Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "2018 FIFA World Cup"

ശരിയാണ്, ചില സമയത്ത് ‘ഓവറാ’കുന്നുണ്ട്: തുറന്നുപറഞ്ഞ് നെയ്മർ – വിഡിയോ

പാരിസ്∙ ചില സമയത്ത് കളത്തിൽ അഭിനയിച്ച് ‘ഓവറാക്കാറുണ്ടെന്ന്’ ഏറ്റുപറഞ്ഞ് ബ്രസീലിയൻ താരം നെയ്മർ. റഷ്യൻ ലോകകപ്പിലെ നെയ്മറിന്റെ ‘പ്രകടനം’ കടുത്ത വിമർശനം വരുത്തിവച്ച പശ്ചാത്തലത്തിലാണ് താരത്തിന്റെ പ്രതികരണം. ഞായറാഴ്ച പുറത്തുവന്ന ഗില്ലെറ്റിന്റെ...

റഷ്യയിലെ മികച്ചഗോൾ നേടിയത് റോണോയും ക്രൂസുമല്ല, പാവം പാവാർദ് ! – വിഡിയോ

പാരിസ് ∙ ഫ്രഞ്ച് യുവതാരങ്ങളുടെ ലോകകപ്പ് ആഘോഷം തീരുന്നില്ല. 19കാരൻ കിലിയൻ എംബപെ ലോകകപ്പിലെ മികച്ച യുവതാരമായതിനു പിന്നാലെ ഫ്രാൻസ് ടീമിലേക്കിതാ മറ്റൊരു മധുരം കൂടി. റഷ്യൻ ലോകകപ്പിലെ ഏറ്റവും മികച്ച ഗോളായി ഫുട്ബോൾ ആരാധകർ തിര‍ഞ്ഞെടുത്തത് ഫ്രാൻസിന്റെ 22കാരൻ...

ലോകകപ്പ് പ്രവചനം: സാംസങ് ടാബ് ത്രീ തൈക്കൂടം സ്വദേശി മാർട്ടിന്

കൊച്ചി∙ മനോരമ ഓണ്‍ലൈനും ബിസ്മി ഗ്രൂപ്പും ചേര്‍ന്നൊരുക്കിയ ലോകകപ്പ് ഫുട്ബോള്‍ ബിഗ് സ്ക്രീന്‍ പ്രദര്‍ശനത്തോടനുബന്ധിച്ച് നടത്തിയ പ്രവചന മൽസര വിജയിക്കുള്ള സമ്മാനം വിതരണം ചെയ്തു. ഫ്രാൻസിന്റെ കിരീടവിജയം കൃത്യമായി പ്രവചിച്ച തൈക്കൂടം സ്വദേശി കെ.ജെ....

ഫിഫ ദ് ബെസ്റ്റ് പുരസ്കാരം; മെസ്സി, റൊണാൾഡോ, മോഡ്രിച്ച്, എംബപെ പട്ടികയിൽ, നെയ്മർ ഇല്ല

സൂറിക്ക്∙ ഒന്നുകിൽ മെസ്സി, അല്ലെങ്കിൽ റൊണാൾ‍ഡോ; ഒരു പതിറ്റാണ്ടായി ഇതായിരുന്നു അവസ്ഥ. ഇത്തവണ അതു മാറുമോ..? ലോകത്തെ ഏറ്റവും മികച്ച ഫുട്ബോൾ താരത്തിനുള്ള ‘ഫിഫ ദ് ബെസ്റ്റ്’ പുരസ്കാരത്തിന്റെ പത്തംഗ പട്ടിക പുറത്തുവന്നതോടെ ലോകം പതിവില്ലാത്ത...

എല്ലാറ്റിനുമൊടുവിൽ കായികലോകം പറയുന്നു; കപ്പ് ദേ ഫ്രാൻസ്, സല്യൂട്ട് ദേ റഷ്യ!

ലുഷ്നികിയിൽ നിന്നു ലുഷ്നികി വരെ നീണ്ട ഒരു മാസക്കാലം. സൗദി അറേബ്യയുടെ വലയിൽ അഞ്ചു ഗോളിന്റെ ആഘോഷമൊരുക്കി റഷ്യ തുടങ്ങിവച്ച ഉൽസവത്തിനു ഫ്രാൻസിന്റെ ഗോൾവർഷത്തോടെ അതേ വേദിയിൽ കൊടിയിറങ്ങുമ്പോൾ വിജയികളുടെ സ്ഥാനത്ത് ആതിഥേയരെയും കാണാം. എക്കാലവും ഓർമകളിൽ...

