Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Indian Cricket Team"

അതേക്കുറിച്ച് പറഞ്ഞ് പിഴശിക്ഷ വാങ്ങാൻ ഞാനില്ല: അംപയർമാരെ ‘കൊട്ടി’ ധോണി

ദുബായ്∙ ഏഷ്യാകപ്പ് ക്രിക്കറ്റിൽ അഫ്ഗാനിസ്ഥാനെതിരായ മൽസരത്തിൽ തെറ്റായ തീരുമാനങ്ങളിലൂടെ ഇന്ത്യയുടെ വിജയം തട്ടിക്കളഞ്ഞ അംപയർമാരെ‍ ‘കൊട്ടി’ മൽസരത്തിൽ ഇന്ത്യയെ നയിച്ച മഹേന്ദ്രസിങ് ധോണി. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും പറഞ്ഞ് പിഴശിക്ഷ ക്ഷണിച്ചുവരുത്താൻ...

ഇന്ത്യ–പാക്ക് പോരാട്ടം തൽക്കാലം മറക്കാം; ഇന്ത്യ–അഫ്ഗാൻ പോരാണ് പോര്!

ദുബായ്∙ ആവേശം അവസാന ഓവർ വരെയെന്നൊക്കെ ക്രിക്കറ്റ് വാർത്തകളിൽ എത്ര തവണ നാം വായിച്ചിരിക്കുന്നു. ഈ വായനകളെയൊക്കെ മറക്കാതെ തന്നെ പറയട്ടെ, ആവേശം അവസാന ഓവറിൽ എന്ന പ്രയോഗം ക്രിക്കറ്റ് കളത്തിൽ അതിന്റെ പൂർണാർഥത്തിൽ വെളിവായ ദിവസമായിരുന്നു ഇന്നലെ. ഫലം...

കെസിഎയും സ്റ്റേഡിയം അധികൃതരും തർക്കത്തിൽ; തിരുവനന്തപുരം ഏകദിനം ഉപേക്ഷിക്കുമോ?

കൊച്ചി∙ നവംബർ ഒന്നിനു തിരുവനന്തപുരം സ്പോർട്സ് ഹബ് സ്റ്റേഡിയത്തിൽ നിശ്ചയിച്ചിരിക്കുന്ന ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഏകദിന മൽസര നടത്തിപ്പിനെച്ചൊല്ലി സ്റ്റേഡിയം ഉടമകളും കെസിഎയും തമ്മിൽ തർക്കം. സ്റ്റേഡിയത്തിൽ കെസിഎ പണം മുടക്കി പുതിയതായി നിർമിക്കുന്ന നാലു...

അവസാന ഓവറിൽ ജഡേജയ്ക്കു പിഴച്ചു; ഇന്ത്യ–അഫ്ഗാൻ മൽസരം ടൈ

ദുബായ്∙ വീരോചിതമായി അഫ്ഗാനിസ്ഥാൻ ഏഷ്യ കപ്പിൽ നിന്നു മടങ്ങി. അവസാന പന്തു വരെ ആവേശം നീണ്ട മൽസരത്തിൽ ഇന്ത്യയെ ടൈയിൽ പിടിച്ചാണ് അഫ്ഗാൻ വിജയത്തോളം വലിയ സന്തോഷം സ്വന്തമാക്കിയത്. സ്കോർ: അഫ്ഗാനിസ്ഥാൻ– 50 ഓവറിൽ എട്ടിന് 252. ഇന്ത്യ–49.5 ഓവറിൽ 252നു പുറത്ത്....

ഏഷ്യാകപ്പിൽ ടീമിനെ തിരഞ്ഞെടുക്കുന്നത് ആരാണ്? രോഹിതോ ശാസ്ത്രിയോ: ഗാംഗുലി

മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ രവി ശാസ്ത്രിയോട് ഒരു ചോദ്യം ചോദിക്കാൻ അവസരം ലഭിച്ചാൽ എന്തായിരിക്കും ചോദിക്കുക? മുൻ ഇന്ത്യൻ താരം സൗരവ് ഗാംഗുലിയോടാണ് ചോദ്യം. വേദി അദ്ദേഹത്തിന്റെ പുതിയ പുസ്തകമായ ‘എ സെഞ്ചുറി ഈസ് നോട്ട് ഇനഫ്’ പുറത്തിറക്കുന്ന...

