മുട്ട പുഴുങ്ങാൻ ശരിക്കും എത്ര സമയം വേണം; ഇങ്ങനെയാണോ നിങ്ങൾ ചെയ്യുന്നത്?

Mail This Article
മുട്ട നമുക്ക് പല രീതിയിൽ കഴിക്കാൻ പറ്റും. പുഴുങ്ങിയ മുട്ട അല്ലെങ്കിൽ ഓംലറ്റ് ഇതാണ് നമ്മൾ മുട്ട കൊണ്ട് ഏറ്റവും കൂടുതൽ ഉണ്ടാക്കുന്നത്. മുട്ടയുടെ ഫുൾ ടേസ്റ്റിൽ നമുക്കത് കിട്ടില്ല. ഈ മുട്ട പാകം ചെയ്യുന്നത് ഒരു സെക്കൻഡ് കൂടുതലായാലും അവന്റെ സ്വഭാവം മാറും. മികച്ച രുചി കിട്ടാൻ 4 – 6 മിനിറ്റ് സമയത്തിനുള്ളിൽ മുട്ട പുഴുങ്ങണമെന്നാണ് വിദഗ്ധർ പറയുന്നത്. മുട്ടവാങ്ങിച്ചു കൊണ്ടുവന്നു നേരെ ഫ്രിജിലേക്കു വയ്ക്കാതെ പൈപ്പു വെള്ളത്തിൽ കഴുകി വെള്ളം തുടച്ച ശേഷം വയ്ക്കാൻ ശ്രദ്ധിക്കണം. അതുപോലെ തന്നെ പാചകം ചെയ്യാൻ എടുക്കും മുൻപും നന്നായി വെള്ളത്തിൽ കഴുകിയ ശേഷം എടുക്കണം. (ഫ്രിജിൽ അല്ലെങ്കിൽ പുറത്തു വച്ചിരിക്കുന്ന മുട്ടകൾ വേകുന്നതിന്റെ കാര്യത്തിൽ 5–6 മിനിറ്റ് സമയം തന്നെ, വ്യത്യാസമില്ല)
മൃദുവായി തിളപ്പിച്ചാൽ (ഒഴുകുന്ന മഞ്ഞക്കരു): 5–6 മിനിറ്റ്
ഇടത്തരം തിളപ്പിച്ചാൽ (ചെറുതായി ക്രീം കലർന്ന മഞ്ഞക്കരു): 7–8 മിനിറ്റ്
കഠിനമായി തിളപ്പിച്ചാൽ (പൂർണമായും വേവിച്ച മഞ്ഞക്കരു): 9–12 മിനിറ്റ്
സാധാരണയായി വെള്ളത്തില്‍ ഇട്ടാണ് നമ്മള്‍ മുട്ട പുഴുങ്ങി എടുക്കാറുള്ളത്. ഇങ്ങനെ വേവിക്കുമ്പോള്‍ പോഷകഗുണങ്ങള്‍ നഷ്ടപ്പെടാതെയും അധിക കാലറി ഇല്ലാതെയും മുട്ട കഴിക്കാം. വളരെ എളുപ്പവും ആരോഗ്യകരവുമായ പ്രാതല്‍ ആയും മുട്ട കണക്കാക്കുന്നു. ഒന്‍പതോളം അമിനോ ആസിഡുകള്‍ അടങ്ങിയിട്ടുള്ള മുട്ട, ശരീരത്തിനാവശ്യമായ പ്രോട്ടീൻ നൽകുന്ന ഏറ്റവും മികച്ച ഭക്ഷണമാണ്. കൂടാതെ ധാരാളം വിറ്റാമിനുകള്‍ ധാതുക്കൾ, ആന്‍റി ഓക്‌സിഡന്റുകൾ തുടങ്ങിയവയും മുട്ടയില്‍ ഉണ്ട്.

മുട്ട പുഴുങ്ങുമ്പോൾ പൊട്ടിപോകുന്നുണ്ടോ? ഇനി ഇങ്ങനെ ചെയ്യാം
മുട്ട പുഴുങ്ങുമ്പോള്‍, സാധാരണയായി എല്ലാവരും നേരിടുന്ന വലിയൊരു വെല്ലുവിളിയാണ് അത് പൊട്ടിപ്പോകുന്നു എന്നത്. ഉള്ളിലുള്ള വെള്ളയും മഞ്ഞയുമെല്ലാം വെള്ളത്തില്‍ കലരും. ഇത് ഒഴിവാക്കാന്‍ ഒരു അടിപൊളി ഹാക്ക് അറിയാം. ഇതിനായി ആദ്യംതന്നെ ഒരു പാന്‍ എടുത്ത് അടുപ്പത്ത് വയ്ക്കുക. ഇതിലേക്ക് മുട്ടകള്‍ വയ്ക്കുക. മുട്ടകള്‍ക്ക് ചുറ്റുമായി ഐസ് ക്യൂബ്സ് വിതറുക. പാന്‍ മൂടി വയ്ക്കുക. അഞ്ചു മിനിറ്റ് നേരം അടച്ചുവച്ച് വേവിച്ചാല്‍ പൊട്ടിപ്പോകാതെ മുട്ട പുഴുങ്ങിക്കിട്ടും.
ഏറ്റവും മനോഹരമായ മുട്ട വിഭവം
ഏറ്റവും എളുപ്പത്തിൽ മനോഹരമായി തയാറാക്കാൻ പറ്റുന്ന വിഭവമാണ് പോച്ച് എഗ്ഗ്. ബുൾസ് ഐ തയാറാക്കുമ്പോൾ മിക്കപ്പോഴും അത് പൊട്ടിപ്പോകാറുണ്ടല്ലോ. എണ്ണ ഉപയോഗിക്കാതെ അതു പൊട്ടാതെ കിട്ടാനുള്ള വഴിയാണ് പോച്ച് എഗ്ഗ്. ഒരു പാത്രത്തിൽ അൽപം വെള്ളം തിളപ്പിച്ച് അതിലേക്കു കുറച്ച് വിനാഗിരി ഒഴിക്കുക. വിനാഗിരി ഒഴിച്ചാൽ ആ എഗ്ഗിന്റെ സ്ട്രക്ചർ കൃത്യമായി കിട്ടും. അതിൽ ഒരു സ്പൂൺ കൊണ്ട് ചുറ്റിയിളക്കുക, അതൊരു ചുഴി പോലെ വരും. ആ ചുഴിയിലേക്കു മുട്ട പൊട്ടിച്ച് ഒഴിക്കുക. ഏതാനും െസക്കന്റുകൾ കഴിഞ്ഞാൽ അത് കോരിയെടുത്ത് ഒരു ടിഷ്യു പേപ്പറിന്റെ മുകളില്‍ വച്ച് വെള്ളം പോയിക്കഴിഞ്ഞാൽ കഴിക്കാം, നല്ല ടേസ്റ്റായിരിക്കും. എണ്ണയുടെ പ്രശ്നവുമില്ല.