താരോദയങ്ങൾ സമ്മാനിച്ച് റഷ്യൻ ലോകകപ്പിന് അസ്തമയം; നിലയ്ക്കില്ല ഗോളാരവങ്ങൾ

മഴ തോർന്നിട്ടും മരം പെയ്തുകൊണ്ടിരിക്കുകയാണ്. റഷ്യയിൽ 21–ാം ലോകകപ്പ് ഫുട്ബോൾ മാമാങ്കത്തിനു തിരശീല വീണുകഴിഞ്ഞു. ഫ്രാൻസിന്റെ കൊടിയേറ്റത്തോടെ ലോകകപ്പിന്റെ കൊടിയിറക്കം കഴിഞ്ഞെങ്കിലും ആരാധകരുടെ ആവേശം ഇപ്പോഴും തടംതല്ലിയൊഴുകുന്നു. ഫ്രാൻസിലും...

ഷൂട്ടൗട്ട് കൂടാതെ റഷ്യയിൽ പിറന്ന‍ത് 22 പെനൽറ്റിഗോൾ; പാഴാക്കിയവരിൽ മെസ്സി, റൊണാൾഡോ

പെരിസിച്ചിന്റെ കൈയിൽ തട്ടിയ മറ്റ്യൂഡിയുടെ ഹെഡ്ഡർ പെനൽറ്റി അർഹിച്ചിരുന്നോ? ലോകകിരീടവുമായി ഫ്രാൻസ് പാരിസിലെത്തിയിട്ടും പലരുടെയും സംശയം മാറിയിട്ടില്ല. ആ തീരുമാനം ഫൈനലിന്റെ വീറും വാശിയും കെടുത്തിയെന്ന പരാതികൾ അവിടെ നിൽക്കട്ടെ. ഫുട്ബോളിലെ ‘ഡെഡ് ബോൾ’...

2022 ലോകകപ്പിനായി പുതിയ നഗരത്തിന്റെ പണിപ്പുരയിൽ ഖത്തർ

ദോഹ ∙ ഇത്തവണ ലോകകപ്പ് ഫുട്ബോൾ ഫൈനൽ നടന്ന മോസ്കോ നഗരത്തിന് ആയിരത്തോളം വർഷം പഴക്കമുണ്ട്. എന്നാൽ, അടുത്ത തവണത്തെ ലോകകപ്പ് ഫൈനൽ നടക്കുക ഖത്തറിലെ ഭാവി നഗരത്തിലാണ്, ലുസെയ്‌ൽ നഗരത്തിൽ. പൂർണമായും ആസൂത്രിത നഗരമായ ലുസെയ്‌ലിന്റെ നിർമാണം ഇപ്പോൾ...

റഷ്യയിൽ കനത്ത മഴ; മണ്ണിടിച്ചിലിൽ ലോകകപ്പ് വേദിക്കും കേടുപാട്

മോസ്കോ∙ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ റഷ്യയിലെ ലോകകപ്പ് വേദികളിലൊന്നിന് കേടുപാട്. ഒട്ടേറെ മൽസരങ്ങൾക്ക് വേദിയായ വോൾഗോഗ്രാഡ് അരീനയിലാണ് മണ്ണിടിച്ചിലിനെ തുടർന്ന് തകരാർ സംഭവിച്ചത്. ലോകകപ്പ് ഫൈനൽ പോരാട്ടം കഴിഞ്ഞതിനു തൊട്ടുപിന്നാലെയാണ്...

ജനസംഖ്യയുടെ 10 ശതമാനത്തിൽ അധികമെത്തി, ഈ ടീമിനെ സ്വീകരിക്കാൻ! – ചിത്രങ്ങൾ

സാഗ്രബ്∙ ക്രൊയേഷ്യയ്ക്ക് ആഘോഷിക്കാൻ ഇതിൽപ്പരമെന്തു വേണം? ഫുട്ബോൾ വിദഗ്ധർഒരു സാധ്യതയും കൽപ്പിക്കാത്ത അവരുടെ ദേശീയ ടീമിതാ ലോക ഫുട്ബോൾ വേദിയിൽ അഭിമാനാർഹമായ നേട്ടം സ്വന്തമാക്കിയിരിക്കുന്നു. 1991ൽ സ്വതന്ത്രമായ ഒരു രാജ്യത്തെ സംബന്ധിച്ചിടത്തോളം 27 വർഷം...

