Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "England Cricket Team"

ബോളിങ് ആ‌ക്​ഷൻ: ധനഞ്ജയ സംശയ നിഴലിൽ

കൊളംബോ∙ ശ്രീലങ്കൻ സ്പിന്നർ അഖില ധനഞ്ജയയുടെ ബോളിങ് ആക്‌ഷനെതിരെ രാജ്യാന്തര ക്രിക്കറ്റ് സമിതിക്കു (ഐസിസി) പരാതി. ശ്രീലങ്ക– ഇംഗ്ലണ്ട് പരമ്പരയിലെ ആദ്യ ടെസ്റ്റിനിടെയാണു ധനഞ്ജയയുടെ ബോളിങ് ആക്‌ഷനെതിരെ മാച്ച് ഒഫിഷ്യലുകൾ പരാതി നൽകിയത്. പരാതിയുടെ...

രണ്ടു വർഷത്തിനുശേഷം ഇംഗ്ലണ്ടിന് വിദേശത്ത് ടെസ്റ്റ് ജയം; ഹെറാത്ത് ‘തോറ്റു മടങ്ങി’

ഗോൾ∙ രണ്ടു വർഷത്തെ ഇടവേളയ്ക്കുശേഷം വിദേശ മണ്ണിൽ ടെസ്റ്റ് വിജയം സ്വന്തമാക്കി ഇംഗ്ലണ്ട്. ശ്രീലങ്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ 211 റൺസിന്റെ കൂറ്റൻ വിജയമാണ് ഇംഗ്ലിഷ് പട സ്വന്തമാക്കിയത്. 462 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സ്...

ജെന്നിങ്സിനു സെഞ്ചുറി; ഇംഗ്ലണ്ട് വിജയവഴിയിൽ

ഗോൾ (ശ്രീലങ്ക) ∙ രംഗന ഹെറാത്തിന്റെ വിടവാങ്ങൽ ടെസ്റ്റിൽ ശ്രീലങ്ക പരാജയനിഴലിൽ. ഇംഗ്ലണ്ടിനെതിരായ മൂന്നു ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിൽ 462 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സ് ആരംഭിച്ച ശ്രീലങ്ക മൂന്നാം ദിവസം കളിനിർത്തുമ്പോൾ 7 ഓവറിൽ വിക്കറ്റ്...

പ്രതിഭ വറ്റാതെ ഇംഗ്ലിഷ് ക്രിക്കറ്റ്; അരങ്ങേറ്റത്തിൽ സെഞ്ചുറിയുമായി ഫോക്സ്

ഗോൾ∙ അരങ്ങേറ്റ ടെസ്റ്റിൽ സെഞ്ചുറിയുമായി വരവറിയിച്ച് ക്രിക്കറ്റ് പ്രതിഭകളുടെ പട്ടികയിലേക്ക് ഒരു ഇംഗ്ലിഷ് താരം കൂടി. ശ്രീലങ്കയിൽ പര്യടനം നടത്തുന്ന ഇംഗ്ലണ്ട് ടീമിൽ ജോണി ബെയർസ്റ്റോയുടെ പരുക്കുമൂലം വിക്കറ്റ് കീപ്പറെന്ന നിലയിൽ അരങ്ങേറ്റം കുറിച്ച ബെൻ...

ഇംഗ്ലണ്ട് – ലങ്ക മൂന്നാം ഏകദിനം ഇന്ന്

കൊളംബോ ∙ ശ്രീലങ്കയുടെ മധ്യനിര ബാറ്റ്സ്മാൻ കുശാൽ പെരേര ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ അവസാന മൂന്നു മൽസരങ്ങളിൽ കളിക്കില്ല. രണ്ടാം മൽസരത്തിനിടെ പരുക്കേറ്റ പെരേരയ്ക്കു പകരം സദീര സമരവിക്രമയെ ടീമിലുൾപ്പെടുത്തി. ഇംഗ്ലണ്ടിന്റെ ഓൾ റൗണ്ടർ ലയാം ഡോസനും...

