Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Government Of India"

കേന്ദ്രസർക്കാരും ആർബിഐയും സമവായത്തിന്; ഊർജിത് പട്ടേൽ രാജിവയ്ക്കില്ലെന്നു സൂചന

ന്യൂഡൽഹി∙ പ്രവർത്തന സ്വാതന്ത്ര്യത്തെചൊല്ലി കേന്ദ്ര സർക്കാരുമായി ഇടഞ്ഞുനിൽക്കുന്ന റിസർവ് ബാങ്ക്(ആർബിഐ) ഗവർണർ ഊർജിത് പട്ടേൽ രാജിവച്ചേക്കില്ലെന്നു സൂചന. തിങ്കളാഴ്ച നടക്കാൻ പോകുന്ന ബോർഡ് യോഗത്തിനു മുൻപായി ആർബിഐയും സർക്കാരും തമ്മില്‍ സമവായത്തിനു ശ്രമം...

ആർബിഐ ബോർഡ് യോഗം 19ന്; ഉർജിത് പട്ടേൽ രാജിവയ്ക്കുമെന്ന് അഭ്യൂഹം

ന്യൂഡൽഹി ∙ പ്രവർത്തന സ്വാതന്ത്ര്യത്തെച്ചൊല്ലി കേന്ദ്രസർക്കാരുമായി ഇടഞ്ഞു നിൽക്കുന്ന റിസർവ് ബാങ്ക് (ആർബിഐ) ഗവർണർ ഉർജിത് പട്ടേൽ ഈ മാസം 19 ന്റെ ആർബിഐ ബോർഡ് യോഗത്തിൽ രാജിപ്രഖ്യാപിച്ചേക്കുമെന്ന അഭ്യൂഹം ശക്തമായി. ആർബിഐയുടെ കരുതൽ ധനശേഖരത്തിൽനിന്ന് 3.6...

സിബിഐ തലപ്പത്തെ ശീതയുദ്ധം: വിശദീകരണം തേടി പ്രധാനമന്ത്രി മോദി

ന്യൂഡൽഹി∙ സിബിഐ തലപ്പത്തെ ഏറ്റുമുട്ടലുകൾ തുടരുന്നതിനിടെ ഏജൻസിയിലെ 2 ഉന്നത ഉദ്യോഗസ്ഥരിൽനിന്നു വിശദീകരണം തേടി പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്പെഷൽ ഡയറക്ടർ രാകേഷ് | PM Modi Intervenes In CBI War

അസാധു നോട്ട് നിക്ഷേപം: 10,000 പേർക്ക് നോട്ടിസ്, കൂടുതൽ പേർക്കു പിടിവീഴും

2016ലെ നോട്ട് നിരോധനത്തിനു പിന്നാലെ വിവിധ ബാങ്കുകളിൽ നിക്ഷേപം നടത്തിയ ഏകദേശം 10,000 പേര്‍ക്ക് ആദായ നികുതി വകുപ്പ് നോട്ടിസ്. അസാധു നോട്ടുകൾ നിക്ഷേപിച്ചവരെ സൂക്ഷ്മനിരീക്ഷണം നടത്തിയ ശേഷമാണ് പ്രാഥമിക ഘട്ടമെന്ന നിലയിൽ ബെനാമി നിയമ പ്രകാരം നോട്ടിസ് അയച്ചത്...

വ്യാജൻമാര്‍ക്ക് ഇനി പിടിവീഴും; ഏകീകൃത ഡ്രൈവിങ് ലൈസന്‍സുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡൽഹി∙ രാജ്യത്ത് ഏകീകൃത ഡ്രൈവിങ് ലൈസന്‍സ് നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. 2019 ജൂലൈ മാസത്തിനകം സംവിധാനം പ്രാവര്‍ത്തികമാക്കും. മൈക്രോ ചിപ്പ് അടക്കംചെയ്ത ലൈസന്‍സാണു ജനങ്ങളിലേക്കെത്തുന്നത് | Government Of India Decide To Make Unified...

