വറുത്തെടുത്താലും ഒട്ടും എണ്ണമയം ഇല്ലാതെ കഴിക്കാൻ വഴിയുണ്ട്

Mail This Article
എണ്ണയില്‍ പൊരിച്ചെടുക്കുന്ന മീൻ ആയാലും നാലുമണി പലഹാരം ആണെങ്കിവും മിക്കവര്‍ക്കും പ്രിയമാണ്. ചിലതിൽ എണ്ണ നിറഞ്ഞിരിക്കുന്നുണ്ടാകും. പേപ്പറുകളിലുമൊക്ക പൊതിഞ്ഞ് എണ്ണമയം കളയുന്ന ശീലം ചിലർക്കുണ്ട്. അവ ആരോഗ്യത്തിന് അത്ര നല്ലതല്ല. എണ്ണയിൽ വറുത്തെടുത്താലും എണ്ണമയം ഒട്ടുമില്ലാതെ വിഭവങ്ങൾ കഴിക്കാനൊരു ട്രിക്കുണ്ട്. ഇനി ഇതൊന്നു പരീക്ഷിച്ചു നോക്കാം.
കട്‌ലറ്റും ചിക്കൻ ഫ്രൈയുമൊക്കെ കാണുമ്പോൾ, കഴിക്കരുതെന്ന് എത്ര വിചാരിച്ചാലും പാത്രത്തിലേക്കു കൈ അറിയാതെ നീണ്ടുപോകും. വറുത്ത വിഭവങ്ങളിൽ എണ്ണയാണു വില്ലൻ. അധിക എണ്ണ നീക്കം ചെയ്യാനായാൽ കൊതി തീർക്കാൻ ഇടയ്‌ക്കൊക്കെ ഇവ കഴിക്കാം. ഭക്ഷണസാധനങ്ങളിലെ എണ്ണ നീക്കം ചെയ്യാൻ കിച്ചൻ ടൗവൽ ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ല വഴി.
പാത്രത്തിൽ വച്ചിരിക്കുന്ന കിച്ചൻ ടൗവലിലേക്കു വറുത്ത പലഹാരങ്ങൾ കോരിയിടുക. അധിക എണ്ണ ഈ ടൗവൽ വലിച്ചെടുക്കും. കഴിക്കാറാകുമ്പോൾ മറ്റൊരു പാത്രത്തിലേക്കു ടൗവൽ വിരിച്ച് അതിലേക്കു വിളമ്പുക. സാധാരണ ടിഷ്യു പേപ്പർ ഉപയോഗിച്ച് എണ്ണ നീക്കംചെയ്യുന്നതിലും ഫലപ്രദമാണ് ഈ ടൗവലുകൾ. അടുക്കള ആവശ്യങ്ങൾക്കുവേണ്ടി പ്രത്യേകം തയാറാക്കിയ ഈ ടൗവലുകൾ യാത്രകളിലെ ഭക്ഷണസമയത്തും ഉപയോഗിക്കാം. ഉപയോഗിച്ച ടൗവൽ വീണ്ടും ഉപയോഗിക്കരുത്. ആവശ്യമില്ലാത്ത സമയത്തു കവറിൽത്തന്നെ സൂക്ഷിക്കുകയും വേണം.