മോയിൻ അലിയെ ഓസീസ് താരം ഒസാമയെന്നു വിളിച്ച സംഭവം; തെളിവില്ല, നടപടിയും

സിഡ്നി∙ ആഷസ് പരമ്പരയ്ക്കിടെ ഒരു ഓസ്ട്രേലിയൻ താരം തന്നെ ‘ഒസാമ’ എന്നു വിളിച്ച് വംശീയമായി അധിക്ഷേപിച്ചെന്ന ഇംഗ്ലണ്ട് താരം മോയിൻ അലിയുടെ വെളിപ്പെടുത്തലിലെ അന്വേഷണം, തെളിവില്ലാത്തതിനെ തുടർന്ന് നടപടികളൊന്നുമില്ലാതെ ക്രിക്കറ്റ് ഓസ്ട്രേലിയ അവസാനിപ്പിച്ചു....

ഷാംപെയിൻ പൊട്ടിച്ചുള്ള ആഘോഷമാണോ, അലിയും റഷീദും മാറിനിൽക്കും!

ലണ്ടൻ∙ ഇംഗ്ലണ്ട് ക്രിക്കറ്റിന് ഇത് ആഘോഷങ്ങളുടെ ദിനങ്ങളാണ്. ടെസ്റ്റ് റാങ്കിങ്ങിലെ ഒന്നാം സ്ഥാനക്കാരായ ഇന്ത്യയെ നാലു മൽസരങ്ങളിൽ തകർത്ത്, അഞ്ചു മൽസരങ്ങളുടെ പരമ്പര 4–1ന് അവർ സ്വന്തമാക്കിയിരിക്കുന്നു. നാലാം ടെസ്റ്റ് വിജയിച്ച് പരമ്പര സ്വന്തമാക്കിയ...

വോണിന്റെ ‘നൂറ്റാണ്ടിലെ ബോളി’നെ വെല്ലും, രാഹുലിനെ വീഴ്ത്തിയ ഈ ബോൾ – വിഡിയോ

ലണ്ടൻ∙ ഇംഗ്ലണ്ട് താരം മൈക് ഗാറ്റിങ്ങിനെ പുറത്താക്കിയ സാക്ഷാൽ ഷെയ്ൻ വോണിന്റെ ‘നൂറ്റാണ്ടിലെ പന്ത്’ ഓർമയുണ്ടോ? 1993ലെ ആഷസ് പരമ്പരയിലെ മാഞ്ചസ്റ്റർ ടെസ്റ്റിൽ ലെഗ്സ്റ്റംപിനു പുറത്തുകുത്തിയശേഷം കുത്തിത്തിരിഞ്ഞ് ഗാറ്റിങ്ങിന്റെ ഓഫ് സ്റ്റംപുമായി പറന്ന ആ പന്ത്...

ടെസ്റ്റ് ക്രിക്കറ്റിൽ ഇനിയില്ല, ക്രീസിലെ ‘പ്ലഷർ’ കുക്കർ; അലസ്റ്റയർ കുക്കിനു വിട

ഇന്നലെയെന്നോണം ഓർമയിൽ തെളിയുന്നുണ്ടാകും നാഗ്പൂരിലെ കറങ്ങിത്തിരിയുന്ന പിച്ചിൽ സ്വപ്നം പോലൊരു സെഞ്ചുറിയുമടിച്ച് അരങ്ങേറിയ മെലിഞ്ഞുനീണ്ട ഇംഗ്ലിഷ് താരത്തിന്റെ ദൃശ്യം. ഓർമകളിൽ എക്കാലവും തെളിയുന്ന ഒട്ടനവധി ഇന്നിങ്സുകളുമായാണു താരം പടിയിറങ്ങുന്നതും....

അവസാന ടെസ്റ്റിൽ റെക്കോർഡ് മഴ; ഓവലിൽ ചരിത്രമെഴുതി കുക്ക് മടങ്ങുന്നു

ലണ്ടൻ∙ ടെസ്റ്റ് ക്രിക്കറ്റിലേക്ക് കാലെടുത്തുവച്ച ഇന്ത്യൻ യുവതാരം ഹനുമ വിഹാരിയുടെ പന്തിൽ ചരിത്ര സെഞ്ചുറി പൂർത്തിയാക്കി, അതേ വിഹാരിക്കുതന്നെ വിക്കറ്റും സമ്മാനിച്ച് ഇംഗ്ലണ്ടിന്റെ ഇതിഹാസ താരം അലസ്റ്റയർ കുക്ക് രാജ്യാന്തര ക്രിക്കറ്റിനോടു വിടപറയുന്നു....

