Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Desi Kitchen"

പഞ്ചാബിരുചി രഹസ്യം

പഞ്ചാബിരുചിക്കു മുഖവുര വേണ്ട. വർഷങ്ങൾക്കു മുൻപേ പഞ്ചാബിധാബകൾ നമ്മുടെ നാട്ടിലും രുചിയുടെ വൈവിധ്യം തീർത്തിട്ടുണ്ട്. ഉള്ളൊന്ന് ഇരുത്തിത്തണുപ്പിക്കുന്ന ലസി, അല്ലെങ്കിൽ പാൽക്കട്ടി വേണ്ടുവോളം മേമ്പൊടിചേർത്ത തന്തൂരി റൊട്ടി രുചിക്കാത്തവർ കുറവ്. അതിൽ...

രാജസ്ഥാൻ വിഭവങ്ങളുടെ രുചിരഹസ്യം, പാചകക്കാരുടെ മൽസര സ്വഭാവം

ശിൽപി ഉളികൊണ്ട് കല്ലിൽ കവിതയെഴുതും പോലുള്ള താളത്തിലത്രേ രാജസ്ഥാനി അടുക്കളകളിൽ ഭക്ഷണം പാകമാകുന്നത്. പണ്ട് രാജാവിന്റെ അതിഥികളെ സൽക്കരിക്കുമ്പോൾ അവർക്ക് ഒരിക്കലും മറക്കാനാകാത്ത ഒരു വിഭവം സദ്യയിൽ ഉൾപ്പെടുത്താൻ നിരന്തര ഗവേഷണങ്ങൾ കൊട്ടാരം അടുക്കളകളിൽ...

വീട്ടിൽ ഉണ്ടാക്കുന്ന ലളിതമായ ഭക്ഷണം, അതുവിട്ടൊരു കളിയില്ല ഹരിയാനക്കാർക്ക്

ഹരിയാനയിലെ ഗ്രാമങ്ങളിൽ ആരും ബാർബർ ഷോപ്പാണെന്നു കരുതിപ്പോലും ഹോട്ടലുകളിൽ കയറാറില്ല. പേരിന് ഒരു ചായക്കട പോലും ഹരിയാന ഗ്രാമങ്ങളിൽ കണ്ടെത്താൻ ബുദ്ധിമുട്ടും. ഹോട്ടലുകളോട് ഹരിയാനക്കാർക്ക് അത്ര പഥ്യം പോര എന്നതു തന്നെ കാര്യം. വീട്ടുഭക്ഷണത്തോട് അത്രമേൽ...

നാട്ടുകൊടി പുളുസു: റായൽസീമയിലെ നാടൻ കോഴിക്കറി

തെലുങ്കു നാട്ടിൽ രുചി തേടിയെത്തുന്നവർ ഒരേസമയം മൂന്നു നാവുണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചുപോകും. കൊതിപ്പിക്കുന്ന ഹൈദരാബാദി ബിരിയാണി ഒരു വശത്ത് ചെമ്പു തുറക്കുമ്പോൾ, മറ്റൊരു വശത്ത് കടൽ വിഭവങ്ങളുമായി രുചിയറിയുകയാണ് ആന്ധ്രയുടെ തീരമേഖല. അതിനിടയിൽ...

കുമോനി സ്പെഷൽ: കഞ്ചാവ് ചേർത്ത ചമ്മന്തി !

ഉത്തരാഖണ്ഡിലെ കുമോൻ കുന്നിൽ നിന്ന് ഒരു ചെറുപ്പക്കാരന് ഒരിക്കൽ ദക്ഷിണേന്ത്യയിൽ ജോലി കിട്ടി. ദൂരെ ദൂരെ ജോലിക്കായി പോകുന്ന മകനുവേണ്ടി അമ്മ ഒട്ടേറെ ഭക്ഷണ സാധനങ്ങളാണു കെട്ടിപ്പൊതിഞ്ഞ് ഏൽപിച്ചത്. ന്യൂഡൽഹി എയർപോർട്ടിൽ എത്തി വിമാന മാർഗമായിരുന്നു അവന്റെ...

കണ്ണൻ ഉഡുപ്പി വിട്ടുപോകാതിരിക്കാൻ രുചികരമായ ആഹാരം!

