‘ഗോൾഡൻ അവാർഡ്’ കേരളത്തിലെ ഈ ഹോട്ടലുകൾക്കോ

Mail This Article
കേരളത്തിലെ ഏറ്റവും മികച്ച ഭക്ഷണശാലകളെ തിരഞ്ഞെടുത്ത് ആദരിക്കാനും ഭക്ഷണപ്രേമികൾക്കു മുന്നിൽ അവതരിപ്പിക്കാനുമായി മനോരമ ഓൺലൈൻ നടത്തുന്ന ഗോൾഡൻ ക്ലോവ് പുരസ്കാരം അവസാന ഘട്ടത്തിലേക്ക്. കേരളത്തെ അഞ്ചു സോണുകളായി തിരിച്ച് നടത്തിയ മത്സരത്തിന്റെ മൂന്നാം ഘട്ടത്തിൽ ഓരോ സോണിൽ നിന്നും അഞ്ചു ഹോട്ടലുകളെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. പബ്ലിക് വോട്ടിങ്ങിലൂടെയാണ് കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നുള്ള 25 റസ്റ്ററന്റുകളെ തിരഞ്ഞെടുത്തിരിക്കുന്നത്.
അഞ്ചു സോണുകളെ അറിയാം
കേരളത്തെ അഞ്ചു മേഖലകളായി തിരിക്കുന്നു. ആദ്യത്തെ സോണിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട. രണ്ടാമത്തെ സോൺ– ആലപ്പുഴ, കോട്ടയം, ഇടുക്കി, മൂന്നാം സോൺ– എറണാകുളം, തൃശ്ശൂർ, പാലക്കാട്. നാലാം സോൺ– കോഴിക്കോട്, മലപ്പുറം. അഞ്ചാം സോൺ– കണ്ണൂർ, വയനാട്, കാസർഗോഡ്. എന്നിങ്ങനെയാണ് തരംതിരിച്ചിരിക്കുന്നത്.
സോണുകളും തിരഞ്ഞെടുത്ത റസ്റ്ററന്റുകളും
ഒന്നാം സോൺ
1. മീൻ ബൈ ഷെഫ് പിള്ളെ, കൊല്ലം
2. ലെമൺലീഫ് റസ്റ്ററന്റ്, കൊല്ലം
3. പാർക്ക് മലബാർ, തിരുവനന്തപുരം
4. ഇംപീരിയൽ കിച്ചൻ, തിരുവനന്തപുരം
5.സെന്റ് ജോര്‍ജ്ജ് ഗോർമെറ്റ്, കോഴഞ്ചേരി
രണ്ടാം സോൺ
1. മെമ്മറീസ് റസ്റ്ററന്റ്, ആലപ്പുഴ
2. മലബാർ വില്ലേജ്, കോട്ടയം
3. കാർഗീൻ, കോട്ടയം
4. ചീനവല, ആലപ്പുഴ
5. കാസിയ, ആലപ്പുഴ
മൂന്നാം സോൺ
1. പോഞ്ഞിക്കര കുസീഞ, കൊച്ചി
2. സഞ്ചാരി ബൈ ഷെഫ് പിള്ള, പാലക്കാട്
3. കാർത്യായനി, കൊച്ചി
4. ദ സോൾട്ട്, പനമ്പിള്ളി നഗർ കൊച്ചി
5. സമ്മർ ടൗൺ കഫേ കൊച്ചി
നാലാം സോൺ
1. പാരഗൺ, കോഴിക്കോട്
2. മത്ബാക്സ് അറേബ്യൻ മജ്‍ലിസ്, മലപ്പുറം
3. കുറ്റിച്ചിറ ബിരിയാണ്, കോഴിക്കോട്
4. ദ ഷാപ്പ് റസ്റ്ററന്റ്, കോഴിക്കോട്
5. കൂപ്പർ കിച്ചൻ രാമശ്ശേരി, കോഴിക്കോട്
അഞ്ചാം സോൺ
1. ഓലൻ റസ്റ്ററന്റ്, വയനാട്
2. ജൂബിലി റസ്റ്ററന്റ്, വയനാട്
3. സഞ്ചാരി ബൈ ഷെഫ് പിള്ള, വയനാട്
4. നവരത്ന ഇൻ, കണ്ണൂർ
5. ക്വറാഫാ റസ്റ്ററന്റ്, വയനാട്