ADVERTISEMENT

കൂർത്ത തൊപ്പി വച്ച ഒരു ഐസ്ക്രീംകാരൻ. അയാളുടെ മുന്നിലെ ഐസ്ക്രീം പെട്ടി..പിന്നെ? നീണ്ട വടി. അതിൽ ഐസ്ക്രീം കൊരുത്ത് അയാൾ വാങ്ങാൻ വരുന്നവരെ കുറച്ചൊന്നു കറക്കും..! മുന്നിൽ വന്നത് ബോളിവുഡ് ഹീറോ കാർത്തിക് ആര്യൻ, ടർക്കിഷ് ഐസ്ക്രീം കിട്ടുന്നതും നോക്കി നിന്നു വിശപ്പു പോലും കെട്ടുപോയെന്നാണ് വിഡിയോയ്ക്കൊപ്പം ആര്യന്റെ കുറിപ്പ്.

ഭൂൽ ഭൂലയ്യ 2, ഓടിടി റിലീസ് ഫ്രഡി എന്ന രണ്ടു സൂപ്പർ ചിത്രങ്ങൾക്ക് ശേഷം, പുതിയ ചിത്രമായ ഷെഹ്സാദയുടെ പ്രൊമോഷനായി ദുബായിൽ എത്തിയതാണ് താരം. ആദ്യം കോൺ മാത്രം കൊടുക്കുന്ന ഐസ്ക്രീം കലാകാരൻ, കുറച്ചൊന്നു കുഴക്കിയിട്ട് ആണ് കാർത്തിക് ആര്യനു ഐസ്ക്രീം കൈമാറുന്നത്..! തന്റെ പുതിയ ചിത്രത്തിലെ Chedkhaniyan എന്ന പാട്ടിനൊപ്പമാണ് ഇൻസ്റ്റാഗ്രാമിൽ വിഡിയോ പങ്കുവച്ചിരിക്കുന്നത്. 

അല്ലു അർജുൻ നായകനായ സൂപ്പർ ഹിറ്റ് തെലുങ്ക് ചിത്രം അല വൈകുണ്ഠപുരമുലുവിന്റെ ഹിന്ദി റിമേക്ക് ആണ് ഷെഹ്സാദ. കാർത്തിക്കിന്റെ ടർക്കിഷ് ഐസ്ക്രീം വിഡിയോ പോലെ ചിത്രവും സൂപ്പർ ഹിറ്റാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.!

മല്ലു ടോക്ക്

കല്യാണരാമൻ എന്ന മലയാള സിനിമയിലെ ഹിറ്റ് കോമഡി രംഗത്തിൽ, ഇത്തിരി ചോറ് ഇടാൻ പറഞ്ഞതിനു കല്യാണപന്തൽ തന്നെ തിരിച്ചു വച്ച ‘മിഷ്ടർ പോഞ്ഞിക്കര’ എങ്ങാനും ഈ ഐസ്ക്രീം കഴിക്കാൻ പോയാൽ എങ്ങനെയിരിക്കും!

Content Summary : Actor Kartik Aaryans Turkish ice cream viral video.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com