Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Cyber cases"

നഗ്ന വിഡിയോ പ്രചരിപ്പിക്കാന്‍ ഡാഡി കൂളും ഷുഗര്‍ ഡാഡിയും; കയ്യോടെ പൊക്കി സൈബര്‍സെല്‍

തിരുവനന്തപുരം∙ പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ സ്വന്തം നഗ്ന വിഡിയോ പെണ്‍കുട്ടി ഫോണില്‍ റെക്കോര്‍ഡ് ചെയ്യുകയും വര്‍ഷങ്ങള്‍ക്കുശേഷം അതു പോണ്‍ സൈറ്റുകളില്‍ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ 2 പേര്‍ അറസ്റ്റില്‍. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍...

നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുമെന്നു ഭീഷണി; യുവതികളിൽനിന്നു പണം തട്ടിയ ആൾ പിടിയിൽ

തിരുവനന്തപുരം∙ സാമ്പത്തിക ബാധ്യത തീര്‍ക്കുന്നതിനായി ആധുനിക സോഫ്റ്റ്‍വെയര്‍ ഉപയോഗിച്ച് വാട്സാപ് അക്കൗണ്ട് തയാറാക്കി പെണ്‍കുട്ടികളുടെ നഗ്നഫോട്ടോകള്‍ പ്രചരിപ്പിച്ചു ഭീഷണിപ്പെടുത്തി പണവും സ്വര്‍ണാഭരണങ്ങളും തട്ടിയെടുത്തയാളെ തിരുവനന്തപുരം സൈബര്‍ ക്രൈം...

ഓൺലൈൻ ലക്ഷ്വറി കാർ തട്ടിപ്പ്; പ്രതി പൊലീസ് പിടിയിൽ

കൊച്ചി∙ ഓൺലൈൻ വ്യാപാര സൈറ്റ് വഴി കാർ നൽകാമെന്നു പറഞ്ഞ് 30,000 രൂപ തട്ടിയെടുത്ത കേസിൽ നെയ്യാറ്റിൻകര സ്വദേശി സജ.എ.വിൻസിനെ സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തു. കേസിൽ ഒരാൾ കൂടി പിടിയിലാകാനുണ്ട്. സൈറ്റിൽ കാറിന്റെ ചിത്രം ഇടുകയും മുൻകൂറായി കുറച്ചു പണം...

‘രണ്ടു ലക്ഷത്തിനു ലക്ഷ്വറി കാർ’; ഒരേ ചൂണ്ടയിൽ കുരുങ്ങി നിരവധിപ്പേർ

കൊച്ചി∙ ‘രണ്ടു ലക്ഷം രൂപയ്ക്കു മൂന്നു വർഷം മാത്രം പഴക്കമുള്ള ലക്ഷ്വറി കാർ ലഭിച്ചാൽ പുളിക്കുമോ? പുളിക്കില്ല, പക്ഷെ കാശു പോകുമ്പോൾ പഠിക്കും വഞ്ചിക്കപ്പെട്ടുവെന്ന്. എന്നിട്ടും പഠിക്കാത്തവർ ഒരുപാടുണ്ടെന്നതാണ് അനുഭവം. കാറിന്റെ പേരുപറഞ്ഞു പലരെയും പറ്റിച്ച...

മോമോ ഗെയിം: പേ‍ടിക്കേണ്ട, രക്ഷിതാക്കൾ ശ്രദ്ധിക്കണം; വ്യാജപ്രചാരണം നടത്തുന്നവർക്കെതിരെ കർശന നടപടി

തിരുവനന്തപുരം∙ സമൂഹമാധ്യമങ്ങളിലൂടെ ഭീതി പടർത്തി വൈറലായ മോമോ ഗെയിം സംബന്ധിച്ച വ്യാജ പ്രചാരണങ്ങൾക്കെതിരെ പൊലീസ്. ഇതു സംബന്ധിച്ച ചില വ്യാജ വാർത്തകൾ പ്രചരിക്കുന്നുണ്ടെന്നും നിലവിൽ ആരും പേടിക്കേണ്ട സാഹചര്യമില്ലെന്നും സൈബർ ഡോം നോഡൽ ഓഫിസർ ഐജി: മനോജ്...