പ്രളയസഹായം തേടി മന്ത്രിമാർ പറക്കേണ്ട: കേരളത്തിന് പൂട്ടിട്ട് കേന്ദ്രസർക്കാർ

പ്രളയത്തിൽനിന്ന് കരകയറുന്നതിനു വിദേശ രാജ്യങ്ങളിൽനിന്നടക്കം പണം സ്വരൂപിക്കാനുള്ള കേരളത്തിന്റെ നീക്കത്തിനു തിരിച്ചടി. സംസ്ഥാനത്തെ മന്ത്രിമാർക്കു വിദേശത്തേക്കു പോകാൻ കേന്ദ്രസർക്കാർ അനുമതി നൽകിയില്ല | Central Government Denied Permission For Kerala...

കേരളത്തിൽ 27 റോഡുകളും ഒരു പാലവും നിർമിക്കാൻ കേന്ദ്രഫണ്ടിൽനിന്ന് 351 കോടി

സംസ്ഥാനത്തെ 27 റോഡുകളുടെയും ഒരു പാലത്തിന്റെയും നിർമാണത്തിനായി കേന്ദ്ര റോഡ് ഫണ്ട് പദ്ധതിയിൽനിന്ന് 351 കോടി രൂപ അനുവദിച്ചു. പ്രളയത്തിൽ റോഡുകൾ തകർന്ന സാഹചര്യത്തിൽ കൂടുതൽ തുക കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുമെന്ന് മന്ത്രി ജി. സുധാകരൻ അറിയിച്ചു | Central...

‌‌ഗുജറാത്തിൽ നിയമപ്രകാരം വെളുപ്പിച്ചത് 18,000 കോടി; വിവരാവകാശ മറുപടി കിട്ടാൻ 2 വർഷം

അഹമ്മദാബാദ്∙ കേന്ദ്ര സർക്കാരിന്റെ കള്ളപ്പണം വെളിപ്പെടുത്തല്‍ പദ്ധതി (ഐഡിഎസ്) പ്രകാരം നാലു മാസത്തിനിടെ ഗുജറാത്തിലെ ജനങ്ങൾ നിയമവിധേയമാക്കിയത് 18,000 കോടി രൂപ. രാജ്യത്തെ ആകെയുള്ള കണക്കിൽപ്പെടാത്ത സ്വത്ത് വെളിപ്പെടുത്തിയതിന്റെ 29 ശതമാനം വരും ഇത്. 2016...

ഇന്ധന വില കുറയ്ക്കാൻ നീക്കവുമായി കേന്ദ്ര സർക്കാർ

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിനു മുമ്പ് ഇന്ധന വിലയിൽ കുറവുവരുത്താൻ നീക്കവുമായി കേന്ദ്ര സർക്കാർ. നികുതി വരുമാനത്തിൽ തൊടാതെ വില പിടിച്ചുനിർത്താനുള്ള സാധ്യതയാണു തേടുന്നത്.ഇതിനായി എണ്ണ ഉൽപാദക രാജ്യങ്ങളുടെ കൂട്ടായ്മയുമായി ചർച്ച വൈകാതെ...

എസ് 400 യാഥാർഥ്യമാക്കാൻ ഇന്ത്യ; പുടിന്റെ സന്ദർശനം നിർണായകം

ന്യൂഡൽഹി∙ അത്യാധുനിക മിസൈൽ പ്രതിരോധസംവിധാനമായ എസ് 400 ട്രയംഫ് റഷ്യയിൽ നിന്നു വാങ്ങുന്നതിനുള്ള നടപടികൾ അന്തിമ ഘട്ടത്തിൽ. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ 4, 5 തീയതികളിൽ ഇന്ത്യ സന്ദർശിക്കുമ്പോൾ ഇക്കാര്യം ചർച്ചയാകും. 39,000 കോടി രൂപയ്ക്ക് 5 ‘എസ് 400...