ഏഷ്യാകപ്പിൽ ഒരു ‘സർപ്രൈസ്’; 200–ാം ഏകദിനത്തിൽ ഇന്ത്യയെ നയിക്കാൻ ധോണി

ദുബായ്∙ നീണ്ട 696 ദിവസങ്ങൾക്കുശേഷം മഹേന്ദ്രസിങ് ധോണി വീണ്ടും ഇന്ത്യയെ നയിക്കുന്നു. ഏഷ്യാകപ്പ് ക്രിക്കറ്റിലെ സൂപ്പർ ഫോർ റൗണ്ടിലെ അവസാന മൽസരത്തിൽ അഫ്ഗാനിസ്ഥാനെതിരായാണ് ധോണിയെ വീണ്ടും ഇന്ത്യൻ ക്യാപ്റ്റനായി നിയോഗിച്ചിരിക്കുന്നത്. ഇതോടെ, രാജ്യാന്തര...

ഇന്ത്യയിൽ സ്ഥലമില്ല; വിൻഡീസ് ടീമിനെ ദുബായിലേക്ക് ‘ഓടിച്ച്’ ബിസിസിഐ

ദുബായ്∙ ഇന്ത്യൻ പര്യടനത്തിന് തയാറെടുക്കുന്ന വെസ്റ്റ് ഇൻഡീസിന് ടീമിന്, ഇന്ത്യയിൽ പരിശീലനത്തിന് സ്ഥലമില്ലെന്ന് വ്യക്തമാക്കി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ). തിരക്കിട്ട ആഭ്യന്തര സീസൺ ചൂണ്ടിക്കാട്ടിയാണ് വിൻഡീസ് ടീമിന് പരിശീലനത്തിന് സ്ഥലം...

ഇന്ത്യ–പാക് മൽസരവും പറയുന്നു, ഡിആർഎസ് എന്നാൽ ‘ധോണി റിവ്യൂ സിസ്റ്റം’ തന്നെ!

ദുബായ്∙ ബാറ്റിങ്ങിന് അവസരം കിട്ടിയില്ല. വിക്കറ്റ് കീപ്പർ ആയതിനാൽ ബോൾ ചെയ്യാനുമായില്ല. ആകെ പേരിലുള്ളത് ശുഐബ് മാലിക്കിനെ പുറത്താക്കാനെടുത്ത ഒരേയൊരു ക്യാച്ച് മാത്രം. അതും അത്ര പ്രത്യേകതകളൊന്നുമില്ലാത്ത ഒന്ന്. എന്നിട്ടും, ഇന്നലെ നടന്ന പാക്കിസ്ഥാൻ–ഇന്ത്യ...

ഒൻപത് പാക്ക് താരങ്ങൾക്ക് ‘രണ്ടേകാൽ ഇന്ത്യക്കാർ’; ആവേശമേറ്റും, ദുബായിലെ ഈ ജയം

ദുബായ്∙ 50 ഓവറും ബാറ്റു ചെയ്ത പാക്കിസ്ഥാന്റെ ഒൻപതു ബാറ്റ്സ്മാൻ ചേർന്ന് േനടിയ റൺസ് 237. അതായത് 300 പന്തിൽ 237 റൺസ്. പാക്ക് താരങ്ങൾ എല്ലാവരും ചേർന്നു നേടിയത് അഞ്ചു സിക്സും 11 ബൗണ്ടറിയും. മറുപടി ബാറ്റിങ്ങിൽ ഇന്ത്യൻ ഓപ്പണർമാരായ രോഹിത് ശർമയും ശിഖർ ധവാനും...

രണ്ടു മൽസരങ്ങളിൽ പാക്കിസ്ഥാന് വീഴ്ത്താനായത് മൂന്ന് ഇന്ത്യൻ വിക്കറ്റുകൾ!

ന്യൂഡൽഹി∙ ഏഷ്യാകപ്പ് ക്രിക്കറ്റിന്റെ മൽസരക്രമം തീരുമാനിക്കുമ്പോൾ അതിലെ ഏറ്റവും വലിയ ആകർഷങ്ങളിലൊന്ന് ഇന്ത്യ–പാക്കിസ്ഥാൻ പോരാട്ടം ഉറപ്പാണ് എന്നതായിരുന്നു. ഇരു ടീമുകളും ഒരേ ഗ്രൂപ്പിൽ ഉൾപ്പെട്ട സാഹചര്യത്തിലായിരുന്നു ഇത്. മാത്രമല്ല, ഇന്ത്യയും...

