ADVERTISEMENT

മുംബൈക്കാരിയാണെങ്കിലും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ഇഷ തല്‍വാര്‍.  "തട്ടത്തിൻ മറയത്ത്" എന്ന മലയാളചലച്ചിത്രത്തിലൂടെയാണ് ഇഷയെ മലയാള പ്രേക്ഷകർ കണ്ടുതുടങ്ങിയത്. പിന്നീട് മലയാളത്തില്‍ തന്നെ ഒട്ടേറെ സിനിമകളില്‍ പ്രത്യക്ഷപ്പെട്ടെങ്കിലും ഇഷയെ മലയാളികള്‍ ഇന്നും ഓര്‍ക്കുന്നത് അയിഷ എന്ന തലശ്ശേരിക്കാരി സുന്ദരിക്കുട്ടിയായാണ്‌. അതുകൊണ്ടുതന്നെ സോഷ്യല്‍ മീഡിയയില്‍ ഇഷയ്ക്ക് ഒട്ടനവധി മലയാളി ഫോളോവേഴ്സുമുണ്ട്.

ഈയിടെ ഇന്‍സ്റ്റഗ്രാമില്‍ രസകരമായ ഒരു ചിത്രം ഇഷ പങ്കുവച്ചു. ഐസ് ആപ്പിള്‍ അഥവാ പനനൊങ്ക് കഴിക്കുന്ന ഫോട്ടോകളാണ് ഇഷ പോസ്റ്റ്‌ ചെയ്തത്. ഉത്തരേന്ത്യയിൽ, ഇത് 'തഡ് ഗോല' എന്നറിയപ്പെടുന്നു. ഇതിനടിയില്‍ ഒട്ടേറെ ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്. ഇത് ബര്‍ഫി അല്ലേ, കൊക്കെയ്ന്‍ അല്ലേ എന്നൊക്കെ ആളുകള്‍ ചോദിക്കുന്നത് കാണാം.

ഇളനീര്‍ പോലെ തന്നെ വളരെ വ്യാപകമായി ഉപയോഗിച്ചുവരുന്ന ഒന്നാണ് പനനൊങ്ക്. പല പനകളുടെ യും നൊങ്ക് ഭക്ഷ്യയോഗ്യമാണെങ്കിലും കരിമ്പനക്കാണ് പ്രധാനമായി നൊങ്ക് ഉള്ളത്. കേരളത്തിൽ പാലക്കാട് ജില്ലയില്‍ ഇവ വളരെയധികം ഉത്പാദിപ്പിക്കുന്നുണ്ട്. വേനല്‍ക്കാലത്താണ്  ഫലം ഉണ്ടാകുന്നത്. വിറ്റാമിനുകളും ധാതുക്കളും ആരോഗ്യകരമായ പഞ്ചസാരയും അടങ്ങിയ പനനൊങ്ക് ഒരു സൂപ്പർഫുഡ് ആണ്.

വളരെ കുറഞ്ഞ കലോറി മാത്രമാണ് ഇതില്‍ അടങ്ങിയിട്ടുള്ളത്. ധാരാളം ജലാംശവും നാരുകളും അടങ്ങിയിട്ടുള്ളതിനാല്‍,  ഇത് ദഹനം മെച്ചപ്പെടുത്തുന്നതിനും കുടലിന്‍റെ ആരോഗ്യത്തിനും മലബന്ധം ഒഴിവാക്കാനും സഹായിക്കുന്നു. 

കൂടാതെ ഇതില്‍ കാൽസ്യം, ഫൈറ്റോ ന്യൂട്രിയന്റുകൾ, കാർബോഹൈഡ്രേറ്റ് എന്നിവയും പ്രോട്ടീൻ, വിറ്റാമിൻ എ, സി, ഇ, കെ, ഇരുമ്പ്, സിങ്ക്, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവയും അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. നേരിട്ട് കഴിക്കുന്നതിനു പുറമേ ഇതുപയോഗിച്ച് ഒട്ടേറെ വിഭവങ്ങള്‍ ഉണ്ടാക്കാം.

വേനലില്‍ ഉള്ളു കുളിര്‍ക്കാന്‍ അടിപൊളി പനനൊങ്ക് ഷെയ്ക്ക്

സിംപിളും പവര്‍ഫുള്ളുമായ ഒരു അടിപൊളി പനനൊങ്ക് ഷെയ്ക്ക് ഉണ്ടാക്കിയാലോ? പോഷകങ്ങള്‍ നിറഞ്ഞ, രുചികരമായ ഈ ഷെയ്ക്ക് വളരെ എളുപ്പത്തില്‍ ഉണ്ടാക്കാം. 

- പനനൊങ്ക് പത്തെണ്ണം എടുത്ത് മിക്സിയുടെ ജാറില്‍ ഇടുക. ഇതിലേക്ക് കാല്‍ ടീസ്പൂണ്‍ ഏലക്ക പൊടി, ഒരു ഗ്ലാസ് ഐസ് വാട്ടര്‍ എന്നിവ ചേര്‍ത്ത് അടിച്ചെടുക്കുക.

- ഇതിലേക്ക് അര ലിറ്റര്‍ പാല്‍ ഒഴിച്ച് ബ്ലെന്‍ഡ് ചെയ്ത് മിക്സ് ചെയ്യുക. 

- ഇത് ഇഷ്ടമുള്ള മധുരം ചേര്‍ത്തോ അല്ലാതെയോ കുടിക്കാം. തണുപ്പിച്ച് കുടിച്ചാല്‍ കൂടുതല്‍ രുചി കിട്ടും

English Summary:

Isha Talwar Ice apple Recipe

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com