Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Eat Outs"

മസ്കറ്റ് ഹോട്ടലിൽ ചിക്കൻ വിഭവങ്ങളുടെ ‘കൊക്കരക്കോ’

നോൺവെജ് ഇഷ്ടപ്പെടുന്ന ഭക്ഷണപ്രേമികളുടെ ലിസ്റ്റിൽ ആദ്യം ഇടംപിടിക്കുന്നത് ചിക്കൻ വിഭവങ്ങളാണ്. റോസ്റ്റായും കറിയായും ഫ്രൈയായും വ്യത്യസ്ത രുചിയിലും ഭാവത്തിലും അലങ്കരിച്ച് തീൻമേശകളിൽ നിറയുന്ന ചിക്കൻ വിഭവങ്ങൾ കാഴ്ചയിൽ തന്നെ നാവിനെ കൊതിപ്പിക്കും. രുചി...

മീൻ ചാറിൽ കുളിച്ച കപ്പ, ഫിഷ് ഫ്രൈക്ക് 20! ഇന്ദിരാമ്മയുടെ രുചിയുടെ ടെക്നിക്ക് ടെക്കികളെയും വീഴ്‌ത്തി

വീട്ടിലൂണിന്റെ രുചി തേടിയാണ് തിരുവനന്തപുരം കുളത്തൂർ വിഎസ്എസ്എസി ജംക്‌ഷനിലെത്തിയത്. ഒരു ബൈക്കിനൊപ്പം ഒരാൾക്കുകൂടി നടന്നു പോകാൻ പറ്റുന്ന ചെറിയ ഇടവഴി. രുചിയന്വേഷിച്ച് നടന്നപ്പോൾ ഒരു പഴയ വീട്ടുമുറ്റത്ത് തിക്കും തിരക്കും. ഒരു കോർപറേറ്റ് മീറ്റിങ് ഹാളിനു...

മീൻരുചിയിൽ പെടപെടയ്ക്കണ 'ചീനവല'

കൊച്ചിയുടെ സിഗ്‌നേച്ചർ കാഴ്ചയാണ് ചീനവല. വലയുയരുമ്പോൾ പെരുമീനുകൾ നിറയുന്ന മറ്റൊരു ചീനവലയിലേക്കാണ് ഈ യാത്ര. മീൻരുചിയുടെ ചീനവലയിലേക്ക്.. ഞങ്ങളുടെ അപ്പനും അമ്മയും ഇന്ന് ജീവിച്ചിരിപ്പില്ല. പക്ഷേ, നിങ്ങൾ വിളമ്പിയ ഭക്ഷണം കഴിച്ചപ്പോൾ അവരെ ഓർമവന്നു....

സമൂഹമാധ്യമത്തിൽ ഹിറ്റാണ് ഇൗ ഷാപ്പ്

പകുതിയും മഴ കൊണ്ടുപോയ ചിങ്ങത്തിന്റെ മുറ്റത്തായിരുന്നു ഇക്കുറി തിരുവോണം. ആയിരക്കണക്കിനു വീടുകളുടെ പൂമുഖത്ത് കണ്ണീരിന്റെ നനവുണങ്ങിയിട്ടില്ല. നല്ല കഥയിലെ മാവേലി തമ്പുരാന്റെ മനസ്സോടെ ഒത്തു പിടിച്ച് ജീവിതങ്ങൾ തിരിച്ചു പിടിക്കാനുള്ള ശ്രമം...

കട്ടനും പുട്ടും, ഇതൊരു തനി നാടൻ രുചിക്കഥ

തൃശൂരിലെ റൗണ്ടിൽ വട്ടം കറങ്ങി നടന്നിരുന്ന പെങ്കൊച്ച് ഒരു സുപ്രഭാതത്തിൽ കൊച്ചിയിൽ എത്തിപ്പെട്ടാൽ തൃശൂർ റൗണ്ടിന്റെ ഓർമയിൽ കലൂർ സ്റ്റേഡിയത്തെ പ്രദക്ഷിണം വയ്ക്കുന്നത് തെറ്റു പറയാനാകില്ലല്ലോ. പ്രത്യേകിച്ചും ആ കറക്കത്തിൽ ചില കിടിലോൽക്കിടിലൻ...