ധവാനും രോഹിതിനും സെഞ്ചുറി, ഇരട്ടസെഞ്ചുറി കൂട്ടുകെട്ട്; ഇന്ത്യയ്ക്ക് അനായാസ ജയം

ദുബായ് ∙ ഏഷ്യ കപ്പ് ക്രിക്കറ്റിൽ ഇന്ത്യ പാക്കിസ്ഥാനെ രണ്ടുവട്ടം കീഴടക്കി; ആദ്യം പന്തു കൊണ്ട്, പിന്നെ ബാറ്റുകൊണ്ടും! ടൂർണമെന്റിൽ പരാജയമറിയാതെ കുതിക്കുന്ന ഇന്ത്യ സൂപ്പർ ഫോറിൽ പാക്കിസ്ഥാനെ ഇന്നലെ തകർത്തു വിട്ടത് ഒൻപതു വിക്കറ്റിന്. സെഞ്ചുറി നേട്ടത്തോടെ...

ഫോമിലാണെങ്കിൽ രോഹിത് ബാറ്റു ചെയ്യുന്നത്ര സുന്ദരമായ മറ്റൊരു കാഴ്ചയില്ല: ഗാവസ്കർ

ദുബായ്∙ വിരാട് കോഹ്‍ലിക്കു സിലക്ടർമാർ വിശ്രമം അനുവദിച്ചതുകൊണ്ടു മാത്രം ഏഷ്യാകപ്പിൽ ഇന്ത്യൻ ടീമിനെ നയിക്കാൻ അവസരം കിട്ടിയ താരമാണ് രോഹിത് ശർമ. കിട്ടിയ അവസരം രോഹിത് ശരിക്കു മുതലെടുത്തു. ഏഷ്യാകപ്പിൽ ഇതുവരെ കളിച്ച മൂന്നു മൽസരങ്ങളും ജയിച്ചിരിക്കുന്നു ടീം...

സെഞ്ചുറി പ്രകടനവുമായി ഇന്ത്യൻ ടീമിന്റെ വാതിലിൽ മുട്ടി പൃഥ്വി ഷാ, ശ്രേയസ് അയ്യർ

മുംബൈ∙ ആഭ്യന്തര ക്രിക്കറ്റിൽ മിന്നുന്ന പ്രകടനം ആവർത്തിച്ച് തകർപ്പൻ സെഞ്ചുറികളുമായി മുംബൈ താരങ്ങളായ ശ്രേയസ് അയ്യരും പൃഥ്വി ഷായും. വിജയ് ഹസാരെ ട്രോഫിയിൽ റെയിൽവേസിനെതിരെയാണ് യുവതാരങ്ങളുടെ മിന്നൽ പ്രകടനം. ഞായറാഴ്ച നടന്ന മൽ‌സരത്തിൽ ആദ്യം ബാറ്റു ചെയ്ത്...

ഏഷ്യാകപ്പിനിടെ ഇന്ത്യൻ ദേശീയ ഗാനം ആലപിച്ച പാക്ക് ആരാധകൻ ഇതാ – വിഡിയോ

ദുബായ്∙ ഏഷ്യാ കപ്പ് ക്രിക്കറ്റിൽ മറ്റൊരു ഇന്ത്യ–പാക്കിസ്ഥാൻ പോരാട്ടത്തിന് അരങ്ങൊരുങ്ങുമ്പോൾ, ആദ്യ മൽസരത്തിനിടെ ഇന്ത്യൻ ദേശീയ ഗാനം ആലപിച്ച പാക്കിസ്ഥാൻ ക്രിക്കറ്റ് ആരാധകന്റെ വിഡിയോ കൊളുത്തിവിട്ട ആവേശം ഇനിയും കെട്ടടങ്ങിയിട്ടില്ല. ദുബായിൽ നടന്ന...

ധോണി പറഞ്ഞു, രോഹിത് കേട്ടു; അടുത്ത പന്തിൽ ഷാക്കിബ് പുറത്ത് – വിഡിയോ

ദുബായ്∙ ഏഷ്യാ കപ്പ് ക്രിക്കറ്റിന്റെ സൂപ്പർ ഫോർ പോരാട്ടങ്ങൾക്ക് ബംഗ്ലദേശിനെതിരായ തകർപ്പൻ വിജയത്തോടെ തുടക്കമിട്ടിരിക്കുകയാണ് ടീം ഇന്ത്യ. ബോളർമാർ മിന്നിത്തിളങ്ങിയ തുടർച്ചയായ രണ്ടാം മൽസരത്തിൽ ഏഴു വിക്കറ്റിനാണ് ഇന്ത്യൻ ജയം. ഒരു വർഷവും രണ്ടു മാസവും...

