പദ്ധതിയായ ആയുഷ്മാൻ ഭാരതിൽനിന്ന് സ്വമേധയാ ഒഴിവാകണമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പദ്ധതിയുടെ ഭാഗമായി ദുർബലവിഭാഗങ്ങളിലെ 10 കോടി കുടുംബങ്ങൾക്കും ഇതിലെ...

യോഗി ആദിത്യനാഥിനു മുന്നിൽ മുട്ടുകുത്തി പൊലീസുകാരൻ

ഗോരഖ്പുർ ∙ ഗുരുപൂർണിമ ദിവസം ഗോരഖ്നാഥ് ക്ഷേത്രത്തിലെ ചടങ്ങുകൾക്കിടെ, മുഖ്യതന്ത്രികൂടിയായ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനു മുന്നിൽ മുട്ടുകുത്തി നിൽക്കുന്ന പൊലീസുകാരന്റെ ഫോട്ടോ വൈറലായി. ക്ഷേത്രത്തിൽ സുരക്ഷാ ചുമതലയുണ്ടായിരുന്ന സർക്കിൾ ഓഫിസർ...

അനധികൃത അറവുശാലകൾ പൂട്ടിച്ചതോടെ ആൾക്കൂട്ടക്കൊല ഇല്ലാതായി: യോഗി

ലക്നൗ ∙ അനധികൃത അറവുശാലകൾ അടച്ചുപൂട്ടിയതിനാലാണ് ഉത്തർപ്രദേശിൽ ആൾക്കൂട്ടക്കൊല ഉണ്ടാകാത്തതെന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇവ അടച്ചുപൂട്ടിയില്ലായിരുന്നുവെങ്കിൽ ഏറ്റവും കൂടുതൽ ആൾക്കൂട്ടക്കൊല നടക്കുന്നത് ഇവിടെയാകുമായിരുന്നു. അത്തരം സംഭവങ്ങൾ...

ചോദിച്ച പണം നൽകിയില്ല; യുപിയിൽ സഹോദരങ്ങളെ വെടിവെച്ച് കൊന്നു

ലക്നൗ∙ ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമത്തിനു വഴങ്ങാത്തതിന്റെ പേരിൽ സഹോദരങ്ങളെ ഉത്തർപ്രദേശില്‍ വെടിവച്ചു കൊന്നു. പ്രതാപ്ഗഢിലാണ് സംഭവം. ശ്യാം സുന്ദർ ജയ്സ്വാൾ (55), ശ്യാം മുരാത് ജയ്‌സ്വാൾ (48) എന്നിവരാണു കൊല്ലപ്പെട്ടത്. ഇവർക്ക് ദിവസങ്ങളായി പണമാവശ്യ

ദലിത് ഉപമുഖ്യമന്ത്രി, മാസംതോറും പ്രധാനമന്ത്രി പങ്കെടുക്കുന്ന റാലി; യുപിയിൽ ബിജെപിയുടെ പുതിയ തന്ത്രം

ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശ് നിലനിർത്താൻ ബിജെപി പ്രയോഗിക്കാനൊരുങ്ങുന്നതു വികസന മന്ത്രവും രാഷ്ട്രീയതന്ത്രവും. ഉടൻ നടക്കുന്ന മന്ത്രിസഭാ അഴിച്ചുപണി‌യിൽ സംസ്ഥാനത്തിനു ദലിത് ഉപമുഖ്യമന്ത്രിയുണ്ടാകുമെന്നാണു പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന....

ഏറ്റുമുട്ടൽ കൊലപാതകം: യോഗി സർക്കാരിന് സുപ്രീംകോടതി നോട്ടിസ്

ന്യൂഡൽഹി ∙ പൊലീസ് ഏറ്റുമുട്ടലുകളിൽ നടന്ന കൊലപാതകങ്ങൾ സംബന്ധിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ ഉത്തർ പ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാരിന് സുപ്രീംകോടതി നോട്ടിസ് അയച്ചു. രണ്ടാഴ്ചക്കകം മറുപടി നൽകാനാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ...

യുപിയിൽ 80 പേരുടെ മന്ത്രിപ്പട; വെട്ടിച്ചുരുക്കണമെന്ന് യോഗിയോട് ആർഎസ്എസ്

ന്യൂഡൽഹി∙ ഉത്തർപ്രദേശ് മന്ത്രിസഭ വെട്ടിച്ചുരുക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ആർഎസ്എസ് നിർദേശം. 80 പേരടങ്ങുന്ന മന്ത്രിസഭയുടെ വലിപ്പം 50 അംഗങ്ങളിലേക്കു ചുരുക്കാനാണു നിർദേശിച്ചിട്ടുള്ളത്. യോഗി ആദിത്യനാഥും മുതിർന്ന ആർഎസ്എസ് നേതൃത്വവും തമ്മിൽ...

