Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "TRIP EAT"

ശൂരൻപടയുടെ ചെമ്പട കൊട്ടി കോലം തുള്ളും താളം..., നെയ്യപ്പരുചിയും

ശൂരസംഹാരം ആഘോഷിക്കാനൊരുങ്ങുന്ന തിരുവണ്ണൂരിലൂടെ ഒരു രുചിയാത്ര ‘ശൂരൻപടയുടെ ചെമ്പട കൊട്ടി കോലം തുള്ളും താളം...’ മലയാളിയുടെ മനസിൽ ചടുലതാളത്തിൽ കയറിക്കൂടിയ ‘നരൻ’സിനിമയിലെ ഗാനം. എന്താണീ ശൂരൻപട എന്ന അന്വേഷണയാത്ര ചെന്നവസാനിച്ചത് മാങ്കാവിനു സമീപം തിരുവണ്ണൂർ...

മിഠായിത്തെരുവിൽ മധുരപ്പൂത്തിരി...!

മധുരത്തിൽ കുളിച്ചെത്തുന്ന ആഘോഷമായ ദീപാവലി. തിൻമയുടെ മേൽ നൻമ നേടുന്ന വിജയത്തിന്റെ ആഘോഷമായതിനാലാവാം ദീപാവലി ഇത്ര മധുരതരമായത്. രുചിയുടെ തലസ്ഥാനമായ കോഴിക്കോട്ടെ തെരുവുകളിൽ ഇപ്പോൾ പലതരം മധുരപലഹാരങ്ങളുടെ രുചിയാണ്, നിറമാണ്, മണമാണ്. ഈ നഗരത്തിലൂടെ...

ഗുജറാത്തി തെരുവിലൂടെ, രാജ്കച്ചോരി രുചിച്ച്

ഓർമയിലേക്കുള്ള തിരിഞ്ഞു നടത്തമാണ്. ഇടുങ്ങിയ ചെറുവീഥികൾ. വഴിയിലേക്കിറങ്ങി മുഖംകൂർപ്പിച്ചിരിക്കുന്ന കൊച്ചുകൊച്ചു കെട്ടിടങ്ങൾ. ജാലകങ്ങൾ. പല വലിപ്പമുള്ള ജാലകങ്ങൾ. മരയഴികളുള്ള ജാലകങ്ങൾ. വെയിലേറ്റു കറുത്തുപോയ, ഓടുമേഞ്ഞ മേൽക്കൂരകൾ....

മ്മളെ ‘ഓടുന്ന’ ചായക്കട കണ്ടിക്ക ?

വഴികൾ, വ്യക്തികൾ, ഓർമകൾ. ഓരോ യാത്രയും നമുക്കു സമ്മാനിക്കുന്നത് ഇവയാണ്. ഹൃദയം നിറയെ കാഴ്ചകൾ കണ്ട്, മനസ്സുനിറയെ രുചിച്ചുകഴിച്ച് അലസമായൊരു യാത്ര. ജീവിതത്തിലെ എല്ലാ പാസ്‌‌വേർഡുകളും ഓർമയിൽനിന്നു മായ്ച്ചുകളയാവുന്ന ഒരു യാത്ര. ജോലിത്തിരക്കുകളിൽ നിന്നും...

രുചി വിതറി തെരുവോരത്തെ സാൻഡ്‌‌വിച്ച് വാല

വഴികൾ പല വിധമുണ്ട്. തിരിച്ചുവരുമെന്ന പ്രതീക്ഷയോടെ പാതിവാതിൽ ചാരി നോക്കിയിരിക്കുന്നവർക്ക് വഴി പ്രതീക്ഷയാണ്. ഓർമകളുടെ നിഴലുറങ്ങുന്ന വഴികളാണ് മറ്റുചിലർക്കു പ്രിയം. അവനവന്റെ ആനന്ദം കണ്ടെത്താനുള്ള വഴികളാണ് ചിലർ തേടുന്നത്. ഒരു യാത്രികൻ ലക്ഷ്യങ്ങളിലല്ല...