വരവേൽപ്പിന് 10 ലക്ഷം പേർ, ഫ്രാൻസ് ഉറങ്ങാത്ത രാത്രി – ചിത്രങ്ങൾ

പാരിസ്∙ ലോകകപ്പുമായി നാട്ടിലെത്തിയ ഫ്രാൻസിനു ജന്മനാടിന്റെ ഉജ്വല വരവേൽപ്. വിമാനത്താവളത്തിനു ചുറ്റം ആയിരക്കണക്കിന് ആരാധകരാണു തടിച്ചുകൂടിയത്. ലോകകപ്പുമായി തുറന്ന ബസിലുള്ള ഫ്രഞ്ച് ടീമിന്റെ വിക്ടറി പരേഡിനു സാക്ഷ്യം വഹിക്കാൻ 10 ലക്ഷത്തോളം പേരെത്തി....

സാംപോളിയെ അർജന്റീന പുറത്താക്കി

ബ്യൂണസ് ഐറിസ് ∙ ലോകകപ്പിലെ മോശം പ്രകടനത്തിന്റെ പേരിൽ കോച്ച് ഹോർഗെ സാംപോളിയെ അർജന്റീന പുറത്താക്കി. സാംപോളിയുമായുള്ള കരാർ അവസാനിക്കാൻ ഒരു വർഷം കൂടി ബാക്കിയുള്ളപ്പോഴാണ് അർജന്റീന ഫുട്ബോ‍ൾ ഫെഡറേഷന്റെ തിരക്കിട്ട തീരുമാനം. ലോകകപ്പിനു പിന്നാലെ സാംപോളി...

ക്രൊയേഷ്യാ മനസ്സിൽ ചാർത്തിയ ആ മുത്തങ്ങളുണ്ടല്ലോ; അതുമതി...

ഇടതുകാലിൽ പന്തെടുത്ത്, ഇടതു ബൂട്ടിന്റെ തന്നെ മുനകൊണ്ടു പന്തിനെ ഗോളിലേക്കു പറഞ്ഞയച്ചപ്പോൾ ഡാവോർ സൂകർ ഫ്രാൻസിന്റെ പെനൽറ്റി ബോക്സിൽ ആയിരുന്നു. ഫ്രാൻസ് എന്ന രാജ്യത്തിന്റെ ഫുട്ബോൾ സ്വപ്നങ്ങളുടെ നടുമുറ്റത്തായിരുന്നു. അത് 1998 ലോകകപ്പ് സെമിഫൈനൽ. ക്രൊയേഷ്യ...

മനസ്സിൽ ബാക്കി റാസ്..ഈ..യാ എന്ന ആരവം തന്നെ; ഗുഡ്ബൈ റഷ്യ !

ലോകകപ്പ് കഴിഞ്ഞു. പക്ഷേ, പന്ത്രണ്ടു സ്റ്റേഡിയങ്ങളിൽനിന്നായി ലക്ഷക്കണക്കിന് ആരാധകരുയർത്തിയ ശബ്ദങ്ങൾ ചെവിയിൽനിന്നു മായുന്നില്ല. ഓർമയിലിപ്പോഴും ബാക്കിയാവുന്നത് ഇതാണ്: റസ്...ഇ..യാ....!! ക്വാർട്ടർ ഫൈനൽ വരെയെത്തി വീരോചിതമായി കളിയവസാനിപ്പിച്ച റഷ്യൻ ടീമിനു...

ഫ്രാൻസ് എല്ലാ മേഖലകളിലും കരുത്തർ; ക്രൊയേഷ്യയെ അഭിനന്ദിക്കാതെ വയ്യ: മറഡോണ

നൂറുശതമാനം ശുഭാപ്തിവിശ്വാസക്കാരായ കളിപ്രേമികൾ പോലും ഇതു പ്രതീക്ഷിച്ചുകാണില്ല; ഫൈനലിൽ ആറു ഗോളുകൾ! ആധുനിക ഫുട്ബോളിൽ, ഫൈനൽ പോലെ പ്രധാനപ്പെട്ട ഒരു മൽസരത്തിൽ ഇത്രയധികം ഗോളുകൾ ഇക്കാലത്ത് സുപരിചിതമല്ല. ലോകകപ്പിന്റെ തന്നെ ചരിത്രത്തി‍ൽ 1966നു ശേഷം ആറുഗോളുകൾ...