ഹൈദരാബാദ് രുചിയാത്ര

‘രണ്ടു ദിവസത്തെ യാത്രയ്ക്ക് ആവശ്യമുള്ളതെല്ലാം കരുതണം. രാവിലെ നേരത്തേ പുറപ്പെടണം. രാത്രി തിരിച്ചെത്താൻ വൈ കും. ഒരുപാട് നടക്കേണ്ടി വരും. എന്നാലും മുഴുവൻ കണ്ടു തീരില്ല. ഒരുവിധം തീർക്കാം’’– ഹൈദരാബാദ് രുചിയാത്രയ്ക്ക് കൂട്ടുവരാമോയെന്നു ചോദിച്ചപ്പോൾ...

സിനിമാക്കാരുടെ ബ്രദേഴ്സ്

നാൽപ്പതു വർഷത്തോളമായി ആലപ്പുഴപ്പട്ടണത്തെ രുചി വൈവിധ്യങ്ങളുടെ കലവറയാക്കി മാറ്റിയ ബ്രദേഴ്സ് റസ്റ്ററന്റ് തുടക്കകാലം മുതൽ സിനിമാ പ്രവർത്തകരുടെ സംഗമ സ്ഥലമാണ്. കലാകാരന്മാരുടെ കൂട്ടായ്മയ്ക്കു വേദിയാകുന്ന പാചകശാലയിലെ വിഭവങ്ങൾക്ക് കഥകളുടെ പശ്ചാത്തലമുണ്ടായത്...

തവി അഥവാ ന്യൂജെൻ കഞ്ഞിക്കട

ചേരയെ തിന്നുന്ന നാട്ടിൽ പോയാൽ നടുങ്കണ്ടം കഴിയ്ക്കുന്ന മലയാളി. പക്ഷേ, രണ്ട് ദിവസം കഴിഞ്ഞാൽ ചോദിക്കുന്ന ഒരു കാര്യമുണ്ട്. നമ്മുടെ നാട്ടിലെ ചോറോ കഞ്ഞിയോ കിട്ടുമോ എന്ന്. അച്ചിയെ വരെ മറക്കുന്ന കൊച്ചിയിലെ കറക്കത്തിനിടയിൽ ഞാനും ആ ഭീകര ചോദ്യം ചോദിച്ചു. അല്ല,...

ഷാപ്പു കറിയിലെ മൂന്ന് അദ്ഭുതങ്ങൾ തേടി

ഏതു നാടിനെക്കുറിച്ചു ചോദിച്ചാലും കള്ള് ഷാപ്പിനെ അടയാളപ്പെടുത്തി വഴി പറയാറുള്ള നർമഭാഷിയാണ് സുനീഷ്. സഞ്ചാരി, വിദ്യാസമ്പന്നൻ, വിഭാര്യൻ, തൊഴിൽ രഹിതൻ. ഫൈവ് സ്റ്റാർ ഹോട്ടലിലാണു താമസമെങ്കിലും അടുത്തുള്ള ഷാപ്പിൽ നിന്നേ അദ്ദേഹം ഭക്ഷണം കഴിക്കൂ. വായയ്ക്കു...

മൽസ്യസദ്യ കഴിച്ചിട്ടുണ്ടോ?

ഊണിനു മീൻകറിയോ വറുത്തതോ വേണമെന്ന് നിർബന്ധമുള്ളവരാണോ നിങ്ങൾ? എങ്കിൽ മീൻ കൊണ്ട് സദ്യയൊരുക്കി കാത്തിരിക്കുന്ന ഒരിടമുണ്ട്. തോരനും കൂട്ടുകറിയും ഓലനും അവിയലും തുടങ്ങി വിളമ്പുന്ന എല്ലാ വിഭവങ്ങളിലും മത്സ്യത്തിന്റെ രുചി നിറഞ്ഞ ഒരിടം. മത്സ്യമാണ് ഈ...