ബ്രിട്ടിഷ് ഓർമയുടെ വെസ്റ്റ് ഹിൽ, രുചിയോടെ ചൂടൻ പൊറോട്ടയും

സോഡിയം വേപ്പർലാംപിന്റെ നിറമുള്ള രാത്രികളായിരുന്നു ഒരിക്കൽ‍ ഈ നഗരത്തിൽ. ഇന്ന് തൂവെള്ള നിറമുള്ള തെരുവുവിളക്കുകൾ വഴിയോരത്ത് വെളിച്ചം കോരിച്ചൊരിയുന്നു. പക്ഷേ ആ മഞ്ഞവെളിച്ചത്തിലൂടെ നടക്കുന്നത് ഒരനുഭൂതിയായിരുന്നു. ഉറക്കമില്ലാത്ത നഗരമാണ് കോഴിക്കോട്. കവി...

ലാലേട്ടനൊപ്പം താമരശ്ശേരി ചുരത്തിലെ ഈ ചായക്കടയും സിനിമയിലുണ്ട്

മഴക്കാറു മൂടിയ വഴി ഒഴുകിപ്പരന്നു പുള‍ഞ്ഞു കിടക്കുന്നു. തണുത്ത കാറ്റ് താഴ്‌വാരത്തുനിന്ന് ഒഴുകി മുകളിലേക്ക് കയറുന്നു. വെള്ളക്കടലാസിൽനിന്ന് ചിത്രങ്ങൾ മായ്ക്കുന്ന റബർപോലെ, മുന്നിലെ കാഴ്ചകളെ മായ്ച്ചുകളയുന്ന വെളുവെളുത്ത കോടമഞ്ഞ്. താമരശ്ശേരി ചുരത്തിന്...

തെക്കേപ്പുറവും കട്ടനും കാവയും

‘‘ഞാൻ കബറിടങ്ങളിലേക്ക് നോക്കി. ആളുയരത്തിൽ കാടു പടർന്നിട്ടില്ല. അവിടെയുമിവിടെയും മീസാൻകല്ലുകൾ കാണാം. ചാഞ്ഞും ചരി‍ഞ്ഞും അടയാളക്കല്ലുകൾ.കണ്ണംപറമ്പിന്റെ അതിർത്തിക്കപ്പുറം കൊച്ചുകൂരകൾ. അതിനപ്പുറം കടപ്പുറം. അലമുറയിടുന്ന കടൽ.കടലിന്, ആഞ്ഞടിച്ചുയർന്ന്...

എന്തുണ്ട് കുടിക്കാൻ?: ട്രോപ്പിക്കൽ കോളിൻസ്, ‌കാർണിവൽ കൊളാഡ...

ചെറുയാത്രകൾ..ഒറ്റയ്ക്കുള്ള ചില നടത്തങ്ങൾ..കൈ രണ്ടും പോക്കറ്റിലിട്ട് വളരെ കൂളായി നടന്നുപോക്ക്. ചുറ്റുമുള്ളതൊക്കെ കണ്ട് കെട്ടുപൊട്ടിയ പട്ടം പോലെ മനസിനെ തുറന്നുവിട്ട് അങ്ങനെ നടക്കണം. ചുരമിറങ്ങിയ കാറ്റ് നഗരത്തിലേക്ക് കടന്നുവരുന്ന വയനാട് റോഡ്....

തന്നാൽ തിന്നാം പണോം പണ്ടോം

ആഭരണങ്ങൾക്ക് മലബാറിൽ വിളിക്കുന്ന ചുരുക്കപ്പേരാണ് പണ്ടം. ‘പണ്ടോം പണോം’ എന്ന മലബാർ ഭാഷയ്ക്കു സ്വർണവും പണവുമെന്നാണു തെക്കൻ മലയാളം. സ്വർണാഭരണത്തെ സ്നേഹിക്കാത്ത സ്ത്രീകൾ മലബാറിൽ കുറവാണ്. അ‍ലുക്കത്തും മൂക്കുത്തിയും മുട്ടറ്റം വളകളും അരഞ്ഞാണവും പാദസരവും...

