ADVERTISEMENT

ക്ഷീണിച്ച് വലഞ്ഞിരിക്കുമ്പോൾ ചെറുചൂടു ചായ ഊതി കുടിക്കുമ്പോൾ കിട്ടുന്ന ആശ്വാസം മനസ്സിന് മാത്രമല്ല ശരീരത്തിനും പുത്തനുണർവ് നൽകും. ഈ ചായ പല വീടുകളിലും പല വിധത്തിലാണ് ഉണ്ടാകുന്നത് എന്ന് മാത്രം. അതുകൊണ്ടാണ് 'ചായ ഉണ്ടാക്കുന്നത് ശരിയായ രീതിയിലാണോ' എന്ന് മിക്കവരും ചിന്തിച്ചിട്ടുണ്ടാകും. ചായയ്ക്കും ദിനം ഉണ്ട്. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് എല്ലാ വർഷവും മെയ് 21 നാണ് രാജ്യാന്തര ചായ ദിനം ആചരിക്കുന്നത്.

milk-tea-ginger

ചായ ഉണ്ടാക്കുമ്പോൾ ചായപ്പൊടി ആദ്യമേ ഇടുന്നതാണോ തിളച്ചു കഴിഞ്ഞ് ഇടുന്നതാണോ നല്ലത്, ഇത് രുചിയിൽ എന്തെങ്കിലും മാറ്റം കൊണ്ടുവരുവാൻ സഹായിക്കുമോ? 

സാധാരണ രീതിയിൽ നമ്മൾ വെള്ളം തിളയ്കുമ്പോൾ അതിലേക്ക് തേയിലപ്പൊടി ഇടാറാണ് പതിവ്. അല്ലെങ്കിൽ തേയിലയും പഞ്ചസാരയും ആദ്യമേതന്നെ വെള്ളത്തിലിട്ട് തിളപ്പിക്കും. വെള്ളം അല്ലെങ്കിൽ പാൽ തിളപ്പിച്ച് മാറ്റി വച്ചശേഷം അതിലേക്ക് തേയിലപ്പൊടി ഇടണം. ഇട്ട ശേഷം ഉടൻ തന്നെ ഒരു അടപ്പുകൊണ്ട് അത് മൂടണം. മൂന്നോ നാലോ മിനിറ്റുകൾ കഴിഞ്ഞു അതെടുത്ത് അരിച്ച് ഗ്ളാസ്സിലേക്ക് പകർത്താം, കുടിക്കാം. ശ്രദ്ധിക്കുക, പഞ്ചസാര വേറേ മാത്രമേ ഇടാവൂ.

939335270
Image credit: nrqemi/Istock

തുറന്നുവച്ച് തിളച്ചുകൊണ്ടിരിക്കുന്ന വെള്ളത്തിലേക്കോ പാലിലേക്കോ തേയില ഇട്ടാൽ തേയിലയിൽ അടങ്ങിയിരിക്കുന്ന പോളിഫിനോൾസ്, ഗ്ലൈക്കോസൈഡ്സ്, തിയോഗല്ലിൻ എന്നിവയെല്ലാം ബാഷ്പീകരിച്ചു പോകും, പിന്നെ നമുക്ക് ബാക്കി കിട്ടുന്നത് വെറും കളർ വെള്ളം മാത്രമാകുമെന്നാണ്. ഇവയെല്ലാം പോയിക്കഴിഞ്ഞാൽ പിന്നെ ചായ കുടിച്ചാൽ ഉന്മേഷം കിട്ടില്ലത്രെ.

tea
Image credit: Teerapat Kositsmith/Shutterstock

ഒരിക്കലും മധുരം വെള്ളത്തിനൊപ്പം അല്ലെങ്കിൽ പാലിനൊപ്പം ഇട്ടു തിളപ്പിക്കരുത്, പഞ്ചസാരയുടെ കെമിക്കൽ സ്വഭാവം ചായയുടെ അസ്സൽ രുചിയിൽ  മാറ്റങ്ങൾ ഉണ്ടാക്കും.

