തടി പെട്ടെന്ന് കുറയ്ക്കാൻ ഇനി ടെൻഷൻ വേണ്ട; ഫ്ലാക്സ് സീഡ് ദോശ കഴിച്ചോളൂ

Mail This Article
കണ്ടാല്‍ മുതിര പോലെ ഇരിക്കുന്ന വിത്താണ് ഫ്ലാക്സ് സീഡ്സ്. ഫിറ്റ്നസ് പ്രേമികള്‍ക്കിടയില്‍ വളരെ പ്രിയമേറിയ ഒരു പോഷകാഹാരമാണ് ഇതെന്ന് പറയാം. ഹോര്‍മോണുകള്‍ സന്തുലിതമാക്കുന്നതിനും തടി കുറയ്ക്കുന്നതിനുമെല്ലാം ഫ്ലാക്സ് സീഡ്സ് കഴിക്കുന്നത് നല്ലതാണ്. കൊളസ്ട്രോൾ, പ്രമേഹം, രക്തസമ്മർദ്ദം എന്നിവ കുറയ്ക്കാൻ പോഷക സമൃദ്ധമായ ഫ്ലാക്സ് സീഡ് ദോശ തയാറാക്കാം.
ആവശ്യമായ ചേരുവകൾ
1. ചണവിത്ത് വറുത്തു പൊടിച്ചത് - 1/2 കപ്പ്
2. കറിവേപ്പില - 1 ഒരു തണ്ട്
3. മുട്ട - 1
4. തേങ്ങാപ്പൊടി - 2 ടേബിൾസ്പൂൺ
5. കുരുമുളക് പൊടി - 1/4 ടീസ്പൂൺ
6. ഉപ്പ് - ആവശ്യത്തിന്
7. പച്ചമുളക് - 1
8. വെള്ളം - മുക്കാൽ കപ്പ്
തയാറാക്കുന്ന വിധം
മുകളിൽ പറഞ്ഞ എല്ലാ ചേരുവകളും കൂടി ഒരു മിക്സിയിൽ ഇട്ട് ഇഡ്ഡലി മാവിന്റെ പരുവത്തിൽ അരച്ചെടുക്കുക.
ദോശച്ചട്ടി അടുപ്പിൽ വച്ച് കുറച്ചു വെണ്ണ പുരട്ടി തയാറാക്കിയ മാവ് ഒരു വലിയ സ്പൂൺ ഒഴിച്ച് തിരിച്ചും മറിച്ചും ഇട്ട് ദോശ ചുട്ടെടുക്കുക.
ചൂടോടെ ചമ്മന്തി കൂട്ടി കഴിക്കാം.