‘തോൽവിക്കു തയാറെടുത്തോളൂ’: വൈറലായി ഗ്രീസ്മെന്റെ ഗോളാഘോഷം

ഫൈനലിൽ അന്റോയ്ൻ ഗ്രീസ്മെന്റെ പെനൽറ്റി കിക്ക് നിസ്സാരമെന്ന് ഒറ്റ നോട്ടത്തിൽ ആർക്കും തോന്നാം. എന്നാൽ ഗോൾ നേട്ടത്തിനു ശേഷം ഗ്രീസ്മെന്റെ ആഘോഷപ്രകടനം സോഷ്യൽ മീഡിയയിൽ ലൈക്കുകളിൽ നിന്നു ലൈക്കുകളിലേക്കു കുതിക്കുകയാണ്. ‘തോൽവിക്കു തയാറെടുത്തോളൂ’ (ടേക്ക് ദ...

ഫുട്ബോള്‍ ജഴ്സി അഴിച്ചു കോട്ടും സ്യൂട്ടുമിട്ടു മോസ്കോ: സ്നേഹപൂർവം, സ്പെസിബ...

കിലിയൻ എംബപെ കളിക്കുന്നതുപോലെ വേഗത്തിൽ എഴുതണമെന്നാണ് ആഗ്രഹം. പക്ഷേ ലൂക്ക മോഡ്രിച്ചിനെപ്പോലെ കണ്ണുനിറഞ്ഞു പോവുകയാണ്. ഒരുമാസം നീണ്ട ഒരു സ്വപ്നത്തിനിതാ ഫൈനൽ വിസിൽ. ഒരുമാസം മുൻപ് മോസ്കോ ലുഷ്നികിയിൽ നിന്ന് അർജന്റീന റഫറി നെസ്റ്റർ പിറ്റാനയുടെ വിസിലിൽ...

താരക്രമം മാറ്റി റഷ്യൻ ലോകകപ്പ്; ഒരു കപ്പിലിതാ ലോകമാകെ മാറി

ഒരു യൂറോ കപ്പ്, രണ്ടു യുവേഫ ചാംപ്യൻസ് ലീഗ്– നാലു വർഷം കൊണ്ട് ഫ്രാൻസിനൊപ്പവും അത്‌ലറ്റിക്കോ മഡ്രിഡിനൊപ്പവും മൂന്നു ഫൈനലുകൾ തോറ്റപ്പോൾ അന്റോയ്ൻ ഗ്രീസ്മാൻ കരുതിക്കാണില്ലേ– എന്താണ് എനിക്കു മാത്രമിങ്ങനെയെന്ന്! ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും...

വഴിമാറിയവരിൽ ഒൻറിയുണ്ട്, ‘വഴിപാടുമായി’ പെലെയും; ആരാധകർക്ക് ‘എംബരപ്പ്’

പാരിസിലെ നഗരപ്രാന്ത പ്രദേശമായ ബാൻല്യൂകളിൽ 2005ൽ ഉയർന്ന ബാനറുകളിൽ രണ്ടു പേരുകളുണ്ടായിരുന്നു– സെയ്ദ് ബെന്ന, ബോണ ട്രവോർ. പോലീസിനെ കണ്ട് പേടിച്ചോടി ഒരു വൈദ്യുത സ്റ്റേഷനിൽ കയറിയൊളിച്ചതിനിടെ വൈദ്യുതാഘാതമേറ്റ് മരിച്ച രണ്ട് കൗമാരക്കാർ. ആ സംഭവത്തുടർന്ന്...

‘അന്യഗ്രഹത്തിൽനിന്ന് വന്ന’ മെസ്സിയല്ല, റൊണോയും; മോഡ്രിച്ച് ഈ ഭൂമിയുടെ ഫുട്ബോളർ!

‘അന്യഗ്രഹത്തിൽ നിന്നു വന്നവൻ’– മെസ്സിയെയും ക്രിസ്റ്റ്യാനോയെയും കുറിച്ച് എല്ലാവരും പുകഴ്ത്തി തുടങ്ങുന്ന വിശേഷണം ലൂക്ക മോഡ്രിച്ചിനു ചേരില്ല. മോഡ്രിച്ച് ഭൂമിയുടെ ഫുട്ബോളറാണ്. കഠിനാധ്വാത്തിന്റെ വിയർപ്പു തുള്ളികൾ പൊഴിക്കുന്ന, മണ്ണിന്റെ...