തെരുവിന്റെ രുചി

മോക്ഷത്തിന്റെ അജൈവതാളത്തിൽ ആത്മസത്യങ്ങളെ കുളിപ്പിച്ചെടുക്കുന്ന ഗംഗ; വാരാണസിയുടെ മൗനമന്ത്രണങ്ങളിൽ തീർഥം തളിക്കുന്നവൾ. ആ തീർഥം തൊട്ടു നാവി‍ൽ വയ്ക്കാൻ ഒഴുകുന്ന ആയിരങ്ങൾ. ആത്മാവിന്റെ വിശപ്പിനു തീൻപാത്രങ്ങൾ അന്വേഷിച്ചെത്തുന്നവരിൽ വാരാണസിയുടെ കാഴ്ച...

കനോലി കനാലും വെറൈറ്റി തട്ടുദോശയും

‘‘സമയമാവുന്നു പോകുവാൻ, രാത്രിതൻ നിഴലുകൾ നമ്മൾ പണ്ടേ പിരിഞ്ഞവർ...’’ വിരഹത്തിന്റെ, വേർപിരിയലിന്റെ നൊമ്പരവും മനസിൽ തൊടുന്ന വരികൾ. ഉള്ളിലൊരു ഗസലിന്റെ തേങ്ങലുമായി സന്ധ്യകൾ വന്നെത്തുകയാണ്. ഇത്തരം സന്ധ്യകളിൽ ഒറ്റയ്ക്കു നടക്കണം. നഗരവീഥികളിലെ തിരക്കിലൂടെ...

കോഴിക്കോടിന്റെ പ്രതീകമായൊരു ‘ഐസ് അച്ചാർ’

മഴയുടെ കലിയടങ്ങി. പക്ഷേ, കടലിലെ അലയടങ്ങുന്നില്ല. മണൽപ്പരപ്പിൽ വന്നു തലതല്ലി കരയുന്ന തിരമാലകൾ. രണ്ടാഴ്ചയായി ഓരോ യാത്രയിലും ഓടിയെത്തിയത് കണ്ണീർക്കാഴ്ചകളാണ്. പക്ഷേ, കോഴിക്കോട്ടെ തെരുവുകളിലൂടെ നടക്കുമ്പോൾ മനസ്സിൽ ശാന്തത വന്നു നിറയുന്നു. എത്രയെത്ര...

കോഴിക്കോടൻ നന്മയുടെ ഈ രുചി അളക്കാൻ അളവുകോലുകളില്ല

‘മനസാലെ നമ്മൾ നിനയ്ക്കാത്തതെല്ലാം വരുംകാലമാണ്...’ കഴിഞ്ഞയാഴ്ച യാത്ര നിർത്തിയപ്പോൾ ചൊല്ലിയ കവിതയയിലെ നാലുവരികൾ. നിനയ്ക്കാതെ വന്ന ദുരിതമായിരുന്നു ഇത്തവണത്തെ യാത്രകൾ. അലമുറയിട്ടു കരഞ്ഞു കലങ്ങിയ മുഖഭാവമാണ് നാടിന്. വന്നെത്തിയ ദുരിതപ്പെയ്ത്തിനെ നമ്മൾ...

നിനയ്ക്കാതെ പെയ്യും മഴയും കത്തി റോളും

മഴയിങ്ങനെ നിർത്താതെ പെയ്യുന്നു. മഴയത്തെ യാത്ര ഒരനുഭൂതിയാണ്. മുഖത്തേക്ക് സൂചിമുനപോലെ വന്നു തറയ്ക്കുന്ന മഴത്തുള്ളികൾ. ഇടയ്ക്ക് രോമകൂപങ്ങളെ ഉണർത്തുന്ന ഇളംകാറ്റ്. മഴയിൽ യാത്ര ചെയ്യുമ്പോൾ ഏതൊരാളും നിശ്ശബ്ദനാവും. കാർമേഘം മൂടിയ ആകാശം പോലെയാണ് ഓരോ...

