Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Aadhar Card"

മരിച്ചയാളെ തിരിച്ചറിയാൻ ആധാർ രേഖ മതിയാവില്ല

ന്യൂഡൽഹി∙ മരിച്ചയാളെ തിരിച്ചറിയാൻ ആധാർ രേഖകളിലുള്ള വിരലടയാളം ഉപയോഗപ്പെടുത്താൻ സാങ്കേതികമായി കഴിയില്ലെന്ന്‌ യുഐഡിഎഐ ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. ആധാറിലുള്ള ബയോമെട്രിക് രേഖകളായ വിരലടയാളവും കൃഷ്ണമണി ചിത്രവും പരിശോധിച്ചറിയാൻ ആധാർ നമ്പർ ആവശ്യമാണ്. അജ്ഞാത...

രാജ്യത്തെ കുട്ടികൾക്കെല്ലാം ആധാർ നൽകാൻ കേന്ദ്രം

പത്തനംതിട്ട ∙ രാജ്യത്തെ കുട്ടികൾക്കെല്ലാം ആധാർ കാർഡ് നൽകുന്ന പദ്ധതിക്ക് കേന്ദ്രം നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി എല്ലാ ഐസിഡിഎസ് (ഇന്റഗ്രേറ്റഡ് ചൈൽഡ് ഡവലപ്‌മെന്റ് സർവീസസ്) സെന്ററുകളിലും ആധാർ എടുക്കുന്നതിനുള്ള ഉപകരണം കേന്ദ്രസർക്കാർ നൽകുന്നു....

ആധാര്‍ വെരിഫിക്കേഷൻ നിർത്തണമെന്ന് കേന്ദ്രം; ടെലികോം കമ്പനികൾക്ക് വെല്ലുവിളി

സുപ്രീംകോടതി വിധി വന്ന ശേഷവും ബിഎസ്എന്‍എല്‍ അടക്കമുളള ടെലികോം കമ്പനികള്‍ ആധാര്‍ വാങ്ങി കണക്‌ഷന്‍ നൽകുകയും പുതുക്കുകയും ചെയ്യുന്നുണ്ട്. സർക്കാർ ഓര്‍ഡര്‍ ലഭിച്ചിട്ടില്ല എന്നതായിരുന്നു കാരണമായി പറയുന്നത്. എന്നാൽ സുപ്രീം കോടതി വിധിയുടെ വസ്തുതകൾ...

തിരിച്ചറിയൽ രേഖയായി ആധാർ കാർഡ്; മൊബൈൽ സിം കാർഡുകൾ റദ്ദാകില്ല

ന്യൂഡൽഹി ∙ ആധാർ കാർഡ് തിരിച്ചറിയൽ രേഖയായി നൽകിയ മൊബൈൽ സിം കാർഡുകൾ റദ്ദാകില്ലെന്നു വ്യക്തമാക്കി ടെലികോം വകുപ്പും ആധാർ അതോറിറ്റിയും (യുഐഡിഎഐ). ആധാർ വിവരങ്ങൾ മാറ്റി മറ്റേതെങ്കിലും തിരിച്ചറിയൽ രേഖകൾ മൊബൈൽ കമ്പനികൾക്കു നൽകണോ എന്നത് ഉപഭോക്താവിനു...

ആധാറിൽ നിയമനിർമാണം: സുപ്രീം കോടതി വിധി നിയമം വഴി മറികടക്കാമെന്ന് ജയ്റ്റ്ലി

ന്യൂഡൽഹി∙ മൊബൈൽ ഫോൺ നമ്പറും ബാങ്ക് അക്കൗണ്ടും ആധാറുമായി ബന്ധിപ്പിക്കുന്നതു പാർലമെന്റ് അംഗീകാരത്തോടെയുള്ള നിയമം വഴി പുനഃസ്ഥാപിക്കാൻ കഴിയുമെന്നു കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലി. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ആധാർ വിവരങ്ങൾ സ്വകാര്യ കമ്പനികൾ...

