മാങ്ങയിട്ട കിളിമീൻ കറി കഴിച്ചിട്ടുണ്ടോ? ഇങ്ങനെ വയ്ക്കാം

Mail This Article
മീൻ കറി മുളകരച്ചും തേങ്ങയരച്ചും പീരവച്ചുമൊക്കെ തയാറാക്കാറുണ്ട്. ചോറിന് മീൻകറി ഏതായാലും അടിപൊളി സ്വാദാണ്. കോര എന്നും കിളിമീൻയെന്നുമൊക്കെ അറിയപ്പെടുന്ന മീൻ മാങ്ങചേർത്ത് കറിയാക്കാം. എങ്ങനെയെന്ന് നോക്കാം.
മീൻ വെട്ടി വൃത്തിയാക്കി എടുക്കാം. പുളിയ്ക്ക് അനുസരിച്ചുള്ള മാങ്ങ നീളത്തിൽ അരിഞ്ഞതും പച്ചമുളക് നെടുകെ കീറിയതും മൺച്ചട്ടിയിലേക്ക് ചേർക്കാം. ശേഷം മിക്സിയിൽ ഒരുമുറി തേങ്ങ ചിരകിയതും മൂന്ന് ചെറിയുള്ളിയും ചെറിയ കഷണം ഇഞ്ചിയും മുളക്പൊടിയും ഇത്തിരി വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കാം. ഈ അരപ്പ് മാങ്ങാ ചേർത്ത മൺച്ചട്ടിയിലേക്ക് ഒഴിച്ച് നന്നായി മിക്സ് ചെയ്ത് അടുപ്പത്ത് വയ്ക്കാം.
അരപ്പ് നന്നായി തിളച്ച് വരുമ്പോൾ മീൻകഷണങ്ങൾ ചേർത്ത് അടച്ച് വച്ച് വേവിക്കാം. നന്നായി തിളച്ച് വരുമ്പോൾ വെള്ളിച്ചെണ്ണയും കറിവേപ്പിലയും ചേർത്ത് മൺച്ചട്ടി ചുറ്റിച്ച് കൊടുക്കാം. എരിവും പുളിയും ഒരുമിക്കുന്ന സ്പെഷൻ മീൻകറി റെഡി. ചൂട് ചോറിനൊപ്പം കഴിക്കാം.