സമൂഹമാധ്യമങ്ങൾ കൂട്ട കുറ്റക‍ൃത്യങ്ങൾക്കുള്ള സാഹചര്യവും ഒരുക്കുന്നു: ഹൈക്കോടതി

കൊച്ചി ∙ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കേണ്ടതു കാലഘട്ടത്തിന്റെ ആവശ്യമാണെന്നു ഹൈക്കോടതി. ആശയവിനിമയത്തിൽ വിപ്ലവം സൃഷ്ടിച്ചെങ്കിലും സമൂഹമാധ്യമങ്ങൾ കൂട്ട കുറ്റകൃത്യങ്ങൾക്കുള്ള സാഹചര്യവും ഒരുക്കുന്നുണ്ട്. സൈബർ കുറ്റകൃത്യങ്ങൾ...

പോസ്റ്റ് മുക്കിയാലും പൊലീസ് പിടിക്കും

കൊച്ചി ∙ സൈബർ കുറ്റകൃത്യങ്ങൾ പ്രതികൾ സ്വയം ഒരുക്കുന്ന വാരിക്കുഴികളെന്നു നിയമവിദഗ്ധർ. മൊബൈൽ ഫോൺ, ലാപ്ടോപ്, കംപ്യൂട്ടർ എന്നിവ ഉപയോഗപ്പെടുത്തി സമൂഹമാധ്യമങ്ങളിലൂടെ മറ്റൊരാളെ അപമാനിക്കാനോ അപകീർത്തിപ്പെടുത്താനോ ശ്രമിക്കുന്നവർ പിന്നീട് അതു...

പന്തളത്ത് വിദ്യാർഥിനിയുടെ നഗ്ന വിഡിയോ പ്രചരിപ്പിച്ച സഹപാഠി അറസ്റ്റിൽ

പന്തളം∙ പ്ലസ്ടു വിദ്യാർഥിനിയുടെ നഗ്നദൃശ്യങ്ങൾ മൊബൈലിൽ പകർത്തി സുഹ്യത്തുക്കൾക്ക് അയച്ചു കൊടുത്ത കേസിൽ ഒരു വിദ്യാർഥി അറസ്റ്റിൽ. പെണ്‍കുട്ടിയുടെ സഹപാഠിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

സൈബർ കുറ്റകൃത്യം തടയാൻ ഓൺലൈൻ പോർട്ടൽ സംവിധാനം

തിരുവന്തപുരം∙ കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ ഇന്റർനെറ്റ് വഴിയും മറ്റും പ്രചരിപ്പിക്കുന്നതായുള്ള പരാതികൾ കൈകാര്യം ചെയ്യുന്നതിനു സംസ്ഥാനത്തു നോഡൽ സൈബർ സെൽ രൂപീകരിച്ചു. ഇതു സംബന്ധിച്ച സുപ്രീം കോടതി ഉത്തരവുകളുടെ അടിസ്ഥാനത്തിലാണു സെൽ...

രജിസ്റ്റർ ചെയ്ത സൈബർ കേസുകളിൽ പകുതിയിലും അന്വേഷണം കഴിഞ്ഞിട്ടില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം∙ രണ്ടു വർഷത്തിനിടെ റജിസ്റ്റർ ചെയ്ത 626 സൈബർ കേസുകളിൽ പകുതിയിലധികവും അന്വേഷണം പൂർത്തിയായിട്ടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. 357 കേസുകളിലാണ് അന്വേഷണം പുരോഗമിക്കുന്നത്. കുറ്റപത്രം സമർപ്പിച്ചത് 181 കേസിൽ മാത്രം....

സൈബർ ഭീഷണി: ഇന്ത്യ മൂന്നാമത്

ന്യൂഡൽഹി∙ ലോകത്തു സൈബർ ഭീഷണി ഏറ്റവുമധികം റിപ്പോർട്ട് ചെയ്ത രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ മൂന്നാമത്. യുഎസ് ആണ് ഒന്നാം സ്ഥാനത്ത്, ചൈന രണ്ടാമതും. 2017ൽ ആസൂത്രിത സൈബർ ആക്രമണങ്ങൾ ഏറ്റവുമധികം നടന്ന രാജ്യങ്ങളുടെ കൂട്ടത്തിൽ ഇന്ത്യയ്ക്കു രണ്ടാം...