ജ‍ഡേജയെ അവസാന ടെസ്റ്റിൽ മാത്രം കളിപ്പിച്ചതിൽ സന്തോഷം: ഇംഗ്ലണ്ട് സഹപരിശീലകൻ

ലണ്ടൻ∙ മികച്ച താരമായിരുന്നിട്ടു കൂടി ഇന്ത്യൻ ടീം മാനേജ്മെന്റ് രവീന്ദ്ര ജഡേജയെ അവസാന ടെസ്റ്റ് മൽസരത്തിൽ മാത്രം ഉൾപ്പെടുത്തിയതിൽ സന്തോഷം രേഖപ്പെടുത്തി ഇംഗ്ലണ്ട് സഹപരിശീലകൻ പോൾ ഫാർബ്രെയ്സ് രംഗത്ത്. സമകാലീന ക്രിക്കറ്റിലെ മികച്ച താരങ്ങളിലൊരാണ് ജഡേജയെന്നു...

സച്ചിനു ‘ഭീഷണിയായി’ ഇനി കുക്കുമില്ല; അഞ്ചാം ടെസ്റ്റോടെ വിരമിക്കും

ലണ്ടൻ ∙ ഇപ്പോഴും സജീവ ക്രിക്കറ്റിലുള്ളവരിൽ 10,000 ടെസ്റ്റ് റൺസ് പിന്നിട്ട ഏക താരമായ ഇംഗ്ലണ്ടിന്റെ അലിസ്റ്റർ കുക്ക് പാഡഴിക്കുന്നു. ഇന്ത്യയ്ക്കെതിരായ അ‍ഞ്ചാം ടെസ്റ്റോടെ രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിക്കുമെന്ന് മുപ്പത്തിമൂന്നുകാരനായ കുക്ക്...

ഇന്ത്യ – ഇംഗ്ലണ്ട് നാലാം ടെസ്റ്റ് ഇന്നുമുതൽ

ലണ്ടൻ ∙ വൈകിക്കിട്ടിയ വിന്നിങ് കോംബിനേഷനുമായി ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിന് ഇന്ത്യ ഇന്നിറങ്ങും. പേസ് ബോളിങ്ങിനെ തുണയ്ക്കുന്ന സതാംപ്ടണിലെ റോസ്ബൗൾ സ്റ്റേഡിയമാണു വേദി. നോട്ടിങ്ങാമിലെ മൂന്നാം ടെസ്റ്റിലെ 203 റൺസ് വിജയം പകരുന്ന ആത്മവിശ്വാസത്തിൽ...

ആഴ്ചയിൽ 10 ദിവസമുണ്ടോ?; പരിഹാസവുമായി ഇംഗ്ലണ്ട് കോച്ച്

ലണ്ടൻ∙ ഇംഗ്ലണ്ട് പര്യടനത്തിൽ ഇന്ത്യ വേണ്ടത്ര ഒരുങ്ങിയിരുന്നില്ലെന്ന കടുത്ത വിമർശനം ഉയരുന്നതിനിടെ, അതിനെ പ്രതിരോധിച്ച് എതിർപാളയത്തിൽനിന്ന് ഒരു സ്വരം. ഇംഗ്ലണ്ട് പരിശീലകൻ ട്രവർ ബെയ്‌ലിസാണ് ഇന്ത്യ ആവശ്യത്തിന് സന്നാഹ മൽസരങ്ങൾ കളിച്ച് ഒരുങ്ങിയില്ലെന്ന...

ബോൾ ചെയ്തില്ല, ക്യാച്ചെടുത്തില്ല, ബാറ്റിങ്ങിനും ഇറങ്ങിയില്ല; കിട്ടിയത് ലക്ഷങ്ങൾ!

ലണ്ടൻ∙ ഒരു പന്തുപോലും ഏറിഞ്ഞില്ല. ബാറ്റിങ്ങിന് ഇറങ്ങിയതേയില്ല. ഒരു ക്യാച്ചുപോലും എടുത്തില്ല, റണ്ണൗട്ടിലും പങ്കാളിയായില്ല. എന്നിട്ടും വിജയിച്ച ടീമിന്റെ ഭാഗമായി ഈ താരം. കാര്യമായി വിയർക്കാതെ വിജയികൾക്കൊപ്പം നിലയുറപ്പിച്ച ഈ താരം മറ്റാരുമല്ല....