ഉഡുപ്പി തെരുവുകളിലൂടെ നടക്കുമ്പോൾ ‘ശ് ശ്’ വിളികേട്ടാൽ തിരിഞ്ഞുനോക്കാൻ മടിക്കേണ്ട. മൊരിഞ്ഞ ദോശ കല്ലിൽ കിടന്നു നിങ്ങളെ ക്ഷണിക്കുന്നതായിരിക്കും. ചെറുമധുരമുള്ള സാമ്പാറിൽ മുക്കി ചുറുചുറുക്കുള്ള ആ മസാലദോശ കഴിച്ചുവേണം ഉഡുപ്പിയിലെ ഭക്ഷണ പാരമ്പര്യത്തെ...

ഖാസി കുന്നുകളിലെ ഇറച്ചിക്കറി രുചിച്ചിട്ടുണ്ടോ?

മസാലകളുടെ ബഹളമില്ലാത്ത ഇറച്ചിക്കറിയുടെ യഥാർഥ രുചി അറിയണമെങ്കിൽ മേഘാലയയുടെ തലസ്ഥാനമായ ഷില്ലോങ്ങിലെ ഖാസി കുന്നുകൾ കയറിച്ചെല്ലണം. ഉള്ളിയും ഇഞ്ചിയും മുളകും ചേർത്ത് കടുകെണ്ണയിൽ പാചകം ചെയ്യുന്ന പന്നിയിറച്ചിയും ഉപ്പുപോലുമിടാതെ മഞ്ഞപ്പൊടിയിൽ...

കിടുക്കൻ രുചിയുള്ള കുടകൻ മസാല

കാട്ടു കുടമ്പുളിയിൽനിന്ന് ഊറ്റിയെടുത്ത വിനാഗിരി (കച്ചമ്പുളി) ചേർത്ത്, ഗോത്ര രീതിയിൽ പാകം ചെയ്ത നാടൻ പന്നിക്കറിയുടെ കൊതിപ്പിക്കുന്ന മണം പിടിച്ചാണ് ഓരോ ഭക്ഷണ പ്രേമിയും കർണാടകയിലെ കുടകിലേക്കു മലകയറുന്നത്. വേട്ടയാടി കൊണ്ടുവരുന്ന കാട്ടുപന്നിയുടെ...

ഇതാണ് ഇന്ത്യയിലെ ഏറ്റവും വലിയ അടുക്കള

ഗോവർധനഗിരി കയ്യിലേന്തി മഹാമാരിയിൽ നിന്ന് ഒരു ഗ്രാമത്തെ രക്ഷിച്ച ശ്രീകൃഷ്ണന് നഷ്ടമായത് എട്ടു നേരത്തെ ആഹാരമായിരുന്നു. ആ കടം ഇന്നും പ്രസാദമായി വീട്ടുന്ന ഇടം– വിഖ്യാതമായ പുരി ജഗന്നാഥ ക്ഷേത്രം. 56 കൂട്ടം വിഭവങ്ങൾ വിളമ്പുന്ന ജഗന്നാഥന്റെ നിവേദ്യം...

അതീവ രഹസ്യ രുചിക്കൂട്ടുമായി സോവ്ജി, രഹസ്യം പൊളിച്ച് ഭക്ഷണപ്രേമികളും!

പിന്നിൽ രുചിയുടെ വലിയ ചരിത്രമൊന്നുമില്ല, സോവ്ജി പാചകക്കൂട്ടിന്. പക്ഷേ, ഇന്നും അധികമാർക്കും അറിയാത്ത ചേരുവകളുടെ രഹസ്യാത്മകതയാണ് അവയെ ഇന്ത്യൻ രുചി ലോകത്ത് വേറിട്ടുനിർത്തുന്നത്. നാഗ്പൂരിലെ റസ്റ്ററന്റുകളിലൂടെയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തുന്ന...

ബംഗാളി ബ്രാഹ്മണരുടെ പ്രിയ ആഹാരം മൽസ്യവും ചോറും!

വെട്ടിയാൽ മുറിയാത്ത ചപ്പാത്തി, കൊത്തിനുറുക്കിയ സവാളയ്ക്കും ഉരുളക്കിഴങ്ങിനുമൊപ്പം മൂക്കുമുട്ടെ തിന്നുന്നവരാണ് ബംഗാളികളെന്നാണ് ഒരു ശരാശരി മലയാളിയുടെ ധാരണ. അന്നാട്ടിൽനിന്നു കേരളത്തിലേക്കു തൊഴിലാളികളായെത്തിയവർ പകർന്നു തന്ന ചിത്രത്തിനപ്പുറം...

