ADVERTISEMENT

പൊണ്ണത്തടിയും വയറും കുറയ്ക്കാന്‍ ബെസ്റ്റാണ് കക്കിരിക്ക അഥവാ കുക്കുംബര്‍. നാരുകള്‍, വിറ്റാമിൻ കെ, വിറ്റാമിൻ സി, മഗ്നീഷ്യം, കാത്സ്യം, ഇരുമ്പ്, ഫോസ്ഫറസ്, സിങ്ക്, പൊട്ടാസ്യം, വിറ്റാമിൻ ഇ തുടങ്ങിയ ധാരാളം പോഷകങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. ഓക്സിഡേറ്റീവ് സ്ട്രെസ് കുറച്ച്, പ്രമേഹം മുതല്‍ ഹൃദ്രോ​ഗം വരെയുള്ള രോഗാവസ്ഥകള്‍ തടയുന്ന ആന്‍റി ഓക്സിഡന്‍റുകളാല്‍ സമ്പുഷ്ടമാണ് ഇത്. കൂടാതെ, ഇതിലുള്ള വിറ്റാമിന്‍ ബി, വിഷ വസ്തുക്കളെ പുറന്തള്ളാന്‍  സഹായിച്ചു കൊണ്ട് ചര്‍മ്മസൗന്ദര്യം നിലനിര്‍ത്തുന്നു. ഇതിലെ ഫൈബർ, പൊട്ടാസ്യം, മഗ്നീഷ്യം, മറ്റ് ആന്‍റി ഓക്സിഡന്‍റുകള്‍ എന്നിവ രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കും.

1724739523

പ്രമേഹരോഗികൾക്കും കക്കിരിക്ക കഴിക്കാം. ഫൈബര്‍ അടങ്ങിയതിനാല്‍ ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാൻ സഹായിക്കുന്നു. ദഹനസംബന്ധമായ പ്രശ്നങ്ങൾ, നെഞ്ചെരിച്ചിൽ, അസിഡിറ്റി, അൾസർ, മലബന്ധം എന്നിവ ഒഴിവാക്കാൻ കക്കിരിക്ക കഴിക്കുന്നത് ഏറെ നല്ലതാണ്.

1117115618
Image credit: Dave Denby Photography/Shutterstock

ഇത്രയേറെ ഗുണങ്ങള്‍ ഉണ്ടെങ്കിലും, പറയത്തക്ക രുചി ഒന്നും ഇല്ലാത്തതിനാല്‍ കക്കിരിക്ക കഴിക്കാന്‍ പലര്‍ക്കും മടിയാണ്. കഴിച്ചാലും കഴിച്ചാലും മതിവരാത്ത രീതിയില്‍,  പ്രിയം തോന്നാനായി ഇതാ കക്കിരിക്ക കഴിക്കാന്‍ രസകരമായ ചില വഴികള്‍!

1. കുക്കുംബര്‍ സ്പൈറല്‍സ്

ചുറ്റുഗോവണി പോലെ അല്ലെങ്കില്‍ സ്പ്രിങ് പോലെ കക്കിരിക്ക അരിഞ്ഞെടുക്കുന്ന രീതിയാണിത്. ശേഷം അതില്‍ മസാലകള്‍ ചേര്‍ക്കുന്നു. ഇതിനായി രണ്ടു ചോപ് സ്റ്റിക്കുകള്‍ക്കിടയില്‍ കക്കിരിക്ക വയ്ക്കുന്നു. എന്നിട്ട് ഒരു വശം  45 ഡിഗ്രി ചെരിച്ച് അരിയുന്നു. ശേഷം, ഇത് തിരിച്ചു വെച്ച്, 90 ഡിഗ്രിയില്‍ അരിയുക. പൊക്കി നോക്കിയാല്‍ സ്പ്രിംഗ് പോലെയുള്ള കുക്കുംബര്‍ സ്പൈറല്‍സ് റെഡിയായതായി കാണാം. 

ഇതിനു മുകളിലേക്ക് അരിഞ്ഞ വെളുത്തുള്ളി, വെളുത്ത എള്ള്, സോയ സോസ്, ബ്രൗൺ ഷുഗർ, ചില്ലി ഫ്ലേക്സ്, എള്ളെണ്ണ, ഉപ്പ് എന്നിവയുടെ മിശ്രിതം ചേര്‍ത്ത് സാലഡ് പോലെ കഴിക്കാം.

കുക്കുമ്പർ ചെയിൻ

ഒരു വളയത്തിനു മുകളില്‍ അടുത്ത വളയം എന്ന രീതിയില്‍ കക്കിരിക്ക സാലഡ് ഉണ്ടാക്കുന്ന രീതിയാണിത്‌. ഇതിനായി കക്കിരിക്ക വട്ടത്തില്‍ അരിഞ്ഞു മധ്യഭാഗം കളയുക. 

ഓരോ വളയത്തിന്‍റെയും വശത്ത് ഒരു വെട്ടുണ്ടാക്കി, അടുത്ത കഷ്ണം കയറ്റുക. ആവശ്യമുള്ളത്ര വലിപ്പത്തില്‍ ഇങ്ങനെ ചങ്ങല പോലെ ഉണ്ടാക്കിയെടുക്കാം.

കുക്കുമ്പർ ബോട്ടുകൾ

രുചികരമായ സാലഡായി കുക്കുമ്പർ ബോട്ടുകൾ ഉണ്ടാക്കാം. ഇതിനായി ഒരു കക്കിരി എടുത്ത് നെടുവേ നീളത്തില്‍ മുറിച്ച് പകുതിയാക്കുക. ഒരു സ്പൂണ്‍ ഉപയോഗിച്ച് നടുഭാഗം കളയുക. 

ചോളം, തക്കാളി, ഉള്ളി, മല്ലിയില, തൈര്, ഉപ്പ് എന്നിവ ഒരുമിച്ച് മിക്സ് ചെയ്ത് മിശ്രിതം ഉണ്ടാക്കുക. ഈ മിശ്രിതം കക്കിരിയുടെ നടുവേ നിറച്ച് കുക്കുമ്പർ ബോട്ടുകൾ ഉണ്ടാക്കാം. ഇടവേളകളില്‍ ആരോഗ്യകരമായ ഒരു സ്നാക്ക് ആയി ഇത് ആസ്വദിക്കാം.

English Summary:

Healthy Cucumber Recipes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com