ആധാറിൽ സംഭവിക്കാൻ പോകുന്നത് വൻ മാറ്റങ്ങൾ; നട്ടം തിരിഞ്ഞ് ടെലികോം കമ്പനികൾ

ആധാര്‍കാര്‍ഡ് സ്വകാര്യ കമ്പനികള്‍ക്കും ബാങ്കുകള്‍ക്കും നല്‍കേണ്ടതില്ലെന്ന വിധി വന്നതോടെ ടെലികോം കമ്പനികൾക്കും മറ്റും നിരവധി പ്രശ്‌നങ്ങള്‍ നേരിടുകയാണല്ലോ. ആധാറും ബയോമെട്രിക്‌സ് വെരിഫിക്കേഷനും നടത്തിയാല്‍ വ്യക്തികളുടെ സ്വകാര്യതയിലേക്കു കടന്നു...

ആധാർ ഒഴിവാക്കൽ പദ്ധതികൾ സമർപ്പിക്കണം: ടെലികോം കമ്പനികളോട് യുഐഡിഎഐ

ന്യൂഡൽഹി∙ ഉപയോക്താക്കളുടെ ആധാർ വിവരങ്ങൾ ശേഖരിക്കുന്നതു നിർത്താനുള്ള പദ്ധതികൾ 15 ദിവസത്തിനകം സമർപ്പിക്കണമെന്നു ടെലികോം കമ്പനികളോടു സവിശേഷ തിരിച്ചറിയൽ അതോറിറ്റി (യുഐഡിഎഐ). ടെലികോം സേവനങ്ങൾക്ക് ആധാർ നിർബന്ധമല്ലെന്ന സുപ്രീംകോടതി വിധിയെത്തുടർന്നാണ്...

ആശങ്കയില്ലാതെ ആധാർ പങ്കുവയ്ക്കാൻ

ആധാർ നമ്പർ നൽകുന്ന കാരണത്താൽ വ്യക്തിഗത വിവരമോഷണം സംഭവിക്കുമോ എന്ന ആശങ്കയാണ് ആധാറിനെ സംബന്ധിക്കുന്ന പ്രധാന ഭയപ്പാട്. ആധാറിൽ കൂട്ടിച്ചേർക്കപ്പെട്ട വെർച്വൽ ആധാർ എന്ന സാങ്കേതിക സവിശേഷത ഈ ആശങ്ക മറികടക്കാൻ ഉപകരിക്കും. വെർച്വൽ ആധാർ എന്നാൽ തിരിച്ചറിയൽ...

കുട്ടികളുടെ ആധാർ: ബയോമെട്രിക് വിവരം നൽകാത്തവ റദ്ദാകും

തിരുവനന്തപുരം∙ വിരലടയാളം, കൃഷ്ണമണി ഉൾപ്പെടെയുള്ള ബയോമെട്രിക് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാത്ത കുട്ടികളുടെ ആധാർ റദ്ദാകും. അഞ്ചു വയസ്സിനു താഴെയുള്ളവർക്ക് ആധാർ എടുക്കുമ്പോൾ ബയോമെട്രിക്സ് എടുക്കാറില്ല, എന്നാൽ അഞ്ചു വയസ്സു കഴിയുമ്പോഴും 15 വയസ്സ് കഴിയുമ്പോഴും...

മൊബൈൽ നമ്പറുമായി ലിങ്ക് ചെയ്ത ആധാർ ഡേറ്റയ്ക്ക് എന്തു സംഭവിക്കും?

ആധാറിനെ സംബന്ധിച്ച് സുപ്രീംകോടതിയുടെ ചരിത്രപരമായ വിധിയിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം ആധാർ നിയമത്തിലെ വകുപ്പ് 57 റദ്ദാക്കിയതാണ്. വകുപ്പ് 57 റദ്ദായതോടെ വ്യക്തിവിവരങ്ങൾ ഉറപ്പിക്കാനായി സ്വകാര്യ കമ്പനികൾ ആധാർ വിവരങ്ങൾ ഉപയോഗിക്കാമെന്ന പഴുതടഞ്ഞു. മൊബൈൽ...