ഡോ. വി.പി. ഗംഗാധരന്റെ പേരിൽ വാട്സാപ്പിൽ വ്യാജസന്ദേശം; കേസെടുത്തു

കൊച്ചി ∙ കാൻസർ ചികിൽസാ വിദഗ്ധൻ ഡോ. വി.പി. ഗംഗാധരന്റെ പേരിൽ വാട്സാപ്പിൽ വ്യാജസന്ദേശം പ്രചരിപ്പിച്ചെന്ന പരാതിയിൽ പൊലീസ് കേസ് എടുത്തു. പഞ്ചസാര ഉപയോഗിക്കാതിരുന്നാൽ കാൻസർ പടരില്ലെന്നും ചെറുനാരങ്ങാനീര് ചൂടുവെള്ളത്തിൽ ചേർത്തു കുടിക്കുന്നതു കീമോ...

സാങ്കേതികവിദ്യ തുണച്ചു; സബ്സിഡികളിൽ 65,000 കോടി ലാഭം: പ്രധാനമന്ത്രി

ന്യൂഡൽഹി∙ സാങ്കേതികവിദ്യയുടെ സൗകര്യങ്ങളും ഗുണങ്ങളും എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആധാർ ഉൾപ്പെടെയുള്ള സംവിധാനത്തിലൂടെ പതിനായിരക്കണക്കിന് കോടി രൂപയുടെ ലാഭം സർക്കാരിനു നേടാനായി. അഞ്ചാമത് സൈബർ സ്പേസ് ആഗോള സമ്മേളനം (ജിസിസിഎസ്) ഡൽഹിയിൽ...

മരണം മണക്കുന്ന സൈബർ ഗെയിമുകൾ

മരണത്തിലേക്കു വരെ നയിക്കുന്ന സൈബർ ഗെയിമുകൾ സംബന്ധിച്ച വാർത്തകൾ വിദേശരാജ്യങ്ങളിൽ നിന്നാണ് ഇതുവരെ കേട്ടിരുന്നത്. കഴിഞ്ഞ ദിവസം മുംബൈയിൽ നിന്നു സമാനമായൊരു വാർത്ത വന്നു. മുംബൈ പൊലീസ് ഇതു സംബന്ധിച്ച് അന്വേഷണവും തുടങ്ങിയിട്ടുണ്ട്. മുംബൈ സംഭവം...

‘വല’ മുറിച്ചു നീന്തണം

വല നെയ്തു കാത്തിരിക്കുകയാണു കാലം. ആരെയാണു കെണിയിൽപെടുത്തേണ്ടത് എന്നമട്ടിലാണു ചുറ്റുമുള്ള ലോകം. സാങ്കേതികവിദ്യകളുടെ ലോകത്ത് ആരെയും അനായാസം കെണിയിലാക്കി വിജയം കൊയ്യുന്ന തന്ത്രങ്ങൾ ഒരു വശത്ത്. ഭാവിതലമുറയെ ഇത്തരം നീരാളിപ്പിടിത്തത്തിൽനിന്നു...

'എഫ്ബി, വാട്സാപ്പ് പെണ്ണിനെ കുരുക്കാൻ മാത്രം'

കൊല്ലത്തും തിരുവനന്തപുരത്തും ഓൺലൈൻ ലൈംഗിക വാണിഭ റാക്കറ്റ് കണ്ടെത്തുകയും രാഹുൽ പശുപാലനും ഭാര്യ രശ്മി നായരും ഓൺലൈൻ ലൈംഗിക വാണിഭക്കേസിൽ പിടിയിലാവുകയും ചെയ്തതോടെയാണ് ഇങ്ങനെയൊരു കുറ്റകൃത്യശാഖയെ കേരളം ഗൗരവമായി ശ്രദ്ധിച്ചുതുടങ്ങുന്നത്. ഫെയ്സ്ബുക്ക്...