ADVERTISEMENT

പ്രമേഹവും മറ്റും ഉള്ള ആളുകള്‍ രാത്രിയില്‍ ചോറ് കഴിക്കാതെ ചപ്പാത്തി കഴിക്കാറുണ്ട്. അതേപോലെ, തടി കുറയ്ക്കാന്‍ നോക്കുന്നവരും ചപ്പാത്തിയോ അല്ലെങ്കില്‍ ഗോതമ്പു കൊണ്ടുള്ള പലഹാരങ്ങളോ തിരഞ്ഞെടുക്കാറുണ്ട്. ഗോതമ്പ് കഴിക്കുന്നത് ചോറിനേക്കാൾ ആരോഗ്യത്തിന് നല്ലതാണെന്ന് ഒരുപാട് പേര്‍ വിശ്വസിക്കുന്നു. ശരിക്കും, ഇതുകൊണ്ട് എന്താണ് ഗുണം?

അരിയില്‍ നിന്നും ഗോതമ്പില്‍ നിന്നും ലഭിക്കുന്നത് ഏകദേശം ഒരേ അളവിലുള്ള കാലറിയാണ്. എന്നാല്‍, ഗോതമ്പിനും അരിയ്ക്കും സവിശേഷമായ പോഷക ഗുണങ്ങൾ ഉണ്ട്. ഗോതമ്പ് നാരുകളാൽ സമ്പുഷ്ടമാണ്, ഇത് രക്തത്തിലെ പഞ്ചസാര സ്ഥിരപ്പെടുത്താൻ സഹായിക്കുന്നു, അതേസമയം തവിട്ട് അരി മഗ്നീഷ്യം നൽകുകയും ഗ്ലൂട്ടൻ രഹിതവുമാണ്. രണ്ട് ധാന്യങ്ങളും  സന്തുലിതമായ രീതിയില്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വൈവിധ്യമാർന്ന പോഷകങ്ങള്‍ നല്‍കും. 

1437854150
Image credit: y Balaji Annamalai/Shutterstock

അരി പൊതുവേ ഗോതമ്പിനേക്കാള്‍ സുഖകരമാണ് കഴിക്കാന്‍. കറി എന്തായാലും കുഴപ്പമില്ല, ഒപ്പം കഴിക്കാം. അധികം ചവച്ചരച്ച് കഴിക്കേണ്ട ആവശ്യമില്ല. 

kerala-rice

അതേ സമയം, ഗോതമ്പ് അരിയുടെയത്ര സുഖകരമല്ല കഴിക്കാന്‍. അതുകൊണ്ടുതന്നെ, മലയാളികള്‍ക്ക് ചോറിനോടുള്ള പ്രിയം ചപ്പാത്തിയോടില്ല. എന്നാല്‍ ചപ്പാത്തിയില്‍ നാരുകള്‍ കൂടുതല്‍ ഉണ്ട്. അതിനാല്‍ ഗോതമ്പു ചപ്പാത്തി പോലുള്ളവ കഴിക്കുമ്പോള്‍ ഈ നാരുകള്‍ കൂടുതല്‍ നേരം വിശപ്പില്ലാതെ വയറു നിറയ്ക്കാന്‍ സഹായിക്കുന്നു. 

chappathi-soft

ചുവന്ന അരിയും വെളുത്ത അരിയും 

ചുവന്ന അരിയും വെളുത്ത അരിയും തമ്മില്‍ നല്ല വ്യത്യാസങ്ങളുണ്ട്‌. തവിട് നീക്കം ചെയ്ത് എടുക്കുന്ന വെളുത്ത അരി രക്തത്തിലെ പഞ്ചസാര വേഗത്തിൽ വർദ്ധിപ്പിക്കും. തവിടിലാണ് ഏറ്റവും കൂടിയ അളവില്‍ പോഷകങ്ങള്‍ ഉള്ളത്. ബി കോംപ്ലക്‌സ് വിറ്റാമിനുകളായ തയാമിന്‍, റൈബോഫ്‌ളാവിന്‍, നിയാസിന്‍, പാന്റോതെനിക് ആസിഡ്, പൈറിഡോക്‌സിന്‍, ബയോട്ടിന്‍, ഫോളിക് ആസിഡ്, കോബാലമിന്‍സ് എന്നിവ ഇതില്‍ അടങ്ങിയിരിക്കുന്നു. തവിടോടു കൂടിയ ചുവന്ന അരി കഴിക്കുമ്പോള്‍ അരി രക്തത്തിലേക്ക് പഞ്ചസാര സാവധാനം പുറത്തുവിടുന്നു, ഇത് കൂടുതൽ നേരം സ്ഥിരമായ ഊർജ്ജം നൽകുന്നു.

ഗോതമ്പിനേക്കാള്‍ അരിക്കുള്ള മറ്റൊരു മേന്മ, അത് ഗ്ലൂട്ടന്‍ രഹിതമാണ് എന്നതാണ്. ഗോതമ്പിൽ ഗ്ലൂട്ടൻ അടങ്ങിയിട്ടുണ്ട്, അതിനാല്‍ ഗ്ലൂട്ടന്‍ അലര്‍ജി അല്ലെങ്കില്‍ സീലിയാക് ഡിസീസ് ഉണ്ടെങ്കിൽ ഗോതമ്പ് ഒഴിവാക്കാം. മുഴുവൻ ഗോതമ്പ്, ദഹിക്കാന്‍ കൂടുതല്‍ സമയമെടുക്കും. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്തുന്നു. അതിനാല്‍, ഭക്ഷണത്തിനുശേഷം നിങ്ങൾക്ക് മന്ദത അനുഭവപ്പെടാനുള്ള സാധ്യത കുറവാണ്. 

സാധാരണ ഭക്ഷണക്രമം പിന്തുടരുന്ന, പ്രത്യേകിച്ച് അലര്‍ജിയോ മറ്റോ ഇല്ലാത്ത ഒരാള്‍ക്ക് ഇവ രണ്ടും ഒരേപോലെ കഴിക്കാം. പക്ഷേ, കഴിക്കുന്ന അളവ് വളരെ പ്രധാനമാണ്. വാരി വലിച്ചു കഴിക്കാതെ, ആവശ്യമായ പച്ചക്കറികളും പ്രോട്ടീനും ഉള്‍പ്പെടുത്തി ഇവ രണ്ടും മിതമായ അളവില്‍ കഴിക്കുന്നത് തടി കൂടാതിരിക്കാന്‍ സഹായിക്കും.

English Summary:

Rice vs Wheat Health Benefits

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com