മിന്നലാക്രമണം: പുതിയ വിഡിയോ പുറത്തുവിട്ട് സർക്കാർ

ന്യൂഡൽഹി ∙ നിയന്ത്രണരേഖ കടന്ന് പാക്ക് അധീന കശ്മീരിലെ ഭീകരരുടെ താവളങ്ങൾ ഇന്ത്യൻ സേന മിന്നലാക്രമണത്തിലൂടെ തകർത്തതിന്റെ രണ്ടാം വാർഷികാഘോഷത്തിനു മുന്നോടിയായി ആക്രമണത്തിന്റെ പുതിയ വിഡിയോ സർക്കാർ പുറത്തുവിട്ടു. പൈലറ്റില്ലാ വിമാനത്തിൽനിന്നു തെർമൽ...

ആയുഷ്‌മാൻ ഭാരതിനു തുടക്കം; 50 കോടി പാവങ്ങൾക്ക് ആരോഗ്യരക്ഷ

റാഞ്ചി, ജാർഖണ്ഡ്∙ രാജ്യത്തെ 50 കോടിയിലേറെ പൗരൻമാർക്ക് ആരോഗ്യ പരിരക്ഷ വാഗ്ദാനം ചെയ്യുന്ന ആയുഷ്‌മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. സർക്കാർ ചെലവിലുള്ള ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ പരിരക്ഷാ പദ്ധതിയാണു...

ആയുഷ്മാൻ ഭാരതിന് ഇന്ന് തുടക്കം; രാജ്യമാകെ ആരോഗ്യപരിരക്ഷ

ന്യൂഡൽഹി ∙ ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പദ്ധതിക്ക് (പ്രധാൻമന്ത്രി ജൻ ആരോഗ്യ അഭിയാൻ–പിഎംജെഎവൈ) ഇന്നു തുടക്കം. കേരളം, തെലങ്കാന, ഒഡീഷ, ഡൽഹി, പഞ്ചാബ് എന്നീ സംസ്ഥാനങ്ങ‌ൾ പദ്ധതിയിൽ ചേർന്നിട്ടില്ല.എൻഡിഎ സർക്കാരിന്റെ ഏറ്റവും വലിയ ജനകീയാരോഗ്യപദ്ധതിക്കു...

ശുചിത്വ യജ്ഞം: കേന്ദ്ര ജീവനക്കാർ ശ്രമദാനം ചെയ്യണം

ന്യൂഡൽഹി∙ ശുചിത്വ യജ്ഞത്തിൽ പങ്കാളികളാകാൻ എല്ലാ സർക്കാർ വകുപ്പുകളോടും കേന്ദ്രം ആവശ്യപ്പെട്ടു. അടുത്ത രണ്ടാഴ്ചയിൽ ആറു മണിക്കൂർ ശ്രമദാനം നടത്താനാണു നിർദേശം. ഓഫിസ് സമുച്ചയം, പാർപ്പിട മേഖലകൾ, പൊതുസ്ഥലങ്ങൾ, ഓടകൾ, പൊതുശുചിമുറികൾ എന്നിവ വൃത്തിയാക്കുക,...

ആയുഷ്മാൻ ഭാരതിന് വെബ്സൈറ്റും ഹെൽപ്‍‌ലൈൻ നമ്പറും

ന്യൂഡൽഹി∙ കേന്ദ്രാവിഷ്കൃത പദ്ധതിയായ ആയുഷ്മാൻ ഭാരത് – ദേശീയ ആരോഗ്യസുരക്ഷാ പദ്ധതി ഗുണഭോക്താക്കൾക്കു വേണ്ടി വെബ്സൈറ്റും ഹെൽപ്‍‌ലൈൻ നമ്പറുമായി ദേശീയ ആരോഗ്യ ഏജൻസി. പ്രധാനമന്ത്രി ജന ആരോഗ്യയോജന എന്ന വമ്പൻ ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നറിയാൻ ഇനി...

