ADVERTISEMENT

ചപ്പാത്തി ഉണ്ടാക്കിയാൽ മയം കിട്ടില്ലെന്നാണ് മിക്കവരുടെയും പരാതി. മാവ് കുഴച്ചെടുക്കുന്നതിലാണ് പരുവം. നല്ല സോഫ്റ്റ് ചപ്പാത്തി അധികം സമയം കളയാതെ തന്നെ ഇനി ഉണ്ടാക്കി എടുക്കാം. വീട്ടിൽ കുക്കർ ഉണ്ടെങ്കിൽ സംഗതി റെഡി.

ആദ്യം  ഗോതമ്പ് പൊടി എടുക്കാം. അതിലേക്ക് ആവശ്യത്തിനുള്ള ഉപ്പ് ചേർക്കണം. ശേഷം നല്ല തിളച്ച വെള്ളം ഇത്തിരിയായി ഒഴിച്ച് കുഴച്ചെടുക്കാം. ഒപ്പം ഇത്തിരി വെളിച്ചെണ്ണയും ചേർത്ത് നല്ല പരുവത്തിന് കുഴച്ചെടുക്കണം. ശേഷം മാവ് ഉരുട്ടി എടുത്ത് കനം കുറച്ച് ചപ്പാത്തി പരത്തി എടുക്കാം. ഇനി കുക്കർ അടുപ്പിൽ വയ്ക്കാം. കുക്കറിന് ഉള്ളിൽ എണ്ണ പുരട്ടണം. തീ കുറച്ച് വയ്ക്കാനും ശ്രദ്ധിക്കണം. പരത്തിയ ചപ്പാത്തി ഓരോന്നായി ഒന്നിന് മുകളിൽ ഒന്നായി വച്ച് കൊടുക്കണം. 

കുക്കറിന്റെ അടപ്പ് അടക്കാം, വിസിൽ വേണ്ട, രണ്ടുമിനിട്ട് നേരം മാത്രം അടച്ചു വച്ചാല്‍ മതി. ശേഷം ചപ്പാത്തികള്‍ മറിച്ചിട്ടു കൊടുക്കാം. അടിഭാഗത്തുള്ള ചപ്പാത്തി പാകമായിട്ടുണ്ടാകും. ഇനി ഓരോ മിനിട്ടു നേരം ചപ്പാത്തികള്‍ തിരിച്ചും മറിച്ചുമിട്ടു ചുട്ടെടുക്കാം. നല്ല സോഫ്റ്റ് ചപ്പാത്തി റെഡി. 

English Summary:

Easy Chappathi Pressure Cooker

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com