ADVERTISEMENT

ബിരിയാണി അത് മട്ടൻ തന്നെയായാൽ അതീവ സന്തോഷം എന്ന് കരുതുന്നവരാണ് മാംസാഹാര പ്രിയരിൽ ഏറെയും. ചിക്കനും ബീഫുമൊക്കെ കഴിക്കാൻ ഇഷ്ടമാണെങ്കിലും നല്ലതുപോലെ വെന്ത മട്ടൻ ചേർത്ത ബിരിയാണി അതിന്റെ രുചിയൊന്നു വേറെതന്നെയാണ്. എന്നാൽ ബിരിയാണി മാത്രമല്ല, മട്ടന്റെ പലതരം വിഭവങ്ങൾ ഇവിടെ നിന്നും ലഭിക്കും. കുറച്ചു കൂടി വിശദമായി പറഞ്ഞാൽ മട്ടൻ വിഭവങ്ങളാണ് ഇവിടുത്തെ സ്പെഷൽ. മട്ടൻ സൂപ്പും മട്ടൻ പെരട്ടും തുടങ്ങി മുൻപ് കഴിച്ചതും കഴിക്കാത്തതുമായ നിരവധി വിഭവങ്ങൾ ഇവിടെ നിന്നും ലഭിക്കും. 

തിരുവനന്തപുരം - കൊല്ലം പാതയിൽ ആറ്റിങ്ങൽ ആലംകോട് ഭാഗത്താണ് ഹോട്ടൽ ഓൾഡ് സെന്റർ സ്ഥിതി ചെയ്യുന്നത്. പേര് ഇങ്ങനെയാണെങ്കിലും മട്ടൻ കട എന്ന പേരിലാണ് ഈ ഹോട്ടൽ പ്രശസ്തമായത്. മേൽപറഞ്ഞതു പോലെ ഇതുവരെ  കഴിക്കാത്ത തരം മട്ടൻ വിഭവങ്ങൾ ഇവിടെ തയാറാക്കി വിളമ്പുന്നുണ്ട്. തിരുവനന്തപുരം രീതിയിൽ തയാറാക്കുന്ന മട്ടൻ പെരട്ടും മട്ടൻ പോട്ടി തോരൻ വച്ചതുമാണ് എടുത്തു പറയേണ്ട വിഭവങ്ങൾ. കൂടെ നല്ല കുരുമുളക് ചേർത്ത് തയാറാക്കുന്ന സൂപ്പും നല്ല മട്ടൻ ബിരിയാണിയും ഇവിടെ നിന്നും ലഭിക്കും.

mutton-roast

വിലയധികമില്ല എന്നതും ഈ ഹോട്ടലിന്റെ എടുത്തു പറയേണ്ട സവിശേഷതയാണ്. മട്ടൻ ബിരിയാണിയ്ക്കു വില വരുന്നത് 250 രൂപയാണ്. വിലകൂടിയ കൈമ അരിയിലാണ് ബിരിയാണി തയാറാക്കിയിരിക്കുന്നത്.  മുട്ടയും പപ്പടവും സാലഡും ചേരുന്ന ബിരിയാണിയിൽ മൂന്നോ നാലോ വലിയ കഷ്ണം മട്ടൻ ഉണ്ടാകുമെന്നു പറയുമ്പോൾ തന്നെ ഊഹിക്കാമല്ലോ കൊടുക്കുന്ന തുകയ്ക്ക് അനുസരിച്ചു നല്ല അളവിൽ ഇവിടെ നിന്നും ഭക്ഷണം ലഭിക്കുമെന്നുള്ള കാര്യം. വിറകടുപ്പിൽ വളരെ സാവധാനത്തിൽ പാകം ചെയ്തെടുക്കുന്നതു കൊണ്ടുതന്നെ നല്ലതു പോലെ വെന്തു പകമായിരിക്കും മാംസം. 

രാവിലെ എട്ടു മണി മുതൽ രാത്രി പന്ത്രണ്ടു മണി വരെയാണ് ഹോട്ടലിന്റെ പ്രവർത്തി സമയം. രാവിലെ 10.30യ്ക്കു ശേഷം ചെന്നാൽ മാത്രമേ ബിരിയാണി ലഭിക്കുകയുള്ളൂ. പത്തര മുതൽ മൂന്നു മണി വരെ ബിരിയാണി ലഭ്യമെങ്കിലും മിക്കവാറും ദിവസങ്ങളിൽ വളരെ വേഗത്തിൽ തീർന്നു പോകുന്ന പതിവുണ്ട്. നല്ല മസാലയും നെയ്യിൽ പാകം ചെയ്തതിന്റെ രുചിയുമൊക്കെ ചേരുന്ന കൊതിപിടിപ്പിക്കുന്ന ഗന്ധമാണ്  ബിരിയാണിയ്ക്ക്. ദം ചെയ്തല്ല ബിരിയാണി തയാറാക്കുന്നത്. അരിയും ഇറച്ചിയും പ്രത്യേകം മസാലകൾ ചേർത്ത് പാകം ചെയ്തെടുത്തതിന് ശേഷം ആവശ്യക്കാർ വരുന്നതിനു അനുസരിച്ചു ഒരുമിച്ചു ചേർത്ത് വിളമ്പി നൽകും. മട്ടന്റെ വ്യത്യസ്തമായ വിഭവങ്ങൾ രുചിക്കാൻ താല്പര്യമുള്ളവർ ഹോട്ടൽ ഓൾഡ് സെന്ർ ഒരിക്കലെങ്കിലും സന്ദർശിക്കേണ്ട ഒരിടം തന്നെയാണ്.

English Summary:

Eatouts, Best Mutton Recipes

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com