ADVERTISEMENT

വ്യത്യസ്തതരം രുചികൾ തേടി പല നാടുകളിലേക്ക് എത്രപേരാണ് പോകുന്നത്. വീണ്ടും ഭക്ഷണം കഴിക്കാൻ തോന്നിപ്പിക്കുന്നതും ആ രുചി തന്നെയാണ്. വെജ് ആയാലും നോൺ വെജ് ആയാലും വ്യത്യസ്തതരം ഭക്ഷണങ്ങളാണ് നമുക്ക് മു‍ന്നിലുള്ളത്. 

ചിക്കനും ബീഫും മാറ്റി നിർത്തിയാൽ ഒരുപാട് പേർക്ക് ഇഷ്ടമുള്ള ഒന്നാണ് പോർക്ക്. രുചിയുടെ കാര്യത്തിൽ മുന്നിലാണ് പോർക്ക് വിഭവങ്ങൾ. ഈ പോർക് വിഭവങ്ങൾ ട്രൈ ചെയ്യാൻ പറ്റിയൊരിടം കൊച്ചിയിലുണ്ട്. അതാണ് ‘പോർക്കിറ്റോ റസ്റ്ററന്റ്’. ഇടപ്പള്ളി പാടിവട്ടത്താണ് ഈ റസ്റ്ററന്റ്. പോർക്കിന്റെ വിവിധ വിഭവങ്ങൾ രുചിയോടെ ഇവിടെ നിന്നും കിട്ടും. 

സ്റ്റാർട്ടറായിട്ട് പോർക്ക് 65 ഉം പോർക്ക് പെപ്പർ ഫ്രൈയും ആണ് ലഭിക്കുക. പെപ്പർ ഫ്രൈ നല്ല സ്പൈസി ആണ്  . മാത്രമല്ല ഇവ രണ്ടും മസ്റ്റ് ട്രൈ ഐറ്റംസ് കൂടിയാണ്. കൂർഗ് പോർക്ക്, ഡ്രാഗൺ പോർക്ക്, സാൾട്ട് ആന്റ് പെപ്പർ പോർക്ക് തുടങ്ങിയവയും ട്രൈ ചെയ്യേണ്ട നല്ല അടിപൊളി വിഭവങ്ങളാണ്. 

ഊണിന് പോർക്ക് താലി മീൽ ആണ് സ്പെഷൽ. പോർക്ക് ഫ്രൈയും പോർക്ക് റോസ്റ്റും എല്ലാം ചേർന്നതാണ് താലി. കള്ളപ്പവും ഒപ്പം ലഭിക്കും. പോർക്ക് വിന്താലു, പോർക്ക് ബിരിയാണി എന്നിവയെല്ലാം ഇവിടെ ലഭിക്കും. രാവിലെ 11 മണി മുതൽ രാത്രി 11.30 വരെയാണ് പ്രവർത്തന സമയം. പോർക്ക് ലവേർസ് ആയ ആളുകളാണെങ്കിൽ നിങ്ങളീ സ്ഥലം മിസ്സാക്കരുത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com