ബില്ലടയ്ക്കാത്തതിന് മൃതദേഹം വിട്ടുകൊടുക്കാത്തത് കുറ്റകരം

ന്യൂഡൽഹി∙ ബില്ലടയ്ക്കാത്തതു സംബന്ധിച്ച തർക്കത്തിന്റെ പേരിൽ മൃതദേഹം വിട്ടുകൊടുക്കാതിരിക്കുന്നതും രോഗികളെ ഡിസ്ചാർജ് ചെയ്യാതിരിക്കുന്നതും കുറ്റകരമാക്കുന്നതു കേന്ദ്ര സർക്കാരിന്റെ പരിഗണനയിൽ. രോഗികളുടെ അവകാശസംരക്ഷണത്തിനുള്ള കരട് അവകാശ പത്രികയിലാണ് കേന്ദ്ര...

വൃത്തിയാക്കലിന് നേരിട്ടിറങ്ങി മോദി; ശുചിത്വ യജ്ഞത്തിന് ഉജ്വല തുടക്കം

ന്യൂഡൽഹി ∙ മാലിന്യം നീക്കാൻ ചൂലുമായി പ്രധാനമന്ത്രി, പിന്നാലെ നഗരത്തിന്റെ പലഭാഗങ്ങളിലായി കേന്ദ്രമന്ത്രിമാർ. പിന്തുണയുമായി മതനേതാക്കളടക്കമുള്ള പ്രമുഖർ മോദി ആപ്പിൽ. ശുചീകരണ ദൗത്യത്തിൽ ജനപങ്കാളിത്തം ലക്ഷ്യമിടുന്ന ‘സ്വച്ഛത ഹി സേവ (ശുചിത്വമാണ് സേവനം)’...

തീരുവ കുറയ്ക്കില്ല; ഇന്ധന വില വർധനയിൽ ആശ്വാസമില്ല

ന്യൂഡൽഹി∙ നികുതി വരുമാനം പ്രതീക്ഷയ്ക്കൊത്ത് ഉയരുന്നതിനാലും ഓഹരി വിൽപന ലക്ഷ്യം കൈവരിക്കാനാവുമെന്ന പ്രതീക്ഷയിലും ധനക്കമ്മി മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ (ജിഡിപി) 3.3 ശതമാനമായി നിലനിർത്താനാവുമെന്ന പ്രതീക്ഷിക്കുന്നതായി ധനമന്ത്രി അരുൺ ജയ്റ്റ്ലി. എന്നാൽ,...

കേന്ദ്ര പദ്ധതികൾ വൻകിട ഇൻഷുറൻസ് കമ്പനികൾക്കു വൻ നേട്ടമെന്ന് പഠനം

ന്യൂഡൽഹി ∙ കേന്ദ്രാവിഷ്കൃത പദ്ധതികൾ പലതും വൻകിട ഇൻഷുറൻസ് കമ്പനികളെ സഹായിക്കാനാണെന്ന വിമർശനങ്ങൾക്കിടെ, ഇന്ത്യയിലെ ഇൻഷുറൻസ് കമ്പനികൾ വൻ കുതിപ്പിലേക്കെന്നു സർവേ. 2020ൽ രാജ്യത്തെ ഇൻഷുറൻസ് രംഗം 20.18 ലക്ഷം കോടി രൂപയുടെ വളർച്ച നേടുമെന്നു വ്യവസായികളുടെ...

മലനാട് മലബാർ ക്രൂസ് ടൂറിസം പദ്ധതിക്ക് 80.37 കോടിയുമായി കേന്ദ്ര സർക്കാർ

ന്യൂഡൽഹി∙ കേരളത്തിലെ ഉൾനാടൻ ജലഗതാഗത വികസനം ലക്ഷ്യമാക്കി മലനാട് മലബാർ ക്രൂസ് ടൂറിസം പദ്ധതിക്കു കേന്ദ്ര ടൂറിസം മന്ത്രാലയം 80.37 കോടി രൂപ അനുവദിച്ചു. സ്വദേശി ദർശൻ സ്‌കീമിന്റെ കീഴിലാണ് പണം അനുവദിച്ചിരിക്കുന്നതെന്നു കേന്ദ്ര ടൂറിസം സഹമന്ത്രി അൽഫോൻസ്...