ലോർഡ്സിൽ ഇന്ത്യ ഇന്നിങ്സിനും 159 റൺസിനും തോറ്റു; പരമ്പരയിൽ 2–0ന് പിന്നിൽ

ലണ്ടൻ∙ വിഖ്യാതമായ ലോർഡ്സ് മൈതാനത്ത് മഴപ്പെയ്ത്തിന്റെ ഇടവേളകളിൽ വിക്കറ്റ് മഴയുമായി ഇംഗ്ലിഷ് ബോളർമാർ നിറഞ്ഞുപെയ്ത മൽസരത്തിൽ ഇന്ത്യയ്ക്ക് ഇന്നിങ്സ് തോൽവി. രണ്ടാം ഇന്നിങ്സിൽ ഇന്ത്യയെ 130 റൺസിന് പുറത്താക്കിയ ഇംഗ്ലണ്ട്, ഇന്നിങ്സിനും 159 റൺസിനുമാണ്...

ക്രിസ് വോക്സിന് കന്നി ടെസ്റ്റ് സെഞ്ചുറി; രണ്ടാം മൽസരത്തിൽ ഇംഗ്ലണ്ട് പിടിമുറുക്കുന്നു

ലണ്ടൻ∙ ഇന്ത്യയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ട് പിടിമുറുക്കുന്നു. മൂന്നാം ദിനം കളി നിർത്തുമ്പോൾ ഇംഗ്ലണ്ടിന്റെ സ്കോർ 81 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തില്‍ 357. ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 107 റൺസിനു പുറത്തായിരുന്നു. ഇംഗ്ലണ്ടിനായി ക്രിസ്...

രണ്ടാം ടെസ്റ്റ്: ഇന്ത്യ 107 റൺസിനു പുറത്ത്, ആൻഡേഴ്സന് അഞ്ച് വിക്കറ്റ്

ലണ്ടൻ∙ ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിവസത്തെ കളി പൂർണമായും രണ്ടാം ദിവസത്തെ കളിയുടെ സിംഹഭാഗവും മഴ മൂലം നഷ്ടമായെങ്കിലും ഇന്ത്യയ്ക്ക് ആശ്വസിക്കാൻ വകയില്ല. ബാറ്റ്സ്മാൻമാരെ വട്ടം കറക്കിയ ഇംഗ്ലിഷ് പേസ് പട ഒന്നാം ഇന്നിങ്സിൽ...

ഇന്ത്യ–ഇംഗ്ലണ്ട് രണ്ടാം ക്രിക്കറ്റ് ടെസ്റ്റ്: ആദ്യ ദിനത്തിലെ കളി മഴമൂലം ഉപേക്ഷിച്ചു

ലണ്ടൻ ∙ വിഖ്യാതമായ ലോർഡ്സ് മൈതാനത്ത് നടക്കുന്ന ഇന്ത്യ–ഇംഗ്ലണ്ട് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം പൂർണമായും മഴയിൽ ഒലിച്ചുപോയി. മഴമൂലം ടോസ് പോലും ഇടാനാകാതെയാണ് ആദ്യ ദിവസത്തെ കളി ഉപേക്ഷിച്ചത്. പലതവണ അംപയർമാർ പിച്ചിലെത്തി പരിശോധന...

അഗാർക്കർ വരെ സെഞ്ചുറിയടിച്ച ഗ്രൗണ്ടാണ്, എന്നാലും...; ഇന്ത്യ ടെൻഷനിലാണ്

ലണ്ടൻ ∙ ‘സച്ചിൻ തെൻഡുൽക്കർ വലിയ ബാറ്റ്സ്മാനായിരിക്കാം. പക്ഷേ ലോർഡ്സിലെ ഓണേഴ്സ് ബോർഡിൽ അദ്ദേഹത്തിന്റെ പേരില്ലല്ലോ..?– മുൻ ഇംഗ്ലിഷ് താരവും കമന്റേറ്ററുമായ ജെഫ്രി ബോയ്ക്കോട്ട് ഒരിക്കൽ പറഞ്ഞു. ലോർഡ്സിൽ സെ​ഞ്ചുറിയോ ഇന്നിങ്സിൽ അഞ്ചു വിക്കറ്റോ മൽസരത്തിൽ...