വിക്കറ്റ് കീപ്പർ ആയിട്ടല്ലെങ്കിൽ കാർത്തിക്കിനേക്കാൾ നല്ല‍ത് രാഹുൽ: ഗാംഗുലി

മുംബൈ∙ അടുത്ത വർഷം നടക്കുന്ന ലോകകപ്പ് ക്രിക്കറ്റിനുള്ള ടീമിനെ രൂപപ്പെടുത്തുന്ന സാഹചര്യത്തിൽ, ഏഷ്യാകപ്പിൽ ദിനേഷ് കാർത്തിക്കിനേക്കാൾ നല്ലത് ലോകേഷ് രാഹുലിനെ ടീമിൽ ഉൾപ്പെടുത്തുന്നതാണെന്ന് മുൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി. സ്പെഷലിസ്റ്റ് വിക്കറ്റ് കീപ്പറായി...

ആരുടെ മുന്നിലും ഒന്നും തെളിയിക്കാനില്ല: 4 വിക്കറ്റ് പ്രകടനത്തിനു പിന്നാലെ ജഡേജ

ദുബായ്∙ തനിക്ക് ആരുടെ മുന്നിലും ഒന്നും തെളിയിക്കാനില്ലെന്ന് ബംഗ്ലദേശിനെതിരായ നാലു വിക്കറ്റ് പ്രകടനത്തിനു പിന്നാലെ ഇന്ത്യൻ താരം രവീന്ദ്ര ജഡേജ. ഈ തിരിച്ചുവരവ് താൻ എക്കാലവും ഓർത്തിരിക്കുമെന്നും ജഡേജ വ്യക്തമാക്കി. ബംഗ്ലദേശിനെതിരെ കളിയിലെ കേമൻ പട്ടം...

442 ദിവസത്തെ കാത്തിരിപ്പ്; കൈക്കുഴ സ്പിന്നർമാരെ നിഷ്പ്രഭരാക്കി ജഡേജ തിരിച്ചുവരുന്നു

ദുബായ്∙ 442 ദിവസങ്ങള്‍. ഏറ്റവും ഒടുവിൽ ഇന്ത്യൻ ഏകദിന ടീമിന്റെ നീലക്കുപ്പായം അണിഞ്ഞ ശേഷം അടുത്ത അവസരത്തിനായി രവീന്ദ്ര ജഡേജ കാത്തിരുന്നത് ഇത്രയും ദിവസങ്ങളാണ്! 2017 ജൂലൈയില്‍ വെസ്റ്റ് ഇൻ‍ഡീസിനെതിരെ കളിച്ചശേഷം ജഡേജ പിന്നീട് ഇന്ത്യൻ ഏകദിന ടീമിന്റെ...

ചോരാത്ത കയ്യുമായി സച്ചിനും ദ്രാവിഡിനുമൊപ്പം ധവാനും റെക്കോർഡ് ബുക്കിൽ

ദുബായ്∙ ഏഷ്യാ കപ്പ് ക്രിക്കറ്റിൽ മികച്ച ഫോമിലുള്ള ഇന്ത്യൻ ഓപ്പണർ ശിഖർ ധവാൻ, ഫീൽഡിങ്ങിൽ ഇന്ത്യൻ റെക്കോർഡിനൊപ്പം. സൂപ്പർ ഫോർ റൗണ്ടിലെ ആദ്യ മൽസരത്തിൽ ബംഗ്ലദേശിനെതിരെ നാലു ക്യാച്ചുകൾ സ്വന്തമാക്കിയ ധവാൻ, ഒരു ഏകദിന ഇന്നിങ്സിൽ നാലു ക്യാച്ചുകളെന്ന ഇന്ത്യൻ...

കുരുക്കിട്ട് ജഡേജ, കൂട്ടിലാക്കി രോഹിത്; ബംഗ്ലദേശിനെതിരെയും അനായാസം ഇന്ത്യ

ദുബായ്∙ ഒരു വർഷത്തിലധികം നീണ്ട കാത്തിരിപ്പിനുശേഷം ടീമിലേക്കുള്ള തിരിച്ചുവരവ് ഗംഭീരമാക്കിയ രവീന്ദ്ര ജഡേജയുടെ ബോളിങ് പ്രകടനം. തുടർച്ചയായ രണ്ടാം മൽസരത്തിലും അർധസെഞ്ചുറി നേടിയ ക്യാപ്റ്റൻ രോഹിത് ശർമയുടെ ബാറ്റിങ് പ്രകടനം. ഏഷ്യാ കപ്പിൽ ഉജ്വല ഫോമിൽ...