വെറും 10 രൂപയ്ക്ക് ഇവിടെ ഇഡ്ഡലിയും സാമ്പാറും കിട്ടും

Mail This Article
10 രൂപയ്ക്ക് ഇഡ്ഡലിയും സാമ്പാറും കിട്ടുന്ന അടിപൊളി സ്ഥലം. ഇനി ഇഡ്ഡലി വേണ്ട എങ്കിൽ ദോശയും സാമ്പാറും ഉണ്ട്. ചെലവ് ഒട്ടും തന്നെ ഇല്ലാതെ വയറ് നിറയ്ക്കാം. കൊല്ലത്ത് എത്തുന്നവർക്ക് ഇനി പ്രഭാത ഭക്ഷണത്തെ ഓർത്ത് കൂടുതൽ ആലോചിക്കേണ്ട. രാവിലെ ചിന്നക്കടയിലേക്ക് വിട്ടാൽ മതി. കൊല്ലം കോർപ്പറേഷനാണ് ഈ 10 രൂപയ്ക്ക് പ്രഭാത ഭക്ഷണം നൽകുന്നത്.
ഗുഡ്മോർണിങ് കൊല്ലം എന്ന പേരിൽ ചിന്നക്കട ബസ് ബേയിലാണ് ഈ രുചിയിടം. കുടുംബശ്രീ യൂണിറ്റിനാണ് ഭക്ഷണം ഉണ്ടാക്കുന്നതിന്റെ ചുമതല. ആദ്യ ഘട്ടത്തിൽ 300 പേർക്കുള്ള ഭക്ഷണമാണ് ഇവിടെ ക്രമീകരിച്ചിട്ടുള്ളത്. തിങ്കളാഴ്ചയാണ് ഗുഡ്മോർണിങ് കൊല്ലം പ്രവർത്തനമാരംഭിച്ചത്. നഗരത്തിലെത്തുന്നവർക്ക് വളരെ പ്രയോജനപ്പെടുന്ന ഈ പദ്ധതിക്കായി 20 ലക്ഷം രൂപ ബജറ്റിലും വകയിരുത്തിയിട്ടുണ്ട്. പട്ടണത്തിൽ വരുന്ന ഒരാളും വിശക്കാൻ പാടില്ല അതാണ് കൊല്ലം കോർപറേഷന്റെ ലക്ഷ്യം.