കാപ്പി ഗന്ധത്തിലലിഞ്ഞ് കൽപ്പാത്തി തെരുവിലൂടെ...

നല്ല ഫിൽറ്റർ കോഫിയുടെ മണമുള്ള തെരുവുകളിലൂടെ നടന്നിട്ടുണ്ടോ? കേരളത്തിന്റെ ഇങ്ങു വടക്കു പാലക്കാടു കൽപ്പാത്തി തെരുവിന്റെ അറ്റത്തു നിന്നും തുടങ്ങും ആ ഗന്ധം. പിന്നെയത് കാപ്പിയിൽ നിന്നും ഭസ്മത്തിലേക്കും കനകാംമ്പരത്തിലേക്കും ഒക്കെ മാറും. രഥോത്സവത്തിനു...

നാടൻ രുചിയൂറും മാന്തോപ്പിലെ പിടിയും കോഴിയും

വാരാന്ത്യങ്ങളിലും അവധിക്കാലങ്ങളിലും കുടുംബവുമൊത്ത് വ്യത്യസ്ത രുചിതേടിയിറങ്ങുന്ന മലയാളികളുടെ എണ്ണം ദിനംപ്രതി വർധിച്ചു വരികയാണ്. നല്ല ഭക്ഷണം കണ്ടെത്തി കഴിക്കുകയെന്നത് ഇന്നത്തെ കാലത്ത് അത്ര എളുപ്പമല്ല. രുചികരമായ ഭക്ഷണം തേടിയിറങ്ങുന്ന മലയാളികൾക്ക്...

ഒറോട്ടി–ഒരു ബല്ലാത്ത ഓട്ടത്തിന്റെ ഓർമയ്ക്ക്

ആവശ്യമായ സാധനങ്ങൾ പുഴുക്കലരിപച്ചരി തലേന്നത്തെ കോഴിക്കറിയിൽ മുക്കിവച്ചിരിക്കുന്ന ഒറോട്ടി പുലർച്ചെ കഴിക്കുന്നതു സ്വപ്നംകണ്ടിട്ടുണ്ടെന്നു പറയുമ്പോൾ സന്തോഷ് ഏച്ചിക്കാനത്തിന്റെ നാവിലൂടെ കപ്പലോടിക്കാം. കാസർകോടുകാർക്കു മാത്രം അവകാശപ്പെട്ട ഒറോട്ടി അത്രമേൽ...

സുറിയാനി വിഭവങ്ങളുടെ രുചിമേളവുമായി മസ്ക്കറ്റ് ഹോട്ടലിൽ ഭക്ഷ്യമേള

നാടൻ രുചിയിൽ നിന്നും വേറിട്ട് സുറിയാനി വിഭവങ്ങളുടെ രുചിമേളവുമായി മസ്ക്കറ്റ് ഹോട്ടല്‍ ഒരുങ്ങികഴിഞ്ഞു. കെ ടി ഡി സി മാസ്ക്കറ്റ് ഹോട്ടലിലെ സായാഹ്ന റസ്റ്റോറന്റിൽ സിറിയൻ ക്രിസ്ത്യൻ രുചിഭേദങ്ങൾ ഒരുക്കി സുറിയൻ ഭക്ഷ്യമേളക്ക് തുടക്കമായി. നാവിനെ...

സ്വാദിഷ്ടമായ വെള്ളപ്പം കഴിക്കാൻ 'വെള്ളപ്പങ്ങാടി'

'വെള്ളപ്പങ്ങാടി... ഇങ്ങനെ ഒരു സ്ഥലപ്പേരോ? നെറ്റി ചുളിക്കുന്നവരോട് മുഖവുരയില്ലാതെ കാര്യം പറയാം. സ്വാദിഷ്ടമായ വെള്ളപ്പം കഴിക്കണമെങ്കിൽ വരാം, തൃശൂരിലെ വെള്ളപ്പങ്ങാടിയിലേക്ക്. സ്വരാജ് ഗ്രൗണ്ടിന് സമീപം ഒരു പോക്കറ്റ് റോഡുണ്ട്. ഇതുവഴി നേരെ പോയാൽ...

