ADVERTISEMENT

പൊതുവെ എല്ലാവർക്കും ഇഷ്ടമുള്ള ഭക്ഷണമാണ് അപ്പം. ചൂടോടെ ചുട്ടെടുത്ത അപ്പവും അതിനൊത്ത കറിയും കൂടെയാകുമ്പോൾ വയറും മനസും നിറയും. അപ്പത്തിന്റെ കൂടെ കഴിക്കാൻ പറ്റിയ സൂപ്പർ കറിയാണ് മുട്ട കറി. അങ്ങനെയാണെങ്കിൽ ഇത് കണ്ടിട്ട് പോയി അപ്പം ഉണ്ടാക്കി നോക്കൂ, കൂടെ മുട്ട കറിയും.

ചേരുവകൾ (15 അപ്പത്തിന്)

•പച്ചരി - 2 കപ്പ്

•തേങ്ങ ചിരകിയത് - 3/4 കപ്പ്

•അവൽ - 3/4 കപ്പ്

•ഉപ്പ് - 1/2 ടീസ്പൂൺ

•യീസ്റ്റ് - 1 ടീസ്പൂൺ

•പഞ്ചസാര - 2 ടേബിൾസ്പൂൺ

മുട്ട കറി ചേരുവകൾ:

•വെളിച്ചെണ്ണ - 3 ടേബിൾസ്പൂൺ

•കടുക് - 1 ടീസ്പൂൺ

•ഗ്രാമ്പൂ - 3

•ഏലം - 2

•കറുവപ്പട്ട - 1

•മുട്ട - 6

•സവാള - 2

•പച്ചമുളക് - 2

•ഇഞ്ചി - 1 കഷണം

•വെളുത്തുള്ളി - 8

•മുളകുപൊടി - 1 & 1/2 ടീസ്പൂൺ

•മല്ലിപ്പൊടി - 3 ടീസ്പൂൺ

•മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ

•ഗരം മസാല - 1/4 ടീസ്പൂൺ

•പെരുംജീരകം പൊടി - 1/4 ടീസ്പൂൺ

•തക്കാളി -2

•ഉരുളക്കിഴങ്ങ് - 1

•ഉപ്പ് അവശ്യത്തിനു

•പാൽ - 2 കപ്പ്

•കുറച്ച് കറിവേപ്പില

•അപ്പം ഉണ്ടാക്കാനായി നാല് മണിക്കൂർ കുതിർത്ത പച്ചരി, 3/4 കപ്പ്‌ തേങ്ങ ചിരകിയത്, 3/4 കപ്പ് അവൽ, 1 ടീസ്പൂൺ യീസ്റ്റ്, രണ്ട് ടേബിൾസ്പൂൺ പഞ്ചസാര, ആവശ്യത്തിന് ഉപ്പ്, ചെറുചൂടുവെള്ളം വെള്ളം എന്നിവ മിക്സിയുടെ ജാറിൽ ഇട്ട് നന്നായി അരച്ചെടുക്കുക. ഈ മാവിനെ പുളിപ്പിക്കാനായി 1 മണിക്കൂർ ചൂട് വെള്ളത്തിന് മുകളിൽ വെക്കാം.

ആ സമയം കൊണ്ട് ഒരു കുക്കറിൽ എണ്ണ ഒഴിച്ചിട്ട് ഗ്രാമ്പു, പട്ട, ഏലയ്ക്ക എന്നിവ ഇട്ടതിനു ശേഷം നാല് സവാള, രണ്ട് പച്ചമുളക്, അൽപ്പം വെളുത്തുള്ളി, ഇഞ്ചി, ഒരു ഉരുളക്കിഴങ്ങ്, ഉപ്പ്, മഞ്ഞൾപൊടി, മല്ലിപ്പൊടി, മുളക് പൊടി, ഗരം മസാല, പെരുംജീരകം, രണ്ട് തക്കാളി അരിഞ്ഞത്, ഒരു ഗ്ലാസ് വെള്ളം എന്നിവ ഇട്ട് മീഡിയം തീയിൽ ഒരു വിസ്സിലും ചെറിയ തീയിൽ മൂന്നു വിസ്സിലും വരണം. എന്നിട്ട് ഇതിലേക്ക് തിളപ്പിച്ച പാലും പുഴുങ്ങിയ മുട്ടയും കുറച്ചു കറിവേപ്പിലയും ചേർത്ത് കറി ഓഫ് ചെയ്യാം

ഇനി ഒരു അപ്പച്ചട്ടി അടുപ്പിൽ വെച്ച് അപ്പം ഉണ്ടാക്കാം. ഇൻസ്റ്റന്റ് അപ്പവും അടിപൊളി മുട്ട കറിയും റെഡി.

English Summary:

Fluffy Appam and Spicy Egg Curry: A Kerala Breakfast Delight

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com