യുപിയിൽ സഖ്യകക്ഷി എംഎൽഎയെ കള്ളനെന്നു വിളിച്ച് ബിജെപി അധ്യക്ഷൻ

ലക്നൗ ∙ സഖ്യകക്ഷി എംഎൽഎയെ കള്ളനെന്നു വിളിച്ച് ഉത്തർപ്രദേശ് ബിജെപി സംസ്ഥാന അധ്യക്ഷൻ മഹേന്ദ്ര നാഥ് പാണ്ഡെ. യുപിയിൽ ബിജെപിയുടെ സഖ്യകക്ഷിയായ എസ്ബിഎസ്പി എംഎൽഎ കൈലാഷ് സോങ്കറിനെയാണ് പാണ്ഡെ കള്ളനെന്നു വിളിച്ചത്. കൈലാഷിന്റെ മണ്ഡലമായ അജ്ഗാരയിൽ കേന്ദ്ര...

യോഗി ഇടപെട്ടു, രാംദേവ് അയഞ്ഞു; 6000 കോടിയുടെ പതഞ്ജലി പാർക്ക് ഉപേക്ഷിക്കില്ല

ലക്നൗ∙ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പിന്തുണ പോരായെന്നു പരാതിപ്പെട്ട് ഉപേക്ഷിക്കാനൊരുങ്ങിയ 6000 കോടി രൂപയുടെ മെഗാ ഫുഡ് പാർക്ക് ഉത്തർപ്രദേശിൽ തിരികെയെത്തിച്ച് യോഗാഗുരു ബാബാ രാംദേവ്. യമുന എക്സ്പ്രസ്‍ പാതയോടു ചേർന്നുതന്നെ പാർക്ക് നിർമിക്കാനാണ്...

ഞാൻ കുനിയാൻ പോകുന്നില്ല: ഡോ.കഫീൽഖാൻ

ഗൊരഖ്‌പുർ(യുപി)∙ ഞായറാഴ്ച രാത്രി ബൈക്കിലെത്തിയ അക്രമികളുടെ വെടിയേറ്റ ഡോ.കഫീൽഖാന്റെ സഹോദരൻ കാസിഫ് ജമീൽ (34) സുഖംപ്രാപിക്കുന്നു. ഗൊരഖ്‌പുർ മെഡിക്കൽ കോളജിൽ ഓക്സിജൻ കിട്ടാതെ 63 കുഞ്ഞുങ്ങൾ മരിച്ച സംഭവത്തിൽ ജയിലിലടയ്ക്കപ്പെട്ട ഡോ.കഫീൽഖാന്റെ ഇളയ സഹോദരനാണു...

സഹോദരനു വെടിയേൽക്കുമ്പോൾ തൊട്ടടുത്ത് യോഗിയുടെ പരിപാടി: പൊലീസിനെതിരെ കഫീൽ ഖാൻ

ലക്നൗ∙ സഹോദരനു നേരെ വധശ്രമമുണ്ടായിട്ടും പൊലീസ് കയ്യും കെട്ടി നോക്കി നിൽക്കുകയാണെന്ന് ഡോ.കഫീല്‍ ഖാൻ. ഉത്തർപ്രദേശിലെ ഗോരഖ്പുരിലെ ബിആർഡി മെഡിക്കൽ കോളജിൽ ഓക്സിജൻ ലഭിക്കാതെ കുട്ടികൾ മരിച്ച സംഭവത്തിൽ സഹായമെത്തിച്ചിട്ടും അറസ്റ്റിലായ കഫീൽ ഖാനു വേണ്ടി...

പാർട്ടിയിൽ അഴിമതിക്കാരല്ലാത്തത് മോദിയും യോഗിയും മാത്രം: ബിജെപി എംപി

ലക്നൗ∙ ബിജെപിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും മാത്രമേ അഴിമതി നടത്താതിരിക്കാൻ കഴിയുവെന്ന് ബിജെപിയുടെ പാർലമെന്റ് അംഗം ബ്രിജ് ഭൂഷൺ ശരൺ. അഴിമതിക്കാരല്ലാതിരിക്കുന്നത് മോദിയും യോഗിയും മാത്രമാണ്. എന്നാല്‍ ബിജെപിയിലെ...