നാവിൽ കൊതിയൂറും നാട്ടുരുചിയുമായി കെടിഡിസിയുടെ ഭക്ഷ്യമേള

നാടൻ നാട്ടുരുചി വിളമ്പുന്ന ഭക്ഷ്യമേളയ്ക്ക് തുടക്കമായി. രുചിമുകുളങ്ങളെ രസിപ്പിക്കുന്ന വേറിട്ട രുചിയുമായാണ് കെടിഡിസി ഇത്തവണ ക്രിസ്മസിനെ വരവേറ്റത്. കെടിഡിസിയുടെ തമ്പാനൂരിലെ ചൈത്രം ഹോട്ടലിൽ ക്രിസ്മസിനോടനുബന്ധിച്ചുള്ള ഫുഡ് ഫെസ്റ്റിവൽ ഒരുങ്ങി...

നൂർജഹാന്റ ബിരിയാണി

അവളൊരു ഹൂറിയാണ്. പ്രണയം രുചിയായി വിളമ്പിയവൾ. ബിരിയാണി മണക്കുന്നവൾ. ചെറുമൺകലത്തിലെ ബിരിയാണി ചോറിലൂടെ രുചിയുടെ ഇസലുകൾ മൂളുന്നവൾ. കിലുങ്ങുന്ന വളതാളത്താൽ പൊറോട്ടയുടെയും ആവോലിക്കറിയുടെയും രുചി പകർന്നവൾ. അവളാണ് നൂർജഹാൻ. പാലക്കാടിനെ ബിരിയാണിയാൽ...

മുല്ലപൂക്കും കള്ളു ഷാപ്പ്

ഒരു മനുഷ്യായുസിലുമേറെ നീണ്ട കാലത്തിന്റെ ലഹരിയുടെ കഥയുണ്ട് ഈ കള്ളു ഷാപ്പിന് പറയാൻ. മുല്ല പൂത്ത മണവും കറികളുടെ സ്വാദും കള്ളിന്റെ മധുരവും കോർത്തിണക്കിയ രുചിപ്പുര. ഇ.എം.എസും ഇന്ദിരാജിയും ബാബ്റി മസ്ജിദും ഏറെ നാളിവിടെ രാഷ്ട്രീയ ചര്‍ച്ചകളിലൂടെ ലഹരിയായി....

ചിക്കൻ ചിന്താമണിയും വെള്ളകാന്താരി റെസ്റ്റോറന്റ‌ും

കുറഞ്ഞ വിലയ്ക്ക് മുപ്പതിൽപരം മീൻവിഭവങ്ങളുമായി എറണാകുളം മുളവുകാടിലെ വെള്ളകാന്താരി റെസ്റ്റോറന്റ‌്. മീൻമുട്ട ഫ്രൈ, ഞണ്ട് മീറ്റ്ത്തോരൻ, കൂന്തൽ ഫ്രൈ, സിലോപ്പി പൊള്ളിച്ചത്, നെയ്യ്മീൻ പൊള്ളിച്ചത്, കക്കയിറച്ചി റോസ്റ്റ്, ചെമ്മീൻ ഫ്രൈ,...

ചാണക്യന്‍സ് കിടങ്ങ് ഷാപ്പ്

നാടൻ താറവു റോസ്റ്റും നല്ലൊന്നാന്തരം പന്നിയിറച്ചി വറ്റിച്ചതുമാണ് ചാണക്യന്‍സ് കിടങ്ങ് ഷാപ്പിലെ സ്പെഷൽ ഐറ്റം. നാവിൽ രുചിപിടിച്ചവർ തീർച്ചയായും തൃപ്പൂണിത്തുറ കണ്ണൻകുളങ്ങരയിലെ ചാണക്യന്‍സ് കിടങ്ങ് ഷാപ്പിലെത്തും. എണ്‍പതു വർഷത്തെ പാരമ്പര്യം പേറുന്ന...