ADVERTISEMENT

പുട്ടിന് എപ്പോഴും കടലക്കറിയാണ് മിക്കവർക്കും പ്രിയം. എന്നാൽ തലേന്ന് വെള്ളത്തിൽ കുതിർക്കാൻ മറന്നുപോയാല്‍ പിന്നെ പറഞ്ഞിട്ട് കാര്യമില്ല, എങ്കിൽ ഒരു കിടിലൻ ഐഡിയ പറഞ്ഞുതരട്ടെ, ഇനി കടല കുതിർക്കാതെ തന്നെ വേവിച്ചെടുക്കാം. അതിനായി കുക്കർ എടുക്കാം, അതിലേക്ക് പത്ത് ഐസ്ക്യൂബ്സ് ഇടാം. 

ശേഷം കഴുകിയ കടലയും ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് കുക്കർ അടച്ച് വച്ച് വേവിക്കാം. 4 വിസിൽ വരുന്നിടം വരെ തീ കുറച്ച് വയ്ക്കാം. നിങ്ങളുടെ കുക്കറ്‍ അനുസരിച്ച് വിസിലിന്റെ എണ്ണം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം. വെള്ളത്തിൽ കുതിർത്തപോലെ തന്നെ കടല വേവിച്ചെടുക്കാവുന്നതാണ്. ഇനി ഈ ട്രിക്ക് പരീക്ഷിക്കൂ. അനുരാധ ഭയ്യ എന്ന ഇൻസ്റ്റഗ്രാം പേജിലാണ് ഈ വിഡിയോ പങ്കുവച്ചിരിക്കുന്നത്.

2221271909

ഇങ്ങനെ കടലക്കറി വച്ചിട്ടുണ്ടോ?

പുട്ടിനും ദോശയ്ക്കും ചപ്പാത്തിക്കും കൂട്ടാവുന്ന സൂപ്പർ കടലക്കറി എളുപ്പത്തിൽ തയാറാക്കാം.

ചേരുവകൾ

കടല - 1 കപ്പ്

വെളിച്ചെണ്ണ - 2 ടേബിൾസ്പൂൺ

കടുക് - 1 ടീസ്പൂൺ

ബേ  ലീഫ് - 1

ഏലക്ക - 2

ഗ്രാമ്പൂ - 3

കറുവപ്പട്ട - 1 ചെറിയ കഷണം

മല്ലിപ്പൊടി - 2 ടേബിൾസ്പൂൺ

കുരുമുളകുപൊടി - 3/4 ടീസ്പൂൺ

മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ

ജീരകപ്പൊടി - 3/4 ടീസ്പൂൺ

മുളകുപൊടി - 1 ടീസ്പൂൺ

ഉള്ളി - 1

ചെറിയഉള്ളി - 1 കപ്പ്

തക്കാളി ചെറുത് - 2

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1 ടീസ്പൂൺ

ചിക്കൻ മസാല / ഗരം മസാല - 1 ടീസ്പൂൺ

വെള്ളം - രണ്ടര കപ്പ്

കറിവേപ്പില - കുറച്ച്

ഉപ്പ് – പാകത്തിന്

തേങ്ങ ചിരകിയത് - 3/4 കപ്പ്

തയാറാക്കുന്ന വിധം

പ്രഷർ കുക്കറിൽ വെളിച്ചെണ്ണ ഒഴിച്ചു കടുക്  ഇട്ട് പൊട്ടുമ്പോൾ ബേ  ലീഫ്, ഏലയ്ക്കും ചേർക്കാം. ശേഷം തേങ്ങാ അരച്ചതും ഉപ്പും ഒഴികെ ബാക്കി എല്ലാ ചേരുവകളും നേരത്തെ കുതിർത്തു വച്ച കടലയും ഇട്ടു 4 വിസിൽ വരുന്നതു  വരെ വേവിക്കുക. ശേഷം ഉപ്പും തേങ്ങ അരച്ചതും ചേർത്തു തിളപ്പിച്ച് വാങ്ങി വയ്ക്കാം. 

English Summary:

No Soak Chickpea Curry

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com