ശേഖരിച്ച വിവരം എന്തു ചെയ്യും? വ്യക്തതതേടി വീണ്ടും കോടതിയിലേക്കെന്ന് ഹർജിക്കാർ

ന്യൂഡൽഹി∙ ആധാർ വിവരങ്ങൾ സ്വകാര്യ സംരംഭങ്ങളുമായി പങ്കുവയ്ക്കാൻ ആധാർ നിയമത്തിലുള്ള വ്യവസ്ഥ ഭരണഘടനാ വിരുദ്ധമെന്നു വിധിച്ചെങ്കിലും, സ്വകാര്യ കമ്പനികൾക്കും ബാങ്കുകൾക്കും മറ്റും ഇതുവരെ ലഭിച്ച വിവരങ്ങൾക്ക് എന്തു സംഭവിക്കും? വിവരങ്ങളുടെ അനധികൃത ഉപയോഗം തടയാൻ...

കേന്ദ്രസർക്കാരിന് ആശ്വാസം; രാജ്യസഭാ കടമ്പയില്ലാതെ ആധാർ നടപ്പാക്കാം

ന്യൂഡൽഹി∙ ആധാർ ഹർജികളിൽ സുപ്രീംകോടതിയുടെ വിധി കേന്ദ്ര സർക്കാരിന് പകരുന്നത് ആശ്വാസം. ആധാർ കാർഡ് പദ്ധതിയുടെ ഭരണഘടനാസാധുത ചോദ്യം ചെയ്ത് സമർപ്പിച്ച 27 ഹർജികൾ പരിഗണിച്ച അഞ്ചംഗ ബെഞ്ചിലെ മൂന്നു ജഡ്ജിമാരും ആധാറിന് ഏറെക്കുറെ അനുകൂല നിലപാടാണ് സ്വീകരിച്ചത്....

ആധാറിന് നിയന്ത്രണങ്ങളോടെ അംഗീകാരം; മൊബൈൽ, ബാങ്ക് അക്കൗണ്ട് ബന്ധിക്കേണ്ട

ന്യൂഡൽഹി ∙ ആധാറിന്‍റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുളള ഹര്‍ജികളില്‍ സുപ്രീംകോടതിയുടെ ഭരണഘടനാബെഞ്ച് ചരിത്രപരമായ വിധി പ്രഖ്യാപിച്ചു. ആധാറിന് ഭരണഘടനാ സാധുതയുണ്ടെന്നാണ് ബെഞ്ചിന്റെ ഭൂരിപക്ഷ വിധി. ആധാറിന്റെ പേരിൽ പൗരാവകാശം നിഷേധിക്കരുത്. ആധാർ പൗരന്റെ...

ബയോമെട്രിക് വിവരങ്ങളില്ലാതെ ഇ–ആധാർ എടുക്കാൻ സൗകര്യം

തിരുവനന്തപുരം∙ വിരലടയാളം ഉപയോഗിച്ച് ആധാർ സേവനങ്ങൾ തിരയുന്ന സംവിധാനം സവിശേഷ തിരിച്ചറിയൽ അതോറിറ്റി (യുഐഡിഎഐ) സുരക്ഷാകാരണങ്ങളാൽ നിർത്തിവച്ചതിനാൽ പ്രളയബാധിത പ്രദേശങ്ങളിലുള്ളവർക്കു വിരലടയാളം, കൃഷ്ണമണി ഉൾപ്പെടെയുള്ള ബയോമെട്രിക് വിവരങ്ങൾ നൽകാതെ ഇ–ആധാർ...

ആധാർ ബഹുതലങ്ങളിൽ സുരക്ഷിതം: സിഇഒ

ന്യൂഡൽഹി∙ പല തട്ടുകളിലുള്ള പരിശോധനയിലൂടെ ഉറപ്പാക്കുന്നതാണ്, ആധാർ സംവിധാനത്തിന്റെ സുരക്ഷയെന്ന് സവിശേഷ തിരിച്ചറിയൽ അതോറിറ്റി (യുഐഡിഎഐ) സിഇഒ അജയ് ഭൂഷൺ പാണ്ഡെ. ദുരുപയോഗം ചെയ്യാനുള്ള ശ്രമങ്ങളെ തിരിച്ചറി​ഞ്ഞു പ്രതിരോധിക്കാൻ ശക്തമായ സംവിധാനമുണ്ടെന്ന്...