എത്ര നേരം അടുക്കളയിൽ ചെലവഴിക്കുന്നുവോ, അത്രയും സന്തോഷം!

പ്രവാസത്തിന്റെ സംഭവബഹുലമായ ചരിത്രത്തിൽ മധുരവും എരിവും ഒരുപോലെ പുരട്ടിയെടുത്താൽ പാഴ്സി രുചിയുടെ മൂലരൂപമായി. 1200 വർഷം മുൻപാണ് പേർഷ്യയിൽ നിന്നു പാഴ്സികൾ ഇന്ത്യയുടെ പടിഞ്ഞാറൻ തീരമേഖലയിലേക്കു പലായനം ചെയ്തെത്തുന്നത്. ഗുജറാത്ത്, മഹാരാഷ്ട്ര, ഇറാൻ,...

ചേരുവകളാണ് ഈ രാജകീയ രുചിക്കൂട്ടിന്റെ രഹസ്യം

രാജകീയമായ രുചി; അവാധി ഭക്ഷണത്തെ ഒറ്റവാക്കിൽ അങ്ങനെ വിശേഷിപ്പിക്കാം. സമ്പന്നമായ ഒരു സംസ്കാരം ഏറെ കരുതലോടെ ആറ്റിക്കുറുക്കിയെടുത്തതാണ് അവാധി ഭക്ഷണക്കൂട്ടുകൾ. ചേരുവകളിൽ വിലകൂടിയ സുഗന്ധവ്യഞ്ജനങ്ങളും ബദാം പോലുള്ള ഉണക്കപ്പഴങ്ങളും ധാരാളം ചേർക്കുന്നതാണ്...

വീട്ടുകാരെല്ലാം വന്നില്ലെങ്കിൽ ഇവിടെ ഭക്ഷണം വിളമ്പില്ല!

ഭക്ഷണം ഒരു വലിയ തളികയിൽ വിളമ്പി വയ്ക്കുന്നു. ചുറ്റും കുടുംബാംഗങ്ങൾ എല്ലാവരും ചമ്രംപടിഞ്ഞ് ഇരിക്കണം. ഒരാൾപോലും മാറിനിൽക്കാൻ പാടില്ല. അംഗസംഖ്യ ഒത്തില്ലെങ്കിൽ ആഹാരം വിളമ്പില്ല. ആദ്യപടിയായി ഉപ്പ് കൈമാറിത്തുടങ്ങും... വ്യത്യസ്തവും രസകരവുമാണു ഗുജറാത്തിലെ...

കഴിക്കുന്നെങ്കിൽ ചെട്ടിയാരെ പോലെ

ഇന്ത്യൻ രുചിലോകത്തെ താരമാണ് ചെട്ടിയാർ (ചെട്ടിനാട്) ഭക്ഷണം. അത്രയും ജനപ്രിയൻ. മുഗൾ രുചിപോലെ ലോകത്തിനു മുന്നിൽ ഇന്ത്യയുടെ മറ്റൊരു മാസ്റ്റർ പീസ്. ചെട്ടിയാരെപോലെ ഭക്ഷണം കഴിക്കാൻ സാധിക്കുന്നവർ ഭാഗ്യവാന്മാരെന്നാണ് ചൊല്ല്. തമിഴ്നാട്ടിൽ ചോള സാമ്രാജ്യത്തിനു...

നിറഞ്ഞ മനസ്സോടെ ഒരുക്കുന്ന കച്ചി സൽക്കാരം

കച്ചി മുസ്‌ലിംകളുടെ പാചകം ചെയ്യുന്ന പാത്രവും മനസ്സും വളരെ വലുതാണ്. നിറഞ്ഞ മനസ്സോടെ അയൽക്കാരെയും അതിഥികളെയും സൽക്കരിക്കുന്നതുകൊണ്ടാണ് അത്. ഗുജറാത്തിലെ കച്ചി മുസ്‌ലിംകളുടെ(കച്ചി മേമൻ) അടുക്കളയിൽ ചെറിയ പാചക പാത്രങ്ങൾ കാണാനാവില്ലെന്ന ഒരു ചൊല്ലുതന്നെ...