പല തരം ചായ പരിചയപ്പെടാം

ലോകത്ത് ഏറ്റവുമധികം ആളുകൾ കുടിക്കുന്ന രണ്ടാമത്തെ പാനീയമാണ് ചായ. ആദ്യത്തേത് ഏതെന്ന് അറിയണോ? പച്ചവെള്ളം. ചായയുടെ മഹത്വം ചെന്നെത്താത്ത നാടുകൾ ഇല്ല. റ്റീ, ഷായ്, ചായ്, തീ, ടിയോ, റ്റായ, ഹെർബറ്റോ എന്നൊക്കെ നമ്മുടെ പാവം ചായയ്ക്കു വിവിധ രാജ്യങ്ങളിൽ പേരുണ്ട്. 

tea-viral

ഇറാനി ചായ 

പാൽ - 1 ഗ്ലാസ് 

കണ്ടെൻസ്ഡ് മിൽക്ക് - 1/4 കപ്പ്

ക്രീം - 2 ടേബിൾ സ്പൂൺ

ഇത് മൂന്നും കൂടി നന്നായി തിളപ്പിക്കുക.

ക്രീം പരുവം ആകുമ്പോൾ ഗ്യാസ് ഓഫ്‌ ചെയ്യുക.

വെള്ളം - 2 ഗ്ലാസ്സ്

ചായപ്പൊടി - 2 ടേബിൾ സ്പൂൺ

പഞ്ചസാര - ആവശ്യത്തിന്

ഏലയ്ക്ക - 2 എണ്ണം ചതച്ചത്

വെള്ളത്തിൽ ചായപൊടി പഞ്ചസാര ഏലക്കായ ഇട്ട് ഒരു ഫോയിൽ പേപ്പർ കൊണ്ട് മൂടുക. അതിന് മുകളിൽ ഒരു പ്ലേറ്റ് വെച്ച് 10-15 മിനിറ്റ് ചെറുതീയിൽ തിളപ്പിക്കുക. 15 മിനിറ്റ് കഴിയുമ്പോൾ ചായ അരിച്ചെടുത്തു അതിലേക്ക് 5-6 ടീസ്പൂൺ നേരത്തെ ഉണ്ടാക്കി വെച്ച ക്രീം ചേർക്കുക.

1405865764
Image Credit: fotostorm/Istock

ഹെർബൽ ടീ

വെള്ളം - 1 കപ്പ്

ചായപ്പൊടി - 3-4 ടീസ്പൂൺ 

ഇഞ്ചി - 1 ചെറിയ കഷ്ണം

ഏലയ്ക്ക - 2-3 എണ്ണം ചതച്ചത്

പുതിന ഇല - 3-4 എണ്ണം

തുളസി - 3-4 എണ്ണം 

ബ്രൗൺ ഷുഗർ - 2 ടീ സ്പൂൺ

പാൽ - 3/4 കപ്പ് 

വെള്ളം തിളയ്ക്കുമ്പോൾ ചായപ്പൊടി, ഇഞ്ചി, ഏലയ്ക്ക, പുതിന ഇല, തുളസിയില, ബ്രൗൺ ഷുഗർ എന്നിവ ഇട്ട് 10 മിനിറ്റ് ചുരുങ്ങിയത് തിളപ്പിക്കുക. ഇതിലേക്ക് പാൽ ചേർത്ത് 5-6 മിനിറ്റ് ചെറുതീയിൽ തിളപ്പിക്കുക. അരിച്ചെടുക്കുക. 

തായ് ടീ

വെള്ളം - 1 ഗ്ലാസ് 

തക്കോലം - 1

ഏലയ്ക്ക - 2 എണ്ണം

പഞ്ചസാര - 2 ടീസ്പൂൺ 

കണ്ടെൻസ്ഡ് മിൽക്ക് - 1 ടേബിൾ സ്പൂൺ 

പാൽ അല്ലെങ്കിൽ തേങ്ങാപ്പാൽ - 1-2 ടേബിൾ സ്പൂൺ 

വെള്ളത്തിൽ തക്കോലം , ഏലയ്ക്ക, പഞ്ചസാര എന്നിവ ചേർത്ത് തിളപ്പിക്കുക. 10 മിനിറ്റ് ചെറുതീയിൽ തിളപ്പിച്ച ശേഷം അരിച്ചെടുക്കുക, ശേഷം കണ്ടെൻസ്ഡ് മിൽക്ക്, പാൽ അല്ലെങ്കിൽ തേങ്ങ പാൽ ചേർത്ത് നന്നായി ഇളക്കുക.