നാളെ മുതൽ ഇന്ത്യയും ചൈനയെ പോലെയാകും; വരുന്നത് ഹൈടെക് സുരക്ഷ

ലോകത്ത് ഒട്ടുമിക്ക രാജ്യങ്ങളിലും വർഷത്തിൽ ഒന്നിൽ കൂടുതൽ ഭീകരാക്രമണങ്ങൾ നടക്കുമ്പോൾ ചൈന എന്നും സുരക്ഷിതമാണ്. സൈനിക–ആയുധ ബലത്തിൽ മുന്നിൽ നിൽക്കുന്ന രാജ്യങ്ങളിൽ പോലും ഭീകരർ നുഴഞ്ഞുകയറി ആക്രമണം നടത്തുമ്പോൾ ചൈനയിൽ മാത്രം അതത്ര എളുപ്പമല്ലെന്നതാണ് വസ്തുത....

ആധാർ ചോർത്താം, നമ്പർ സൃഷ്ടിക്കാം - ഹഫിങ്ടൺ പോസ്റ്റ്; നിഷേധിച്ച് യുഐഡിഎഐ

ന്യൂഡൽഹി ∙ 2500 രൂപയുടെ സോഫ്റ്റ്‌വെയർ പാച്ച് ഉപയോഗിച്ച് ആധാർ വിവരങ്ങൾ ചോർത്താമെന്നും ലോകത്തെവിടെനിന്നും ആർക്കും പുതിയ ആധാർ നമ്പർ സൃഷ്ടിക്കാമെന്നും ‘ഹഫിങ്ടൺ പോസ്റ്റ്’ പോർട്ടൽ. അതേസമയം, ആധാർ സുരക്ഷയിൽ പഴുതുണ്ടെന്ന ആരോപണം സവിശേഷ തിരിച്ചറിയൽ അതോറിറ്റി...

ആധാർ സുരക്ഷിതമല്ല; സോഫ്റ്റ്‍വെയറിലേക്ക് നുഴഞ്ഞു കയറാമെന്നും ആരോപണം

ആധാർ വിവരങ്ങൾ എത്രത്തോളം സുരക്ഷിതമാണെന്നത് ഇന്ത്യയിലെ ഓരോ പൗരനെ സംബന്ധിച്ചിടത്തോളം ഏറെ നിർണായകമായ ഒരു ചോദ്യമാണ്. ബയോ മെട്രിക് വിവരങ്ങൾ ഉൾപ്പെടെ ഒരു വ്യക്തിയ കുറിച്ചുള്ള സമ്പൂർണ വിവരങ്ങൾ ശേഖരിച്ചു വച്ചിട്ടുള്ള ആധാറിന്‍റെ ഡേറ്റാബേസ് ശക്തമാണെന്നും...

ബാങ്കിലെ ആധാർ ചേർക്കൽ: സമയം നീട്ടി

ന്യൂഡൽഹി ∙ ബാങ്ക് ജീവനക്കാർക്ക് അൽപ്പം ആശ്വസിക്കാം. ആധാർ എൻറോൾമെന്റ്/അപ്ഡേറ്റ് എന്നിവയുമായി ബന്ധപ്പെട്ട നിബന്ധനകൾ നടപ്പാക്കാനുള്ള സമയപരിധി, സവിശേഷ തിരിച്ചറിയൽ അതോറിറ്റി (യുഐഡിഎഐ) നീട്ടി. നിശ്ചിത എൻറോൾമെന്റ് നടത്താത്ത ബാങ്കുകൾ ഉടൻ പിഴ നൽകേണ്ടതില്ല....

ആധാറിന് സൗജന്യസേവനവുമായി കേന്ദ്രം; സെപ്റ്റംബർ 30 വരെ പണം ഈടാക്കില്ല

തിരുവനന്തപുരം∙ പ്രളയക്കെടുതിയിൽ ആധാർ കാർഡ് നഷ്ടപ്പെട്ടവർക്കു സൗജന്യ സേവനം നൽകുമെന്നു യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി. ആധാറിനായി എത്തുന്നവരിൽനിന്നു പണം ഈടാക്കരുതെന്ന് എൻറോൾമെന്റ് കേന്ദ്രങ്ങൾക്കു യുഐഡിഎഐ നിർദേശം നൽകി. പുതിയ കാർഡിനു പേരും ബയോമെട്രിക്...