യുപി മുഖ്യമന്ത്രി സമ്മാനിച്ച ചെക്ക് മടങ്ങി; റാങ്ക് ജേതാവിന് പിഴ

ലക്നൗ ∙ പത്താം ക്ലാസ് റാങ്ക് ജേതാവിനു യുപി മുഖ്യമന്ത്രി സമ്മാനിച്ച ഒരു ലക്ഷം രൂപയുടെ ചെക്ക് മടങ്ങി. ചെക്ക് മടങ്ങിയതിന് ബാങ്ക് വിദ്യാർഥിയിൽനിന്നു പിഴ ഈടാക്കി. പത്താം ക്ലാസ് പരീക്ഷയിൽ ഏഴാം റാങ്ക് നേടിയ ആലോക് മിശ്രയ്ക്കാണു യുപി മുഖ്യമന്ത്രി യോഗി...

പതഞ്ജലി ഫുഡ് പാർക്ക്: നടപടി വേഗത്തിലാക്കുമെന്ന് യോഗി

ന്യൂഡൽഹി∙ യോഗഗുരു ബാബാ രാംദേവിന്റെ പതഞ്ജലി മെഗാ ഫുഡ് പാർക്കുമായി ബന്ധപ്പെട്ട നടപടികൾ വേഗത്തിലാക്കാൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദേശം. സർക്കാർ മെല്ലെപ്പോക്കിൽ സഹികെട്ടു പദ്ധതി ഉത്തർപ്രദേശിൽ നിന്നു മാറ്റുകയാണെന്നു പ്രഖ്യാപിച്ചതിനു...

യോഗി പോരാ; 6000 കോടിയുടെ ഫുഡ് പാർക്ക് യുപിയിലേക്കില്ല: പതഞ്ജലി

ലക്നൗ∙ വരുന്ന പൊതുതിരഞ്ഞെടുപ്പിലും പിന്തുണയ്ക്കണം എന്നാവശ്യപ്പെട്ടു ദേശീയ അധ്യക്ഷൻ അമിത് ഷാ കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെ ബിജെപിയെ ഞെട്ടിച്ചു യോഗാഗുരു ബാബാ രാംദേവ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മെല്ലെപ്പോക്കിൽ സഹികെട്ട് മെഗാ ഫുഡ്പാർക്ക്...

കയ്റാന തോൽവി: യോഗിക്കെതിരെ കവിതയുമായി ബിജെപി എംഎൽഎ

ലക്നൗ ∙ ഉപതിരഞ്ഞെടുപ്പുകളിലെ തോൽവിക്കു പിന്നാലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനു ബിജെപിക്കുള്ളിൽ കടുത്ത വിമർശനം. സമൂഹമാധ്യമത്തിൽ പങ്കുവച്ച കവിതയിലൂടെയാണു ബിജെപി എംഎൽഎ യോഗിക്കെതിരെ വിമർശനം തൊടുത്തത്. ബിജെപിയുടെ കൈവശമുണ്ടായിരുന്ന കയ്റാന ലോക്സഭാ മണ്ഡലം,...

കയ്റാനയും ബിജെപിയെ കൈവിട്ടു; യുപിയിൽ പ്രതിപക്ഷത്തിനു ‘ഹാട്രിക്കും’ കടന്ന ജയം

മുസാഫർനഗർ ∙ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സ്വന്തം മണ്ഡലമായിരുന്ന ഗോരഖ്പുരിലെയും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ മണ്ഡലമായിരുന്ന ഫുൽപുരിലെയും ഉപതിരഞ്ഞെടുപ്പുകളിലെ തോൽവിയുടെ ചൂടാറും മുൻപേ വീണ്ടും പരാജയം രുചിച്ച് ബിജെപി. 2019 ലെ ലോക്സഭാ...

അലഹാബാദിനെ പ്രയാഗ്‍രാജ് ആക്കാൻ യോഗി സർക്കാർ

ലക്നൗ ∙ അലഹാബാദിന്റെ പേരു മാറ്റാൻ ഉത്തർപ്രദേശിലെ യോഗി സർക്കാർ. അടുത്ത വർഷം ഇവിടെ നടക്കുന്ന കുംഭമേളയ്ക്കു മുന്നോടിയായി നഗരത്തിന്റെ പേരു പ്രയാഗ്‍രാജ് എന്നാക്കാനാണു നീക്കം. ത്രിവേണീസംഗമസ്ഥാനവും കുംഭമേളയുടെ വേദിയുമായ പ്രയാഗ് എന്ന തീർഥാടനകേന്ദ്രത്തിന്റെ...