കേസർ ചായ 

വെള്ളം - 1 ഗ്ലാസ് 

സാഫ്‌റോൺ - 8-9 എണ്ണം

പട്ട - ചെറിയ ഒരു കഷ്ണം

ചായപ്പൊടി - 2 ടീസ്പൂൺ

പഞ്ചസാര - 1 1/2 ടീസ്പൂൺ

പാൽ - 1 ഗ്ലാസ് 

വെള്ളത്തിൽ സാഫ്രോൺ, പട്ട എന്നിവ ചേർത്ത് 4-5 മിനിറ്റ് തിളപ്പിക്കുക. ഇതിലേക്ക് ചായപ്പൊടി, പഞ്ചസാര എന്നിവ ചേർത്ത് തിളച്ച ശേഷം പാൽ ഒഴിച്ച് 6-7 മിനിറ്റ് തിളപ്പിച്ച്‌ അരിച്ചെടുക്കുക.

ചോക്ലേറ്റ് ടീ 

പാൽ - 1 കപ്പ് 

ചായപ്പൊടി - 3 ടീസ്പൂൺ

പഞ്ചസാര - 2-3 ടീസ്പൂൺ

കൊക്കോ പൗഡർ -1 ടീസ്പൂൺ

പട്ട - 1 ചെറിയ കഷ്ണം

പാലിൽ പട്ടയും കൊക്കോ പൗഡർ പഞ്ചസാര ഇട്ട് തിളപ്പിക്കുക. തിളച്ചു വരുമ്പോൾ ചായ പൊടി ഇട്ട് 6-7 മിനിറ്റ് തിളപ്പിക്കുക. അരിച്ചെടുക്കുക. 

ഇഞ്ചി / കടക്ക് ചായ

വെള്ളം - 1 1/2 കപ്പ് 

പാൽ - 1 കപ്പ് 

ചായ പൊടി - 2 ടീ സ്പൂൺ 

പഞ്ചസാര - 2 ടീ സ്പൂൺ 

ഇഞ്ചി ചതച്ചത് - 1 വലിയ കഷ്ണം

പട്ട - 2 ചെറിയ കഷ്ണം 

വെള്ളം തിളപ്പിക്കുമ്പോൾ ഇഞ്ചി, പട്ട ഏലക്കായ, പഞ്ചസാര, ചായ പൊടി എന്നിവ ചേർത്തി 7-8 മിനിറ്റ് തിളപ്പിക്കുക. ഇതിലേക്ക് പാൽ ഒഴിച്ച് 5 മിനിറ്റ് തിളപ്പിക്കുക.

 മസാല ചായ 

മസാല പൊടിക്ക് വേണ്ട ചേരുവകൾ 

1.ഗ്രാമ്പു - 2 ടേബിൾ സ്പൂൺ

2.ഏലക്കായ - 3-4 എണ്ണം

3.കുരുമുളക് - 1 ടീ സ്പൂൺ 

4.പട്ട - 2 എണ്ണം 

5.ഇഞ്ചി പൊടിച്ചത് - 1/4 ടീ സ്പൂൺ

6.ജാതിക്ക പൊടി - 1/4 ടീ സ്പൂൺ 

1 മുതൽ 4 വരെ യുള്ള ചേരുവകൾ ചൂടാക്കി അതിലേക്ക് 5, 6 ചേരുവകൾ ചേർത്ത് പൊടിക്കുക. 

ചായ മസാല - 1/2 ടീ സ്പൂൺ 

ചായപ്പൊടി - 2 ടേബിൾ സ്പൂൺ 

പഞ്ചസാര - 2 ടീ സ്പൂൺ

ഇഞ്ചി ചതച്ചത് - ചെറിയ കഷ്ണം 

പാൽ - 1 1/4 കപ്പ്

വെള്ളം - 1 കപ്പ്

വെള്ളം ചൂടാവുമ്പോൾ ചായ പൊടി,  പഞ്ചസാര,  ഇഞ്ചി, മസാല പൊടി എന്നിവ ചേർത്ത് 2-3  മിനിറ്റ്  തിളപ്പിക്കുക.

പാൽ ചേർത്ത് ചെറു തീയിൽ 4-5 മിനിറ്റ് തിളപ്പിച്ച ശേഷം അരിച്ചെടുക്കുക.

English Summary:

How to Make Perfect Tea

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com