കവിതയുടെ കടൽപ്പാലം, പൂപോലെ വെള്ളപ്പം

‘‘ആർത്തിരമ്പുന്നൂ കടൽ;ഒരു കാലത്ത് കാറ്റുകൊള്ളാൻ നാം നടന്ന തീരങ്ങളിൽ..’’ ഓരോ വരിയിലും വിരഹത്തിന്റെ, ഏകാന്തതയുടെ, വേദനയുടെ തീ കോരിയിടുന്ന കവി ബാലചന്ദ്രൻ ചുള്ളിക്കാട്. കടൽക്കാറ്റേറ്റ് കവിത ചൊല്ലിക്കേട്ടിട്ടുണ്ടോ? ചുള്ളിക്കാടിന്റെ കവിതകൾ...

കാവ കുടിച്ചിട്ടുണ്ടോ? ഇത് സാധാരണ കട്ടൻചായയോ സുലൈമാനിയോ അല്ല!

‘‘പാടാനോർത്തൊരു മധുരിത ഗാനം പാടിയതില്ലല്ലോ...’’ അടങ്ങാത്ത തിരകൾക്കൊപ്പം കൽബിലേക്ക് അലയടിച്ചെത്തുന്ന ഈണം. സന്ധ്യയ്ക്കു കാറ്റേറ്റ് കടപ്പുറത്തിരിക്കുമ്പോൾ ഒന്നു ചെവിയോർത്തു നോക്കി. കണ്ണടച്ചാൽ മനസിൽ തെളിയും, കോഴിക്കോട് അബ്ദുൽഖാദറിന്റെ അരികുകളിൽ ഇത്തിരി...

തിരശ്ശീലയ്ക്ക് മുന്നിലെ രുചിത്തട്ടിൽ കല്ലുമ്മക്കായ പൊരിച്ചത്

കാലമിങ്ങനെ ഒഴുകുകയാണ്. ആ യാത്രയിലേക്ക് നിശ്ചലമായി നോക്കിക്കിടക്കുയാണ് മ്മടെ കോഴിക്കോട്. മാനാഞ്ചിറ മൈതാനവും പാർക്കും ലൈബ്രറിയും...ഉള്ളിലലിഞ്ഞു ചേർന്നു കിടക്കുന്ന നഗരക്കാഴ്ചകൾ. പബ്ലിക് ലൈബ്രറിയുടെ താഴെ കരിങ്കല്ലു വിരിച്ച ഇത്തിരിവട്ടത്ത് ഇലകൾ...

‘ദ കിങ്ങി’ലെ മാസ് സീനും മസാലദോശയും!

‘ഡാ പുല്ലേ..ഈ അഴിച്ചിട്ടിരിക്കുന്ന മുണ്ടുണ്ടല്ലോ. അതാണുങ്ങളെപ്പോലെ അന്തസ്സായി മടക്കിക്കുത്താനുമറിയാം ജോസഫ് അലക്സിന്.അതു നിനക്കറിയില്ല. നൗ യൂ ജസ്റ്റ് വെയ്റ്റ് ആൻഡ് സീ..’ വലംകൈ കൊണ്ട് ഇടത്തേചെവിക്കുപിന്നിലെ മുടിയൊന്നടക്കി,മുണ്ടു മടക്കിക്കുത്തി,...

അശോക ടീ ഷോപ്പിലെ ഉപ്പുമാവും മുട്ടറോസ്റ്റും കഴിച്ചിട്ടുണ്ടോ?

ലോകം മുഴുവൻ ചുറ്റിക്കറങ്ങി നടന്ന കോഴിക്കോട്ടുകാരൻ. മലയാളികളുടെ സ്വന്തം എസ്.കെ. പൊറ്റെക്കാട്ട്. തെരുവിന്റെ വടക്കേ അറ്റത്ത് അദ്ദേഹം തലയുയർത്തി നിൽക്കുന്നു. ആ നോട്ടം തെരുവിന്റെ തെക്കേ അറ്റത്ത് ശങ്കരൻ ബേക്കറി വരെയെത്തും. മിഠായിത്തെരുവിലെ തിരക്കിലലിഞ്ഞ്...