ADVERTISEMENT

അച്ചപ്പം കറുമുറ തിന്നാൻ ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാകില്ല. ക്രിസ്പി ആയിട്ടുള്ള അച്ചപ്പം നമുക്ക് വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയും. വളരെ എളുപ്പത്തിൽ 1 കപ്പ് അരി കൊണ്ട് തയാറാക്കാൻ കഴിയുന്ന ഈ അച്ചപ്പത്തിന്റെ റെസിപ്പി പരിചയപ്പെടാം.

ചേരുവകൾ

•അരി - 1 കപ്പ്
•പഞ്ചസാര - 3-5 ടേബിൾസ്പൂൺ
•കറുത്ത എള്ള് - 2 ടീസ്പൂൺ
•മുട്ട - 1
•ഉപ്പ് - 1 നുള്ള്
•പശുവിൻ പാൽ - അരയ്ക്കാൻ ആവശ്യത്തിന് 

തയാറാക്കുന്ന വിധം 

•1 കപ്പ് അരി 2 മണിക്കൂർ കുതിർത്തതിന് ശേഷം മിക്സിയുടെ വലിയ ജാറിലേക്ക് ഇടുക. കൂടെത്തന്നെ ഒരു മുട്ടയും, ഉപ്പും, പഞ്ചസാരയും പശുവിൻ പാലും ചേർത്ത് അരക്കുക. 

•ദോശമാവിനേക്കാൾ അയഞ്ഞ പരുവത്തിൽ കലക്കി എടുക്കുക. ഇതിലേക്ക് എള്ള് കൂടെ ചേർത്തി അര മണിക്കൂർ മാറ്റി വെക്കാം.

•ഇനി ആവശ്യം അച്ചപ്പം ഉണ്ടാക്കുന്നതിനുള്ള അച്ചാണ്. ഇത് അച്ചപ്പം ഉണ്ടാക്കുന്നതിന് തലേദിവസം നന്നായി കഴുകി തുടച്ച് വെളിച്ചെണ്ണ പുരട്ടി വെയിലത്ത് വച്ചാൽ പിറ്റേന്ന് അച്ചപ്പം ഉണ്ടാക്കുമ്പോൾ നല്ലതുപോലെ വിട്ടു കിട്ടും. 

• ശേഷം എണ്ണ ചൂടാക്കി അച്ചപ്പം ഓരോന്നായി ചുട്ടെടുക്കാം. 

English Summary:

Crispy Achappam Recipe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com